For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഈ ചെക്കന്‍; പലരും ഒരുക്കി വേദിയില്‍ ഭരിക്കാന്‍ പോവുന്നത് ഇവനായിരിക്കും, റിയാസ് അഭിമാനമെന്ന് ജൂവല്‍ മേരി

  |

  നൂറ് ദിവസങ്ങളിലായി നടക്കുന്ന ബിഗ് ബോസിലേക്ക് നാല്‍പത് ദിവസത്തിന് ശേഷമാണ് റിയാസ് വരുന്നത്. ഇത്രയും വൈകി വന്നിട്ട് എന്ത് ഉണ്ടാക്കാനാണ്, അതിനകം വിന്നറായി ഒരാളെ തീരുമാനിച്ചത് കൊണ്ട് റിയാസിന്റെ വരവ് വെറുതെയായി തുടങ്ങി നിരവധി കമന്റുകളാണ് തുടക്കത്തില്‍ ലഭിച്ചത്. എന്നാല്‍ അവിടുന്നിങ്ങോട്ട് മത്സരം മുഴുവന്‍ മാറുന്നതാണ് പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിച്ചത്.

  ഒന്നിനും കൊള്ളത്തവനെന്നും വഴക്ക് കൂടാന്‍ വേണ്ടി മാത്രം വന്നതാണെന്നുമൊക്കെയുള്ള പേര് റിയാസ് മാറ്റി എടുത്തു. ഇപ്പോള്‍ ബിഗ് ബോസിലെ ഏറ്റവും നല്ല പ്ലെയര്‍ എന്ന ലെബലാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. നടിയും അവതാരകയുമായ ജൂവല്‍ മേരിയും റിയാസിന്റെ പ്രകടനത്തെ പറ്റി വാചാലയായി എത്തിയിരിക്കുകയാണിപ്പോള്‍.

  'ഈ ചെക്കന്‍' എന്നാണ് റിയാസിനെ ജൂവല്‍ വിശേഷിപ്പിച്ചിരിക്കുന്നത്. 'അവനെ കഴിവില്ലാത്തവനെന്നും ബലഹീനനാണെന്നും മാനുഫാക്ടചറിങ് ഡിഫെക്ട് ഉള്ളവനെന്നുമൊക്കെ വിളിക്കുന്നു. അവന്‍ വ്യത്യസ്തനാണ്, പാരമ്പര്യബന്ധമില്ലാത്ത വ്യക്തിയാണ്. അദ്ദേഹം പിന്തിരിപ്പന്‍ അഭിപ്രായം പ്രകടിപ്പിക്കുന്നില്ല.

  പിന്നെ അഭിമാനത്തോടെ തല ഉയര്‍ത്തി നില്‍ക്കുന്ന ആളുകളെ ശ്രദ്ധിക്കുക. പലരും ഈ സീസണിന് വേദിയൊരുക്കിയിരിക്കാം. പക്ഷേ അത് ഭരിക്കുന്നത് റിയാസായിരിക്കും, സ്‌നേഹവും അഭിമാനവും പങ്കുവെക്കുകയാണെന്നും ജൂവല്‍ പറയുന്നു.

  Also Read: ബിജുച്ചേട്ടനെ കാണാതെ ആകെ ടെന്‍ഷനടിച്ചു, മകന്‍ അന്ന് കുഞ്ഞാണ്, ദേഷ്യം വന്ന സംഭവം പറഞ്ഞ് സംയുക്ത

  അതേ സമയം ജൂവലിന്റെ പോസ്റ്റിന് താഴെ റിയാസിന് പിന്തുണയുമായി നിരവധി പേരാണ് എത്തുന്നത്. സിനിമാ ലോകത്ത് നിന്ന് നടിമാരും അവതാരകരുമൊക്കെ എത്തിയിരിക്കുകയാണ്. ബിഗ് ബോസിന് വേണ്ടി മാത്രം ജനിച്ച ആളാണെന്നാണ് ശില്‍പ ബാലയുടെ അഭിപ്രായം. കൃത്യമായി അവിടെയുള്ളവരില്‍ ഒരേ ഒരു എന്റര്‍ടെയിനര്‍ റിയാസ് ആണെന്ന് നടി ഷഫ്‌ന പറയുന്നത്.

  Also Read: അടിയും വഴക്കും പഴങ്കഥ; റോബിനെ കാണാന്‍ ജാസ്മിനെത്തി; റോബിന്‍ കാല് പിടിച്ചെന്ന് ജാസ്മിന്‍!

  ബിഗ് ബോസിന്റെ എക്കാലത്തെയും മികച്ച കണ്ടുപിടുത്തങ്ങളില്‍ ഒന്നാണ് ഈ കുട്ടി. അതുകൊണ്ട് ഏഷ്യാനെറ്റിന് എല്ലാവിധ ആശംസകളും അറിയിച്ച് കൊണ്ടാണ് മുന്‍ ബിഗ് ബോസ് താരവും നടിയുമായ ആര്യ ബഡായ് എത്തിയിരിക്കുന്നത്. ആര്യയും ഷഫ്‌നയുമൊക്കെ പറഞ്ഞത് പോലെ റിയാസ് ശരിക്കും നല്ലൊരു ഗെയിമറാണെന്നാണ് ആരാധകരും പറയുന്നത്.

  Also Read: 'കരിയറിന് വേണ്ടി ജീവിതം ഉപേക്ഷിക്കാന്‍ തയ്യാറല്ലായിരുന്നു'; പ്രണയവിവാഹത്തെക്കുറിച്ച് അന്ന് അമല പോള്‍ പറഞ്ഞത്

  എല്ലാം മറന്ന് ഒന്നിച്ചു അവർ | Robin | Jasmin | Nimisha | Naveen | Akhil | Vinay | Bigg Boss

  റിയാസിന് അര്‍ഹിച്ച പിന്തുണയും വിജയും പ്രതീക്ഷിക്കുന്നുണ്ട്. ബിഗ് ബോസ് ടൈറ്റില്‍ വിന്നര്‍ ആവാനുള്ള യോഗ്യതയുണ്ടെന്ന് റിയാസ് ഇതിനകം തെളിയിച്ച് കഴിഞ്ഞു. അവന്‍ ഒരു വിഷയത്തില്‍ സംസാരിക്കുന്നത് അത്രയും കൃത്യതയോടെയും വ്യക്തമായിട്ടുമാണ്. ക്ഷമ പറയേണ്ട സാഹചര്യത്തില്‍ അതും ചെയ്യുന്നത് അഭിനന്ദനാര്‍ഹമാണെന്നും കമന്റുകളില്‍ പറയുന്നു.

  English summary
  Bigg Boss Malayalam Season 4: Jewel Mary Can't Stop Praising Riyas Salim, Write-up Viral
  IIFA Banner
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X