For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'റിയാസാണ് അവളുടെ ഏറ്റവും വലിയ എതിരാളി'; ധന്യയുടെ ധൈര്യത്തിലും ആത്മവിശ്വാസത്തിലും അഭിമാനിക്കുന്നുവെന്ന് ജോണ്‍

  |

  ബിഗ് ബോസ് മലയാളം സീസണ്‍ 4-ന്റെ ഗ്രാന്റ് ഫിനാലെയുടെ വിധിയറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമേ ബാക്കിയുളളൂ. റിയാസ് സലിം, ധന്യ മേരി വര്‍ഗ്ഗീസ്, ലക്ഷ്മിപ്രിയ, ദില്‍ഷ, സൂരജ്, ബ്ലെസ്‌ലി എന്നീ ആറ് മത്സരാര്‍ത്ഥികളാണ് ഇനിയുള്ള ഫൈനലിനെ നേരിടേണ്ടത്. ഫൈനലില്‍ ആര് വിജയിയാകും എന്ന കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള ബിഗ് ബോസ് പ്രേക്ഷകര്‍.

  ബിഗ് ബോസ് സീസണ്‍ ഫോറില്‍ ഇത്തവണത്തെ താരസാന്നിദ്ധ്യങ്ങളിലൊന്നായിരുന്നു നടിയും നര്‍ത്തകിയുമായ ധന്യ മേരി വര്‍ഗ്ഗീസ്. ബിഗ് ബോസിന്റെ തുടക്കം മുതല്‍ പ്രേക്ഷകര്‍ ശ്രദ്ധിച്ചിരുന്ന ഒരു മത്സരാര്‍ത്ഥി കൂടിയാണ് ധന്യ.

  ആദ്യ ഘട്ടത്തില്‍ സെയ്ഫ് ഗെയിമിന്റെ വക്താവെന്ന് ഹൗസിനുള്ളില്‍ പോലും കളിയാക്കലുകള്‍ നിറഞ്ഞെങ്കിലും ഒരു ഘട്ടത്തിനു ശേഷം ധന്യ വളരെ ശക്തയായ ഒരു പ്ലെയര്‍ ആയി മാറുന്നത് പ്രേക്ഷകര്‍ കണ്ടു കഴിഞ്ഞു. അതാണ് ഫൈനലിലേക്കെത്താന്‍ ധന്യയ്ക്ക് സഹായകരമായതും.

  ധന്യയ്ക്ക് പുറത്ത് നിന്നുള്ള എല്ലാവിധ പിന്തുണയുമായി ഭര്‍ത്താവും നടനുമായ ജോണ്‍ ജേക്കബും ഒപ്പമുണ്ട്. ഭാര്യയുടെ ഇതുവരെയുള്ള നേട്ടങ്ങളെ വളരെ സന്തോഷപൂര്‍വ്വം നോക്കിക്കാണുന്ന ജോണ്‍ ധന്യ ഫൈനലില്‍ എത്തുന്നത് കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 100 ദിവസങ്ങള്‍ പിന്നിട്ട് വിജയിയായി തിരിച്ചുവരുമെന്ന ഉത്തമപ്രതീക്ഷയിലാണ് ജോണ്‍ ഇപ്പോള്‍. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ധന്യയുടെ നേട്ടങ്ങളെക്കുറിച്ച് ജോണ്‍ വാചാലനായത്.

  Also Read: 'ഒരാളെ തേജോവധം ചെയ്തുകൊണ്ടല്ല വോട്ട് വാങ്ങേണ്ടത്, ജനുവിനായി കളിച്ച് വിജയിക്കൂ'; ഫൈനലിസ്റ്റുകളോട് അശ്വതി!

  ഞാന്‍ എന്റെ ഭാര്യയെക്കുറിച്ച് ഏറെ അഭിമാനിക്കുന്നു. പല സെലിബ്രിറ്റികളും പോകാന്‍ മടി കാട്ടുന്ന ഇടത്തേക്കാണ് ധന്യ പോയിരിക്കുന്നത്. പലര്‍ക്കും അത്ര ആത്മവിശ്വാസമില്ല, മാത്രമല്ല ഇമേജിനെക്കുറിച്ചും നല്ല ഭയമുണ്ട്. അങ്ങനെയുള്ളവര്‍ക്കിടയില്‍ നിന്നും ധന്യ വലിയൊരു ധൈര്യം സമ്പാദിച്ചാണ് ഷോയിലേക്ക് പോയിരിക്കുന്നത്.

  വര്‍ഷങ്ങളായി അവള്‍ വീട്ടില്‍ തന്നെയായിരുന്നു, ഈ സമയങ്ങളില്‍ അവള്‍ ശബ്ദം ഉയര്‍ത്തി സംസാരിക്കുകയോ മോശമായ വാക്കുകള്‍ ഉപയോഗിക്കുന്നതോ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ഷോയിലും അവള്‍ അങ്ങനെ തന്നെയാണ്. ധന്യയുടെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിലും ഇച്ഛാശക്തിയിലും അഭിമാനിക്കുന്നു.' ജോണ്‍ പറയുന്നു.

