നടിമാര്‍ വരെ റിയാസിനെ പിന്തുണച്ചു; ഒരു ടാസ്‌ക് കൊണ്ട് ഇത്രയും മാറ്റമുണ്ടാക്കാന്‍ സാധിക്കുമോന്ന് ആരാധകരും

ബിഗ് ബോസിലെ യഥാര്‍ഥ ഗെയിമര്‍, ബിഗ് ബോസിന് വേണ്ടി മാത്രം ജനിച്ചവന്‍, തുടങ്ങി റിയാസ് സലീമിനെ കുറിച്ച് നടിമാര്‍ പറയുന്ന ഡയലോഗുകള്‍ ഇങ്ങനെയാണ്. കഴിഞ്ഞ ദിവസം നടിയും അവതാരകയുമായ ജൂവല്‍ മേരി പങ്കുവെച്ച കുറിപ്പിന് താഴെയാണ് റിയാസിന് പിന്തുണ അറിയിച്ച് ചില നടിമാര്‍ എത്തിയത്. ശില്‍പ ബാല, ഷഫ്‌ന, ആര്യ തുടങ്ങിയവരൊക്കെ റിയാസിന്റെ ആരാധകരായി മാറിയെന്ന കാര്യം ഇതില്‍ നിന്നും വ്യക്തമാണ്.

ഇതോടെ സോഷ്യല്‍ മീഡിയയിലും ചില ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങിയിരിക്കുകയാണ്. തുടക്കത്തില്‍ വലിയ വിമര്‍ശനം നേടിയ മത്സരാര്‍ഥിയായിരുന്നു റിയാസ്. ഷോ തുടങ്ങി നാല്‍പത് ദിവസങ്ങളും കഴിഞ്ഞതിന് ശേഷമാണ് അദ്ദേഹം വീട്ടിലേക്ക് വരുന്നത്. എന്നിട്ട് അകത്തും പുറത്തും നല്ലൊരു ഇമേജ് നേടിയെടുക്കാന്‍ റിയാസിന് കഷ്ടപ്പെടേണ്ടി വന്നു. ഇപ്പോള്‍ റിയാസിനെ ശത്രുക്കളെ പോലെ കണ്ടിരുന്ന സഹമത്സരാര്‍ഥികള്‍ സ്‌നേഹത്തിലായതും അതിശയം ജനിപ്പിക്കുന്ന കാര്യമാണ്.

jewelriuyas-

നടിമാരടക്കം റിയാസിന് പിന്തുണ കൊടുക്കുന്നത് കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയെന്നാണ് ഒരു ആരാധകനിപ്പോള്‍ പറയുന്നത്. പല സെലിബ്രിറ്റികളും റിയാസിനുള്ള സപ്പോര്‍ട്ടുമായി മുന്നോട്ട് വരുന്നു. റിയാസ് വന്ന ദിവസം ഞാന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. അന്ന് ചെറിയൊരു ആവശ്യം കൂടി പറഞ്ഞിരുന്നു. എല്ലാവര്‍ക്കും റിയാസിന്റെ ഗെയിമിനെയോ പെര്‍ഫോമന്‍സിനെയോ വച്ച് എന്ത് വേണേലും പറയാം. പക്ഷേ ദയവ് ചെയ്ത് അവന്റെ ജെന്‍ഡര്‍ പറഞ്ഞു അവനെ ആക്ഷേപിക്കരുത് എന്നാണ് അന്ന് പറഞ്ഞിരുന്നത്.

riyas

ആ പോസ്റ്റില്‍ തന്നെ അവന്റെ സെക്ഷ്യുലിറ്റിയെയും ജെന്‍ഡറിനെയും കുറിച്ച് പറഞ്ഞ് തെറികള്‍ നിറഞ്ഞു. റിയാസിനെ സപ്പോര്‍ട്ട് ചെയ്തത് റിയാസിന്റെ നിലപാടിനെ അനുകൂലിച്ച് മാത്രമായിരുന്നില്ല, മനുഷ്യരുടെ ഈ വൃത്തികെട്ട മെന്റാലിറ്റിയ്ക്ക് എതിരെ കൂടി ആയിരുന്നു. പല യൂട്യൂബ് ചാനലുകളും വലിയ ആര്‍മികളും എതിരെ നിന്നിട്ടും അന്ന് റിയാസിനെ സപ്പോര്‍ട്ട് ചെയ്ത ചെറിയ ഒരു കൂട്ടം ആള്‍ക്കാരും ഉണ്ടായിരുന്നു.

അവര്‍ക്കെല്ലാം ഇന്ന് റിയാസിന് കിട്ടുന്ന ജനപിന്തുണയും സെലിബ്രിറ്റികളുടെ സപ്പോര്‍ട്ടും കാണുമ്പോള്‍ കണ്ണ് നിറയും. സന്തോഷം തോന്നും. ബിഗ് ബോസിന്റെ അവസാന ദിവസം വരെ അവന് പറ്റാവുന്ന സ്ഥലത്ത് നിന്ന് വരെ വോട്ട് കണ്ടെത്തി കൊടുക്കും. റിയാസ് ജയിക്കാന്‍ വേണ്ടി മാത്രമല്ല, ഒരാളുടെ മാനറിസം കണ്ട് വെറുപ്പ് പടര്‍ത്തുന്ന കുറെ ടോക്‌സിക് ആയവരുടെ മുന്‍പില്‍ തോല്‍ക്കാതെ ഇരിക്കാന്‍ വേണ്ടി കൂടിയാണിത്.. എന്നും ആരാധകന്‍ പറഞ്ഞ് നിര്‍ത്തുന്നു.

എന്തായാലും ബിഗ് ബോസിന്റെ ടൈറ്റില്‍ വിന്നറാവാനുള്ള മത്സരത്തിലാണ് അവശേഷിക്കുന്ന ഏഴ് മത്സരാര്‍ഥികള്‍. ഈ ആഴ്ചത്തെ എലിമിനേഷനിലൂടെ ആരൊക്കെ പുറത്താവുമെന്ന് മാത്രമേ ഇനി അറിയാനുള്ളു. ദില്‍ഷ മാത്രമാണ് ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ അപ്രതീക്ഷിതമായ ചില മുന്നേറ്റങ്ങളും പ്രതീക്ഷിക്കാമെന്നാണ് ആരാധകരുടെ അഭിപ്രായം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X