For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദീപിക പദുകോണ്‍ ആയില്ലെങ്കിലും പത്ത് പേര്‍ക്ക് മാതൃകയായി, ധന്യയുടെ നേട്ടത്തില്‍ അഭിമാനിച്ച് ജോണ്‍

  |

  മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ ആരാധകരുളള താരമാണ് ധന്യ മേരി വര്‍ഗീസ്. നര്‍ത്തകിയായ ധന്യ സിനിമയിലൂടെയാണ് അഭിനയ ജീവിതം ആരംഭിക്കുന്നത്. കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് നടന്‍ ജോണിനെ വിവാഹം കഴിക്കുന്നത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. വിവാഹശേഷവും അഭിനയത്തിലും നൃത്തത്തിലും ധന്യ സജീവമായിരുന്നു.

  നേരത്തെ കേട്ട പരിഹാസം ഓര്‍മ വരുന്നു, ഇങ്ങനെയൊരു ടാസ്‌ക്കാണോ നല്‍കേണ്ടത്; ചോദ്യം ചെയ്ത് നിമിഷ

  വിവാഹ ശേഷമായിരുന്നു ധന്യ മിനിസ്‌ക്രീനില്‍ എത്തിയത്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത സീതാകല്യാണം എന്ന പരമ്പരയിലൂടെയായിരുന്നു അരങ്ങേറ്റം. സീരിയലില്‍ സീത എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ആദ്യ പരമ്പരയിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ ധന്യയ്ക്ക് കഴിഞ്ഞു. നിലവില്‍ ബിഗ് ബോസ് സീസണ്‍ 4 ലെ മത്സരാര്‍ത്ഥിയാണ്. ടോപ്പ് ഫൈവില്‍ പ്രതീക്ഷിക്കുന്ന ഒരാളാണ് ധന്യ.

  ധന്യയും സുചിത്രയും സെയ്ഫ് ഗെയിം കളിക്കുന്നു, ഡോക്ടറിന് മുട്ട കൊടുത്തതതോടെ എല്ലാം പൊളിഞ്ഞു

  ബിഗ് ബോസ് സീസണ്‍ 4 ലെ മികച്ച മത്സരാര്‍ത്ഥികളിലൊരാളാണ് ധന്യ മേരി വര്‍ഗീസ്. സൈലന്റ് ഗെയിമര്‍ കൂടിയായ താരം തന്റെ സ്ട്രറ്റജി പുറത്ത് എടുത്ത് തുടങ്ങിയിട്ടുണ്ട്. ടാസ്‌ക്കുകളിലും ഹൗസിലെ കാര്യങ്ങളിലും സജീവമാണ്. ബിഗ്‌ ബോസ് ഹൗസില്‍ ഏറ്റവും കൂടുതല്‍ ക്യാമറ സ്‌പെയിസ് ലഭിക്കുന്ന മത്സരാര്‍ത്ഥി കൂടിയാണ് ധന്യ മേരി വര്‍ഗീസ്.

  ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നത് ധന്യയെ കുറിച്ച് ഭര്‍ത്താവ് ജോണ്‍ എഴുതിയ ഹൃദയസ്പര്‍ശിയായ വാക്കുകളാണ്. വീക്കിലി ടാസ്‌ക്കിന്റെ ഭാഗമായി ധന്യയെ ബിഗ് ബോസ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആക്കിയിരുന്നു. ഇതില്‍ ഏറെ സന്തോഷമുണ്ടെന്നാണ് ജോണ്‍ പറയുന്നത്. വര്‍ക്കൗട്ടും ഡയറ്റുമൊക്കെയായാണ് ധന്യ ഈ രൂപത്തിലേക്ക് മാറ്റിയതെന്നും ഹെല്‍ത്തി ബോഡി വെയ്റ്റ് ധന്യ പ്രൂവ് ചെയ്തപ്പോള്‍ ഒരുപാട് സന്തോഷം തോന്നിയെന്നും ജോണ്‍ കുറിപ്പില്‍ പറയുന്നു.

