For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഡോക്ടർ സൈലന്റായതോടെ ജാസ്മിനും സൈലന്റ്, നിലപാട് രാജകുമാരിക്ക് എന്തുപറ്റി?'; കുറിപ്പുമായി പ്രേക്ഷകർ!

  |

  ആവേശകരമായ എപ്പിസോഡുകളിലൂടെയാണ് ബി​ഗ് ബോസ് മലയാളം നാലാം സീസൺ സഞ്ചരിക്കുന്നത്. നാലാം ആഴ്ച അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ വീക്ക്ലി ടാസ്ക്കിൽ അടക്കം മികച്ച പ്രകടനങ്ങളാണ് ഓരോ മത്സരാർഥികളും കാഴ്ചവെക്കുന്നത്. നാലാം ആഴ്ചയിലെ നോമിനേഷനിൽ ഇത്തവണ പുരുഷന്മാർ മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത്. മൂന്ന് വോട്ടുകളുമായി അശ്വിൻ, മൂന്ന് വോട്ടുകളുമായി സൂരജ്, മൂന്ന് വോട്ടുകളുമായി നവീൻ, അഞ്ച് വോട്ടുകളുമായി ബ്ലസ്‍ലി, ഒമ്പത് വോട്ടുകളുമായി ഡോ.റോബിൻ എന്നിവരാണ് എവിക്ഷൻ പട്ടികയിൽ വന്നിട്ടുള്ളത്.

  'അവസ്ഥ മനസിലായപ്പോൾ വിഷം തന്ന് കൊന്നേക്കാനാണ് ഡോക്ടർമാരോട് പറഞ്ഞത്'; സ്വർണ തോമസ് പറയുന്നു!

  അതിൽ ക്യാപ്റ്റ്ൻ റോൺസണിന് ലഭിച്ച സവിശേഷ അധികരമുപയോഗിച്ച് നവീനെ എലിമിനേഷനിൽ നിന്നും സേവ് ചെയ്‍തു. ഈ സീസണിൽ ആദ്യമായാണ് സ്ത്രീകളില്ലാത്ത എലിമിനേഷൻ വരുന്നത്. ‌ബി​ഗ് ബോസ് നാലാം സീസൺ മുതലാണ് ഹോട്ട്സ്റ്റാറിൽ ഷോ ഇരുപത്തിനാല് മണിക്കൂറും സംപ്രേഷണം ചെയ്ത് തുടങ്ങിയത്. അതിനാൽ തന്നെ മത്സരാർഥികളെ കൃത്യമായി വിലയിരുത്താനും ആർക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിക്കാനും പ്രേക്ഷകർക്ക് കൂടുതൽ എളുപ്പത്തിൽ സാധിക്കുന്നുണ്ട്.

  'കുഞ്ഞിനെ ഒറ്റയ്ക്കാക്കി ഓടാൻ മാത്രം എന്ത് ധൃതിയാണ്'; പ്രസവശേഷം നേരിട്ട പരിഹാസത്തെ കുറിച്ച് ഭാരതി സിങ്!

  വീട്ടിൽ നടക്കുന്ന കാര്യങ്ങൾ സുതാര്യമായതിനാൽ ഓരോ മത്സരാർഥികളേയും കൃത്യമായി മനസിലാക്കാൻ സാധിക്കുന്നുണ്ടെന്ന് പ്രേക്ഷകരും അഭിപ്രായപ്പെടുന്നുണ്ട്. ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുള്ള രണ്ട് മത്സരാർഥികളാണ് ജാസ്മിനും റോബിനും. ഇരുവരും തമ്മിലാണ് വീട്ടിൽ ഏറ്റവും കൂടുതൽ വഴക്കുകൾ നടന്നിട്ടുള്ളതും. റോബിൻ കള്ളത്തരം കാണിച്ച് എത്തിക്സ് ഇല്ലാതെ മത്സരങ്ങളിൽ കളിക്കുകയും കൂടാതെ സഹമത്സരാർഥികളോട് മോശമായി പെരുമാറുകയും ചെയ്യുന്നുവെന്ന ആരോപണമാണ് ജാസ്മിൻ റോബിനെതിരെ ഏറ്റവും കൂടുതൽ ഉന്നയിച്ചിട്ടുള്ളത്. കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡിൽ മോഹൻലാൽ വന്നപ്പോൾ റോബിന് താക്കീത് നൽകുകയും ചെയ്തിരുന്നു.

