'‌ഈ ആഴ്ച നമ്മളിൽ ഒരാളാകും പുറത്തുപോവുക, വിനയ് പുറത്താകില്ല'; സുചിത്രയോടും സൂരജിനോടും അഖിൽ പറയുന്നു!

മറ്റ് റിയാലിറ്റി ഷോകളുമായി ബി​ഗ് ബോസിനെ താരതമ്യം ചെയ്ത് നോക്കുമ്പോഴുള്ള പ്രധാന പ്രത്യേകത എന്തെന്നാൽ മത്സരങ്ങളിൽ ജയിച്ചാലും ജനമനസിൽ സ്ഥാനം നേടാൻ കഴിഞ്ഞില്ലെങ്കിൽ ഒരിഞ്ച് പോലും മുന്നേറാൻ കഴിയില്ലെന്നതാണ്. ബി​ഗ് ബോസ് ഹൗസിനുള്ളി‍ൽ പ്രവേശിച്ച് കഴിയുമ്പോൾ മുതൽ പുറം ലോകവുമായുള്ള ബന്ധം മത്സരാർഥികൾക്ക് പൂർണ്ണമായും വിച്ഛേദിക്കപ്പെടും.

പിന്നീട് അവനവന്റെ യുക്തിയും ശക്തിയും ഉപയോ​ഗിച്ച് കളിച്ചാൽ മാത്രമെ വീട്ടിൽ പിടിച്ച് നിൽക്കാനും ജനങ്ങളുടെ പിന്തുണ നേടാനും സാധിക്കൂ. പലരും തെറ്റിദ്ധാരണകളുടെ പുറത്താണ് വീട്ടിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ശത്രുത കാണിക്കുകയും ചെയ്യുന്നത്.

കഴിയുന്നത്ര നന്മവരട്ടെയെന്ന് വിചാരിച്ച് വീട്ടിൽ എന്ത് തന്നെ ചെയ്താലും ഓരോ മത്സരാർഥിയുടേയും പ്രകടനം കാട്ടിക്കൂട്ടലല്ലെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടണം. അല്ലാത്തപക്ഷം വോട്ടുകൾ കുറയുകയും പെട്ടന്ന് പുറത്താവുകയും ചെയ്യുന്ന സ്ഥിതിയുണ്ടാകും.

നിമിഷ, ഡെയ്സി തുടങ്ങിയവരെല്ലാം അതിന്റെ ഉദാഹരണങ്ങളാണ്. ഏറ്റവും അവസാനം വീട്ടിൽ നിന്നും പുറത്തായത് അപർണ മൾബറി എന്ന വിദേശിയാണ്. ​ഗെയിമുകളിലും മറ്റും സജീവ സാന്നിധ്യമായിരുന്നുവെങ്കിലും സ്ക്രീൻ സ്പേസ് കണ്ടെത്താനോ കണ്ടന്റ് നൽകാനോ അപർണയ്ക്ക് സാധിച്ചില്ല. അതിനാൽ തന്നെ വലിയ പ്രേക്ഷക പിന്തുണ നേടാൻ അപർണയ്ക്ക് കഴിഞ്ഞില്ല.

അഖിലിന്റെ ഊഹാപോഹങ്ങൾ

അതേസമയം ഒമ്പതാം ആഴ്ചയിലെ നോമിനേഷൻ പട്ടികയിൽ വന്നിരിക്കുന്നത് സുചിത്ര, സൂരജ്, വിനയ്, അഖിൽ എന്നിവരാണ്. സുചിത്ര ഒമ്പത് ആഴ്ചയ്ക്കിടെ ആദ്യമായാണ് എലിമിനേഷനിൽ വന്നിരിക്കുന്നത്. അതിന് മുമ്പെല്ലാം സേഫ് പ്ലെയായിരുന്നു മറ്റ് മത്സരാർ‌ഥികളുടെ സഹായത്തോടെ സുചിത്ര കളിച്ചിരുന്നു.

ധന്യ അടക്കമുള്ളവരോടുള്ള സൗഹൃദം കുറേയൊക്ക സുചിത്രയെ എലിമിനേഷനിൽ നിന്നും രക്ഷിച്ചിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് മോഹൻലാൽ വന്നപ്പോൾ ധന്യയും സുചിത്രയും സേഫ് പ്ലെ കളിക്കുകയാണെന്ന് പറയാതെ പറഞ്ഞിരുന്നു.

