ദില്‍ഷയ്‌ക്കൊപ്പം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ധന്യയെ പലരും മറക്കുന്നു, കാരണം ഇതാണ്...
ഇന്ത്യന്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയില്‍ വന്‍ വിജയമായിരുന്ന ഷോ 2018ലാണ് മലയാളത്തില്‍ ആരംഭിക്കുന്നത്. തുടക്കത്തില്‍ യൂത്തിനിടയില്‍ മാത്രമായിരുന്നു കാഴ്ചക്കാരുണ്ടായിരുന്നത്. എന്നാല്‍ സീസണ്‍ നാലായതോടെ കുടുംബപ്രേക്ഷകരുടെ ഇടയിലും ഇടംപിടിച്ചിട്ടുണ്ട്. ഇന്ന് മലയാളി പ്രേക്ഷകരുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് ബിഗ് ബോസ് ഷോ.
മൂന്നാം ഭാഗത്തോടെയാണ് ബിഗ് ബോസ് ഷോ പ്രേക്ഷകരുടെ ഇടയില്‍ അധികം ശ്രദ്ധിക്കപ്പെടുന്നത്. ലോക്ക് ഡൗണ്‍ കാലത്തായിരുന്നു സീസണ്‍ 3 ആരംഭിച്ചത്. ഇത് കാഴ്ചക്കാരുടെ എണ്ണം വര്‍ധിക്കാന്‍ ഒരുപരിധിവരെ കാരണമായി. ഇപ്പോള്‍ മൂന്നാം ഭാഗത്തിനെക്കാളും വന്‍വിജയമായി നാലാം ഭാഗം മുന്നോട്ട് പോവുകയാണ്.

മാര്‍ച്ച് 27 നാണ് ബിഗ് ബോസ് സീസണ്‍ 4 ആരംഭിക്കുന്നത്. 17 മത്സരാര്‍ത്ഥികളുമായി തുടങ്ങിയ മത്സരം ഇപ്പോള്‍ അവസാനഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. നിലവില്‍ 8 പേരാണ് ഹൗസിനുള്ളിലുള്ളത്. ഇനി വിരലില്‍ എണ്ണാവുന്ന ആഴ്ചകള്‍ കൂടി മാത്രമേ ഷോ അവശേഷിക്കുന്നുളളൂ. ഫിനാലെയ്ക്ക് തൊട്ട് മുമ്പുള്ള മത്സരങ്ങളാണ് ഇപ്പോള്‍ ഹൗസിനുള്ളില്‍ നടക്കുന്നത്.

ദില്‍ഷ, ധന്യ, ലക്ഷ്മിപ്രിയ, റിയാസ്, ബ്ലെസ്ലി റോണ്‍സണ്‍, വിനയ്, സൂരജ് എന്നിങ്ങനെ 8 പേരാണ് ഇപ്പോള്‍ ഹൗസിലുളളത്. എല്ലാവരും ഫൈനലില്‍ എത്താന്‍ മികച്ച പോരാട്ടമാണ് കാഴ്ച വയ്ക്കുന്നത്. ആദ്യ ദിവസത്തെ ടാസ്‌ക്കില്‍ ധന്യയായിരുന്നു വിജയിച്ചത്. വളരെ സൈലന്റായി നിന്നാണ് താരം ഗെയിം കളിക്കുന്നത്. മികച്ച രീതിയില്‍ ഗെയിം കളിച്ചിട്ടും ധന്യയെ പിന്തുണയ്ക്കുന്നവരുടെ എണ്ണം കുറവാണ്. ഇപ്പോഴിത ധന്യയെ കുറിച്ച ആരാധിക പങ്കുവെച്ച കുറിപ്പ് വൈറലാവുകയാണ്. ഇത് ജോണ്‍ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിട്ടുണ്ട്.

