ക്യാപ്റ്റൻസി ടാസ്ക്കിൽ റോബിനെ ഉൾപ്പെടുത്തരുതെന്ന് അഖിലിനോട് ജാസ്മിൻ, നിലപാടിൽ ഉറച്ച് നിന്ന് മാസായി അഖിൽ!
ബിഗ് ബോസ് മലയാളം സീസൺ 4 എട്ടാം ആഴ്ചയുടെ അവസാന ദിവസങ്ങളിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്. ഓരോ ആഴ്ചയും വീക്കിലി ടാസ്ക്കിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ക്യാപ്റ്റൻസി നേടാനാണ് എല്ലാ മത്സരാർഥികളും ഒന്നടങ്കം ശ്രമിക്കുന്നത്.
ഹൗസ് ക്യാപ്റ്റനായാൽ നോമിനേഷനിൽ നിന്നും എവിക്ഷനിൽ നിന്നും രക്ഷപ്പെടാൻ അടക്കമുള്ള അവസരങ്ങൾ ക്യാപ്റ്റനാകുന്ന മത്സരാർഥിക്ക് ലഭിക്കും.
ഈ ആഴ്ച അത്തരത്തിൽ വീട്ടിലുള്ളവർ ചേർന്ന് ക്യാപ്റ്റൻസി ടാസ്ക്കിൽ മത്സരിക്കാൻ യോഗ്യതയുള്ള മൂന്ന് പേരെ തെരഞ്ഞെടുത്തിരിക്കുകയാണ്.
ബ്ലെസ്ലി, റിയാസ്, റോബിൻ എന്നിവർക്കാണ് ടാസ്ക്കിൽ മത്സരിക്കാൻ അവസരം ലഭിച്ചിരിക്കുന്നത്. അതിൽ വിജയിക്കുന്ന വ്യക്തിയായിരിക്കും ഒമ്പതാം ആഴ്ചയിൽ ബിഗ് ബോസ് വീട് ഭരിക്കുക. വീട്ടിൽ ഗ്രൂപ്പിസവും വൈരാഗ്യവുമെല്ലാം മത്സരാർഥികൾക്ക് തമ്മിൽ തമ്മിലുണ്ട്.
അക്കൂട്ടത്തിൽ ഈ സീസണിലെ ഏറ്റവും വലിയ ശത്രുക്കളാണ് റോബിനും ജാസ്മിനും. റോബിൻ വൈരാഗ്യം വെച്ച് പെരുമാറാറില്ലെങ്കിൽ പോലും ജാസ്മിന് അന്നും ഇന്നും റോബിനോട് വൈരാഗ്യമുണ്ട്. അത് പലപ്പോഴും ജാസ്മിൻ തന്നെ തുറന്ന് സമ്മതിച്ചിട്ടുമുണ്ട്.

ജാസ്മിന്റെ ഉറ്റ സുഹൃത്തായിരുന്ന നിമിഷയുടെ പാവ ആദ്യത്തെ ആഴ്ചയിലെ വീക്കിലി ടാസ്ക്കിൽ റോബിൻ തന്ത്രപൂർവം കൈക്കലാക്കിയത് മുതലാണ് ജാസ്മിന് റോബിനോടുള്ള വൈരാഗ്യം തുടങ്ങിയത്.
ഈ സീസണിൽ റോബിനും ജാസ്മിനും തമ്മിലാണ് ഏറ്റവും കൂടുതൽ വഴക്കുകൾ ഉണ്ടായിരിക്കുന്നത്. റോബിൻ വൈരാഗ്യത്തോടെ പെരുമാറാറില്ലെങ്കിലും ജാസ്മിൻ എല്ലാ കാര്യങ്ങളിലും റോബിനെയാണ് ടാർഗെറ്റ് ചെയ്യാറുള്ളത്.
ഈ ആഴ്ചയിലെ വീക്കിലി ടാസ്ക്കിൽ നന്നായി പ്രകടനം കാഴ്ചവെച്ചവരുടെ പേരുകൾ പറയാൻ ബിഗ് ബോസ് ആവശ്യപ്പെട്ടപ്പോഴും റോബിന്റെ പേര് ജാസ്മിൻ പറഞ്ഞില്ല.

