'ഒരു സ്ത്രീയായിരിക്കുന്നതാണ് ഏറ്റവും വലിയ ശക്തി'; സ്യൂട്ടിൽ സ്റ്റൈലിഷായി ബോസി ​ഗെറ്റപ്പിൽ ജാസ്മിൻ!

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ അവസാനിക്കാൻ പോവുകയാണ്. ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് നാലാം സീസൺ അവസാനിക്കാനായി ഉള്ളത്. ഇരുപത് മത്സരാർഥികളിൽ നിന്നും ആളുകളുടെ എണ്ണം ആറായി ചുരുങ്ങി. ​

ഗ്രാന്റ് ഫിനാലെ കാണാൻ പുറത്തായ മത്സരാർഥികളും മുംബൈയിൽ എത്തിയിട്ടുണ്ട്. മോഹൻലാൽ പറയുംമ്പോലെ ഇത്തവണ ​ഗ്രാന്റ് ഫിനാലെയും കളർഫുള്ളായിരിക്കും. അതിനുള്ള ഒരുക്കത്തിലാണ് ബി​ഗ് ബോസ് അണിയറപ്രവർത്തകരും.

കഴിഞ്ഞ ദിവസം പുറത്തായ റോൺസൺ മുതൽ ആദ്യ ആഴ്ചയിൽ പുറത്തായ ജാനകി വരെ ഹൗസിലേക്ക് ​ഗ്രാന്റ് ഫിനാലെയുടെ ഭാ​ഗമായി തിരികെ എത്താൻ പോവുകയാണ്.

പക്ഷെ ഈ സീസണിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട മത്സരാർഥി ജാസ്മിൻ മാത്രം ​ഗ്രാന്റ് ഫിനാലെയിൽ പങ്കെടുക്കാനായി വന്നിട്ടില്ല. കാരണം തനിക്കൊപ്പം ജാസ്മിൻ വിമാനം കയറിയിട്ടില്ലെന്നും അവൾക്കായി ബുക്ക് ചെയ്തിരുന്ന സീറ്റ് കാലിയായി കിടക്കുകയാണെന്നും ജാസ്മിനെ ഒരുപാട് മിസ് ചെയ്യുന്നുവെന്നും നിമിഷ സോഷ്യൽമീഡിയയിൽ കുറിച്ചിട്ടുണ്ട്.

ബി​ഗ് ബോസ് സീസൺ ഫോറിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പേര് ജാസ്മിന്റേതും റോബിന്റേതും. ഇരുവരും പക്ഷെ മത്സരം പാതി വഴി പിന്നിട്ടപ്പോൾ ഷോയിൽ നിന്നും പുറത്തായി.

മലയാളം ബി​ഗ് ബോസിലെ ആദ്യ വാക്ക് ഔട്ട്

റിയാസിനെ കൈയ്യേറ്റം ചെയ്തതിന്റെ പേരിലാണ് റോബിൻ‌ മത്സരത്തിൽ നിന്നും പുറത്തായത്. റിയാസിനെ തല്ലിയില്ല മുഖത്ത് കൈ തട്ടിയത് മാത്രമേയുള്ളൂവെന്നും പിന്നീട് ധന്യ അടക്കമുള്ളവർ പറഞ്ഞതോടെ ബി​ഗ് ബോസ് റോബിനെ വീണ്ടും വീട്ടിലേക്ക് തിരികെ കൊണ്ടുവരുമോയെന്ന് ജാസ്മിൻ അടക്കമുള്ളവർ ഭയന്നു.

ശേഷമാണ് മാനസീക സമ്മർദ്ദം സഹിക്കാൻ‌ കഴിയുന്നില്ലെന്ന് കാണിച്ച് ജാസ്മിൻ സ്വമേധയ വീട്ടിൽ നിന്നും വാക്ക് ഔട്ട് ചെയ്തത്. ജാസ്മിൻ പുറത്ത് പോയത് പ്രേക്ഷകരെയടക്കം വേദനിപ്പിച്ചിരുന്നു.

നാലാം സീസണിൽ കസറിയ ജാസ്മിൻ

റോബിനും ജാസ്മിനും വീട്ടിൽ ഉണ്ടായിരുന്നെങ്കിൽ ഫിനാലെ‌ കൂടുതൽ കളറാകുമായിരുന്നുവെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. വീട്ടിൽ‌ ശത്രുക്കളായിരുന്നുവെങ്കിലും പുറത്തിറങ്ങിയ ശേഷം റോബിനും ജാസ്മിനും ശത്രുത മറന്ന് സുഹൃത്തുക്കളായി.

ഇരുവരും ഒരുമിച്ച് ടെലിവിഷൻ പരിപാടികളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. അതേസമയം ജാസ്മിൻ പങ്കുവെച്ച പുതിയ വീഡിയോയാണ് പ്രേക്ഷകരെ ആ​കർഷിക്കുന്നത്.

നീല കളർ സ്യൂട്ടിൽ ബൂട്ടും ധരിച്ച് സി​ഗരറ്റും വലിച്ച് മാസായി വരുന്ന ജാസ്മിനാണ് വീഡിയോയിലുള്ളത്. ഫോട്ടോഷൂട്ടിന്റെ ഭാ​ഗമായപ്പോൾ‌ എടുത്ത വീഡിയോയാണ് ജാസ്മിൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

ഒരു സ്ത്രീയായിരിക്കുന്നതാണ് ഏറ്റവും വലിയ ശക്തി

'ഒരു സ്ത്രീ ആയിരിക്കുന്നതാണ് ഏറ്റവും വലിയ ശക്തി. നിങ്ങൾക്ക് ചുറ്റുമുള്ളവരോട് അത് പറയുകയോ പറയാതിരിക്കുകയോ ചെയ്യാം' എന്നും വീഡിയോയ്ക്കൊപ്പം ജാസ്മിൻ കുറിച്ചിട്ടുണ്ട്. വീഡിയോയ്ക്ക് കൈയ്യടിക്കുന്നതിനൊപ്പം ജാസ്മിനോട് ഈ പുകവലി അത്ര നല്ലതല്ലെന്നും ആരാധകർ പറയുന്നുണ്ട്.

സ്വന്തം ജീവിത കഥയും ബിഗ് ബോസ് വീട്ടിലെ പെർഫോമെൻസുമൊക്കെയാണ് ജാസ്മിനെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയയാക്കിയത്.

ബിഗ് ബോസിൽ നിന്ന് പുറത്തുപോയിട്ടും ജാസ്മിന് ആരാധകർ ഏറെയാണ്. എന്തായാലും ഈ മാസ് ലുക്ക് ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

സ്യൂട്ടിൽ സ്റ്റൈലിഷായി ബോസി ​ഗെറ്റപ്പിൽ ജാസ്മിൻ

അതേസമയം ജാസ്മിൻ ​ഗ്രാന്റ് ഫിനാലെയിൽ പങ്കെടുക്കാൻ പോയിട്ടില്ലെന്നാണ് റിപ്പോർട്ട്. നിമിഷയും ജാസ്മിൻ വന്നില്ലെന്നുള്ള സൂചനകൾ നൽകുന്ന പോസ്റ്റുകൾ പങ്കുവെച്ചിട്ടുണ്ട്. നിമിഷയ്ക്കും ജാസ്മിനും ഒരേ വിമാനമായിരുന്നു മുംബൈയിലേക്ക് പക്ഷെ ജാസ്മിൻ കയറിയിരുന്നില്ല.

ഹൗസിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഫിനാലെ കാണാൻ വരുമോയെന്ന് നിരവധി പേർ ജാസ്മിനോട് തിരക്കിയിരുന്നു. അപ്പോഴെല്ലാം വരുമെന്ന് തന്നെയായിരുന്നു ജാസ്മിന്റെ മറുപടി. ‌
അതേസമയം ഫിനാലെ കാണാൻ തിരികെ മുംബൈയിൽ എത്തിയ മത്സരാർഥികളെല്ലാം ഒത്തുകൂടൽ ആഘോഷമാക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്തായ റോൺസണും തിരികെ നാട്ടിൽ വരാതെ ഫിനാലെ കാണാനായി മുംബൈയിൽ തങ്ങിയിരിക്കുകയാണ്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X