Don't Miss!
- News
'കിഫ്ബിയെ തകര്‍ക്കാൻ ശ്രമം'; ഇ.ഡിക്കെതിരെ അഞ്ച് എംഎല്‍മാര്‍ ഹൈക്കോടതിയില്‍
- Finance
സ്ഥിര നിക്ഷേപവും പലിശയും ചുറ്റിപറ്റിയുള്ള നികുതികളും; അറിയാത്ത നികുതികൾ ബാധ്യതയാകും
- Travel
റിട്ടയര്‍മെന്റ് ജീവിതം ഏറ്റവും മികച്ചതാക്കാന്‍ ഒന്‍പത് നഗരങ്ങള്‍... ആരോഗ്യപരിരക്ഷ മുതല്‍ കുറഞ്ഞ ചിലവ് വരെ
- Technology
ഫോൾഡബിളുകളുടെ തമ്പുരാൻ; Samsung Galaxy Z Fold4 ഇന്ത്യയിലെത്തി
- Sports
Asia Cup 2022: ഇവരെ പേടിക്കണം! ഇന്ത്യയുടെ ഉറക്കം കെടുത്തുന്ന പാക് താരങ്ങള്‍
- Automobiles
ബജറ്റ് ഹാച്ച്ബാക്ക് ശ്രേണി തിരികെ പിടിക്കാന്‍ Alto K10 എത്തുന്നു; ബുക്കിംഗ് ആരംഭിച്ച് Maruti
- Lifestyle
രാഖി കെട്ടുമ്പോള്‍ വലത് കൈയ്യില്‍ വേണം: ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതും
മാസ് റീഎന്‍ട്രിയായി ജാസ്മിനും റോബിനും; ബിഗ് ബോസിലേക്ക് താരങ്ങളുടെ എന്‍ട്രി പ്രേക്ഷകരെ പോലും കോരിത്തരിപ്പിക്കും
ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെയിലേക്ക് ഇനി മൂന്ന് ദിവസങ്ങള്‍ മാത്രമേയുള്ളു. ആരായിരിക്കും ടൈറ്റില്‍ വിന്നറാവുക എന്നതിനെ പറ്റിയുള്ള പ്രവചനങ്ങളാണ് സോഷ്യല്‍ മീഡിയ പേജിലൂടെ നടക്കുന്നത്. അതേ സമയം പുറത്ത് പോയ മത്സരാര്‍ഥികളെല്ലാം ഗ്രാന്‍ഡ് ഫിനാലെയ്ക്ക് വേണ്ടി മുംബൈയില്‍ എത്തിയിരുന്നു. ഇവരെല്ലാവരും ബിഗ് ബോസ് വീട്ടിലേക്ക് തിരിച്ചെത്തുമെന്ന തരത്തിലാണ് മുന്‍പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്.
പറഞ്ഞത് പോലെ എല്ലാവരും ഗ്രാന്‍ഡ് ഫിനാലെയ്ക്ക് മുന്‍പ് വീടിനകത്തേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇതിന്റെ പ്രൊമോ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ തന്നെ പുറത്ത് വിട്ടിരിക്കുകയാണ്. പുറത്ത് വന്ന വീഡിയോയില്‍ റോബിനും ജാസ്മിനും അടക്കമുള്ളവര്‍ക്ക് ഗംഭീര റീഎന്‍ട്രിയാണ് ബിഗ് ബോസ് കൊടുത്തിരിക്കുന്നത്. വിശദമായി വായിക്കാം..