  Also Read: അടുക്കളയുടെ സ്വന്തം റോണ്‍സണ്‍ മുതല്‍ റിയാസിന്റെ ലക്ഷ്മിപ്രിയ വരെ; ട്രോളന്‍മാര്‍ക്ക് ചാകരയായിരുന്നു!

  അതേസമയം ഷോയില്‍ ധന്യയുടെ ഏറ്റവും നല്ല പ്രകടനം ഏതായിരുന്നു എന്ന് ചോദിച്ചപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ജോണ്‍ പറഞ്ഞത് ബക്കറ്റ് ബാലന്‍സിങ് ടാസ്‌ക്കെന്നായിരുന്നു. അതിനുള്ള കാരണവും ജോണ്‍ പറയുന്നു:' അവള്‍ ആ ടാസ്‌ക്ക് ചെയ്യുന്നതിനിടെ പറഞ്ഞ വാചകങ്ങള്‍ കേട്ട് ഞാന്‍ ഞെട്ടിപ്പോയി. അവള്‍ മുപ്പത് വയസ്സിന് മുകളിലുള്ള ഒരമ്മയും ഇന്‍ഡസ്ട്രിയില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്നൊരു നടിയുമാണ്.

  ഷോയിലെ മറ്റൊരാള്‍ക്കും ഇതുപോലെ ശക്തമായൊരു സന്ദേശം നല്‍കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. പ്രേക്ഷകപ്രതികരണം അറിയാനായി സെല്‍ഫ് നോമിനേഷന് സ്വന്തം പേര് നിര്‍ദ്ദേശിക്കാന്‍ പോലും യാതൊരു മടിയും അവള്‍ കാട്ടിയിട്ടില്ല. ഷോയുടെ വിന്നറാകാന്‍ എന്തുകൊണ്ടും അവള്‍ അര്‍ഹയാണ്.'

  Also Read: 'ഈ സീസണിലെ ഏറ്റവും ഭാഗ്യമുള്ളൊരു മത്സരാർഥി റിയാസാണ്, കാരണം ഇതാണ്'; വൈറൽ കുറിപ്പ്!

  ഷോയില്‍ ധന്യയുടെ ഏറ്റവും വലിയ എതിരാളി ആരെന്ന് ചോദിച്ചപ്പോള്‍ ജോണ്‍ പറഞ്ഞത് റിയാസിന്റെ പേരായിരുന്നു.' ബ്ലെസ്‌ലി നല്ലൊരു ഗെയിമറാണ്. പക്ഷെ, കഴിഞ്ഞ കുറച്ച് ആഴ്ചകളായി അവന്റെ ട്രാക്ക് നഷ്ടപ്പെട്ടതായി തോന്നുന്നു. റിയാസാണ് ഇപ്പോഴത്തെ ഏറ്റവും മികച്ച കളിക്കാരന്‍.

  42-ാമത്തെ ദിവസമാണ് റിയാസ് ഹൗസിനുള്ളില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി പ്രവേശിക്കുന്നത്. 100 ദിവസം വീട്ടില്‍ അതിജീവിക്കാനുള്ള സമ്മര്‍ദ്ദം റിയാസിന് നേരിടേണ്ടി വന്നിട്ടില്ല. ഇത് മറ്റുള്ള മത്സരാര്‍ത്ഥികള്‍ക്ക് ഒരടിയായിരുന്നു അക്കാര്യം. ഷോയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കുകയും പ്രേക്ഷകരില്‍ വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കുകയും ചെയ്യുന്ന ചെയ്ത ഒരു മത്സരാര്‍ത്ഥിയാണ് വിജയിക്കേണ്ടത്.'ജോണ്‍ പറയുന്നു.

  പി.ആര്‍. ടീമുകളുടെ സോഷ്യല്‍ മീഡിയ സ്റ്റണ്ട് പലപ്പോഴും ഷോയുടെ മാറ്റ് കുറച്ചു എന്ന അഭിപ്രായക്കാരനാണ് ജോണ്‍. ധന്യയ്ക്കായി പി.ആര്‍. ടീമുകളോ കമന്റ് തൊഴിലാളികളോ ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല, ചില മത്സരാര്‍ത്ഥികളുടെ ടോക്‌സിക്കായ ആരാധകര്‍ മത്സരത്തിന്റെ യഥാര്‍ത്ഥ സ്പിരിറ്റിനെ നശിപ്പിച്ചതായും ജോണ്‍ പറയുന്നു.

  Read more about: bigg boss dhanya mary varghese
  English summary
  Bigg Boss Malayalam Season 4: John Jacob opens up about his wife Dhanya Mary Varghese
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X