'ഒറ്റപ്പെടുന്നവനെ വിജയിച്ചിട്ടുള്ളൂ... അതാണ് ചരിത്രം'; കിടിലം ഫിറോസിന്റെ പിന്തുണ ബ്ലെസ്ലിക്കോ?

റേഡിയോ ജോക്കിയായും അവതാരകനായും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറി വ്യക്തിയാണ് കിടിലം ഫിറോസ്. ബിഗ് ബോസിന്റെ മൂന്നാം സീസണിൽ മത്സരാർഥിയായി എത്തിയതോടെ ഫിറോസിന് ആരാധകർ ഏറെയായി.

ബിഗ് ബോസിൽ വിജയിക്കാൻ സാധിച്ചില്ലെങ്കിലും തന്റെ സ്വപ്‌നങ്ങളെല്ലാം ഒന്നൊന്നായി നടപ്പിലാക്കികൊണ്ടിരിക്കുകയാണ് കിടിലം ഫിറോസ്. കൊവിഡ് രണ്ടാംതരംഗത്തിൻറെ പശ്ചാത്തലത്തിൽ 95 ആം ദിവസം അവസാനിപ്പിക്കേണ്ടി വന്നിരുന്നു മൂന്നാം സീസൺ.

പിന്നീട് കുറച്ച് നാളുകൾക്ക് ശേഷം ​ഗ്രാൻ‌ഡ് ഫിനാലെ മാത്രം വെച്ചാണ് വിജയിയെ പ്രഖ്യാപിച്ചത്. മണിക്കുട്ടനായിരുന്നു വിജയി. രണ്ടാം സ്ഥാനത്ത് സായി വിഷ്ണുവായിരുന്നു.

നാലാം ബി​ഗ് ബോസ് സീസണിന്റേയും സ്ഥിരം പ്രേക്ഷകനാണ് കിടിലം ഫിറോസ്. ഇടയ്ക്കിടെ എപ്പിസോഡുകൾ വിലയിരുത്തി തന്റെ അഭിപ്രായം പങ്കുവെച്ച് കിടിലം ഫിറോസ് എത്താറുണ്ട്. എന്നാലിപ്പോൾ ​ഗ്രാൻഡ് ഫിനാലെ അരികത്തെത്തി നിൽ‌ക്കുമ്പോൾ കിടിലം ഫിറോസ് പങ്കുവെച്ചൊരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

ഫൈനലിസ്റ്റിൽ ഒരാളായ ബ്ലെസ്ലിയെ സാമ്യപ്പെടുത്തിയുള്ളതാണ് കിടിലം ഫിറോസിന്റെ സോഷ്യൽമീഡിയ പോസ്റ്റെന്ന് പറഞ്ഞ് ബ്ലെസ്ലി ഫാൻസും അത് ഏറ്റെടുത്ത് കഴിഞ്ഞു.

ഒറ്റപ്പെടുന്നവനെ വിജയിച്ചിട്ടുള്ളൂ

'ഒറ്റപ്പെടുന്നവർ എന്നും വിജയിച്ചിട്ടേയുള്ളൂ.... അതാണ് ചരിത്രം... വ്യത്യസ്തമായ ചിന്ത ഉള്ളവരെ ലോകം ഭ്രാന്തന്മാർ എന്നാണ് വിളിച്ചിട്ടുള്ളത്. പക്ഷേ അതേ ഭ്രാന്തന്മാരാണ് ലോകത്തെ മാറ്റിമറിച്ച ജീനിയസ് എന്നറിയപ്പെട്ടതും' എന്നാണ് കിടിലം ഫിറോസ് കുറിച്ചിരുന്നത്.

പോസ്റ്റുകൾക്കൊപ്പം കീപ്പ് കാം, യുവിൽ വിൻ, പ്രഡിക്ഷൻ തുടങ്ങിയ ഹാഷ് ടാ​ഗുകളും കിടിലം ഫിറോസ് ഉപയോ​ഗിച്ചിരുന്നു. ഇതോടെയാണ് ബ്ലെസ്ലി ഫാൻസ് പോസ്റ്റ് ഏറ്റെടുത്തത്.

ബി​ഗ് ബോസ് വീട്ടിൽ ഇപ്പോൾ ഒറ്റപ്പെടുന്നത് ബ്ലെസ്ലിയാണന്നാണ് പ്രേക്ഷകർ പറയുന്നത്. വ്യത്യസ്ത ചിന്താ​ഗതി ഉള്ള വ്യക്തിയായി ഈ സീസണിൽ പ്രേക്ഷകർ പറയുന്നതും ബ്ലെസ്ലിയെയാണ്.