ആരാധികയുടെ വാക്കുകള്‍ ഇങ്ങനെ...'ഇന്ന് നടന്ന ടാസ്‌കുകളില്‍ ഏറ്റവും ഹാര്‍ഡ് ആയിട്ടുള്ള ടാസ്‌കില്‍ വിജയിച്ചത് ധന്യയാണ്. പോയിന്റ് നിലയില്‍ ദില്‍ഷയും ധന്യയും ഇപ്പോള്‍ ഒരു പോലെ. യുട്യൂബ് ചാനല്‍സ്, റിവ്യൂ ചെയ്യുന്നവര്‍ ഒക്കെ ദില്‍ഷയുടെ പെര്‍ഫോമന്‍സ്‌നെ പുകഴ്ത്തുന്നു. ധന്യയുടെ കാര്യം പലരും മറക്കുന്നു. എന്താരിക്കും കാരണം'.
'8 വയസ്സുള്ള കുട്ടിയുടെ അമ്മ ആയതോ. അതോ ലവ് ട്രാക്ക് ഇല്ലാത്തതോ. ധന്യയെ അമ്മായി എന്നും കിളവി എന്നും കമ്മെന്റുകളില്‍ സംബോധന ചെയ്ത് ഇവര്‍ എന്താണ് തെളിയിക്കാന്‍ ശ്രമിക്കുന്നത്. ധന്യയേക്കാള്‍ വയസ് കുറവുള്ള കോണ്ടെസ്റ്റാണ്ട്‌സിനെക്കാള്‍ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ മുന്നില്‍ ആണ് ധന്യ. തിരക്ക് പിടിച്ച ലൈഫില്‍ സ്വന്തം ഫിറ്റ്‌നസ് മറന്നു പോകുന്ന സ്ത്രീകള്‍ക്ക് മാതൃക ആക്കാന്‍ പറ്റിയ ഒരു മത്സരാര്‍ത്ഥിയാണ്.അങ്ങനെ ഉള്ള ധന്യയെ ആക്ഷേപിച്ചു സംസാരിക്കുന്നവരോട് പ്രത്യേകിച്ച് സ്ത്രീകളോട് സഹതാപം മാത്രം'; ആരാധിക കുറിച്ചു

'ധന്യയുടെ ടാലെന്റിനെ അംഗീകരിക്കുന്ന ധന്യയെ ഫൈനല്‍ 5 വില്‍ കാണാന്‍ ആഗ്രഹിക്കുന്ന സപ്പോര്‍ട്ട് ചെയ്യുന്ന ഇപ്പോഴും ടോക്‌സിക് ആകാത്ത ജനുവിന്‍ ഫാന്‍സ് ധാരാളം ഉണ്ട്. അവരുടെ സപ്പോര്‍ട്ട് ധന്യക്ക് ഉണ്ടാവും'.
'വെറും അസൂയ കൊണ്ട് ധന്യയെ ഒഴിവാക്കാന്‍ വേണ്ടി മാത്രം ഇഷ്ടമില്ലാത്ത മറ്റു കോണ്ടെസ്റ്റാണ്ട്‌സിനു വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്യുന്നവരുടെ ഇടയിലും അതിനെ എതിര്‍ത്തു ഞങ്ങളോടൊപ്പം നില്‍ക്കുന്ന ഗെയിം നെ ഗെയിം ആയി കാണാന്‍ അറിയാവുന്ന റോബിനെ സപ്പോര്‍ട്ട് ചെയ്യണ്ട സമയത്തു സപ്പോര്‍ട്ട് ചെയ്ത ധന്യയേച്ചിയെ ഞങ്ങള്‍ ഇപ്പോള്‍ സപ്പോര്‍ട്ട് ചെയ്യും എന്ന് പറഞ്ഞ റോബിന്‍ ഫാന്‍സുണ്ട് , ബ്ലെസ്ലിയെ കേള്‍ക്കാന്‍ ആരും ഇല്ലാതിരുന്നപ്പോള്‍ ഒക്കെ കേള്‍ക്കാന്‍ തയ്യാറായിട്ടുള്ള ധന്യക്ക് സപ്പോര്‍ട്ടുമായി റിയല്‍ ബ്ലെസ്ലി ഫാന്‍സ് ഞങ്ങള്‌ക്കൊപ്പം ഉണ്ട്'; എന്ന് പറഞ്ഞ് കൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.
ധന്യ ബിഗ് ബോസ് സീസണ്‍ 4ലെ ശക്തയായ വനിതയാണെന്ന് കുറിച്ച് കൊണ്ടാണ് ഈ പോസ്റ്റ് ജോണ്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications