For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ദിൽഷയല്ല ധന്യ! ഇമ്മാതിരി ഡീ​ഗ്രേഡിങ് ഇവിടെ ചിലവാവില്ല'; ധന്യയെ പരിഹസിക്കുന്നവരോട് ജോണിന് പറയാനുള്ളത്!

  |

  ബി​ഗ് ബോസ് മലയാളം സീസൺ ഫോർ ഫിനാലെയോട് അടുക്കുമ്പോൾ മത്സരാർഥികൾ തമ്മിലുള്ള വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. ഓരോ ആഴ്ചയും വീട്ടിൽ പിടിച്ച് നിൽക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കിയാണ് ഓരോരുത്തരും കളിക്കുന്നത്. ഇപ്പോൾ മത്സരാർഥികളുടെ എണ്ണം ഒമ്പതായി ചുരുങ്ങിയിട്ടുണ്ട്.

  ധന്യയും ദിൽഷയും ഒഴികെ മറ്റുള്ളവരെല്ലാം നോമിനേഷനിൽ വന്നിട്ടുമുണ്ട്. അതിൽ ഒന്നോ, രണ്ടോ പേർ ഈ ആഴ്ച പുറത്ത് പോയേക്കും. കഴിഞ്ഞ ആഴ്ച രണ്ടുപേർ അപ്രതീക്ഷിതമായി പുറത്ത് പോയതിനാൽ‌ നോമിനേഷൻ ഉണ്ടായിരുന്നില്ല.

  ഇപ്പോഴുള്ള മത്സരാർഥികളിൽ ഏറ്റവും ശക്തയായി കളിക്കുന്ന വ്യക്തിയാണ് നടി ധന്യ മേരി വർ​ഗീസ്. ‌

  'ഒറ്റ ടാസ്ക്കുകൊണ്ട് റിയാസ് ടോപ്പിലേക്ക് പോയി, ഇത് തുടർന്നാൽ വീട്ടിലെ പൂച്ച സന്യാസികളുടെ വിഷം പുറത്ത് വരും'

  ‌പതിനൊന്നാം ആഴ്ചയിലെ വീട്ടിലെ ക്യാപ്റ്റൻ കൂടിയാണ് ധന്യ. വീക്കിലി ടാസ്ക്കിലെ ധന്യയുടെ പ്രകടനം കൂടെ നിന്നവരുടെ കാലുവാരുന്ന തരത്തിലുള്ളതായിരുന്നുവെന്ന് അഭിപ്രായപ്പെട്ട് നിരവധി പേരാണ് രം​ഗത്തെത്തിയത്.

  ശേഷം ബി​ഗ് ബോസ് പ്രേക്ഷകരുടെ സോഷ്യൽമീഡിയ പേജുകളിലെല്ലാം ധന്യയെ പരിഹസിച്ചും തരംതാഴ്ത്തിയുമുള്ള നിരവധി കുറിപ്പുകൾ വരുന്നുണ്ട്. ധന്യ നിലപാടില്ലാത്ത സ്ത്രീയാണ്, ചിരിച്ച് കൊണ്ട് കഴുത്തറക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് ധന്യയ്ക്ക് നേരെ വരുന്നത്.

  'സ്നേഹ ചുംബനത്തോടെ പുതിയ ജീവിതത്തിലേക്ക്', വിവാഹചിത്രം പങ്കിട്ട് നയൻസും വിക്കിയും!

  ധന്യയ്ക്കെതിരെ ഡീ​ഗ്രഡിങ് വർധിച്ച് വരുന്നതിൽ പ്രതിഷേധിച്ചും കളിയാക്കുന്നവർക്കുള്ള മറുപടിയെന്നോണവും സോഷ്യൽമീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ധന്യയുടെ ഭർത്താവും നടനുമായ ജോൺ.

  ദിൽഷയല്ല ധന്യയെന്നും ഇമ്മാതിരി ഡീ​ഗ്രേഡിങ് ഇവിടെ ചിലവാവില്ലെന്നുമാണ് ജോൺ സോഷ്യൽമീഡിയയിൽ ഭാര്യയെ പിന്തുണച്ച് കുറിച്ചത്. 'കുറച്ചുപേർ ഡീ​ഗ്രേഡ് ചെയ്യാൻ കഷ്ടപ്പെടുന്നുണ്ടല്ലോ.'

  'കോൾ സെന്റർ ടാസ്ക്കിൽ ഓപ്പോസിറ്റ് സൈഡിൽ പറയുന്ന ആളെ പറയാൻ സമ്മതിക്കുകയും അത് കേട്ടിട്ട് മാത്രം മറുപടി പറഞ്ഞ ഏക വ്യക്തിയാണ് ധന്യ.'

