ജാസ്മിന്റെ ആഗ്രഹം റിയാസ് വിജയിക്കണമെന്ന്; ബ്ലെസ്ലിയും റിയാസും വിജയിക്കാന്‍ യോഗ്യതയുള്ളവരെന്ന് ജാസ്മിന്‍
ബിഗ് ബോസ് ടൈറ്റില്‍ വിന്നറിലേക്കുള്ള ദൂരം മണിക്കൂറുളായി മാറിയിരിക്കുകയാണ്. ഈ സീസണില്‍ റിയാസോ ബ്ലെസ്ലിയോ വിജയിക്കുമെന്നാണ് പൊതുവേയുള്ള അഭിപ്രായം. എന്നാല്‍ റിയാസ് ജയിക്കണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയാണ് ജാസ്മിന്‍. ബിഗ് ബോസിലെ മത്സരാര്‍ഥിയായിരുന്ന ജാസ്മിന്‍ സ്വയം ഷോ യില്‍ നിന്നും ഇറങ്ങി പോയതാണ്.
ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുക്കാനെത്തിയ ജാസ്മിന്‍ ഇന്‍സ്റ്റാഗ്രാമിലൂടെ ലൈവിലെത്തിയാണ് റിയാസ് ജയിക്കണമെന്നുള്ള ആഗ്രഹത്തെ കുറിച്ച് പറഞ്ഞത്. ഒപ്പം വിജയത്തിന് അര്‍ഹനായ താരമാണ് ബ്ലെസ്ലി എന്ന് കൂടി താരം സൂചിപ്പിച്ചിരുന്നു.

'കണ്ണ് തുറന്നു കാണൂ , ഒഴുക്കിനെതിരെ നീന്തുന്നവര്‍ക്കാണ് നിങ്ങള്‍ കൈത്താങ്ങാവേണ്ടത്. 'ഇലാമാ പഴമാണ് അന്ധതക്ക് കാരണം ' എന്ന് അത് ഭക്ഷിക്കുന്ന സമൂഹത്തിനോട് തുറന്നു പറയാന്‍ ചങ്കൂറ്റം കാണിച്ച കഥാപാത്രത്തെ പോലെ , ഞാന്‍ ട്രെന്റിന് ഒപ്പമില്ല എന്ന് പറഞ്ഞ മത്സരാര്‍ത്ഥി അല്ലെ ഡോ ' മാസ്' എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷന്‍ നല്‍കി കൊണ്ട് ജാസ്മിന്‍ ചോദിക്കുന്നത്.

'ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിന്റെ അവസാന ദിവസമാണ്. ഞായറാഴ്ച എട്ട് മണി വരെ വോട്ട് ചെയ്യാനുള്ള സമയമുണ്ട്. ഈയൊരു അവസരത്തില്‍ എനിക്ക് പ്രേക്ഷകരോട് പറയാനൊരു കാര്യമുണ്ട്.
ഒന്ന് ഞാന്‍ എവിടെ നിന്നാലും എന്റെ നിലപാടുകള്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അവിടെയും ഇവിടെയും മാറ്റി മാറ്റി പറഞ്ഞിട്ടില്ല. രണ്ടാമത്തെ കാര്യം ഈ സീസണില്‍ എനിക്ക് വിന്നറായി കാണണം എന്ന് ആഗ്രഹമുള്ളത് റിയാസ് സലീമാണ്'.

അതോടൊപ്പം അര്‍ഹതപ്പെട്ട ഒരുപാട് പേര്‍ ആ വീട്ടില്‍ ഇപ്പോഴുമുണ്ട്. അര്‍ഹരും അനര്‍ഹരുമായിട്ടുള്ള ആളുകള്‍ അവിടെയുണ്ട്. പക്ഷേ അവസാന ദിവസം എത്തുമ്പോള്‍ ഇവരെല്ലാവരും വിജയികളാണ്.
നമ്മളൊരു തെറ്റ് ചെയ്താല്‍ അത് മനസിലാക്കി തിരുത്താറുണ്ട്. നമ്മള്‍ മനുഷ്യരായത് കൊണ്ട് തെറ്റുകളൊക്കെ ചെയ്യും. എല്ലാവര്‍ക്കും ശരികളും തെറ്റുകളുമുണ്ട്. അത് തിരിച്ചറിഞ്ഞ് മാറ്റാന്‍ ശ്രമിക്കുന്നുണ്ടോ എന്നതാണ് നോക്കേണ്ടത്. അവിടെയാണ് ഒരാള്‍ വിജയിക്കുന്നത്. നമുക്ക് മുന്നില്‍ ഒരു തെറ്റ് കണ്ടാല്‍ ഞാന്‍ പറയും. അത് പലര്‍ക്കും വിഷമമായിട്ടുണ്ടാവും. എവിടെയാണെങ്കിലും ഞാനത് പറയുമെന്നും ജാസ്മിന്‍ സൂചിപ്പിക്കുന്നു.

റിയാസ് തന്നെ വിജയിക്കണം. അതിനകത്ത് നിന്ന് പുറത്തുള്ള പ്രേക്ഷകര്‍ക്ക് ഒരുപാട് കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. ബ്ലെസ്ലി ബുദ്ധിമാനാണ്. രണ്ടാളും നല്ല ഗെയിമേഴ്‌സ് ആണ്. ഒരാളെ ഒറ്റപ്പെടുത്തുന്നത് നല്ലതിനോ ചീത്തയായിട്ടോ ആവാം. അതിന് സപ്പോര്‍ട്ട് ചെയ്യുന്നവരും ചെയ്യാത്തവരും ഉണ്ടാവും. ഏറ്റവും ഒടുവില്‍ നമുക്ക് അത് കാണാം. ഇങ്ങനൊരു ചെയിഞ്ച് വന്നിട്ടുണ്ട്. ഉള്ളില്‍ നില്‍ക്കുന്ന റിയാസത് അറിയുന്നുമില്ല.

ബ്ലെസ്ലി ടാസ്‌കിലൊക്കെ അടിപൊളിയായി പെര്‍ഫോം ചെയ്യുന്ന ആളാണ്. റിയാസും അങ്ങനെയാണ്. രണ്ടാളും വിന്നറാവാന്‍ അര്‍ഹതയുള്ളവരാണ്. ജാസ്മിന്‍ എം മൂസ എന്ന വ്യക്തി വിന്നറായി കാണണമെന്ന് ആഗ്രഹിക്കുന്നത് റിയാസ് സലീമിനെയാണ്.
കാരണം അദ്ദേഹം ശരിക്കും റിയലാണ്. അതുകൊണ്ട് ദില്‍ഷ നല്ല മത്സരാര്‍ഥി അല്ലെന്ന് ഉദ്ദേശിക്കുന്നില്ല. ആറ് പേരില്‍ മികച്ച ഒരാള്‍ ദില്‍ഷയുമാണ്. എങ്കിലും ബ്ലെസ്ലിയും റിയാസുമാണ് ടൈറ്റില്‍ വിന്നറിന് യോഗ്യതയുള്ളവരെന്നും ജാസ്മിന്‍ സൂചിപ്പിച്ചു.


Click it and Unblock the Notifications