'കഴുത്തിൽ പാട് കണ്ടാൽ ഗേൾഫ്രണ്ട് സംശയിക്കും, പട്ടി സിയാലോയെ പിടിച്ച് സത്യം ചെയ്യാൻ പറയും'; ജാസ്മിൻ
ബിഗ് ബോസ് മലയാളം സീസൺ ഫോറിലെ ശക്തരായ മത്സരാർഥികളിൽ ഒരാളാണ് ജാസ്മിൻ.എം.മൂസ. ബാംഗ്ലൂരിൽ തന്റെ ഗേൾഫ്രണ്ടിനും പ്രിയപ്പെട്ട വളർത്തുനായ സിയാലോയ്ക്കും ഒപ്പമാണ് ജാസ്മിൻ കഴിയുന്നത്. ഹൗസിനുള്ളിൽ പ്രവേശിച്ചപ്പോൾ മുതൽ പലവട്ടം ജാസ്മിൻ പ്രിയപ്പെട്ട പട്ടി സിയാലോയെ കുറിച്ച് വാചാലയായിരുന്നു.
മോണിക്കയെന്നാണ് ജാസ്മിന്റെ ഗേൾ ഫ്രണ്ടിന്റെ പേര്. സീസൺ ഫോർ അമ്പത് ദിവസം പൂർത്തിയാക്കിയപ്പോൾ മോഹൻലാൽ വന്ന എപ്പിസോഡിൽ ജാസ്മിന്റെ ഗേൾഫ്രണ്ടും പട്ടി സിയാലോയും ഒരുമിച്ചുള്ള വീഡിയോ മോഹൻലാൽ പ്രദർശിപ്പിച്ചിരുന്നു.
ഇപ്പോൾ വീണ്ടും പട്ടിയെ കുറിച്ചും ഗേൾഫ്രണ്ട് മോണിക്കയെ കുറിച്ചും വീട്ടിലെ തന്റെ സുഹൃത്തുക്കളോട് സംസാരിച്ച ജാസ്മിന്റെ വീഡിയോയാണ് വൈറലാകുന്നത്. ഹൗസിലേക്ക് പ്രവേശിക്കും മുമ്പ് ഒരിക്കൽ പോലും തന്റെ പട്ടി സിയാലോയെ പിടിച്ച് സത്യം വെച്ചിരുന്നില്ലെന്നും ഇവിടെ എത്തിയ ശേഷം അത് തന്നെയാണ് താൻ നിരന്തരം ചെയ്തുകൊണ്ടിരിക്കുന്നതെന്നുമാണ് ജാസ്മിൻ പറയുന്നത്.
'കഴുത്തിലൊക്കെ ചെറിയ പാടുകൾ കണ്ടാൽ എന്റെ ഗേൾ ഫ്രണ്ട് മോണിക്കയ്ക്ക് സംശയമാണ്. അപ്പോൾ അവൾ എന്റെ പ്രിയപ്പെട്ട പട്ടി സിയാലോയെ പിടിച്ച് സത്യം ചെയ്യാൻ പറയും. പക്ഷെ പട്ടിയെ പിടിച്ച് സത്യം ചെയ്യുന്നതിനോട് താൽപര്യമില്ലാത്തതിനാൽ ഒഴിഞ്ഞ് മാറും.'

'മാത്രമല്ല അങ്ങനൊരു സത്യം ചെയ്യേണ്ട ആവശ്യമുണ്ടെന്നും എനിക്ക് തോന്നിയിരുന്നില്ല. അതിന്റെ പേരിൽ വഴക്കുണ്ടാവുകയും ചെയ്യാറുണ്ട്. എന്റെ പട്ടി സിയാലോയെ എനിക്ക് ഒരുപാടിഷ്ടമാണ്.'
'അതിനാൽ അനാവശ്യമായി പട്ടിയെ പിടിച്ച് എപ്പോഴും സത്യം ചെയ്യാൻ പറയുമ്പോൾ ദേഷ്യം വരും. ഇതൊക്കെ ചെയ്തിരുന്ന ഞാൻ ബിഗ് ബോസിൽ എത്തിയ ശേഷം നിരന്തരം എല്ലാ കാര്യത്തിലും എന്റെ പട്ടി സിയാലോയുടെ പേരിൽ സത്യം ചെയ്യുകയാണ്.'
'എന്റെ ഗേൾഫ്രണ്ട് മോണിക്ക ഇതെല്ലം കണ്ടാൽ ഉറപ്പായും പ്രശ്നമുണ്ടാക്കും' ജാസ്മിൻ വിശദീകരിച്ചു.

