'ഡോക്ടറെപ്പോലുള്ളവർ വേറെയുമുണ്ട്, ആ ​ഹ​ഗ് അയാൾ അർഹിക്കുന്നു'; റോബിനെ ഹ​​ഗ് ചെയ്തിനെ കുറിച്ച് ജാസ്മിൻ!

ബി​ഗ് ബോസ് മലയാളം സീസൺ ഫോറിലെ ശക്തരായ മത്സരാർഥികളിൽ രണ്ടുപേരാണ് റോബിൻ രാധാകൃഷ്ണനും ജാസ്മിൻ മൂസയും. നാലാം സീസൺ തുടങ്ങിയ അന്ന് മുതൽ ഇന്ന് വരെ ഏറ്റവും കൂടുതൽ‌ വഴക്കുകൾ ഉണ്ടായിട്ടുള്ളതും തർക്കങ്ങളുണ്ടായിട്ടുള്ളതും ഇരുവരും തമ്മിലാണ്.

റോബിൻ ഫേക്കാണെന്നും കളികളെല്ലാം ചതി നിറഞ്ഞതാണെന്നുമാണ് ജാസ്മിൻ പറയുന്നത്. ഇരുവരുടെ വഴക്കുകളും അവസാനിക്കാത്തവയാണ്. ജാസ്മിന്റെ നോമിനേഷൻ ലിസ്റ്റിൽ എപ്പോഴും റോബിനും റോബിന്റെ നോമിനേഷൻ ലിസ്റ്റിൽ എപ്പോഴും ജാസ്മിനുമുണ്ടാകും.

നിലപാടുകളിൽ റോബിൻ ഉറച്ച് നിൽക്കാത്തതിനാലാണ് റോബിനോട് തർക്കിക്കേണ്ടി വരുന്നത് എന്നാണ് ജാസ്മിൻ പറയുന്നത്. അതേസമയം ജാസ്മിൻ താൻ പണ്ടെപ്പോഴോ ​ഗെയിമിന് വേണ്ടി ചെയ്ത കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഇപ്പോഴും ആ​ക്രമിക്കുകയാണെന്നാണ് റോബിൻ പറയുന്നത്.

ഇത്രയേറെ ശത്രുത ഇരുവരും വച്ച് പുലർത്തുമ്പോൾ രണ്ട് ദിവസം മുമ്പ് അപ്രതീക്ഷിതമായ ഒരു സംഭവം വീട്ടിൽ നടന്നു. ജാസ്‍മിൻ ഡോ.റോബിനെ ഹഗ് ചെയ്യുന്ന കാഴ്ചയായിരുന്നു അത്.

റോബിനെ ഹ​ഗ് ചെയ്ത് ജാസ്മിൻ

ബ്ലസ്ലിയുടെ പാവ ഡെയ്സി കൈക്കലാക്കിയതുമായി ബന്ധപ്പെട്ടുള്ള ചർച്ച നടക്കുമ്പോഴാണ് ജാസ്മിൻ... അടുക്കളയിൽ കൈകഴുകികൊണ്ടിരിക്കുകയായിരുന്ന റോബിനെ അദ്ദേഹത്തിന്റെ അനുവാദത്തോടെ കാരണം പോലും പറയാതെ കെട്ടിപിടിച്ചത്.

സോഷ്യൽ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പുകളിൽ ഇതിൻറെ ചിത്രവും വീഡിയോകളും വ്യാപകമായി പ്രചരിക്കുകയും ജാസ്മിൻ ഹ​ഗ് ചെയ്യാനുള്ള കാരണമെന്തായിരിക്കുമെന്ന് കണ്ടെത്താനുള്ള ചർച്ചകൾ നടക്കുകയും ചെയ്തിരുന്നു.

മോഹൻലാൽ ഈ വാരാന്ത്യത്തിലെ ആദ്യ എപ്പിസോഡിന് തുടക്കമിട്ടതും റോബിൻ-ജാസ്മിൻ ​ഹ​ഗ് സീനിനെ കുറിച്ച് ചോദിച്ചുകൊണ്ടായിരുന്നു. ജാസ്മിൻ എന്തിനാണ് തന്നെ ഹ​ഗ് ചെയ്തതെന്ന് റോബിനും അറിയില്ല. കാരണം എന്തായിരിക്കുമെന്ന് ദിൽഷയോട് അടക്കം റോബിൻ തിരക്കിയിരുന്നു.

മോഹൻലാൽ ചോദിച്ചപ്പോൾ

പെട്ടന്നൊരു മനം മാറ്റം ഉണ്ടാകാനുള്ള കാരണമെന്താണെന്ന് മോഹൻലാൽ ജാസ്മിനോട് ചോദിച്ചപ്പോൾ ദൃശ്യം സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച ജോർജൂട്ടിയുടെ ഡയലോഗ് കടമെടുത്താണ് ജാസ്മിൻ പ്രതികരിച്ചത്. ആ സത്യം തന്നോട് കൂടി മണ്ണടിയട്ടെയെന്നാണ് ജാസ്മിൻ തമാശ മട്ടിൽ പറഞ്ഞത്.

