എനിക്ക് സെൽഫ് റെസ്‌പെക്ട് കുറച്ച് കൂടുതലാണ്; പോകുന്നതിനു മുൻപ് ബിഗ് ബോസിനും കൊട്ട് കൊടുത്ത് ജാസ്മിൻ
ബിഗ് ബോസ് ചരിത്രത്തിൽ ഒരുപക്ഷെ ഇത് ആദ്യമായിട്ടാവും ഒരു മത്സരർഥി ബിഗ് ബോസിന്റെ തീരുമാനം ഇഷ്ടപ്പെടാതെ പുറത്ത് പോകുന്നത്. പറയുന്നത് ജാസ്മിനെ പറ്റിയാണ് ബിഗ് ബോസ് സീസൺ ഫോറിൽ നിന്നും സ്വമേധയാ ജാസ്മിൻ പുറത്ത് പോയിരിക്കുകയാണ്.

റോബിൻ തിരിച്ച് വീട്ടിൽ വരുന്നു എന്ന കാരണത്താലാണ് ജാസ്മിൻ വീട്ടിൽ നിന്നും പുറത്ത് പോകാൻ തീരുമാനിച്ചത്. അതിനുള്ള കാരണവും പുറത്തിറങ്ങുന്നതിന് മുൻപ് ജാസ്മിൻ വ്യക്തമായി തന്റെ സഹമത്സരാർഥികളോട് പറയുകയുണ്ടായി.
തനിക്ക് സെൽഫ് റെസ്‌പെക്ട് എന്നൊരു കാര്യം ഉണ്ടെന്നും. അത് കുറച്ച് ഓവർ ആണെന്നും അതുകൊണ്ട് തന്നെ താൻ ഇനി ഈ ഷോയിൽ തുടരില്ലെന്നും ജാസ്മിൻ പറയുകയുണ്ടായി.
വലിയ പ്രതീക്ഷകൾ ഒന്നും ഇല്ലാതെയാണ് താൻ ഷോയിലേക്ക് വന്നതെന്നും തനിക്ക് ഷോയിൽ ജയിക്കണമെന്നുമില്ലായിരുന്നതായി ജാസ്മിൻ മറ്റ് മത്സരാർഥികളോട് പറഞ്ഞു.
ബിഗ് ബോസിൽ വരുന്നതോടെ തനിക്ക് കുറച്ച് ക്ലയന്റ്സിനെ കൂടി കിട്ടുമെന്നും ഉള്ളതായിരുന്നു തന്റെ വിശ്വാസമെന്നും ജാസ്മിൻ പറഞ്ഞു. എന്നാൽ ഷോയിൽ വന്നതിനു ശേഷം താൻ കുറെ കാര്യങ്ങൾ പഠിച്ചുവെന്നും ബിഗ് ബോസ് വീട്ടിൽ നിൽക്കണമെങ്കിൽ ഒരാളെ വാക്കാലോ പ്രവർത്തിയാലോ വൈകാരികമായോ മാനസികമായോ ഉപദ്രവിക്കാം എന്നും അതിനുള്ള എല്ലാ അധികാരവും ഷോയിൽ ബിഗ് ബോസ് നൽകിയിട്ടുണ്ടെന്നും ജാസ്മിൻ പറഞ്ഞു. ബിഗ് ബോസിനെ തന്നെ കളിയാക്കിയാണ് ജാസ്മിൻ ഇത് പറഞ്ഞത്.
അതുകൊണ്ടുതന്നെ തനിക്ക് ഇനി ബിഗ് ബോസ് വീട്ടിൽ തുടരാൻ പറ്റില്ല എന്നും ശാരീരികമായി ഒരുപാട് മുറിവുകൾ വന്നിട്ടുണ്ടെന്നും ജാസ്മിൻ പറഞ്ഞു. ബിഗ് ബോസ് വീട്ടിനുള്ളിൽ റോബിൻ തന്റെ കണ്ണിൽ മുറിവ് ഉണ്ടാക്കിയെന്നും പുറത്തായിരുന്നെങ്കിൽ റോബിന് എതിരെ കേസ് കൊടുക്കാമായിരുന്നുവെന്നും എന്നാൽ ബിഗ് ബോസ് വീട്ടിനുള്ളിൽ അത് പറ്റില്ലെന്നും ജാസ്മിൻ വ്യക്തമാക്കി.
റോബിന് പോലെ ഒരാളിന്റെ കൂടെ താൻ ഷോയിൽ പങ്കെടുക്കില്ലെന്നും തനിക്ക് അങ്ങനെ ഷോയിൽ നിന്നും ലഭിക്കുന്ന 75 ലക്ഷം രൂപ വേണ്ടായെന്നും ജാസ്മിൻ പറഞ്ഞു.
ബിഗ് ബോസ് ജാസ്മിനോട് മൈക്ക് അണിയാൻ പറയുമ്പോൾ ബിഗ് ബോസിനെ തിരിച്ച് വഴക്ക് പറയുന്ന ഒരു ദൃശ്യം നേരത്തെ പുറത്ത് വന്നിരുന്നു. ഈ ദൃശ്യം കണ്ട ആരാധകർ, ബിഗ് ബോസിന് കിട്ടിയ ഏറ്റവും വലിയ പണിയാണ് ജാസ്മിനെ പോലുള്ള ഒരു മത്സരാർഥിയെന്ന് കമന്റുമായി വന്നിരുന്നു.
എന്തുതന്നെ ആയാലും റിയാസ് ഉൾപ്പെടെയുള്ള മത്സരാർഥികൾ എല്ലാരും അമ്പരന്ന് നിൽക്കുകയാണ് ജാസ്മിന്റെ ഈ തീരുമാനത്തിൽ. റോബിൻ ഇനി വീട്ടിൽ തിരിച്ച് വന്നാൽ താൻ മനഃസമാദാനം കൊടുക്കില്ല എന്ന് റിയാസ് റൊൺസനോട് പറയുകയും ചെയ്തു.
ഷോയിൽ ഇനി വീക്കെൻഡ് എപ്പോസോഡിൽ മോഹൻലാൽ ഈ കാര്യങ്ങൾക്കുള്ള മറുപടി എങ്ങനെയാവും നൽകുക എന്ന് ആലോചിച്ചിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications











