'നിമിഷ ജാസ്മിന് ഇട്ടുകൊടുത്ത എല്ലിൻ കഷ്ണമായിരുന്നു ക്യാപ്റ്റൻസി'; പുച്ഛം തോന്നുന്നുവെന്ന് പ്രേക്ഷകർ!

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ‌ പ്രവചിക്കാൻ കഴിയാത്ത തരത്തിൽ ​ഗംഭീരമായി മുന്നേറികൊണ്ടിരിക്കുകയാണ്. ആറാം ആഴ്ചയുടെ അവസാന ദിവസങ്ങളിൽ എത്തി നിൽക്കുമ്പോൾ അടുത്ത ആഴ്ചയിൽ വീട് നിയന്ത്രിക്കാനുള്ള ക്യാപ്റ്റൻസി ടാസ്ക്കാണ് നടന്നത്.

ഇത്തവണ ​പതിവ് ​ഗെയിമുകൾക്ക് പകരം വാദപ്രതിവാദങ്ങളിലൂടെ ജയിക്കാനുള്ള ടാസ്ക്കാണ് ക്യാപ്റ്റൻസിക്കായി മത്സരിക്കാൻ പോയവർക്ക് ബി​ഗ് ബോസ് നൽകിയത്. ജാസ്മിൻ, സുചിത്ര, ധന്യ, നിമിഷ, സൂരജ്, റോൺസൺ എന്നിവരാണ് ക്യാപ്റ്റൻസി ടാസ്ക്കിൽ പങ്കെടുത്തത്.

വാദപ്രതിവാദങ്ങൾ കൊണ്ട് ഒരോരുത്തരെയായി പുറത്താക്കി അവസാനം അവശേഷിക്കുന്നതാരോ അവരായിരിക്കും അടുത്ത ആഴ്ചയിലെ ക്യാപ്റ്റനാവുക എന്നാണ് ബി​ഗ് ബോസ് അറിയിച്ചിരുന്നത്. അതിനനുസരിച്ചാണ് ക്യാപ്റ്റൻസി ടാസ്ക്കിൽ പങ്കെടുക്കാൻ പോയ ആറ് പേരും പരസ്പരം വീട്ടിൽ വന്നത് മുതലുള്ള പോരായ്മകളും ​ഗുണങ്ങളും നിരത്തി തർക്കിച്ചത്.

ലക്ഷ്മിപ്രിയ, ധന്യ, സുചിത്ര, റോൺസൺ, സൂരജ് എന്നിവർ പുറത്തായശേഷം അവസാനം ശേഷിച്ചത് ജാസ്മിനും നിമിഷയും മാത്രമായിരുന്നു.

പുതിയ ക്യാപ്റ്റനായി ജാസ്മിൻ

എന്നാൽ ഇരുവരും ഒത്തുകളിച്ച് അവസാനം ക്യാപ്റ്റനായി ജാസ്മിനെ നിമിഷ പ്രഖ്യാപിച്ചു. തന്റെ സുഹൃത്താണെന്ന് പോലും പ​രി​ഗണിക്കാതെ പരമാവധി അപമാനിച്ച ശേഷമാണ് നിമിഷ ജാസ്മിന് ക്യാപ്റ്റൻസി ഔദാര്യം പോലെ നൽകിയത് എന്നാണ് ടാസ്ക്ക് കണ്ടശേഷം പ്രേക്ഷകർ‌ സോഷ്യൽ‌മീഡിയയിൽ കുറിക്കുന്നത്.

എല്ലാവരോടും തർക്കിച്ച് പിടിച്ചുനിന്ന സൂരജിനെ റോൺസണിന്റെ അടക്കം പിന്തുണയോടെ ജാസ്മിനും നിമിഷയും പുറത്താക്കിയതും പ്രേക്ഷകരിലും വീട്ടിലെ മറ്റ് മത്സരാർഥികളും അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.

ഒത്തുകളിച്ചുവെന്നതിന്റെ പേരിൽ ജാസ്മിൻ ടാസ്ക്കിൽ വിജയിച്ച് വീട്ടിലേക്ക് വന്നപ്പോഴും വലിയ സ്വീകരണമൊന്നും ജാസ്മിന് ലഭിച്ചില്ല.

