For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മത്സരാർഥികൾക്ക് ഭക്ഷണം വാരികൊടുത്ത് ജാസ്മിൻ'; ഇങ്ങനെയെങ്കിലും എല്ലാവരും ഒരുമിച്ചതിൽ സന്തോഷമെന്ന് പ്രേക്ഷകർ!

  |

  ബി​ഗ് ബോസ് മലയാളം സീസൺ ഫോറിലെ ഈ ആഴ്ചയിലെ വീക്കിലി ടാസ്ക്ക് ആരംഭിച്ചിരിക്കുകയാണ്. ഓരോ ദിവസം കഴിയുന്തോറും മത്സരങ്ങൾ കടക്കുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോൾ വീട്ടിലെ മത്സരാർഥികൾക്ക് നൽകിയിരിക്കുന്ന വീക്കിലി ടാസ്ക്ക്.

  മുമ്പുള്ള സീസണുകളിലൊന്നും കണ്ടിട്ടില്ലാത്ത വളരെ വ്യത്യസ്തമായ വീക്കിലി ടാസ്ക്കാണ് ഈ ആഴ്ച ബി​ഗ് ബോസ് നൽകിയിരിക്കുന്നത്. ഹിന്ദി പതിപ്പുകളിലെല്ലാം ഈ ടാസ്ക്ക് വന്നിട്ടുണ്ടെങ്കിൽ മലയാളത്തിൽ ഇതാദ്യമാണ്.

  വീട്ടിലെ എല്ലാ സാധനങ്ങളും സുഖസൗകര്യങ്ങളും എടുത്ത് മാറ്റിയിരിക്കുകയാണ് ഇപ്പോൾ.

  Also Read: ബി​ഗ് ബോസിലെ സ്ത്രീകൾക്ക് ഒരാഴ്ച വിശ്രമം, മോഹൻലാലിന് കൊടുത്ത വാക്ക് പാലിച്ച് പുരുഷന്മാർ അടുക്കളയിൽ!

  ഭക്ഷണ സാധനങ്ങൾ അടക്കമാണ് ബി​ഗ് ബോസ് മത്സരാർഥികൾക്ക് നിഷേധിച്ചിരിക്കുന്നത്. വെള്ളമില്ല, പാചകം ചെയ്യാനുള്ള സൗകര്യങ്ങളില്ല, ഭക്ഷണ സാധനങ്ങളില്ല, ഇരിക്കാൻ ഒരു കസേര പോലും ഇല്ല. അവശ്യ സാധനങ്ങൾ ഒന്നും ഇല്ല.

  ഇനി ഇവയെല്ലാം മത്സരാർഥികൾക്ക് തിരികെ ലഭിക്കണമെങ്കിൽ ഓരോരുത്തരായി ടാസ്ക്കുകൾ കളിച്ച് ജയിക്കണം. കുടിക്കാനുള്ള വെള്ളവും പരിമിതമായ പഴ വർ​ഗങ്ങളും മത്സരാർഥികളുടെ നിലനിൽപ്പിനായി ബി​ഗ് ബോസ് നൽകിയിരുന്നു.

  കിടക്കാൻ ബെഡ് പോലും മത്സരാർഥികൾക്ക് ഇപ്പോൾ ഇല്ല. ടോയ്ലെറ്റ് സൗകര്യങ്ങൾ ഉപയോ​ഗിക്കണമെങ്കിൽ പോലും ടാസ്ക്ക് ജയിക്കണം.

  Also Read: 'വാശിക്ക് കളിച്ചത് ലക്ഷ്മിപ്രിയയും വിനയ്യിയും, മറ്റുള്ളവർ പുത്തരിക്കണ്ടം മൈതാനം പോലെ, റോൺസണെ സൂക്ഷിക്കണം'

  ഘട്ടം ഘട്ടമായിട്ടാണ് ടാസ്ക്കുകൾ നടക്കുന്നത്. ആദ്യത്തെ ഘട്ടത്തിൽ മത്സരിച്ച് റോൺസണും ബ്ലെസ്ലിയും ചേർന്നും വെള്ളവും ചിക്കനും തിരികെ ബി​ഗ് ബോസിൽ നിന്നും വാങ്ങിച്ചു.

  പക്ഷെ ബാക്കിയുള്ള സൗകര്യങ്ങൾ കൂടി ബി​ഗ് ബോസ് തിരികെ നൽകണമെങ്കിൽ നന്നായി മത്സരിച്ചെ മതിയാകൂ. അതേസമയം വീക്കിലി ‍ടാസ്ക്ക് നടക്കുന്നതിനിടയിലുള്ള മത്സരാർഥികളുടെ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

  കിട്ടിയ ഭക്ഷ്യവസ്തുക്കൾ വെച്ച് തയ്യാറാക്കിയ സാലഡ് വീട്ടിലെ അം​ഗങ്ങൾക്കെല്ലാം വാരികൊടുത്ത് കഴിപ്പിക്കുന്ന ജാസ്മിനാണ് വീഡിയോയിലുള്ളത്. ഇത്തരം രം​ഗങ്ങളൊക്കെ വളരെ അപൂർവമായെ വീട്ടിൽ കാണാറുള്ളൂ.

