'ഹിന്ദി ബി​ഗ് ബോസ് കണ്ട് തുള്ളിച്ചാടി വന്നതല്ലേ? എന്നിട്ടിപ്പോ എന്തായി? പണിയെടുത്ത് ജീവിക്കെടാ'; ജാസ്മിൻ

അമ്പത് ദിവസങ്ങൾ താണ്ടിയ ബി​ഗ് ബോസ് മലയാളം സീസൺ ഫോർ ശരിയായ ട്രക്കിലൂടെ നീങ്ങി തുടങ്ങിയിട്ടുണ്ട്. വീട്ടിലെ ഇപ്പോഴുള്ള പല മാറ്റങ്ങൾക്കും കാരണം പുതിയതായി വീട്ടിലേക്ക് എത്തിയ രണ്ട് വൈൽ‌ഡ് കാർഡ് എൻട്രികൾ തന്നെയാണ്.

ഒന്ന് വിനയ് മാധവും മറ്റൊന്ന് റിയാസ് സലീമുമായിരുന്നു. വീട്ടിലേക്ക് വന്ന അടുത്ത ദിവസം മുതൽ റിയാസ് സലീം വീടിനെയാകെ മൊത്തത്തിൽ ഇളക്കിയിട്ടുണ്ട്.

കൊല്ലം ജില്ലയിലെ കരിക്കോട് സ്വദേശിയാണ് റിയാസ് സലിം. എഞ്ചിനീയറിങ് ബിരുദധാരിയായ റിയാസ് ജോലി ചെയ്യുന്നുണ്ട്.

കഴിഞ്ഞ ഒമ്പത് വർഷമായി ബി​ഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ വലിയ ആരാധകനാണ് താനെന്ന് റിയാസ് തന്നെ വെളിപ്പെടുത്തിയിരുന്നു. പല കാര്യങ്ങളിലും തൻറേതായ അഭിപ്രായമുള്ളയാളും അത് പ്രകടിപ്പിക്കണമെന്ന് ആ​ഗ്രഹിക്കുന്നയാളുമാണ് റിയാസ്.

താനൊരു ഫെമിനിസ്റ്റാണെന്ന് അവകാശപ്പെടുന്ന റിയാസ് ബി​ഗ് ബോസിൽ ഒരു സേഫ് ​ഗെയിമിന് താൽപര്യമില്ലെന്നും വ്യക്തമാക്കിയിരുന്നു. തന്നെ നേരിട്ട് ബാധിക്കുന്ന കാര്യം അല്ലെങ്കിൽ പോലും അഭിപ്രായങ്ങൾ പറയുമെന്നും ഫേക്ക് ​ഗെയിം കളിക്കില്ലെന്നും പറയുന്ന റിയാസ് പറഞ്ഞിരുന്നു.

വീട്ടിൽ വന്നപ്പോൾ മുതൽ റിയാസ് ഏറ്റുമുട്ടുന്നത് ഡോ.റോബിൻ രാധാകൃഷ്ണനുമായിട്ടാണ്.

വൈൽഡ് കാർഡായി റിയാസ്

ഇരുവരും തമ്മിലുള്ള വഴക്കുകൾ വീക്കിലി ടാസ്ക്കിനെ പോലും ബാധിച്ചിരുന്നു. റിയാസ് വീക്കിലി ടാസ്ക്കിൽ ജഡ്ജായി നിന്നപ്പോൾ ഫേവറിസം കാണിച്ചുവെന്ന് ആരോപിച്ചാണ് റോബിൻ റിയാസുമായി തർക്കിച്ചത്.

അത് വലിയ അസഭ്യ വാക്കുകൾ പോലും ഇരുവരും പറയുന്ന തരത്തിലേക്ക് എത്തിയിരുന്നു. ടാസ്ക്കിലെ മോശം പ്രകടനത്തെ തുടർന്ന് കഴിഞ്ഞ ആഴ്ച ജയിലിലാക്കപ്പെട്ടതും റോബിനും റിയാസുമായിരുന്നു.

ജയിലിലെത്തിയ ശേഷവും ഇരുവരും തമ്മിൽ വഴക്കുകൾ നടക്കുകയും അസഭ്യമായ വാക്കുകൾ വീണ്ടും പ്രയോ​ഗിക്കുകയും ചെയ്തിരുന്നു.