നിമിഷയുടെ ഔദാര്യം

വീട്ടിലെ പലർക്കും തങ്ങളുടെ ​ഗെയിം ഇഷ്ടപ്പെട്ടില്ലെന്ന് പിന്നീട് ഇരുവരും മനസിലാക്കുകയും ന്യായമായാണ് കളിച്ചതെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

ജാസ്മിനും നിമിഷയ്ക്കുമെതിരെ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട കുറിപ്പുകളിൽ ഒന്നിൽ നിമിഷ ജാസ്മിന് ഇട്ടുകൊടുത്ത ഔദാര്യത്തിന്റെ എല്ലിൻ കഷ്ണമായിരുന്നു ക്യാപറ്റൻസിയെന്നും കുറിച്ചിരുന്നു.

'നിനക്ക് ഒരു കഴിവുമില്ല.. ക്യാപ്റ്റനാവാനുള്ള ഒരു യോഗ്യതയും ഇല്ല.. യൂ ആർ ദി ലീസ്റ്റ് റെസ്പോൺസിബിൾ... നിനക്ക് തറ തുടക്കാൻ അറിയില്ല... കക്കൂസ് കഴുവാൻ അറിയില്ല.. പാത്രം കഴുവാൻ അറിയില്ല... പക്ഷേ നീ എന്റെ ഫ്രണ്ടായതുകൊണ്ട് നിന്നെ ഞാൻ ക്യാപ്റ്റനാക്കുന്നു... ഇതെന്റെ ഔദാര്യം.'

'ഇത്രയും അപമാനിച്ചിട്ട് എന്തോ ഔദാര്യം തരുന്നത് പോലെ ജാസ്മിന് ക്യാപ്റ്റൻസി കൊടുത്ത നിമിഷ ഒരു ഉദ്ദാഹരണം... ഒരു കൂട്ടുകാരി എങ്ങനെ ആവരുത് എന്നുള്ള ഉദ്ദാഹരണം... ജാസ്മിനോട് സഹതാപം മാത്രം...' എന്നായിരുന്നു കുറിപ്പ്.

Recommended Video

പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു | Ronson's Wife Dr Neeraja Interview
തൃപ്തിയില്ലാതെ ഹൗസ്മേറ്റ്സ്

ക്യാപ്റ്റൻസിയിൽ വിജയിച്ച ജാസ്മിന് എട്ടാം ആഴ്ച മുതൽ പത്താം ആഴ്ച വരെയുള്ള കാലത്ത് ഉപയോഗിക്കാവുന്ന വിധത്തിൽ ഒരു നോമിനേഷൻ ഫ്രീ കാർഡും ലഭിച്ചിട്ടുണ്ട്. ഓരോ വാരവും വരുന്ന നോമിനേഷൻ ലിസ്റ്റിൽ ഇടം പിടിക്കാതിരിക്കുക എന്നതാണ് ബിഗ് ബോസിൽ മത്സരാർഥികളുടെ മുന്നിലുള്ള ഒരു ലക്ഷ്യം.

എന്നാൽ മത്സരാർഥികൾ പരസ്പരം നോമിനേറ്റ് ചെയ്ത് ഉണ്ടാവുന്ന നോമിനേഷൻ ലിസ്റ്റിൽ ഉൾപ്പെട്ടവർക്കാണ് പ്രേക്ഷകർ വോട്ട് ചെയ്യുന്നത്. എന്നാൽ കൺഫെഷൻ റൂമിൽ വച്ച് സംഭവിക്കുന്ന നോമിനേഷൻ ഒരു മത്സരാർഥിക്കും ഒഴിവാക്കാൻ പറ്റുന്ന ഒന്നല്ല. ഇത്തവണ പുറത്താകാൻ സാധ്യതയുള്ളവരിൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ പറയുന്ന പേരുകളിൽ ഒന്ന് നിമിഷയുടേതാണ്.

കാരണം നിമിഷ ബി​ഗ് ബോസ് തന്നെ സീക്രട്ട് റൂമിൽ താമസിപ്പിച്ച വിവരം പരസ്യമായി വഴക്കിനിടെ വെളിപ്പെടുത്തിയിരുന്നു. ഇത് വലിയൊരു പിഴവായാണ് പ്രേക്ഷകർ വിലയിരുത്തുന്നത്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X