ബിഗ് ബോസിലേയ്ക്ക് ജിയ ഇറാനിയും; സൂചന നല്‍കി താരം, ആദ്യത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി, ഇനി കളി മാറും
ബിഗ് ബോസില്‍ പോകാതെ ഷോയിലൂടെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് ജിയ ഇറാനി. ബിഗ് ബോസ് സീസണ്‍ 3യ്ക്ക് ശേഷമാണ് ജിയ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവാന്‍ തുടങ്ങിയത്. സീസണ്‍ 3 ലെ മത്സരാര്‍ത്ഥിയായിരുന്ന ഋതുവിന്റെ പേരിനോടൊപ്പമാണ് ആദ്യം ഇടംപിടിക്കുന്നത്. തങ്ങള്‍ പ്രണയത്തിലാണെന്നും ഇരുവരും തമ്മിലുള്ള ചിത്രങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇത് വൈറലും ആയിരുന്നു. ഋതുവുമായിട്ടുളള സ്വകാര്യ ചിത്രങ്ങള്‍ പങ്കുവെച്ചതിന് പിന്നാലെ ജിയ ഇറാനിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിന് താരം നല്‍കിയ മറുപടി ആരാധകരെ കൂട്ടുകയായിരുന്നു. നിലവില്‍ ജിയ ഇറാനിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ കൈനിറയെ ആരാധകരുണ്ട്.
ബിഗ് ബോസ് സീസണ്‍ 4 ന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നത് മുതല്‍ സാധ്യത ലിസ്റ്റില്‍ ഇടംപിടിച്ച പേരായിരുന്നു ജിയ ഇറാനിയുടേത്. പ്രചരിച്ച ഭൂരിഭാഗം സാധ്യത ലിസ്റ്റിലൊക്കെ ഈ പേരും ഉണ്ടായിരുന്നു. എന്നാല്‍ ഷോ ആരംഭിച്ചപ്പോള്‍ പ്രേക്ഷകരെ നിരാശയിലാഴ്ത്തുകയായിരുന്നു. ആദ്യ ദിവസം ബിഗ് ബോസ് ഹൗസില്‍ എത്തിയ 17 മത്സരാര്‍ത്ഥികളില്‍ ജിയ ഇറാനി ഇല്ലായിരുന്നു.

ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത് ജിയ ഇറാനിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ്. ഫ്‌ലൈറ്റിന്റെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇത് ബിഗ് ബോസ് പ്രേക്ഷകരില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അതേസമയം എങ്ങേട്ടാണ് പോകുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ബിഗ്‌ബോസിലേയ്ക്ക് ആയിരിക്കുമെന്നാണ് പുറത്ത് പ്രചരിക്കുന്ന ചര്‍ച്ചകള്‍. ജിയ ഇറാനിയ്ക്ക് എല്ലാവിധ ആശംസകളും പ്രേക്ഷകര്‍ നേര്‍ന്നിട്ടുണ്ട്.

ഷോ ആരംഭിച്ചിട്ട് രണ്ട് ആഴ്ച കഴിഞ്ഞിട്ടുണ്ട്. ആദ്യത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുടെ സമയമായിരിക്കുകയാണ്. ഹൗസിന് പുറത്ത് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വളരെ ചര്‍ച്ചയായിട്ടുണ്ട്. നിരവധി പേരുകളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ട പേരാണ് ജിയ ഇറാനിയുടേത്. വീടിന് പുറത്ത് മാത്രമല്ല അകത്തും ജിയയുടെ പേര് ചര്‍ച്ചയായിരുന്നു. നിമിഷയായിരുന്നു ഇദ്ദേഹത്തിന്റെ കാര്യം പറഞ്ഞത്. അതേസമയം ജിയ ഇറാനി ബിഗ് ബോസ് ഷോയില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി വരുമോ ഇല്ലയോ എന്ന് ഉടന്‍ തന്നെ അറിയാം സാധിക്കും.

ബിഗ് ബോസ് സീസണ്‍ 4 ന്റെ ഗ്രാന്‍ഡ് ഓപ്പണിംഗ് സമയത്തും ഇത്തരത്തിലുള്ള ഒരു ചിത്രം താരം പങ്കുവെച്ചിരുന്നു. പോയിട്ട് വരാം മക്കളെ ഓഫ് റ്റു മുംബൈ എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രം പങ്കുവെച്ചത്. ഫ്‌ലൈറ്റില്‍ നിന്നുള്ള ചിത്രമായിരുന്നു അത്. അന്നും ആശംസകളുമായി പ്രേക്ഷകര്‍ എത്തിയിരുന്നു. എന്നാല്‍ ബിഗ് ബോസ് ഗ്രാന്‍ഡ് ഓപ്പണിംങ്ങില്‍ ജിയ ഇറാനി ഉണ്ടായികരുന്നില്ല. അതേസമയം സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം ബിഗ്‌ബോസില്‍ എത്തുമെന്നുളള സൂചന ഇദ്ദേഹം നല്‍കാറുണ്ട്. ജിയ ഇറാനി ഗെയിമില്‍ എത്തിയാല്‍ കളി കുറച്ച് കൂടി കളര്‍ ആകുമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
Recommended Video

മാര്‍ച്ച് 27 ന് ആരംഭിച്ച ബിഗ് ബോസ് സീസണ്‍ 4 സംഭവബഹുലമായി മൂന്നാം ആഴ്ചയിലേയ്ക്ക് കടക്കുകയാണ്. 17 പേരില്‍ ഒരാള്‍ മാത്രമാണ് എവിക്ഷനിലൂടെ പുറത്ത് പോയിരിക്കുന്നത്. ജാനകിയാണ് ആദ്യത്തെ എവിക്ഷനില്‍ പുറത്ത് ആയത്. രണ്ടാം ആഴ്ചയില്‍ നിമിഷയെ പുറത്തായി എന്ന വ്യാജേനെ രഹസ്യമുറിയിലേയ്ക്ക് മാറ്റുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷം ഇന്ന് നിമിഷ ബിഗ്‌ബോസ് ഹൗസില്‍ എത്തും. ജിയ ഇറാനിയും ബിഗ്‌ബോസിലേയ്ക്കാണെങ്കില്‍ ഇരുവരും ഒരു ദിവസമായിരിക്കും ഷോയിലേയ്ക്ക് എത്തുക. നിരവധി നാടകീയ സംഭവങ്ങളാണ് ബിഗ് ബോസ് വീട്ടില്‍ നടക്കുന്നത്.


Click it and Unblock the Notifications