അപ്പോഴും കാരണം വിശദീകരിക്കാൻ തയ്യാറായിരുന്നില്ല ജാസ്മിൻ. ശേഷം മറ്റു മത്സരാർഥികളിൽ ചിലരോടും മോഹൻലാൽ ഇതിൻറെ പിന്നിലുള്ള കാരണത്തെക്കുറിച്ച് അന്വേഷിച്ചു. അതിൽ അഖിലും ഡെയ്സിയും ലക്ഷ്മിപ്രിയയുമൊക്കെ ഏകദേശം ഒരേ അഭിപ്രായമാണ് പറഞ്ഞത്.

ഓരോ സന്ദർഭം വരുമ്പോഴും ജാസ്മിൻ റോബിനോട് രൂക്ഷമായ ഭാഷയിൽ വിമർശിക്കാറുണ്ടായിരുന്നെന്നും ഒരു ഘട്ടമെത്തിയപ്പോൾ റോബിൻ മാത്രമല്ല ഗെയിമുകളിൽ ചതിയും വഞ്ചനയും കാണിക്കുന്നതെന്ന് ജാസ്മിൻ തിരിച്ചറിഞ്ഞതായിരിക്കാം ഹ​ഗിന് പിന്നിലെ കാരണമെന്നാണ് ഇവർ പറഞ്ഞത്.

സഹമത്സരാർഥികളുടെ നിരീക്ഷണം

ഉറ്റ സുഹൃത്ത് നിമിഷ ചോദിച്ചിട്ട് പോലും ഹ​​ഗിന് പിന്നിലെ കാരണം ജാസ്മിൻ വ്യക്തമാക്കിയില്ല. ഇപ്പോൾ ഹൗസ്മേറ്റ്സുകളോട് ഹ​ഗ് ചെയ്യാനുള്ള യഥാർഥ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ജാസ്മിൻ.

ഒഴിവുസമയത്ത് ട്രൂത്ത് ഓർ ഡെയർ കളിക്കുന്നതിനിടെയാണ് സൂരജിന്റെ ചോദ്യത്തിനുള്ള മറുപടിയായി ഹ​ഗിന് പിന്നിലെ കാരണം വെളിപ്പെടുത്തിയത്. ജാസ്മിന്റെ മറുപടി ഇങ്ങനെയായിരുന്നു.

'എല്ലാവരും പറഞ്ഞ ചില കാരണങ്ങളും എന്റേതായ ചില കാരണങ്ങളും ഉണ്ടായിരുന്നു. റോബിനെ പോലെ തന്നെ ചിന്തിക്കുകയും കളിക്കുകയും ചെയ്യുന്ന നിരവധിയാളുകൾ ഇവിടെയുണ്ട്.'

Recommended Video

ഞാനൊരു മനുഷ്യനാണ്, എനിക്കും വികാരങ്ങളുണ്ട്, provoke ചെയ്താൽ പ്രതികരിക്കും
കാരണം വെളിപ്പെടുത്തി ജാസ്മിൻ

'പക്ഷെ റോബിൻ അദ്ദേഹത്തിന്റെതായ രീതിയിൽ മ‍ൃ​ഗീയമായാണ് കളിക്കുന്നത് എന്നതിൽ മാറ്റമല്ല. റോബിനെപ്പോലെ കളിക്കുന്നവരെ ഞാൻ തിരിച്ചറിഞ്ഞിരുന്നു. പക്ഷെ അതിൽ എനിക്ക് കുറച്ച് കൂടി വ്യക്തത വന്നു.'

'അതുകൊണ്ട് അയാൾ ഒരു ഹ​ഗ് അർഹിക്കുന്നുവെന്ന് എനിക്ക് തോന്നി. റോബിന്റെ അതേ രീതിയിൽ കളിക്കുന്നവർക്കെല്ലാം ഞാൻ നേരത്തെ ഹ​ഗ് കൊടുത്തിട്ടുണ്ട്. അതുകൊണ്ട് അയാളും ആ ഹ​ഗ് അർഹിക്കുന്നു' ജാസ്മിൻ വ്യക്തമാക്കി.

ജാസ്മിന്റെ മറുപടി വിസിലടികളോടെയാണ് വീട്ടിലെ അം​ഗമായ ബ്ലസ്ലി അടക്കമുള്ളവർ സ്വീകരിച്ചത്. കൂട്ടുകാരികളും കള്ളവും ചതിയും കാണിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതിനാലാണ് റോബിനെ ഹ​ഗ് ചെയ്തതെന്ന് നേരത്തെ ബ്ലസ്ലി അപർണയോട് പറഞ്ഞിരുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X