ഈ സീസണില്‍ ഇരുപതോളം മത്സരാര്‍ഥികള്‍ ബിഗ് ബോസിനകത്തേക്ക് പ്രവേശിച്ചിരുന്നു. അതില്‍ ആറ് പേര് അവശേഷിക്കവേ ബാക്കിയുള്ളവരെല്ലാം പുറത്തേക്ക് പോയി. വിജയസാധ്യത ഉണ്ടായിരുന്നവര്‍ വരെ അക്കൂട്ടത്തില്‍ ഉണ്ടെന്നുള്ളത് ശ്രദ്ധേയമായിരുന്നു. അവരൊക്കെ തിരിച്ചകത്തേക്ക് വരുന്നത് പ്രേക്ഷകനും കാണാന്‍ കാത്തിരുന്ന നിമിഷമാണ്. അങ്ങനെ മുന്‍പ് വീട്ടിലേക്ക് വന്നത് പോലെ നാലഞ്ച് പേരെ ഒന്നിച്ച് പാട്ടൊക്കെ വെച്ച് അകത്തേക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇതിനിടെ മാസ് എന്‍ട്രി റോബിന്റെയും ജാസ്മിന്റെയുമാണ്. ഇരുവരും വീടിനകത്ത് ശത്രുക്കളെ പോലെ ആയിരുന്നതിനാല്‍ പുറത്ത് എന്താണ് നടന്നതെന്ന് അകത്തുള്ളവര്‍ക്ക് അറിയില്ല. ഒരാള്‍ സ്വയം ബിഗ് ബോസ് വീടിനോട് വിട പറയുകയും ഒരാളെ പുറത്താക്കുകയും ചെയ്തതാണ്. അതുകൊണ്ട് തന്നെ ഇവര്‍ തിരികെ വരുമോ എന്ന കണ്‍ഫ്യൂഷനും മത്സരാര്‍ഥികള്‍ക്ക് വന്നിരിക്കാം. എന്നാല്‍ 'നെരുപ്പ് ഡാ..' എന്ന് തുടങ്ങുന്ന മാസ് പാട്ടിനൊപ്പം ജാസ്മിനും റോബിനും ഒരുമിച്ച് തിരിച്ച് വന്നു.
Also Read: ഗര്‍ഭിണിയായത് സാരമില്ല, ആലിയ രണ്‍ബീറിനെ ഡിവോഴ്സ് ചെയ്യണം; താരത്തിനെതിരെ വിമര്‍ശനവുമായി ആരാധകര്‍

ഒപ്പമുണ്ടായിരുന്ന പ്രിയപ്പെട്ടവരെ വീണ്ടും കാണാന്‍ സാധിച്ചതിന്റെ ആകാംഷയിലാണ് ബാക്കിയുള്ള ആറ് പേരും. എല്ലാവരെയും കെട്ടിപ്പിടിച്ചും കരഞ്ഞും സന്തോഷം പങ്കുവെക്കുകയാണ്. ഇതില്‍ റോബിനും ദില്‍ഷയും തമ്മിലുള്ള സംഭാഷണവും നിമിഷയും റിയാസും തമ്മിലുള്ള സംസാരവുമൊക്കെ പുറത്ത് വന്നു. എന്തായാലും ഈ സീസണില്‍ എല്ലാം തികഞ്ഞൊരു ബിഗ് ബോസ് കാണാന്‍ സാധിച്ചതിന്റെ ആത്മനിര്‍വൃതി പ്രേക്ഷകര്‍ക്കും ഉണ്ട്.

കഴിഞ്ഞ രണ്ട് സീസണുകളിലും മത്സരം പകുതി വഴിയില്‍ അവസാനിപ്പിക്കേണ്ടതായി വന്നിരുന്നു. ഇത്തവണ അതുണ്ടാവാതെ നൂറ് ദിവസം പൂര്‍ത്തിയാക്കാനും അതിനോട് അനുബന്ധിച്ച് ഗ്രാന്‍ഡ് ഫിനാലെ നടത്താനും സാധിക്കും. ജൂലൈ മൂന്ന് ഞായറാഴ്ചയായിരിക്കും ബിഗ് ബോസ് ഷോ യുടെ ഫിനാലെ നടക്കുക എന്നാണ് അറിയുന്നത്.
അതേ സമയം മത്സരാര്‍ഥികളുടെ തിരിച്ച് വരവിനെ പറ്റി അഭിപ്രായങ്ങളുമായി ആരാധകരുമെത്തി. 'ഞങ്ങളുടെ രാജാവിന്റെ തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കുകയായിരുന്നു' എന്നാണ് റോബിനെ കുറിച്ച് ആരാധകര്‍ പറഞ്ഞത്.