For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'റോബിൻ ഫൈനൽ ഫൈവിൽ എത്തേണ്ട വ്യക്തി, ഒരുപാട് പേർ വിളിച്ച് സങ്കടം പറഞ്ഞു, ആരോടും ദേഷ്യമില്ല'; അഖിൽ

  |

  പതിനൊന്നാം ആഴ്ചയിൽ ബി​ഗ് ബോസ് ഹൗസിൽ നിന്നും പുറത്തായത് നടനും ടെലിവിഷൻ താരവുമായ കുട്ടി അഖിൽ ആയിരുന്നു. റിയാസ് പുറത്താകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നപ്പോഴാണ് കുട്ടി അഖിൽ പുറത്തായത്. ബി​ഗ് ബോസ് മെറ്റീരിയലാണ് റിയാസ് എങ്കിലും വീട്ടിലുള്ളവരോടുള്ള പെരുമാറ്റത്തിന്റെ പേരിൽ റിയാസിനെ പിന്തുണക്കുന്നവർ കുറവാണ്.

  മാത്രമല്ല റോബിൻ പുറത്താകാനുള്ള കാരണം റിയാസ് ആണെന്നതിനാൽ റോബിൻ ഫാൻസ് അടക്കമുള്ളവർ വോട്ട് വിഭജിച്ച് നോമിനേഷനിൽ വന്ന കുട്ടി അഖിൽ അടക്കമുള്ളവർക്ക് നൽകി. അങ്ങനെ ചെയ്തപ്പോൾ കുട്ടി അഖിലിന് വോട്ട് ​ഗണ്യമായി കുറഞ്ഞു.

  പുറത്തായില്ലായിരുന്നുവെങ്കിൽ ടോപ്പ് ഫൈവിൽ എത്തേണ്ടിയിരുന്ന മത്സരാർഥി കൂടിയാണ് കുട്ടി അഖിൽ.

  Also Read: 'ഫാൻ ഫൈറ്റ് നടത്താം, പക്ഷെ തെറിവിളിയും അധിക്ഷേപവും വേണ്ട...'; ആരാധകരോട് ബ്ലെസ്ലി!

  പുറത്ത് നല്ല ജനപിന്തുണയുണ്ടെന്നും വിന്നർ ആകാൻ സാധ്യതയുണ്ടെന്നും വീട്ടിലുള്ളവർ പോലും കരുതിയിരുന്ന അഖിൽ പെട്ടന്ന് അപ്രതീക്ഷിതമായി പുറത്തായത് വീട്ടുകാരെയും അമ്പരപ്പിച്ചു. അഖിലിന്റെ ആത്മസുഹൃത്തായ സൂരജിനാണ് അഖിൽ പുറത്തായപ്പോൾ ഏറ്റവും കൂടുതൽ സങ്കടം തോന്നിയത്.

  ഇരുവരും കൂടപ്പിറപ്പുകളെപ്പോലെയാണ് വീട്ടിൽ കഴിഞ്ഞിരുന്നത്. താൻ നേടിയ ക്യാപ്റ്റൻസിയും സൂരജിന് കൈമാറിയ ശേഷമാണ് അഖിൽ വീട് വിട്ട് പുറത്ത് വന്നത്. തിരികെ കേരളത്തിലെത്തിയ അഖിലിനെ സ്വീകരിക്കാൻ സുഹൃത്തുക്കൾ എത്തിയിരുന്നു.

  Also Read: 'എന്റെ തുണിയുടെ നീളം അളക്കാതെ നിങ്ങളുടെ സ്വഭാവം നന്നാക്കൂ'; ലക്ഷ്മിയുടെ കാർക്കിച്ച് തുപ്പലിനെ പരിഹസിച്ച് നിമിഷ

  താൻ പുറത്താകേണ്ടിയിരുന്ന വ്യക്തിയല്ലെന്നും നിരവധിപേർ ആശ്വസിപ്പിക്കാനും പിന്തുണയ്ക്കാനുമായി വിളിച്ചുവെന്നും അഖിൽ വിമാനത്താവളത്തിൽ തന്നെ കാത്ത് നിന്ന മാധ്യമപ്രവർത്തകരോട് പറഞ്ഞു.

  'ഫൈനൽ ഫൈവിൽ എത്തണമെന്ന് ആ​ഗ്രഹിച്ചിരുന്നു. ഞാൻ പുറത്തായെന്ന് അറിഞ്ഞപ്പോൾ‌ നിരവധി പേർ എന്നെ വിളിച്ച് സങ്കടം പറഞ്ഞിരുന്നു. ക്യാപ്റ്റൻസി ജയിച്ചിരുന്നതിനാൽ 91 ​ദിവസം നിൽക്കാൻ സാധിക്കുമായിരുന്നു. പക്ഷെ പുറത്തായി. നല്ലൊരു അനുഭവമായിരുന്നു.'

