'ജാസ്മിൻ ഒരു ടോക്സിക് ഫ്രണ്ട്'; റോബിനോട് മിണ്ടിയതിന് നിമിഷയെ ശകാരിച്ച ജാസ്മിനെ കുറിച്ച് വൈറൽ കുറിപ്പ്!

ഓരോ ദിവസം കഴിയുന്തോറും പുതിയ പുതിയ പ്രശ്നങ്ങളാണ് ബി​ഗ് ബോസ് വീട്ടിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ബി​ഗ് ബോസ് സീസൺ 4 ആരംഭിച്ചപ്പോൾ പതിനേഴ് മത്സരാർഥികളാണ് വീട്ടിൽ എത്തിയത്. ആദ്യത്തെ ആഴ്ച പിന്നിട്ടപ്പോൾ അതിൽ ഒരാൾ പുറത്തായി. ജാനകി സുധീറായിരുന്നു പുറത്തായത്. ശേഷം പതിനാറ് പേരാണ് വീട്ടിൽ അവശേഷിച്ചത്. രണ്ടാമത്തെ ആഴ്ചയും നോമിനേഷനും പുറത്താക്കലും നടന്നുവെങ്കിലും പുറത്തായ നിമിഷയെ സീക്രട്ട് റൂമിലേക്ക് മാറ്റുകയാണ് ബി​ഗ് ബോസ് ചെയ്തത്. രണ്ട് ​ദിവസം കഴിഞ്ഞ ശേഷം നിമിഷ വീണ്ടും വീട്ടിൽ തിരിച്ചെത്തി.

വീട്ടിൽ എത്തിയപ്പോൾ മുതൽ‌ അടുത്ത സുഹൃത്തുക്കളായി കഴിയുന്നവരാണ് ജാസ്മിനും നിമിഷയും. നിമിഷ എലിമിനേറ്റഡ് ആവുകയാണെന്ന് മോഹൻലാൽ പ്രഖ്യാപിച്ച‌പ്പോൾ ജാസ്മിൻ തകർന്ന് പോയിരുന്നു. ശേഷം നിമിഷ സിക്രീട്ട് റൂമിൽ നിന്നും തിരികെ വീട്ടിൽ വന്നപ്പോഴും ഏറ്റവും കൂടുതൽ സന്തോഷിച്ചതും ജാസ്മിൻ തന്നെയായിരുന്നു. കഴിഞ്ഞ ദിവസം നിമിഷയും ജാസ്മിനും തമ്മിൽ വലിയ വഴക്ക് ഡോ.റോബിനെ ചൊല്ലി നടന്നിരുന്നു. ജാസ്മിന്റെ അച്ഛന് പറഞ്ഞ വ്യക്തിയോട് നിമിഷ മിണ്ടി എന്നതായിരുന്നു കാരണം. ആദ്യത്തെ ആഴ്ചയിലെ പാവ ​ഗെയിം മുതൽ ഡോ.റോബിനോട് വൈരാ​ഗ്യവും ദേഷ്യവും കൊണ്ട് നടക്കുന്ന വ്യക്തിയാണ് ജാസ്മിൻ.

ജാസ്മിനും റോബിനും

തുടക്കം മുതൽ ഇതുവരെയുള്ള ദിവസങ്ങളിൽ ഏറ്റവും കൂടുതൽ വഴക്കുകൾ സംഭവിച്ചിരിക്കുന്നതും ജാസ്മിനും റോബിനും തമ്മിലാണ്. തന്റെ അച്ഛനെ പറഞ്ഞ റോബിനോട് നിമിഷ മിണ്ടിയത് ഇഷ്ടപ്പെട്ടില്ലെന്നും ജാസ്മിൻ നിമിഷയുമായുള്ള വാക്ക് തർക്കത്തിനിടെ പറയുന്നുണ്ട്. അതേസമയം നിമിഷയുടെ വ്യക്തി സ്വാതന്ത്ര്യത്തിൽ കൈ കടത്തിയ ജാസ്മിനെതിരെ സോഷ്യൽമീഡിയയിൽ വിമർശനം ഉയരുന്നുണ്ട്. 'ജാസ്മിൻ ഒരു ടോക്സിക്ക് ഫ്രണ്ടാണ് എന്നാണ് വിമർശനം ഉയരുന്നത്. ജാസ്മിൻ ഒരു ടോക്സിക് ഫ്രണ്ടാണ്. അവൾക്ക് വെറുപ്പ് ഉള്ള ആളോട് ബെസ്റ്റ് ഫ്രണ്ട് സംസാരിക്കരുത് എന്ന് പറയുന്നത് എത്രത്തോളം ഇമ്മെച്വർ ആയിട്ടുള്ള കാര്യമാണ്.'

