നീ കരുത്തുള്ളവളാണെന്ന് വീണ്ടും തെളിയിച്ചു, ആ നിന്റെ അടുത്താണോ ബിഗ് ബോസിന്റെ ടാസ്‌ക്, ധന്യയോട് ഭര്‍ത്താവ്
ബിഗ് ബോസിലെ പുതിയ ക്യാപ്റ്റനായി ബ്ലെസ്ലി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയിലെ പ്രകടനം വിലയിരുത്തി മൂന്ന് പേരാണ് ക്യാപ്റ്റന്‍സി യോഗ്യത നേടിയത്. റിയാസിനും റോബിനുമൊപ്പം മത്സരിച്ച ബ്ലെസ്ലിയെ വിജയിപ്പിച്ചത് മറ്റ് മൂന്ന് പേര്‍ ചേര്‍ന്നാണ്. ധന്യ മേരി വര്‍ഗീസ്, സൂരജ്, അഖില്‍ എന്നിവരാണ് ബ്ലെസ്ലിയെ പിന്തുണയ്ക്കുന്നതിനായി ആദ്യം കൈ ഉയര്‍ത്തിയത്.
അവര്‍ നാല് പേരും ഒരു ടീമായി. മത്സരാര്‍ഥിയുടെ പേരുകള്‍ എഴുതിയ കുറിപ്പ് ഒരു ബോര്‍ഡില്‍ ഒട്ടിക്കുകയാണ് ടാസ്‌ക്. സഹായിക്കാനുള്ളവരാണ് അങ്ങോട്ടും ഇങ്ങോട്ടും ഓടി കാര്യങ്ങള്‍ ചെയ്ത് കൊണ്ടിരുന്നത്. ടാസ്‌കില്‍ ഗംഭീര പ്രകടനം കാഴ്ച വെച്ച് ബ്ലെസ്ലിയെ വിജയിപ്പിച്ചത് ടീമിലെ മറ്റ് അംഗങ്ങളാണ്. സോഷ്യല്‍ മീഡിയ പേജില്‍ ഇതിനെ കുറിച്ചുള്ള ചര്‍ച്ചകളും നടക്കുന്നു. ഇതിനിടയില്‍ ധന്യയ്ക്ക് ആശംസകള്‍ അറിയിച്ച് ഭര്‍ത്താവ് ജോണ്‍ എത്തിയിരിക്കുകയാണ്.

ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച നടത്താത്ത ധന്യയ്ക്ക് ബിഗ് ബോസ് കൊടുത്ത ടാസ്‌ക് ഒക്കെ നിസാരം എന്നാണ് ജോണ്‍ പറയുന്നത്. ധന്യയെ കുറിച്ച് മാത്രമല്ല ബ്ലെസ്ലിയെ വിജയിപ്പിക്കാന്‍ വേണ്ടി ആ ടീമിലുണ്ടായിരുന്ന എല്ലാവര്‍ക്കും ജോണ്‍ ആശംസകള്‍ അറിയിച്ചിട്ടുണ്ട്. വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ് താരത്തിന്റെ പോസ്റ്റ് വൈറലായത്.

'ഡെയ്‌ലി രാവിലെ ആറ് മണിയ്ക്ക് ഗ്രൗണ്ടില്‍ പന്ത്രണ്ട് റൗണ്ട് ജോഗിങ്ങും കഴിഞ്ഞ് ഒന്നര മണിക്കൂര്‍ വര്‍ക്കൗട്ടും പ്രാക്ടീസ് ചെയ്യുന്ന നിന്നോടോ ബാല ബിഗ് ബോസ് ടാസ്‌ക്..' എന്നാണ് ജോണ്‍ ചോദിക്കുന്നത്.
'നിങ്ങള്‍ മഞ്ഞ നിറം തിരഞ്ഞെടുത്തതിനും നിര്‍ത്താതെ ഓട്ടാന്‍ പരമാവധി ശ്രമിച്ചതിനും അഭിനന്ദനങ്ങള്‍. നീ എത്ര ബ്രില്ല്യന്റും ശാരീരികമായി ശക്തയുമാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. ബ്ലെസ്ലിയുടെ ക്യാപ്റ്റന്‍സി ടാസ്‌ക് വിജയത്തില്‍ നിങ്ങള്‍ ഒരു പ്രധാന പങ്ക് വഹിച്ചു'. ധന്യയ്‌ക്കൊപ്പം മത്സരിച്ച സൂരജിനും അഖിലിനും ജോണ്‍ ആശംസകള്‍ അറിയിച്ചു.
'സൂരജും അഖിലും അവരുടെ കഴിവിന്റെ പരമാവധി ചെയ്തു. ടാസ്‌ക് തീരുന്നത് വരെ ഓട്ടം നിര്‍ത്താതെ നിന്നത് കാണാന്‍ നല്ല രസമായിരുന്നു. അഭിനന്ദനങ്ങള്‍ ബ്ലെസ്ലി..' ജോണ്‍ പറഞ്ഞ് നിര്‍ത്തുന്നു.

ധന്യയുടെയും ട്രെയിനറായ റോഹന്‍ അലി ഖാന്റെയും കൂടെ പരിശീലന സമയത്ത് എടുത്ത ഫോട്ടോയും ജോണ്‍ പങ്കുവെച്ചിരുന്നു. ഇതിന് താഴെ നൂറ് കണക്കിന് കമന്റുകളാണ് വന്ന് നിറയുന്നത്. ബിഗ് ബോസിലെ മികച്ച മത്സരാര്‍ഥിയാണ് ധന്യയെന്ന് ആരാധകര്‍ ഉറപ്പിച്ച് പറയുന്നു. ആദ്യത്തെ അമ്പത് ദിവസം നോമിനേഷനില്‍ പോലും വരാതിരുന്ന ധന്യ ഒരു സേഫ് ഗെയിമാണ് കളിച്ചത്. അമ്പത് ദിവസം കഴിഞ്ഞത് മുതല്‍ രംഗത്തിറങ്ങുകയും കണ്ടന്റ് ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.
Recommended Video

ധന്യയെ കുറിച്ച് ചിലര്‍ നെഗറ്റീവ് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയെങ്കിലും അതിനൊക്കെ ജോണ്‍ മറുപടി പറഞ്ഞു. ഇപ്പോഴത്തെ വിലയിരുത്തലുകള്‍ പ്രകാരം ഫൈനല്‍ ഫൈവിലേക്ക് ധന്യ എത്തിയേക്കും എന്ന് തന്നെയാണ് പ്രവചനം. എന്തായാലും മത്സരമെങ്ങനെ ആവുമെന്ന് കാത്തിരുന്ന് കാണാം.


Click it and Unblock the Notifications