അപ്പോഴും മത്സരാർഥികൾക്കൊന്നും സുചിത്രയെ നോമിനേഷനിൽ കൊണ്ടുവരണമെന്ന ചിന്ത വന്നിരുന്നില്ല. ഒമ്പതാം ആഴ്ച എത്തിയപ്പോൾ സുചിത്ര സ്വമേധയാ നോമിനേറ്റഡാവുകയായിരുന്നു.

സുചിത്ര, സൂരജ് പോലുള്ളവർ അർഹതയില്ലാതെ സേഫ് ​ഗെയിം കളിച്ച് വീട്ടിൽ തുടരുന്നതിൽ പ്രേക്ഷകർക്കും പ്രതിഷേധമുണ്ടായിരുന്നു.

നമ്മളിൽ ഒരാൾ പുറത്താകും

സുചിത്ര, സൂരജ്, അഖിൽ എന്നിവർ അടുത്ത സുഹൃത്തുക്കളാണ്. ഇപ്പോൾ നോമിനേഷനിൽ വന്നപ്പോഴും മൂവരും ഒരുമിച്ചുണ്ട്. ഇപ്പോൾ ഈ ആഴ്ച ആര് പുറത്താകും എന്നതിനെ കുറിച്ചുള്ള അഖിലിന്റെ പ്രവചനത്തിന്റെ വീഡിയോയാണ് ശ്രദ്ധനേടുന്നത്.

വിനയ് പുറത്താകില്ലെന്നും നമ്മളിൽ ഒരാളായിരിക്കും പുറത്താവുക എന്നുമാണ് അഖിൽ സൂരജ്, സുചിത്ര എന്നിവരോട് പറയുന്നത്.

'ഈ ആഴ്ച വിനയ് പുറത്താകാൻ സാധ്യതയില്ല. പക്ഷെ നമ്മളിൽ ഒരാൾ പുറത്താകും. അത് സംഭവിച്ചില്ലെങ്കിൽ പിന്നെ വേറെ വലിയ അത്ഭുതം സംഭവിക്കണം.'

എവിക്ഷൻ മാറ്റിയവയ്ക്കുകയോ.. അങ്ങനെ എന്തെങ്കിലും പുറത്തെ സ്ഥിതി അപേക്ഷിച്ചായിരിക്കും വിധി' അഖിൽ പറഞ്ഞു. മത്സരാർത്ഥികളിൽ എല്ലാവർക്കും ബിഗ് ബോസ് സീസൺ നാലിലെ വിജയികളാകാനാണ് ആഗ്രഹം.

വിനയ് എലിമിനേറ്റാകില്ല

താൻ ബിഗ് ബോസ് വീട്ടിലെ ഏറ്റവും ശക്തനായ മത്സരാർഥിയാണെന്ന് ഓരോ മത്സരാർഥിയും അവകാശപ്പെടുകയും ചെയ്യാറുണ്ട്. എന്നാൽ ശക്തനായ മത്സരാർഥിയാണെന്ന് സ്വയം അവകാശപ്പെടുന്ന പലർക്കും എവിക്ഷനിൽ നിന്ന് ജനങ്ങളുടെ നിലപാടറിയാൻ താത്പര്യമില്ല.

കഴിഞ്ഞ ദിവസം നടന്ന നോമിനേഷൻ പ്രക്രിയയിൽ അത് വ്യക്തമായിരുന്നു. നോമിനേഷനിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് റോൺസൺ ദിൽഷയുടേയും അഖിലിന്റേയും കാല് പിടിക്കുകയായിരുന്നു. അതുപോലെ തന്നെ ജാസ്മിനും റിയാസും സൂരജിനെ നോമിനേഷനിലേക്ക് ഇട്ട് തടി തപ്പി.

അതേസമയം പ്രേക്ഷകർക്കിടയിലുള്ള മത്സരാർഥികളുടെ മതിപ്പിൽ ചാഞ്ചാട്ടങ്ങൾ ഉണ്ടാകുന്നുണ്ട്. ഈ സീസണിൽ ആരെ ഫേവറേറ്റ് ആക്കണം എന്നതിൽപോലും പ്രേക്ഷകർക്ക് ​കൃത്യമായ തീരുമാനത്തിൽ എത്താൻ കഴിഞ്ഞിട്ടില്ല. മത്സരാർഥിഖളുടെ സ്ട്രാറ്റജികൾ പ്രവചിക്കാൻ കഴിയുന്നില്ലെന്നത് തന്നെയാണ് കാരണം.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X