മാത്രമല്ല റോബിനെ ക്യാപ്റ്റൻസി ടാസ്ക്കിൽ നിന്നും ഒഴിവാക്കാൻ ക്യാപ്റ്റനായ അഖിലിനെ സ്വാധീനിക്കാൻ ജാസ്മിൻ ശ്രമിക്കുകയും ചെയ്തു. ക്യാപ്റ്റൻസ് ടാസ്ക്കിലേക്ക് മത്സരിക്കാൻ തെരഞ്ഞെടുക്കപ്പെട്ടവരിൽ ഒരാളെ ഒഴിവാക്കാനുള്ള അധികാരമാണ് അഖിലിന് ബിഗ് ബോസ് നൽകിയിരുന്നത്.
ഇത് മനസിലാക്കി ജാസ്മിൻ അഖിലിനോട് റോബിനെ ക്യാപ്റ്റൻസ് ടാസ്ക്കിൽ നിന്നും ഒഴിവാക്കാൻ ആവശ്യപ്പെട്ടു. എന്നാൽ അഖിൽ ജാസ്മിന്റെ വാക്കിൽ വീണില്ലെന്ന് മാത്രമല്ല. മികച്ചൊരു തീരുമാനമാണ് വീഷയത്തിൽ സ്വീകരിച്ചതും.
റോബിനും റിയാസും ബ്ലെസ്ലിയും ഇതുവരെ ക്യാപ്റ്റനായിട്ടില്ലാത്തവരാണെന്നും ക്യാപ്റ്റനാകാത്തവർ ക്യാപ്റ്റനാകണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അഖിൽ വ്യക്തമാക്കി.

നട്ടെല്ലുള്ള നിലപാട് അഖിൽ സ്വീകരിച്ചതോടെ സോഷ്യൽമീഡിയയിലും അഭിനന്ദന പ്രവാഹമാണ്. അഖിൽ ഒരു മത്സരാർഥി എന്ന നിലയിൽ ഒറ്റ തീരുമാനത്തിലൂടെ ഒരുപാട് ഉയർന്നുവെന്നാണ് പ്രേക്ഷകർ കുറിച്ചത്. അതേസമയം ജാസ്മിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്.
വ്യക്തി വൈരാഗ്യം തീർക്കാൻ ക്യാപ്റ്റനായ അഖിലിന്റെ സവിശേഷ അധികാരത്തിൽ കൈകടത്താൻ ജാസ്മിൻ ശ്രമിച്ചുവെന്നതാണ് പ്രതിഷേധത്തിന് കാരണം.
ഒരു ക്യാപ്റ്റന്റെ തീരുമാനത്തിൽ അഭിപ്രായം പറയാൻ പോലും ജാസ്മിന് അധികാരമില്ലെന്നും വളരെ തരംതാണ കളികളാണ് ജാസ്മിൻ വീട്ടിലിപ്പോൾ ഇറക്കുന്നതെന്നും പ്രേക്ഷകർ കുറിച്ചു. ഏഴാം ആഴ്ചയിൽ ജാസ്മിനായിരുന്നു ബിഗ് ബോസ് ഹൗസിലെ ക്യാപ്റ്റൻ.
Recommended Video

അതും നിമിഷയും ജാസ്മിനും ചേർന്ന് ഒത്തുകളിച്ചതിനാലാണ് ക്യപ്റ്റൻസി ജാസ്മിന് ലഭിച്ചത്. മാത്രമല്ല സീസൺ ഫോറിലുണ്ടായ ക്യാപ്റ്റൻസിയിൽ ഏറ്റവും മോശം ക്യാപ്റ്റൻസിയും ജാസ്മിന്റേതായിരുന്നു.
അതേസമയം അപർണ, ധന്യ, ലക്ഷ്‍മി പ്രിയ, വിനയ്, ഡോ.റോബിൻ, ദിൽഷ, ബ്ലെസ്ലി എന്നിവരാണ് ഈ ആഴ്ചത്തെ എവിക്ഷൻ പട്ടികയിൽ ഇടം നേടിയിരിക്കുന്നത്.
നിമിഷ പുറത്തായതോടെ ജാസ്മിൻ ഗെയിമിലും വീട്ടിലെ പ്രവർത്തനങ്ങളിലുമെല്ലാം വളരെ പിന്നിലാണ്. വോട്ടിങിലും ജാസ്മിൻ വളരെ പിന്നിലേക്ക് സഞ്ചരിച്ച് കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications