twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മണികണ്ഠന്‍ വന്നത് വെറുതെയല്ല, പുരുഷന്മാര്‍ക്ക് കിട്ടാന്‍ പോകുന്നത് എട്ടിന്റെ പണി; മുന്നറിയിപ്പുമായി അഖില്‍

    |

    ബിഗ് ബോസ് മലയാളം ഹൗസിലേയ്ക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി എത്തിയതോടെ ഗെയിം ആകെ മാറിയിട്ടുണ്ട്. മത്സരത്തെ കുറിച്ച് കൃത്യമായി മനസിലാക്കി കൊണ്ടാണ് എല്ലാവരും ഷോയിലേയ്ക്ക് എത്തിയിരിക്കുന്നത്. ഓരോ ദിവസവും ശക്തമായ പോരാട്ടങ്ങള്‍ക്കാണ് ബിഗ് ബോസ് ഹൗസ് സാക്ഷ്യം വഹിക്കുന്നത്. 100 ദിവസം ഹൗസില്‍ നില്‍ക്കണം എന്ന ലക്ഷ്യത്തോടെയാണ് എല്ലാവരും എത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ വിട്ടുവീഴ്ചയില്ലാതെയാണ് ഗെയിം കളിക്കുന്നത്.

    മോണിക്കയുടെ പെരുമാറ്റത്തില്‍ ജാസ്മിന് സംശയം, മിസ് യു എന്നൊരു വാക്ക് പറഞ്ഞില്ല, പിരിഞ്ഞോ...മോണിക്കയുടെ പെരുമാറ്റത്തില്‍ ജാസ്മിന് സംശയം, മിസ് യു എന്നൊരു വാക്ക് പറഞ്ഞില്ല, പിരിഞ്ഞോ...

    മത്സരം അതിന്റെ നാലാം ആഴ്ചയിലേയ്ക്ക് കടന്നിരിക്കുകയാണ്. മത്സരാര്‍ത്ഥികള്‍ തങ്ങളുടെ ഗെയിം ശക്തമാക്കുമ്പോള്‍ ബിഗ് ബോസും കളി മുറുക്കിയിരിക്കുകയാണ്. പുതിയ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി പോലും അത്തരത്തിലുള്ള സൂചനയാണ് നല്‍കുന്നത്. വന്നതിന്റെ ആദ്യ ദിവസം തന്നെ എല്ലാവർക്കും മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഒറ്റ ദിവസം കൊണ്ട് തന്നെ പുതിയ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ഹൗസ് അംഗങ്ങളുടെ ഇടയില്‍ ചര്‍ച്ചയായിട്ടുണ്ട് ഹൗസിലുള്ള പുരുഷന്മാക്ക് ബിഗ് ബോസ് നല്‍കിയ എട്ടിന്റെ പണിയാണെന്നാണ് മത്സരാര്‍ത്ഥികളുടെ നിരീക്ഷണം.

    മോഹന്‍ലാലിന്റെ ഭാവി പ്രവചിച്ച് റോണ്‍സണ്‍, ഇനി വരാന്‍ പോകുന്നത് ഇതാണ്; നടന്റെ മറുപടി വൈറല്‍മോഹന്‍ലാലിന്റെ ഭാവി പ്രവചിച്ച് റോണ്‍സണ്‍, ഇനി വരാന്‍ പോകുന്നത് ഇതാണ്; നടന്റെ മറുപടി വൈറല്‍

      അഖില്‍

    ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് പുതിയ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയെ കുറിച്ചുള്ള മത്സരാര്‍ത്ഥികളുടെ ചര്‍ച്ചയാണ്. ശാലിനിയുടെ എവിക്ഷനെ കുറിച്ചും ഇവർ സംസാരിക്കുന്നുണ്ട്. ശാലിനിയ്ക്ക് പകരമായി ഇനി വരാന്‍ പോകുന്ന വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ഉഗ്രന്‍ ആയിരിക്കുമെന്നാണ് പറയുന്നത്. അഖിലാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നത്. സൂരജ്, നവീന്‍, ധന്യ , ഡെയ്‌സി എന്നിവരോട് തന്റെ മനസ്സില്‍ തോന്നിയ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