ടാസ്ക്കിലും വാഗ്വാദങ്ങളിലും ജാസ്മിൻ സജീവമാണെങ്കിലും പലപ്പോഴും നിയന്ത്രണം വിട്ട് പെരുമാറുന്നതാണ് ജാസ്മിന് വിനയാകുന്നത്. ഉറ്റ സുഹൃത്ത് നിമിഷ പുറത്തായ ശേഷം ജാസ്മിൻ ആകെ തളർന്നിരുന്നു.
ഇപ്പോൾ വീണ്ടും ഗെയിമിൽ സജീവമായിട്ടുണ്ട്. അമ്പത് ദിവസം ബിഗ് ബോസ് ഹൗസിൽ പൂർത്തീകരിച്ചതിന്റെ സമ്മാനമായി മത്സാർഥികൾക്ക് ട്രോഫികൾ കിട്ടിയിരുന്നു.
വീട്ടിൽ നിന്നും പുറത്തായശേഷം നിമിഷ ജാസ്മിന്റെ ഗേൾഫ്രണ്ടിനേയും പട്ടി സിയാലോയേയും സന്ദർശിച്ച് ജാസ്മിന്റെ ട്രോഫി കൈമാറിയിരുന്നു. അതിന്റെ ചിത്രങ്ങളും വീഡിയോയും കുറിപ്പും നിമിഷ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.

'നിന്റെ ട്രോഫി സുരക്ഷിതമായി എത്തിച്ചിട്ടുണ്ട്. സിയാലോയ്ക്ക് ശരിക്കും നിന്നെ മിസ് ചെയ്യുന്നുണ്ട്. നിന്നെ വീണ്ടും കാണാനായി കാത്തിരിക്കുകയാണ് ഞാൻ.'
'മോണിക്ക നല്ലൊരു വ്യക്തിയാണെന്നുമാണ്' നിമിഷ സോഷ്യൽമീഡിയയിൽ കുറിച്ചത്. ബിഗ് ബോസ് സീസൺ 4 തനിക്ക് സമ്മാനിച്ചതാണ് ജാസ്മിൻ എന്ന സുഹൃത്തിനേയെന്ന് പലപ്പോഴായി നിമിഷ പറഞ്ഞിരുന്നു.
ജാസ്മിനോട് ദേഷ്യം കുറയ്ക്കാനും സംയമനത്തോടെ മുന്നേറാനുമായിരുന്നു നിമിഷ അവസാനമായി നൽകിയ നിർദേശം.
Recommended Video

ഷോയിലെ മികച്ച മത്സരാർഥിയാണെങ്കിലും മോശം വാക്കുകൾ ഉപയോഗിച്ച് വഴക്കുണ്ടാക്കുന്നതാണ് ജാസ്മിന്റെ നെഗറ്റീവ്. അത് ശ്രദ്ധിക്കണമെന്നും നിമിഷ പറഞ്ഞിരുന്നു.
അപർണ മൾബറി കൂടി പുറത്തായതോടെ വീട്ടിൽ ഇപ്പോൾ അവശേഷിക്കുന്നത് പന്ത്രണ്ട് മത്സരാർഥികളാണ്. സുചിത്ര, അഖിൽ, സൂരജ്, വിനയ് എന്നിവരാണ് ഈ ആഴ്ച വിധി കാത്ത് കഴിയുന്നത്.
തുടക്കത്തിൽ വലിയ ഫാൻ ബേസുള്ള മത്സരാർഥിയായിരുന്നു ജാസ്മിൻ. പിന്നീട് റോബിനോടുള്ള വൈരാഗ്യവും ചിലരെ മാത്രം ടാർഗെറ്റ് ചെയ്തുള്ള പെരുമാറ്റവും കൂടിയതോടെയാണ് ജാസ്മിൻ ആരാധകരുടെ കാര്യത്തിൽ പിന്നിലേക്ക് സഞ്ചരിച്ച് തുടങ്ങിയത്.


Click it and Unblock the Notifications