  'മറ്റ് പലരും ബഹളം വെച്ചും എത്രത്തോളം മോശമായി സംസാരിക്കാമെന്നും ഓപ്പോസിറ്റ് സംസാരിക്കുന്ന ആളെ സംസാരിക്കാൻ വിടാതെയും ഇരുന്നപ്പോൾ അവർ അറിഞ്ഞില്ല പ്രേക്ഷകർ അവരേയും അവരുടെ സംസ്കാരത്തേയും വിധിക്കുമെന്ന്.'

  'ഏതാനും ആഴ്ചകൾക്ക് മുമ്പ് പേക്ഷകരുടെ വിധി അറിയണമെന്നും അതിനുശേഷം അർഹതയുണ്ടെങ്കിൽ മാത്രം ഇവിടെ തുടരാമെന്നും പറഞ്ഞുകൊണ്ട് ആദ്യമായി സെൽഫ് നോമിനേഷൻ ചെയ്യാൻ കാണിച്ച അതെ തന്റേടം ഇന്നലത്തെ കോൾ സെന്റർ ടാസ്ക്കിൽ ധന്യ കാണിച്ചു.'

  'ഒരാളെ സപ്പോർട്ട് ചെയ്ത് അയാളുടെ വോട്ട് കിട്ടാൻ വേണ്ടി ദിൽഷ നിൽക്കുന്നതുപോലെ അല്ല ധന്യ നിൽക്കുന്നതെന്ന് വളരെ വ്യക്തമായി പറഞ്ഞ് കൊടുത്തു.'

  'എന്നാൽ അനാവശ്യമായി കുത്തി നോവിക്കാതെ ടാസ്ക്കിനെ ടാസ്ക്കായി കണ്ട് പറയേണ്ട കാര്യം കൃത്യമായി പറഞ്ഞ ധന്യയെ തീർച്ചയായും പ്രേക്ഷകർ മനസിലാക്കിയിരിക്കും. ഇമ്മാതിരി ഡീ​ഗ്രേഡിങ് ഒന്നും ചിലവാകില്ല എന്നുകൂടി ഓർമിപ്പിക്കുന്നു' എന്നാണ് ജോൺ സോഷ്യൽമീഡിയയിൽ കുറിച്ചത്.

  തുടക്കത്തിൽ കുറെ ആഴ്ചകൾ ധന്യയും പുറത്തായ സുചിത്രയും സേഫ് ​ഗെയിമാണ് കളിച്ചിരുന്നത്. പിന്നീട് ഒരിക്കൽ വീക്കെൻഡ് എപ്പിസോഡിൽ വന്ന മോഹൻലാൽ തന്നെ ഇരുവരുടേയും സേഫ് ​ഗെയിമിനെ കുറിച്ച് പറയാതെ പറഞ്ഞു.

  ശേഷമാണ് ധന്യയുടേയും സുചിത്രയുടേയും പേര് നോമിനേഷൻ പ്രക്രിയയിൽ വീട്ടുകാർ ഉൾപ്പെടുത്തി തുടങ്ങിയത്.

  Recommended Video

  Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat

  ക്യാപ്റ്റനായ ശേഷം ധന്യ വീണ്ടും സേഫ് ​ഗെയിം കളിച്ച് തുടങ്ങിയിട്ട്. ഫോൺ വിളി ടാസ്ക്ക് കഴിഞ്ഞ ശേഷം ദിൽഷ അടക്കമുള്ളവരെ നേരിട്ട് ചെന്ന് കണ്ട തന്റെ ഭാ​ഗത്ത് തെറ്റില്ലെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങൾ വരെ ധന്യയുടെ ഭാ​ഗത്ത് നിന്ന് ഉണ്ടായിരുന്നു.

  ആളുകളെ തമ്മിൽ തെറ്റിക്കുന്നതിനും സ്വാധീനം ചെലുത്താനും ധന്യ ശ്രമിക്കുന്നതായും ബി​ഗ് ബോസ് പ്രേക്ഷകർ രം​ഗത്തെത്തിയിരുന്നു.

  റോബിൻ പുറത്ത് പോയതിന് ശേഷം മൊത്തം ​ഗെയിം പ്ലാൻ മാറ്റി കളിക്കുന്ന ഒരു വ്യക്തിയും ധന്യയാണെന്നും പ്രേക്ഷകർ പറയുന്നുണ്ട്.

  Read more about: bigg boss
  English summary
  Bigg Boss Malayalam Season 4: John Jacob Came In Support Of Dhanya After She Facing Criticism
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X