ചെറുപ്രായത്തില്‍ രണ്ട് വിവാഹം; നേരിടേണ്ടി വന്നത് ക്രൂരപീഡനം, പോരാട്ടത്തിന് ജാസ്മിനും...

മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയില്‍ ആരംഭിച്ച ഷോ 2018 ല്‍ ആണ് മലയാളത്തില്‍ തുടങ്ങിയത്. മികച്ച പ്രേക്ഷക സ്വീകാര്യത നേടാന്‍ ഷോയ്ക്ക് കഴിഞ്ഞിരുന്നു. 2020 ല്‍ രണ്ടാം സീസണും തൊട്ടടുത്ത വര്‍ഷം തന്നെ മൂന്നാം സീസണും തുടങ്ങുകയായിരുന്നു. 2021 ല്‍ ആരംഭിച്ച് മൂന്നാം സീസണോടെ ഷോ പോപ്പുലര്‍ ആവുകയായിരുന്നു.

ഇപ്പോഴിത കാത്തിരുപ്പിന് ഒടുവില്‍ ബിഗ് ബോസ് സീസണ്‍ 4 ആരംഭിച്ചിരിക്കുകയാണ്. നടന്‍ നവീന്‍ അറയ്ക്കല്‍ ആണ് വീട്ടില്‍ ആദ്യം എത്തിയിരിക്കുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട നിരവധി താരങ്ങള്‍ ഇക്കുറി ഹൗസിലുണ്ട്. വൈവിധ്യമാണ് ഇത്തവണത്തെ പ്രമേയം.ബിഗ് ബോസ് ഷോ ആരംഭിക്കാന്‍ നിമിഷങ്ങള്‍ മാത്രം അവശേഷിക്കെ കേട്ടൊരു പേരായിരുന്നു ജാസ്മിന്‍ എം മൂസ. ബോഡി ബില്‍ഡറായ ജാസ്മിന്‍ നിരവധി പ്രതിസന്ധികള്‍ അതിജീവിച്ചാണ് ഇന്നു കാണുന്ന നിലയില്‍ എത്തിയത്.

 ജാസ്മിന്‍ എം മൂസ

കോഴിക്കോട് മുക്കം സ്വദേശിയായ ജാസ്മിന്‍ എം മൂസ ജീവിതത്തിലുടനീളം വളരെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോയത്. വളരെ ചെറുപ്പത്തില്‍ത്തന്നെ വിവാഹിതയായ ജാസ്മിന്‍ ക്രൂരമായ ഗാര്‍ഹിക പീഡനത്തിന് ഇരയാവുകയായിരുന്നു. വിവാഹം നരകതുല്യമായ അനുഭവമായിരുന്നു ജാസ്മിന് സമ്മാനിച്ചത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം പുറത്ത് വരുകയായിരുന്നു. തനിക്ക് മുന്നിലുള്ള പ്രതിസന്ധികളെ പോരാടി കൊണ്ടാണ് സ്വപ്നം കണ്ട ജീവിതം കൈപ്പിടിയിലൊതുക്കുന്നത്. ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ഒരു സര്‍ട്ടിഫൈഡ് ഫിറ്റ്നസിലെ പരിശീലകയാണ് ജാസ്മിന്‍. മോണിക്ക ഷമി എന്ന തന്റെ സ്ത്രീസുഹൃത്തുമൊത്ത് ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലാണ് ജാസ്മിന്‍.

ജീവിത കഥ

മുന്‍പ് തനിക്ക് നേരിടേണ്ടി വന്ന പ്രതിസന്ധി ഘട്ടത്തെ കുറിച്ച് ജാസ്മിന്‍ തുറന്ന് പറഞ്ഞിരുന്നു. അതോടെയാണ് ജനങ്ങളുടെ ഇടയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്.''18 ആം വയസില്‍ വിവാഹിതയായ ആളാണ് ഞാന്‍. അറുക്കാന്‍ കൊണ്ടുപോകുന്ന അവസ്ഥ. ആദ്യരാത്രി അയാള്‍ റൂമിലേക്ക് കടന്ന് വന്നപ്പോള്‍ പ്രേതത്തെ കണ്ട അവസ്ഥ ആയിരുന്നു. ബഹളം വെച്ചു, വീട്ടുകാരെല്ലാം ഓടി വന്നു. ചെറിയ കുട്ടി ആയിരുന്നല്ലൊ ഞാന്‍. അത് ആ നാട്ടിലൊക്കെ ഇങ്ങനെ തന്നെയാണ്. കല്യാണം കഴിഞ്ഞ് പോകുന്ന കുട്ടികള്‍ക്ക് ഈ അനുഭവം തന്നെയാണ് മിക്കപ്പോഴും'.