ജാസ്മിൻ ടോക്സിക്ക് ഫ്രണ്ടാണ്

'ഇത് ബിഗ് ബോസ് ആണ് എല്ലാവരും ഇൻഡിവിജ്വൽ ആയി കളിക്കാൻ വന്നവരാണ്. തിരിച്ച് വന്ന ശേഷം നിമിഷ കളിയിൽ കരുക്കൾ സൂക്ഷിച്ച് നീക്കാൻ തുടങ്ങിയത് വളരെ നല്ല കാര്യം' എന്നായിരുന്നു കുറിപ്പ്. നിരവധി പ്രേക്ഷകർ കുറിപ്പിന് അനൂകൂലമായി കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. 'നിമിഷ ആരോട് സംസാരിക്കണം ആരോട് സംസാരിക്കണ്ട എന്ന് തീരുമാനിക്കുന്നത് ജാസ്മിൻ അല്ലലോ..., ജാസ്മിൻ ഇവിടെ തുടർച്ചയായി വൈരാഗ്യം വെച്ച് പുലർത്തുന്നത് ബിഗ് ബോസ് ഗേമിന് യോജിച്ചതല്ല,'

നിമിഷയ്ക്ക് ജാസ്മിനും എതിരാളി

'ജാസ്മിൻ കഥ അറിയാതെ ആട്ടം കാണുന്ന ടീം ആണ്. ഇത് കണ്ടിട്ട് തന്നെ ചിരി വരുന്നു. ജാസ്മിന്റെ ഫ്രണ്ട് ആണെന്ന് വെച്ച് നിമിഷ എന്ത് സംസാരിക്കണം ആരോട് സംസാരിക്കണം എന്ന് തീരുമാനിക്കുന്നത് ജാസ്മിൻ ആണോ...ഇതാണ് ഹാർമം ഫുൾ ഫ്രണ്ട്ഷിപ്പ് എന്ന് പറയുന്നത്. ഇത്തരം റിലേഷൻസ് നല്ലത്തിനേക്കാൽ ദോഷമേ ഉണ്ടാക്കൂ. പിന്നെ ജാസ്മിൻ മനസിലാക്കാൻ ശ്രമിക്കാതെ ഒന്ന് കൂടിയുണ്ട്....നിമിഷ ജാസ്മിനെ ഉപയോഗിക്കുന്നു എന്നത് സത്യമാണ്. രണ്ടാം വരവിൽ നിമിഷ ജസ്മിനേയും എതിരാളി ആയാണ് കാണുന്നത്' എന്നിങ്ങനെയുള്ള കമന്റുകളാണ് വരുന്നത്. ഡോ.റോബിൻ വ്യക്തിത്വം ഇല്ലാത്ത വ്യക്തിയാണ് തുടങ്ങി നിരവധി വിമർശനങ്ങളാണ് ജാസ്മിൻ റോബിനെ കുറിച്ച് ഉന്നയിക്കുന്നത്. ഇത്തവണ ആറ് പേരാണ് എവിക്ഷനിൽ എത്തിയിരിക്കുന്നത്. ഞായറാഴ്ച ഈസ്റ്റർ ആയത് കൊണ്ട് ശനിയാഴ്ചയായിരിക്കും എലിമിനേഷൻ നടക്കുക. ജാസ്മിൻ, ലക്ഷ്മിപ്രിയ, അഖിൽ, ശാലിനി, ഡെയ്‌സി, അശ്വിൻ, നവീൻ എന്നിവരാണ് ഇത്തവണ എവിക്ഷനിൽ എത്തിയിരിക്കുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X