  ജോണിന്റെ വാക്കുകള്‍ ഇങ്ങനെ...'വളരെയധികം സന്തോഷമുള്ള ഒരു ദിവസമായിരുന്നു ഇന്നലെ. ബിഗ് ബോസ് ഹൗസില്‍ ബിഎംഐ പ്രകാരം ഹെല്‍ത്തി ബോഡി പ്രൂവ് ചെയ്ത് ധന്യ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ക്യാപ് അണിഞ്ഞ് കണ്ടപ്പോള്‍ ഒരുപാട് സന്തോഷവും അഭിമാനവും തോന്നി. കഴിഞ്ഞ 3 വര്‍ഷം നീ ഫോളോ ചെയ്ത വര്‍ക്കൗട്ടിന്റെയും ലൈഫ്‌ന്റെ സ്‌റ്റൈലിന്റെയും റിസള്‍ട്ട് ആണ് ഇന്നലെ കണ്ടതെന്നും' ജോണ്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

  'വര്‍ക്കൗട്ട് ചെയ്യാന്‍ മടി കാണിക്കുമ്പോള്‍ ഞാന്‍ ധന്യയോട് ചോദിക്കുന്ന സ്ഥിരം ചോദ്യം ഇന്നലെ എന്റെ മനസിലൂടെ കടന്നു പോയെന്നും ജോണ്‍ പറയുന്നു. നിനക്കു ദീപിക പദുക്കോണിനോ പോലെ ആവണോ അതോ (ഫിസീക് ശ്രദ്ധിക്കാത്ത മറ്റൊരു ആര്‍ടിസ്റ്റിനെ ) പോലെ ആവണോ. എന്തായാലും വലിയ ദീപിക പദുക്കോണ്‍ ഒന്നുമായില്ലേലും ഒരു 10 പേര്‍ക്കെങ്കിലും ഇന്നലെ ധന്യ ഒരു ഇന്‍സ്പിരേഷന്‍ ആയിട്ടുണ്ടെന്നു കരുതുന്നു' എന്നായിരുന്നു ജോണിന്റെ വാക്കുകള്‍.
  നടന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിട്ടുണ്ട്. നല്ല കമന്റുകളാണ് ലഭിക്കുന്നത്.

  Recommended Video

  പല ഗ്രൂപ്പ് ഡിസ്കഷനുകളും ഞാൻ അറിയാതെ നടന്നത്,അവിടെ ലവ് ട്രാക്ക് ഇല്ല.. Shalini BB Interview Part 2

  ധന്യയ്ക്ക് കരിയറില്‍ മികച്ച പിന്തുണയാണ് ജോണ്‍ നല്‍കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ബിഗ്‌ബോസിലേയ്ക്ക് ധന്യ എത്തിയതിനെ കുറിച്ച് പറഞ്ഞിരുന്നു. 'പെട്ടെന്ന് അങ്ങനെ വിട്ടുകൊടുക്കുന്ന പ്രകൃതമല്ല ധന്യയുടേതെന്നാണ് നടന്‍ പറഞ്ഞത്. ഞങ്ങളുടെ വഴക്കിനിടയില്‍പ്പോലും അങ്ങനെ വിട്ടുതരില്ല. ധന്യ ജയിച്ച് തന്നെ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും' ജോണ്‍ പങ്കുവെച്ചിരുന്നു. കൂടാതെ 'സഹമത്സരാര്‍ത്ഥികളെല്ലാം ധന്യയെക്കുറിച്ച് നല്ലത് പറയുന്നത് കേള്‍ക്കുമ്പോള്‍ സന്തോഷമാണ് തോന്നാറുള്ളതെന്നും അഭിമുഖത്തില്‍ ജോണ്‍ വ്യക്തമാക്കി. കൃത്യമായ പദ്ധതിയോട് കൂടിയല്ല ധന്യ മത്സരത്തിലേയ്ക്ക് പോയതെന്നും ജോണ്‍ അഭിമുഖ ത്തില്‍ വ്യക്തമാക്കിയിരുന്നു.

  English summary
  Bigg Boss Malayalam Season 4 John Pens About Dhanya Mary Varghese Fitness, Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X