ആദ്യ ഭർത്താവ്

'എന്റെ ഭര്‍ത്താവിന് ഓട്ടിസം ആയിരുന്നു എന്ന് തിരിച്ചറിഞ്ഞു. ഒരു വര്‍ഷം എന്റെ വീട്ടില്‍ നിന്നു. ഇതിനിടയ്ക്ക് ഒരു ജോലി കിട്ടി. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടു. കല്യാണത്തിനും എനിക്ക് വോയിസ് ഉണ്ടായിരുന്നില്ല. ഡിവോഴ്സിനും അങ്ങനെ തന്നെയായിരുന്നു. ആളുകള്‍ കൂടിയിരുന്ന് മൂന്ന് ത്വലാഖ് വിളിച്ചു. വിവാഹമോചിതയായി. സന്തോഷമായി. ഞാന്‍ ഹാപ്പി ആയിരുന്നു.

രണ്ടാം വിവാഹം

'കെട്ടിച്ചൊല്ലിയവള്‍' എന്ന പേരായിരുന്നു പിന്നെ എനിക്കുണ്ടായിരുന്നത്. 21 വയസായപ്പോള്‍ രണ്ടാം വിവാഹത്തിന് വീട്ടുകാര്‍ നിര്‍ബന്ധിച്ചു. വളരെ ഓപ്പണായുള്ള ഒരു ജിമ്മനായിരുന്നു പെണ്ണ് കാണാന്‍ വന്നത്.അയാളോട് എല്ലാ കാര്യവും ഞാന്‍ തുറന്നു പറഞ്ഞു. 18 വയസില്‍ വിവാഹമോചിതയായെന്നും കന്യകയാണെന്നും അടക്കമുള്ള കാര്യങ്ങള്‍ പറഞ്ഞു. എല്ലാ കാര്യവും തുറന്നു പറഞ്ഞപ്പോള്‍ കഴിഞ്ഞത് കഴിഞ്ഞു എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ രണ്ടാംവിവാഹം കഴിഞ്ഞു'.

കുഞ്ഞിനെ നഷ്ടപ്പെട്ടു

'സന്തോഷത്തില്‍ നില്‍ക്കുന്ന ആദ്യരാത്രി. റൂമില്‍ കയറി വന്നപ്പോള്‍ അയാള്‍ ആദ്യം ചെയ്തത് എന്റെ മോന്തയ്ക്ക് ഒരു അടി അടിച്ചതായിരുന്നു. എന്ത്, എങ്ങനെ, എന്തിന് ഒന്നും എനിക്ക് മനസിലായില്ല. നിന്ന നില്‍പ്പില്‍ ഫ്രീസ് ആയി പോയി. പിന്നീട് കുട്ടി നഷ്ടപ്പെടുന്ന ഒരു അവസ്ഥ വരെ വന്നു. കുഞ്ഞ് മരിച്ചതോടെ ഡിപ്രഷനില്‍ ആയി. എന്റെ ജീവിതം നശിപ്പിച്ച അയാളെ വെറുതെ വിടാന്‍ ഞാനുദ്ദേശിച്ചില്ല. പൊലീസ് സ്റ്റേഷനില്‍ പോയെങ്കിലും കാര്യമുണ്ടായില്ല. പിന്നീട് ഉമ്മയേയും അയാള്‍ കൈവെച്ചു. അതോടെ അത് ക്രിമിനല്‍ കേസ് ആയി മാറി. അയാളെ റിമാന്‍ഡ് ചെയ്തു. ജയിലിലിട്ടു. എന്റെ കേസിലും റിമാന്‍ഡ് ചെയ്തു, പിന്നെ പുറത്തിറങ്ങി.'

ജീവിതം മാറി

'അതുവരെ വീട്ടുകാര്‍ക്ക് മത്രം വേണ്ടി ജീവിച്ച ഞാന്‍ എനിക്ക് വേണ്ടി ജീവിക്കാന്‍ തീരുമാനിച്ചു. വീട് വിട്ടിറങ്ങി. കൊച്ചിയിലെത്തി. ജിമ്മില്‍ ജോലി കിട്ടി. പിന്നെ ബാംഗ്ലൂര്‍ പോയി, ഫിറ്റ്‌നസ് ട്രെയിനര്‍ ആകാന്‍ പരിശീലനം നടത്തി. ഇപ്പോള്‍ ഞാനൊരു ട്രെയിനര്‍ ആണ്.നമ്മുടെ ജീവിതം രക്ഷപെടണമെങ്കില്‍ നമ്മള്‍ തന്നെ വിചാരിക്കണം' - ജാസ്മിന്‍ ജോഷ് ടോക്കില്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X