'എന്റെ ജീവിത കഥ പലരും സിനിമയാക്കാൻ ചോദിച്ചിരുന്നു, ഞാൻ കൊടുത്തില്ല'; വിനയിയോട് ജാസ്മിൻ!

ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ അപ്രതീക്ഷിത സംഭവങ്ങളാണ് നടക്കുന്നത് മുഴുവൻ. ഈ സീസണിലെ മത്സരാർഥികളിൽ ജനപ്രീതിയിൽ മുന്നിൽ നിന്നിരുന്ന ഡോ.റോബിൻ രാധാകൃഷ്ണൻ ഷോയിൽ നിന്ന് പുറത്തായേക്കും എന്ന തരത്തിലുള്ള സൂചനകളാണ് പുതുതായി പുറത്തുവിട്ട പ്രമോയിലൂടെ മനസിലാകുന്നത്.

ഇപ്പോൾ റോബിനെ സീക്രട്ട് റൂമിൽ താമസിപ്പിച്ചിരിക്കുകയാണ് ബി​ഗ് ബോസ്. പുതിയ വീക്കിലി ടാസ്‍കിനിടെ സംഭവിച്ച കയ്യാങ്കളിക്ക് പിന്നാലെ ബിഗ് ബോസ് ഒരു കടുത്ത തീരുമാനം എടുത്തതിന്റെ ഭാ​ഗമാണ് അത്.

Bigg Boss Malayalam Season 4, Bigg Boss Malayalam, Bigg Boss Malayalam news, Bigg Boss Malayalam video, Bigg Boss contestents, dhanya Blesslee, Blesslee bigg boss, Blesslee  robin,  robin dilsha, daisy david, daisy david news, daisy david photos, ധന്യ ബ്ലെസ്ലി, ബ്ലെസ്ലി ബിഗ് ബോസ്, ബ്ലെസ്ലി റോബിൻ, റോബിൻ ദിൽഷ, ബിഗ് ബോസ് മലയാളം സീസൺ 4, ബിഗ് ബോസ് മലയാളം, ബിഗ് ബോസ് മലയാളം വാർത്തകൾ, ബിഗ് ബോസ് മലയാളം വീഡിയോ, ബിഗ് ബോസ് മത്സരാർത്ഥികൾ, ഡെയ്സി ഡേവിഡ്

റോബിനെ പുറത്താക്കും എന്നുള്ള റിപ്പോർട്ടുകളും വരുന്നുണ്ട്. പതിവ് പോലെ ജാസ്മിൻ, റിയാസ് എന്നിവരുമായി നടത്തിയ റോബിന്റെ വഴക്കാണ് പുറത്താക്കലിൽ എത്തിച്ചിരിക്കുന്നത്.

വീട്ടിലെ ഏറ്റവും ശക്തയായ മത്സരാർഥികളിൽ ഒരാളായ ജാസ്മിൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

തന്റെ ജീവിത കഥ സിനിമയാക്കാനുള്ള അനുവാദം ചോദിച്ച് നിര​വധി പേർ വന്നിരുന്നുവെന്നും പക്ഷെ തൻ ആർക്കും സമ്മതം കൊടുത്തില്ലെന്നുമാണ് ജാസ്മിൻ പറയുന്നത്.

ഇത് കേട്ട് നിന്ന അഖിലും റോൺസണും വിനയിയും റോയലിറ്റി മേടിച്ച് സിനിമയാക്കാൻ കൊടുക്കാനാണ് ജാസ്മിനെ ഉപദേശിക്കുന്നത്. ഏതൊരു മനുഷ്യനും പ്രചോദനമാവുന്ന ജാസ്‍മിൻറെ ജീവിതകഥ മാധ്യമങ്ങളിലൂടെ നേരത്തേ ജനശ്രദ്ധ നേടിയിട്ടുള്ളതാണ്.

സാധാരണ കുടുംബത്തിൽ പിറന്ന ജാസ്‍മിൻ രണ്ട് തവണ വിവാഹിതയാവുകയും ആ രണ്ട് ബന്ധങ്ങളും വേർപിരിഞ്ഞ ആളുമാണ്. സ്വന്തം ഇഷ്ടപ്രകാരമല്ലാതെ പതിനെട്ടാം വയസിലായിരുന്നു ആദ്യ വിവാഹം. രണ്ടാം വിവാഹബന്ധത്തിൽ നേരിടേണ്ടിവന്ന കടുത്ത പീഡനങ്ങളാണ് ജാസ്‍മിനെ ഒരർഥത്തിൽ സ്വയം കരുത്തയാവാൻ പ്രേരിപ്പിച്ചത്.

കൊച്ചിയിലെ ഒരു പ്രമുഖ ഫിറ്റ്നസ് സെൻററിൽ റിസപ്ഷനിസ്റ്റായി ലഭിച്ച ജോലിയാണ് പിന്നീട് ജാസ്മിന്റെ ജീവിതത്തിൽ വഴിത്തിരിവായത്.

Bigg Boss Malayalam Season 4, Bigg Boss Malayalam, Bigg Boss Malayalam news, Bigg Boss Malayalam video, Bigg Boss contestents, dhanya Blesslee, Blesslee bigg boss, Blesslee  robin,  robin dilsha, daisy david, daisy david news, daisy david photos, ധന്യ ബ്ലെസ്ലി, ബ്ലെസ്ലി ബിഗ് ബോസ്, ബ്ലെസ്ലി റോബിൻ, റോബിൻ ദിൽഷ, ബിഗ് ബോസ് മലയാളം സീസൺ 4, ബിഗ് ബോസ് മലയാളം, ബിഗ് ബോസ് മലയാളം വാർത്തകൾ, ബിഗ് ബോസ് മലയാളം വീഡിയോ, ബിഗ് ബോസ് മത്സരാർത്ഥികൾ, ഡെയ്സി ഡേവിഡ്

ബോഡി ബിൽഡിംഗിലേക്ക് ഇറങ്ങിയ ജാസ്‍മിൻ ബംഗളൂരുവിൽ ഒരു ഫിറ്റ്നസ് ട്രെയ്‍നറായി പ്രവർത്തിക്കുകയാണ്. മോണിക്ക ഷമി എന്ന തൻറെ സ്ത്രീസുഹൃത്തുമൊത്ത് ലിവ് ഇൻ റിലേഷൻഷിപ്പിലാണ് ജാസ്‍മിൻ.

ബി​ഗ് ബോസ് വീട്ടിൽ തുടക്കത്തിൽ തന്റെ ശക്തമായ നിലപാടുകൾ‌ കൊണ്ട് ശ്രദ്ധിക്കപ്പെട്ട ജാസ്മിൻ ഇപ്പോൾ ജനപിന്തുണയുടെ കാര്യത്തിലും ഇപ്പോൾ വളരെ പിന്നിലാണ്.

ജാസ്മിൻ വ്യക്തി വൈരാ​ഗ്യത്തോടെ റോബിനെ മാത്രം ലക്ഷ്യം വെച്ച് ലോജിക്കില്ലാതെ കളിക്കുന്നതാണ് ജാസ്മിന്റെ ജനപിന്തുണ കുറയാൻ കാരണമായത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X