twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഫെമിനിസ്റ്റ് ചമഞ്ഞ് വൃത്തികേട് കാണിക്കുന്ന വീട്ടിൽ കയറ്റാൻ കൊള്ളാത്തവൻ'; റിയാസിനെ വിമർശിച്ച് ജോൺ ജേക്കബ്!

    |

    ബി​ഗ് ബോസ് മലയാളം സീസൺ നാല് അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കി. ഓരോ ദിവസം കഴിയുന്തോറും രസകരമായ ടാസ്ക്കുകളും തർക്കങ്ങളും വാശികളുമൊക്കെയായി മത്സരാർഥികൾ ഷോയിൽ തകർക്കുകയാണ്.

    ആരാകും ഷോയുടെ ടൈറ്റിൽ വിന്നർ ആകുകയെന്ന പ്രെഡിക്ഷനിലാണ് പ്രേക്ഷകരും. നിലവിലുള്ളഏഴ് പേരിൽ പുറത്താവുന്ന രണ്ടുപേർ ആരൊക്കെ എന്നതാണ് ഏറ്റവും കൗതുകമുണർത്തുന്നാരു ചോദ്യം. ഇന്ന് വീക്കെൻഡ് എപ്പിസോ‍ഡിൽ മോഹൻലാൽ വരുമ്പോൾ കളിയുടെ ​ഗതി എങ്ങോട്ടാണെന്നത് വ്യക്തമാകും.

     'വിവാഹമോചനത്തിന്റെ ക്ഷീണം മാറി വരുന്നതേയുള്ളു'; ശോഭിതയുമായുള്ള ഡേറ്റിങ് റൂമറിൽ നാ​ഗചൈതന്യ അസ്വസ്ഥൻ! 'വിവാഹമോചനത്തിന്റെ ക്ഷീണം മാറി വരുന്നതേയുള്ളു'; ശോഭിതയുമായുള്ള ഡേറ്റിങ് റൂമറിൽ നാ​ഗചൈതന്യ അസ്വസ്ഥൻ!

    വീട്ടിലുള്ളവരിൽ പ്രേക്ഷക പിന്തുണയുടെ കാര്യത്തിൽ വളരെ പിന്നിലായിരുന്ന റിയാസ് സലീം ഇപ്പോൾ പ്രകടനം കൊണ്ട് മുന്നേറി പ്രേക്ഷകരെ തനിക്കൊപ്പമാക്കിയിട്ടുണ്ട്. അതേസമയം ഇപ്പോൾ‌ മത്സരാർഥി ധന്യ മേരി വർ​ഗീസിന്റെ ഭർത്താവ് ജോൺ ജേക്കബ് റിയാസിനെതിരെ രം​ഗത്തെത്തിയിരിക്കുകയാണ്.

    റിയാസ് വീടിനുള്ളിൽ ​ഗെയിം കളിക്കുന്നതിനിടെ ധന്യയോട് ചെയ്ത ചില പ്രവൃത്തികൾ വീഡിയോയി പങ്കുവെച്ചാണ് ജോൺ റിയാസിന് നേരെ രം​ഗത്തെത്തിയിരിക്കുന്നത്. ഫെമിനിസ്റ്റെന്ന് പറഞ്ഞ് നടന്ന് വൃത്തികേട് കാണിക്കുന്നവനാണ് റിയാസ് എന്നാണ് ജോൺ ജേക്കബ് കുറിപ്പിൽ പറയുന്നത്.

    'അച്ഛനെ പറ്റിച്ച് കാശുണ്ടാക്കിയവളെന്നാണ് അവർ പറഞ്ഞ് പരത്തിയത്'; കടന്നുവന്ന വഴികളെ കുറിച്ച് ആര്യ!'അച്ഛനെ പറ്റിച്ച് കാശുണ്ടാക്കിയവളെന്നാണ് അവർ പറഞ്ഞ് പരത്തിയത്'; കടന്നുവന്ന വഴികളെ കുറിച്ച് ആര്യ!

    ഫെമിനിസ്റ്റ് ചമഞ്ഞ് വൃത്തികേട് കാണിക്കുന്നു

    ഇതിന് പ്രതികരിച്ചില്ലേൽ റിയാസ് കാണിച്ച വൃത്തികേടും കണ്ട് പ്രതികരിക്കാതിരുന്ന മറ്റ് വാഴകളും താനും തമ്മിൽ വലിയ വ്യത്യസമുണ്ടാവില്ലെന്നും ജോൺ കുറിച്ചു. 'നീ കൂടി കാണാൻ വേണ്ടിയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. ‌വോട്ടിങ് ടൈം കഴിയാൻ കാത്തിരിക്കുകയായിരുന്നു.'