കിടിലം ഫിറോസിന്റെ പിന്തുണ ബ്ലെസ്ലിക്കോ?

അത് കൊണ്ട് തന്നെ ഫിറോസിന്റെ ഈ പോസ്റ്റുകൾ ബ്ലെസ്ലിക്ക് അനുകൂലമാണ് എന്ന തരത്തിലാണ് കമന്റുകളും. തങ്ങളുടെ ഇഷ്ട മത്സരാർഥിയുടെ വിജയത്തിനായി എല്ലാവരും വോട്ട് ചെയ്യണമെന്ന് ബ്ലെസ്ലി ആർമി ഫേസ്ബുക്ക് പേജുകളിൽ കമന്റുകൾ നിറയുകയാണ്.

അപർണ മൾബെറി, ജാസ്മിൻ.എം.മൂസ എന്നിവരും ബ്ലെസ്ലിക്കും റിയാസിനും പിന്തുണ നൽകികൊണ്ട് രം​ഗത്തെത്തിയിട്ടുണ്ട്.

ബ്ലെസ്ലി തെറ്റാണ് ചെയ്തത് എങ്കിലും അത് മനസിലാക്കി തിരുത്താൻ അവന് സാധിച്ചുവെന്നാണ് ജാസ്മിൻ ലൈവിൽ പറഞ്ഞത്. കഴിഞ്ഞ രണ്ടാഴ്ചയായി ബ്ലെസ്ലി പ്രേക്ഷകർക്ക് മുമ്പിൽ നെ​ഗറ്റീവായിരുന്നു.

ജാസ്മിനും ബ്ലെസ്ലിക്ക് അനുകൂലം

കാരണം ദിൽഷയോട് അനാവശ്യമായ ചേഷ്ടകൾ കാണിക്കുകയും ശരീരത്തിൽ സ്പർശിച്ച് സംസാരിക്കുകയും ചെയ്തുവെന്നതാണ് കാരണം. ഇപ്പോൾ ബ്ലെസ്ലിയെ പിന്തുണയ്ക്കുന്ന ജാസ്മിൻ പോലും ബ്ലെസ്ലിയെ കുറ്റപ്പെടുത്തിയിരുന്നു.

ശേഷം വീട്ടിൽ കേറാൻ അവസരം ലഭിച്ചപ്പോൾ മനോഹരമായി ബ്ലെസ്ലിക്ക് കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി കൊടുത്തു. അപർണ മൾബറിയും ബ്ലെസ്ലിക്ക് തെറ്റുകൾ തിരുത്തി കൊടുക്കുകയും മുന്നോട്ട് പോകാനുള്ള പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു.

അപർണയും ജാസ്മിനും കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി കൊടുത്ത ശേഷം ബ്ലെസ്ലി ദിൽഷയുടെ കാല് തൊട്ട് മാപ്പ് പറയുകയും ചെയ്തിരുന്നു.

കപ്പ് ആര് ഉയർത്തും

ഹൗസിൽ പോയി പുറത്ത് വന്നശേഷം ബ്ലെസ്ലി ഫാൻസും റോബിനും തമ്മിലുള്ള ഫാൻ ഫൈറ്റും പുറത്ത് നടക്കുന്നുണ്ട്. ഇപ്പോൾ ദിൽഷയെ റോബിൻ ഫാൻസും പിന്തുണയ്ക്കുന്നുണ്ട്. ബിഗ് ബോസ് വീട്ടിലേക്ക് എത്തിയ 20 മത്സരാർഥികളിൽ നിന്നും പ്രേക്ഷകർ പലഘട്ടങ്ങളിലായി നൽകിയ വോട്ടിന്റെ അടിസ്ഥാനത്തിൽ അന്തിമപോരാട്ടത്തിനായി മാറ്റുരയ്ക്കാൻ അവശേഷിക്കുന്നത് ആറുപേരാണ്.

അവസാന റൗണ്ടിൽ പ്രേക്ഷക വിധിക്കായി കാത്തിരിക്കുന്നവർ ധന്യ മേരി വർ​ഗീസ്, സൂരജ്, ബ്ലെസ്ലി, ലക്ഷ്‍മിപ്രിയ, ദിൽഷാ പ്രസന്നൻ, റിയാസ് സലിം എന്നിവരാണ്. വിജയിയെ കാത്തിരിക്കുന്നത് 50 ലക്ഷം രൂപയാണ്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X