  'മെന്റലി, ഫിസിക്കലി എല്ലാം നല്ല പ്രഷർ ആ വീട്ടിൽ നിൽക്കുമ്പൾ ഉണ്ടാകും. അതിനെയെല്ലാം മറികടക്കാൻ നമുക്ക് സാധിക്കണം. അവിടുത്തെ സാഹചര്യം കൊണ്ട് സംഭവിച്ചുപോകുന്നതാണ് വഴക്ക്.'

  'ഞാൻ സേഫ് ​ഗെയിം കളിച്ചിട്ടില്ല. ആവശ്യമുള്ളിടത്ത് എല്ലാം കൃത്യമായി പ്രതികരിച്ചിട്ടുണ്ട്. ഞാൻ എന്തെങ്കിലും കുഴപ്പങ്ങൾ‌ ചെയ്തോ എന്നത് വീട്ടിൽ പോയി കണ്ട് മനസിലാക്കണം.'

  'റോബിൻ പുറത്താകേണ്ട മത്സരാർഥിയായിരുന്നില്ല. പക്ഷെ അങ്ങനൊരു ഫിസിക്കൽ അസാൾട്ട് ചെയ്യുന്നത് അവിടുത്തെ നിയമങ്ങൾക്ക് എതിരാണ്. ഇപ്പോഴും റോബിൻ ഉണ്ടായിരുന്നെങ്കിൽ‌ ടോപ്പ് ഫൈവിൽ എത്തുമായിരുന്നു. എനിക്ക് വീട്ടിലെ ആരോടും ഇപ്പോൾ ദേഷ്യമില്ല.'

  'ഷോ സ്ക്രിപ്റ്റഡാണ് എന്ന് പറയുന്നതെല്ലാം നുണയാണ്. പിന്നെ എല്ലാ ആഴ്ചയിലും മോഹൻലാൽ സാറിനെ കാണാൻ സാധിക്കും. അദ്ദേഹം നമ്മുടെ പേര് വിളക്കും. എന്റെ പിറന്നാളിന് അദ്ദേഹം വിഷ് ചെയ്തത് ഏറെ സന്തോഷം തോന്നിയ കാരണമാണ്.'

  'അദ്ദേഹത്തിന്റെ കൈയ്യിൽ നിന്ന് വലിയ വഴക്കുകളൊന്നും കേൾക്കേണ്ടി വന്നിട്ടില്ല. നന്നായി കളിച്ച് ജയിക്കുന്ന മത്സാർഥി കപ്പ് നേടണം എന്നാണ് ആ​ഗ്രഹം. പരിപ്പും ​ഗോതമ്പും കഴിച്ച് മടുത്തു. ഇനി വീട്ടിൽ പോയി മീൻകറിയും ചോറും കഴിക്കണം.' അഖിൽ പറയുന്നു.

  Recommended Video

  Dr. Robin On His Angry Behavior | ബിഗ് ബോസിലെ വിന്നര്‍ ഞാന്‍ തന്നെ | *Interview | FilmiBeat

  ഉറച്ച നിലപാടുകളുള്ള നല്ലൊരു മത്സരാർഥിയായിരുന്നിട്ടും അഖിലിന് എന്തു പറ്റിയെന്ന് മോഹൻലാൽ ചോദിച്ചിരുന്നു. എന്താണ് ഡൗൺ ആകുന്നതെന്ന് പലപ്പോഴും താൻ തന്നെ അഖിലിനോട് ചോദിച്ചിരുന്നുവെന്നും മോഹൻലാൽ അഖിലിന്റെ എലിമിനേഷന് ശേഷം പറഞ്ഞിരുന്നു.

  'എന്താ പറ്റിയതെന്ന് എനിക്കിപ്പോഴും അറിയില്ല. നാട്ടിൽ വളരെയധികം അറ്റാച്ചിഡ് ആയിരുന്ന ആളാണ് ഞാൻ. അതുകൊണ്ടാണോന്ന് അറിയില്ല. ബി​ഗ് ബോസിൽ നിൽക്കുമ്പോൾ പെട്ടെന്ന് നാട്ടിലോട്ടും വീട്ടിലോട്ടും എന്റെ മൈന്റ് പോകുന്നത്.'

  'നാട്ടിൽ കളിക്കാൻ പോകുമ്പോൾ ചെറിയ ചെറിയ കാര്യങ്ങൾക്ക് വലിയ വഴക്ക് ഉണ്ടാക്കിയിട്ടുള്ള ആളാണ് ഞാൻ. ഇവിടെയുള്ള പ്രശ്നങ്ങൾ കാണുമ്പോൾ ഞാൻ അങ്ങനെ പെരുമാറുമോ എന്ന ഭയം എനിക്കുണ്ടായിരുന്നു' എന്നാണ് അഖിൽ മോഹൻലാലിന് മറുപടി നൽകിയത്.

  Read more about: bigg boss
  English summary
  bigg boss malayalam season 4: kutty akhil first response about bigg boss house goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X