     അഖിലിന്റെ വാക്കുകള്‍

    അഖിലിന്റെ വാക്കുകള്‍ ഇങ്ങനെ...' ശാലിനി പോയി. ഇവിടെ നമ്മള്‍ കണ്ടത് സെറ്റും മുണ്ടും ചുരിദാറും ധരിച്ച് നില്‍ക്കുന്ന ശാലിനിയെയാണ്. ഇനി വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി വരുന്നത് ഇപ്പോള്‍ കണ്ടതിന് വിപരീതമായ ശാലിനിയായിരിക്കും എന്നാണ്' അഖില്‍ പറയുന്നത്. എവിക്ഷനെ കുറിച്ച് സംസാരിക്കുമ്പോഴാണ് പുതിയ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായ മണികണ്ഠന്‍ ഇവര്‍ക്കിടയില്‍ ചര്‍ച്ചായവുന്നത്. നവീന്‍ ആയിരുന്നു മണികണ്ഠന്റെ വരവിനെ കുറിച്ച് ചോദിച്ചത്. അദ്ദേഹത്തിന്റെ വരവ് വെറുതെയായിരിക്കില്ലെന്നാണ് അഖിലിന്റെ കണ്ടെത്തല്‍.

    വൈല്‍ഡ് കാര്‍ഡ് എന്‍ട്രി

    ഇവിടെ സ്ത്രീകള്‍ക്കിടയില്‍ ചെറിയ സ്പര്‍ദ്ധയുണ്ട്. എന്നാല്‍ പുരുഷന്മാര്‍ക്കിടയില്‍ അങ്ങനെയില്ല. ഏകദേശം ഒരുപോലെ ചിന്തിക്കുന്ന പുതിയ ചിന്തഗതിയുള്ള ആളുകളാണ്. നമ്മള്‍ക്കിടയിലേയ്ക്കാണ് പ്രായവ്യത്യാസവും വിപരീത ചിന്താഗതിയുള്ള ഒരു ആള്‍ എത്തിയിരിക്കുന്നത്. ഇത് പുരുഷന്‍മാര്‍ക്കിടയില്‍ മത്സരം കടുപ്പിക്കുന്നതിന് വേണ്ടിയാണെന്നാണ്
    അഖില്‍ പറഞ്ഞതിന്റെ ഉള്ളടക്കം. താന്‍ വിചാരിച്ചത് ഇതുവരെ തെറ്റിയിട്ടില്ലെന്നും സഹമത്സരാര്‍ത്ഥികളോട് പറയുന്നു. അഖിലിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്. ആ നിരീക്ഷണം വളരെ ശരിയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ആണുങ്ങളെ തമ്മില്‍ തല്ലിക്കാനാണ് പുതിയ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി എന്നും അഭിപ്രായം വരുന്നുണ്ട്.

    Recommended Video

    ബിഗ് ബോസിൽ ഒരാഴ്ച നടന്നത് | Janaki Sudheer Exclusive Interview | Bigg Boss Malayalam FilmiBeat
    ശാലിനി

    നിലവില്‍ 16 മത്സരാര്‍ത്ഥികളാണ് ബിഗ് ബോസ് ഹൗസിലുള്ളത്. ശാലിനിയാണ് ഏറ്റവും ഒടുവില്‍ പുറത്തായത്. പ്രേക്ഷകര്‍ ഏകദേശം ഉറപ്പിച്ച റിസള്‍ട്ടായിരുന്നു അത്. ഏറെ സങ്കടത്തോടെയാണ് സഹമത്സരാര്‍ഥികള്‍ ശാലിനിയെ യാത്രയാക്കിയത്. 'ഈ പുറത്താവല്‍ ഒരിക്കലും പ്രതീക്ഷിച്ചതല്ല എന്നാണ് മോഹന്‍ലാലിനോട പറഞ്ഞത്. 100 ദിവസം നിന്ന് ജയിക്കാന്‍ വേണ്ടിയായിരുന്നു വന്നത്. പുറത്തുപോയാലും പ്രശ്നമില്ലെന്ന് പറയുന്ന പലരും അവിടെ ഉണ്ടായിരുന്നു. ഒരുപാട് സ്വപ്നങ്ങളുമായി വന്ന എനിക്ക് കുറച്ചു സമയം കൂടി കിട്ടേണ്ടിയിരുന്നുവെന്നും' ശാലിനി ഷോ വിടുന്നതിന് മുന്‍പ് മോഹന്‍ലാലിനോട് പറഞ്ഞു.

    English summary
    Bigg Boss Malayalam Season 4: Kutty Akhil Opens Up About The Entry Of Manikandan Thonnakkal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X