ബിഗ് ബോസ് വീട്ടിലെ പ്രധാന ശത്രുക്കൾ ഒരുമിച്ച് ജയിലിലേക്ക് പോയതിൻറെ കൗതുകം പ്രേക്ഷകർക്കൊപ്പം മത്സരാർഥികൾക്കും ഉണ്ടായിരുന്നു.

പ്രശ്നങ്ങൾ മാത്രം

ആദ്യം പ്രശ്നങ്ങളില്ലാതെ ഇരുവരും സംസാരിച്ച് ഇരുന്നെങ്കിലും ബിഗ് ബോസ് ഒരു ജോലി ഏൽപ്പിച്ചതോടെ രണ്ടുപേർക്കുമിടയിൽ പ്രശ്നങ്ങളും ആരംഭിച്ചു. ബി​ഗ് ബോസ് ഏൽപ്പിച്ച മുത്തുകോർക്കൽ ജോലി അലങ്കോലപ്പെടുത്തിയതിനാൽ പതിവിൽ നിന്നും വിപരീതമായി ജയിലിൽ ഇരുവർക്കും ഒരുപാട് നേരം കഴിയേണ്ടി വന്നു.

ബി​ഗ് ബോസ് ഏൽപ്പിച്ച ജോലി പൂർത്തിയാക്കാതെ ബഹളം വെച്ച് സ്ഥിതി കൂടുതൽ വഷളാക്കുകയും ടാസ്ക്കിന് നൽകിയ മാലകൾ പൊട്ടിച്ച് കളയുകയും ചെയ്തതിനാൽ റോബിനും റിയാസിനും വീണ്ടും ജയിലിൽ കിടക്കുക എന്ന ശിക്ഷയാണ് വീക്കെൻ‌ഡ് എപ്പിസോഡിൽ മോഹൻലാൽ വന്നപ്പോൾ നൽകിയത്.

രണ്ടാമതും ജയിലിൽ കിടക്കാൻ പോകുന്ന റിയാസിനോട് ജാസ്മിൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

രണ്ട് തവണ ജയിൽ വാസം

ജയിലിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയായിരുന്നു റിയാസിന്റെ പ്രവ‍ൃത്തികളെ കുറിച്ച് ജാസ്മിന്റെ കമന്റ്.

'നിന്നെയൊക്കെ ഒരാഴ്ചയെങ്കിലും ജയിലിലിടണം. അപ്പോൾ മാത്രമെ നീയൊക്കെ പഠിക്കൂ. എന്തൊക്കെയായിരുന്നു..... ഹിന്ദി ബി​ഗ് ബോസ് കണ്ട് തുള്ളിച്ചാടി വന്നതല്ലേ നീ? മലപ്പുറം കത്തി... അമ്പും വില്ലും... എന്തൊക്കെയായിരുന്നു... മര്യാദയ്ക്ക് പണിയെടുത്ത് ജീവിക്കടാ...' എന്നാണ് ജാസ്മിൻ റിയാസിനെ തമാശ രൂപേണ ഉപദേശിച്ചുകൊണ്ട് പറഞ്ഞത്.

പരിഹസിച്ച് ജാസ്മിൻ

വന്ന ആദ്യ ആഴ്ച തന്നെ കൈയ്യിലെ പ്രവൃത്തികൊണ്ട് ജയിലിൽ പോയതിനാണ് നർമം കലർത്തി ജാസ്മിൻ റിയാസിനെ വിമർശിച്ചത്.

ആദ്യം ജയിലിൽ കിടന്നപ്പോൾ റൂൾസ് തെറ്റിച്ച് ജയിലിന് പുറത്ത് റിയാസ് കറങ്ങി നടന്നതും ജയിലിൽ അനുവദനീയമല്ലാത്ത ഭക്ഷണം കഴിച്ചതുമെല്ലാം മോഹ​ൻലാൽ വീക്കെൻഡ് എപ്പിസോഡിൽ ശക്തമായി വിമർശിച്ചിരുന്നു.

ക്യാപ്റ്റനാണെന്ന ബോധം ഇല്ലാതെ റിയാസിനൊപ്പം കളിച്ച് നടന്നതിന് ജാസ്മിനേയും മോഹൻലാൽ വിമർശിച്ചിരുന്നു.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X