  മൂന്നാം ആഴ്ച തീരാൻ രണ്ട് ദിവസം മാത്രം ശേഷിക്കെ വലിയൊരു വഴക്ക് ജയിൽ നോമിനേഷൻ സമയത്ത് ജാസ്മിനുമായി ഉണ്ടായിരുന്നു. ആ പ്രശ്നമാണ് മോഹൻലാലിന് മുമ്പിൽ റോബിന് തലകുനി‍ഞ്ഞ് നിൽക്കാൻ കാരണമായത്. മോഹൻലാലിൽ നിന്നും താക്കീത് കിട്ടിയ ശേഷം റോബിൻ ക്ഷമയോടെയാാണ് കാര്യങ്ങൾ നീക്കുന്നതും മറ്റുള്ളവരോട് സംസാരിക്കുന്നതും. റോബിൻ സൈലന്റ് ആയതോടെ ജാസ്മിനും സൈലന്റായി എന്നാണ് ബി​ഗ് ബോസ് പ്രേക്ഷകർ ജാസ്മിനെ കുറ്റപ്പെടുത്തി കുറിച്ചത്. റോബിനോട് ആവശ്യമില്ലാതെ വഴക്ക് കൂടി സ്ക്രീൻ സ്പേസ് ഉണ്ടാക്കാനല്ലാതെ ജാസ്മിന് ഒന്നും ചെയ്യാനറിയില്ലെന്നാണ് പ്രേക്ഷകർ കുറിച്ചത്.

  'നിലപാട് രാജകുമാരിക്ക് എന്തുപറ്റി...? ജാസ്മിൻ ഡോക്ടറുടെ പിന്നാലെ നടന്ന് കണ്ടന്റ് ഉണ്ടാക്കുന്നു എന്ന് പറഞ്ഞപ്പോൾ ഒരുപാട് പേര് കളിയാക്കിയിരുന്നു... പക്ഷെ ഇപ്പൊ ഒരാഴ്ചയായി ഡോക്ടർ സൈലന്റാണ്. ഒരു പ്രശ്നത്തിലും പോയി ചാടുന്നില്ല. പക്ഷെ നമ്മുടെ ബോൾഡ് ​ഗേളിനേയും തീരെ കാണുന്നില്ലല്ലോ. ആകെ സ്‌ക്രീനിൽ വന്നത് ഡോക്ടറെ തെറി പറയാൻ ആണെന്ന് തോന്നുന്നു. നമ്മുടെ നിലപാട് രാജകുമാരിക്ക് എന്തുപറ്റി? അന്നേ പറഞ്ഞതാണ് അവൾ ഡോക്ടറെ ചുറ്റിപ്പറ്റിയാണ് കണ്ടന്റ് ഉണ്ടാക്കുന്നത്. പ്രിയ ജാസ്മിൻ ഫാൻസിനോട്..... ഡോക്ടർ അടുത്ത ആഴ്ച മുതൽ ആക്ടീവാകും. അപ്പോൾ നിങ്ങൾക്കുള്ള കണ്ടന്റ് ലഭിക്കുന്നതാണ്...' എന്നായിരുന്നു കുറിപ്പ്.

  Recommended Video

  പല ഗ്രൂപ്പ് ഡിസ്കഷനുകളും ഞാൻ അറിയാതെ നടന്നത്,അവിടെ ലവ് ട്രാക്ക് ഇല്ല.. Shalini BB Interview Part 2

  കഴിഞ്ഞ ആഴ്ച വീട്ടിൽ നിന്നും പുറത്തായത് ശാലിനി നായർ ആയിരുന്നു. 'ആ എലിമിനേഷൻ ലിസ്റ്റിൽ ഉണ്ടായിരുന്നവരെ വെച്ച് നോക്കുമ്പോൾ ഒരുപക്ഷേ താൻ പുറത്ത് പോകുമെന്ന് പ്രേക്ഷകർ വിചാരിച്ച് കാണില്ല. മിക്കവാറും ആദ്യത്തെ ആഴ്ചയിലെ പ്രകടനം കണ്ടാണ് അവർ വിലയിരുത്തിയിട്ടുണ്ടാവുക. അവിടെയുള്ള പലരും പിആർ ടീമിനെ വച്ച് പുറത്ത് പിന്തുണയുണ്ടാക്കുന്നതിനെ കുറിച്ച് പറയുന്നുണ്ടായിരുന്നു. പക്ഷേ അത്തരമൊരു പിന്തുണ തനിക്ക് ഉണ്ടായിരുന്നില്ല. പ്രേക്ഷകർ കണ്ട് ഇഷ്ടപ്പെട്ട് ചെയ്യുന്നതല്ലാതെ വോട്ടിംഗ് ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള പിആർ ടീമൊന്നും ഉണ്ടായിരുന്നില്ല. പ്രേക്ഷകർ വോട്ട് ചെയ്തു എന്ന് തന്നെയാണ് വിശ്വാസം. അല്ലെങ്കിൽ സ്നേഹം വോട്ടായി തരാൻ സാധിക്കാതെ പോയവരുമുണ്ടാകാം' എന്നാണ് വീട്ടിൽ നിന്നും പുറത്തായ ശേഷം ശാലിനി പ്രതികരിച്ചത്.

  Read more about: bigg boss
  English summary
  Bigg Boss malayalam season 4: 'Jasmine making content because of Dr. Robin' Write-up Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X