  പ്രത്യേകിച്ച് ജാസ്മിൻ‌ ഇത്തരത്തിൽ എല്ലാവർക്കും ഭക്ഷണം വാരികൊടുക്കുന്നത് ആദ്യമായാണ്. ഇങ്ങനെയൊരു ടാസ്ക്കിലൂടെയെങ്കിലും എല്ലാവരും ഒത്തുരുമിക്കുന്നത് കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നാണ് വീഡിയോ വൈറലായതോടെ പ്രേക്ഷകർ കുറിക്കുന്നത്.

  നിമിഷ പോയതോടെ ജാസ്മിന്റെ സ്വഭാവത്തിൽ നല്ല മാറ്റം വന്നിട്ടുണ്ടെന്നും എല്ലാവരോടും പെരുമാറുകയും സംസാരിക്കുകയും ചെയ്യുമ്പോൾ അത് പ്രകടമാണെന്നും പ്രേക്ഷകർ കുറിക്കുന്നുണ്ട്. പുതിയ വീക്കിലി ടാസ്ക്ക് രണ്ട് ദിവസത്തോളം നീണ്ട നിന്നേക്കും.

  ഇപ്പോൾ വീട്ടിൽ അവശേഷിക്കുന്നത് പതിമൂന്ന് മത്സരാർഥികളാണ്. ഇവർ തമ്മിലാണ് കപ്പിന് വേണ്ടിയുള്ള പോരാട്ടവും നടക്കുന്നത്. ഈ ആഴ്ചയിലെ നോമിനേഷൻ ലിസ്റ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് അപർണ, ധന്യ, ലക്ഷ്‍മി പ്രിയ, വിനയ്, ഡോ. റോബിൻ, ദിൽഷ, ബ്ലസ്‍ലി എന്നിവരാണ്.

  രണ്ടുപേരടങ്ങുന്ന ടീമിന്റെ ചർച്ചകൾക്ക് ഒടുവിലാണ് ബി​ഗ് ബോസ് മത്സരാർഥികളുടെ നിർദേശപ്രകാരമുള്ള നോമിനേഷൻ ലിസ്റ്റ് പ്രഖ്യാപിച്ചത്. ജാസ്‍മിന്റെ നോമിനേഷൻ ഫ്രീ കാർഡ് ഉപയോഗിച്ച് റോൺസൺ സേവായി.

  നിമിഷയാണ് കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും പുറത്തായത്. ഷോ തുടങ്ങിയത് മുതൽ അടുത്ത സുഹൃത്തുക്കളാണ് ജാസ്മിനും നിമിഷയും. അതുകൊണ്ട് തന്നെ വളരെയധികം ഇമോഷണലായ ജാസ്മിനെയാണ് നിമിഷയുടെ പുറത്താകലിന് ശേഷം വീട്ടിൽ കാണാനായത്.

  ഒരിക്കൽ പോയി വീണ്ടും തിരിച്ചുവന്ന ഒരു മത്സരാർത്ഥി ഈ സീസണിൽ കാണില്ലെന്നാണ് മോഹൻലാൽ നിമിഷയെ കുറിച്ച് പറഞ്ഞത്.

  Recommended Video

  ഭാര്യ ഡോക്ടർ നീരജ പറയുന്നു #ronson #biggbossmalayalamofficial #Biggbossmalayalam

  ഇനിയൊരാൾക്കും ഇങ്ങനെയൊരു അവസരം കിട്ടില്ലെന്നും മോ​ഹൻലാൽ നിമിഷയോട് പറഞ്ഞു. കഴിവിന്റെ പരമാവധി ഉപയോ​ഗിച്ച് കളിച്ചിരുന്നുവെന്നും എന്നാൽ ജനങ്ങളുടെ തീരുമാനത്തെ മാനിക്കുന്നുവെന്നും നിമിഷ വ്യക്തമാക്കി.

  ജാസ്മിനും നിമിഷയും തമ്മിലുള്ള അമിതമായ സ്നേഹമാണ് ജാസ്മിന്റെ സ്വഭാവ രീതികൾ ജനങ്ങൾക്ക് ഇഷ്ടപ്പെടാതെ പോകാൻ കാരണമായതെന്ന് നിമിഷയുടെ പുറത്താകലിന് ശേഷം പ്രേക്ഷകർ കുറിച്ചിരുന്നു.

  Read more about: bigg boss
  English summary
  Bigg Boss Malayalam Season 4: Jasmine Feed Food By Hand To Contestants, Netizens Reacted
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X