twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഇതില്‍ കൂടുതല്‍ എന്ത് അന്തസ്സാണ് കാണിക്കുക?'; ടാസ്‌കിനിടെ മനംനൊന്ത് പൊട്ടിക്കരഞ്ഞ് ജാസ്മിന്‍

    |

    പ്രേക്ഷകരുടെ പൂര്‍ണ്ണ പിന്തുണയോടെ വിജയകരമായി മുന്നേറുകയാണ് ബിഗ് ബോസ് സീസണ്‍ 4. ഹൗസിനുള്ളില്‍ 60 ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ മത്സരാര്‍ത്ഥികള്‍ തികഞ്ഞ മത്സരവീര്യത്തോടെ വാശിയോടെ പോരാടുകയാണ്. കപ്പ് നേടണം എന്ന ഒറ്റച്ചിന്ത മാത്രമേ ഇപ്പോള്‍ എല്ലാ മത്സരാര്‍ത്ഥികള്‍ക്കുമുള്ളൂ.

    വലിയ ബഹളങ്ങള്‍ക്കിടയാക്കുകയാണ് പുതിയ വീക്ക്‌ലി ടാസ്‌ക്ക്. ക്യാപ്റ്റനായ ബ്ലെസ്‌ലിക്ക് പോലും പലപ്പോഴും പുതിയ ടാസ്‌ക്കിന്റെ പേരിലുള്ള വഴക്ക് നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല. നാണയനിധി ശേഖരണത്തിന് വേണ്ടി നടത്തുന്ന വീക്ക്‌ലി ടാസ്‌ക്കില്‍ കഴിഞ്ഞ ദിവസം വലിയ വഴക്കിലും ഒടുവില്‍ ജാസ്മിന്റെ പൊട്ടിക്കരച്ചിലുമാണ് അവസാനിച്ചത്.

    നാണയങ്ങള്‍ മോഷ്ടിച്ചതല്ല

    നാണയങ്ങള്‍ താന്‍ മനപൂര്‍വ്വം മോഷ്ടിച്ചതാണ് എന്ന് എല്ലാവരും ചേര്‍ന്ന് പറഞ്ഞപ്പോള്‍ കൈവിട്ടു പോവുകയായിരുന്നു ജാസ്മിന്. അത് ഞാന്‍ ചെയ്യൂല എന്ന് പറഞ്ഞ് പൊട്ടിക്കരയുകയായിരുന്നു ജാസ്മിന്‍. ഫേക്ക് ആയിട്ടുള്ള കാര്യങ്ങള്‍ പറഞ്ഞ് ഫേക്ക് നാവുമായി ഇവിടെ നില്‍ക്കേണ്ട കാര്യം തനിക്കില്ലെന്ന് ജാസ്മിന്‍ കരഞ്ഞുകൊണ്ട് പറയുകയാണ്. ദില്‍ഷയാണ് ജാസ്മിനെ പിന്നെ പറഞ്ഞു സമാധാനിപ്പിക്കുന്നത്.

    സൗഭാഗ്യയും അര്‍ജുനും ഒന്നിച്ചെത്തുന്നു; ഏറ്റവും വലിയ സന്തോഷം പങ്കുവെച്ച് താരദമ്പതിമാര്‍സൗഭാഗ്യയും അര്‍ജുനും ഒന്നിച്ചെത്തുന്നു; ഏറ്റവും വലിയ സന്തോഷം പങ്കുവെച്ച് താരദമ്പതിമാര്‍

    ഞാന്‍ മോഷ്ടിച്ചിട്ടില്ല

    മോഷ്ടിക്കുക എന്ന സംഗതി തനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത കാര്യമാണെന്ന് പറയുകയാണ് ജാസ്മിന്‍. അഖില്‍ തന്റെ ബോക്‌സ് തട്ടിത്തെറിപ്പിച്ചതിനെക്കുറിച്ചും ജാസ്മിന്‍ പറഞ്ഞ് കരയുന്നു. ഇതില്‍ കൂടുതല്‍ എന്ത് അന്തസ്സാണ് താന്‍ കാണിക്കുക എന്നും എനിക്ക് ഇങ്ങനെയൊക്കെ ചെയ്യാനേ അറിയൂ എന്നും ജാസ്മിന്‍ നിലവിളിച്ച് കരയുകയാണ്. ഹൗസ്‌മേറ്റ്‌സ് എല്ലാവരും ജാസ്മിനെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വീണ്ടും വീണ്ടും പലതും പറഞ്ഞ് ജാസ്മിന്‍ കരയുകയാണ്.

    ദില്‍ഷയും റോബിനും ശരിക്കും പ്രണയത്തില്‍, ശ്രദ്ധിച്ച് നോക്കിയാല്‍ മനസിലാവും, ചൂണ്ടി കാണിച്ച് നടന്‍ മനോജ്ദില്‍ഷയും റോബിനും ശരിക്കും പ്രണയത്തില്‍, ശ്രദ്ധിച്ച് നോക്കിയാല്‍ മനസിലാവും, ചൂണ്ടി കാണിച്ച് നടന്‍ മനോജ്

    ടാസ്‌ക്കിനിടെ ജാസ്മിന്‍ ഫെയര്‍ ഗെയിം കളിച്ച് ജയിക്കണമെന്ന് സുചിത്ര പല തവണ ആവശ്യപ്പെട്ടിരുന്നു. ജാസ്മിന്‍ നാണയങ്ങള്‍ മോഷ്ടിച്ചു എന്ന സൂരജിന്റെ പരാതിയിലായിരുന്നു അങ്ങനെ പറഞ്ഞത്. ജാസ്മിന്‍ മോഷ്ടിക്കുമെന്ന് ആരും കരുതുന്നില്ലെന്നും സുചിത്ര ജാസ്മിനോട് പറഞ്ഞിരുന്നു.

    ഇതെല്ലാം മനസ്സില്‍ വെച്ചാണ് താന്‍ ഫെയ്ക്ക് ആയി കളിക്കില്ലെന്നും മോഷ്ടിക്കില്ലെന്നും ജാസ്മിന്‍ കരഞ്ഞുകൊണ്ട് പറയുന്നത്. ഇനി എന്തിന് താന്‍ ഇവിടെ നില്‍ക്കണം എന്നാണ് ജാസ്മിന്‍ തന്നെ ആശ്വസിപ്പിക്കാനായി ചുറ്റു കൂടി നില്‍ക്കുന്നവരോട് ചോദിക്കുന്നത്.

    റോബിന്‍ കുഴിച്ച കുഴിയിലേക്ക് വന്നത് ജാസ്മിന്‍; അവളെ തകര്‍ക്കുകയായിരുന്നു റോബിന്റെ ലക്ഷ്യമെന്ന് ആരാധകര്‍റോബിന്‍ കുഴിച്ച കുഴിയിലേക്ക് വന്നത് ജാസ്മിന്‍; അവളെ തകര്‍ക്കുകയായിരുന്നു റോബിന്റെ ലക്ഷ്യമെന്ന് ആരാധകര്‍

    Recommended Video

    റോബിന്റെ പിടിവള്ളി ദിൽഷയുടെ കയ്യിൽ, അവർ കെട്ടണം | Bigg Boss Malayalam Akhil | #Interview | FilmiBeat
    ആശ്വസിപ്പിച്ച് മറ്റ് മത്സരാര്‍ത്ഥികള്‍

    എത്തിക്‌സ് എന്ന് പറഞ്ഞു അലമുറ ഇടുന്ന ജാസ്മിനാണ് ദില്‍ഷയെ പുറത്തിടാന്‍ വന്നത്; ദില്‍ഷ പൊളിയെന്ന് ഫാന്‍സ്എത്തിക്‌സ് എന്ന് പറഞ്ഞു അലമുറ ഇടുന്ന ജാസ്മിനാണ് ദില്‍ഷയെ പുറത്തിടാന്‍ വന്നത്; ദില്‍ഷ പൊളിയെന്ന് ഫാന്‍സ്

    ഇതിനിടെ, അഖിലും ജാസ്മിനെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുകയാണ്. താന്‍ ചെയ്തത് ശരിയായില്ലെന്നും അതെല്ലാം കഴിഞ്ഞ കാര്യമല്ലേ, മറന്നേക്ക് എന്ന് സമാധാനിപ്പിക്കുന്നതും കാണാം.

    വാശിയേറിയ പോരാട്ടമായിരുന്നു ഇത്തവണ വീക്ക്‌ലി ടാസ്‌ക്കില്‍. എല്ലാവരും മത്സരവീര്യത്തോടെ പോരാടുന്ന കാഴ്ചയാണ് കണ്ടത്. ബ്ലെസ്‌ലി ഹൗസ് ക്യാപ്റ്റനായ ശേഷമുള്ള നിര്‍ണ്ണായക മത്സരം കൂടിയായിരുന്നു ഇത്. വലിയ വഴക്കും ബഹളവും മത്സരാര്‍ത്ഥികള്‍ക്കിടയില്‍ ഉണ്ടായെങ്കിലും ഒടുവില്‍ അതെല്ലാം പറഞ്ഞുതീര്‍ക്കാനും രംഗം ശാന്തമാക്കാനും ബ്ലെസ്‌ലിക്ക് കഴിഞ്ഞു.

    മാര്‍ച്ച് 27-ന് ആരംഭിച്ച ബിഗ് ബോസ് സീസണ്‍ 4-ല്‍ ഇപ്പോള്‍ 12 മത്സരാര്‍ത്ഥികളാണുള്ളത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി വന്ന വിനയ് മാധവ്, റിയാസ് സലീം എന്നിവരെ കൂടാതെ ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍, ദില്‍ഷ, ബ്ലെസ്‌ലി, സൂരജ്, അഖില്‍, സുചിത്ര, ലക്ഷ്മിപ്രിയ, ധന്യ, ജാസ്മിന്‍ എന്നിവരാണ് ഇപ്പോള്‍ ഹൗസിലുള്ളത്.

    English summary
    Bigg Boss Malayalam Season 4,Jasmine bursts into tears during the weekly task
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X