    'വോട്ടിങ് ടൈം കഴിയുന്നതിന് മുമ്പ് നീ കാണിച്ച ഈ വൃത്തികേട് പോസ്റ്റ് ചെയ്ത് നിനക്കുള്ള വോട്ടിങിൽ വീഴ്ച വരുത്തുന്നത് ഫെയർ ​ഗെയിമല്ല എന്നുള്ള ഉത്തമബോധ്യം ഉള്ളതുകൊണ്ടും ഇത് ഞങ്ങളെ വ്യക്തിപരമായി ബാധിക്കുന്ന വിഷയമായതുകൊണ്ടുമാണ് വോട്ടിങ് ടൈം കഴിഞ്ഞ് പോസ്റ്റ് ചെയ്യുന്നത്.'

    'ഞാൻ ഇതിന് പ്രതികരിച്ചില്ലേൽ നീ കാണിച്ച വൃത്തികേടും കണ്ട് പ്രതികരിക്കാതിരുന്ന മറ്റ് വാഴകളും ഞാനും തമ്മിൽ വലിയ വ്യത്യസമുണ്ടാവില്ല.'

    വീട്ടിൽ കയറ്റാൻ കൊള്ളാത്തവൻ

    'നീ വീട്ടിൽ നിന്നും ഇറങ്ങി കഴിഞ്ഞ് ഈ വീഡിയോ നിന്റെ ഉമ്മയേയും ബാപ്പയേയും പെങ്ങളേയും കാണിക്കണം. എങ്ങനുണ്ട് നിന്റെ പെർഫോമൻസ് എന്ന് ചോദിക്കണം. ഒരു സ്ത്രീയേയും കുടുംബത്തിനേയും അപമാനിച്ച നീ എത്ര വലിയ തെറ്റാണ് ചെയ്തതെന്ന് ഒരുപക്ഷെ അവർ നിനക്ക് പറഞ്ഞ് മനസിലാക്കിത്തരും.'

    'റിയാസേ.... നീ തന്നെ പറഞ്ഞ കാര്യമാണ് ബി​ഗ് ബോസ് വ്യക്തിത്വം കൂടി അളക്കുന്ന ഒരു ഷോയാണെന്നത്. ഇതാണോ നിന്റെ വ്യക്തിത്വം? നീ പറയുകയുണ്ടായി ആര് ജയിച്ചാലും ജനങ്ങളെ മണ്ടന്മാരാക്കി ഒരുത്തനും ജയിക്കരുതെന്ന്.'

    'ഫെമിനിസ്റ്റാണ് കോപ്പാണെന്നും പറഞ്ഞ് നടന്നിട്ട് ഇമ്മാതിരി വൃത്തികേട് കാണിക്കുന്നത് വഴി നീ അല്ലെ ജനങ്ങളെ പറ്റിക്കുന്നത്? ബി​ഗ് ബോസ് സീസൺ ഫോർ എന്ന ഷോയിലൂടെ മറ്റ് ആർക്കും കിട്ടാത്ത ഒരു സ്ഥാനം നീ നേടിയെടുത്തിട്ടുണ്ട്.'

    Recommended Video

    എല്ലാം മറന്ന് ഒന്നിച്ചു അവർ | Robin | Jasmin | Nimisha | Naveen | Akhil | Vinay | Bigg Boss
    റിയാസ് സലീമിനെ വിമർശിച്ച് ജോൺ ജേക്കബ്

    'വീട്ടിൽ കയറ്റാൻ കൊള്ളാത്തവൻ എന്ന സൽപ്പേര്. ഇവൻ കാരണം അപമാനിക്കപ്പെട്ട വ്യക്തിക്ക് വേണ്ടിയാണ് ഞാൻ ഇത് പോസ്റ്റ് ചെയ്യുന്നത്. അവനവന്റെ കുടുംബത്തിലെ സ്ത്രീകളോട് ഇവനെപോലുള്ളവന്മാർ ഇങ്ങനെയുള്ള വൃത്തികേട് കാണിച്ചാലും കുഴപ്പമില്ല എന്നുള്ളവർക്ക് ഇവനെ ന്യായീകരിച്ചും കമന്റ് ചെയ്യാം' എന്നായിരുന്നു ജോൺ എഴുതിയത്.

    റോബിൻ പുറത്തായ ആഴ്ചയിൽ നടന്ന ബി​ഗ് ബോസ് സാമ്രാജ്യം എന്ന വീക്കിലി ടാസ്ക്കിനിടെയാണ് ധന്യയും റിയാസും ലക്ഷ്മിപ്രിയയുമെല്ലാം തമ്മിൽ വാക്ക് തർക്കവും ബഹളവും നടന്നത്.

    ധന്യ സെയ്ഫ് ​ഗെയിം കളിക്കുന്ന മത്സരാർഥിയാണെന്ന് ഏറ്റവും കൂടുതൽ പരസ്യമായി പറഞ്ഞിട്ടുള്ള ഒരേയൊരു വ്യക്തി റിയാസ് മാത്രമാണ്.

    Read more about: bigg boss
    English summary
    bigg boss malayalam season 4: john jacobs social media post against riyas salim
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X