ധന്യക്ക് മറ്റ് മത്സരാർത്ഥികൾക്ക് ഇല്ലാത്ത ഒരു ഭാഗ്യം ലഭിച്ചു; ഉറപ്പായും ഫൈനൽ ഫൈവിൽ വരുമെന്ന് അഖിൽ
മറ്റ് സീസണുകളെക്കാളും ഗംഭീര വിജയമായി ബിഗ് ബോസ് മലയാളം സീസൺ ഫോർ മുന്നോട്ട് പോവുകയാണ്. ആരാവും വിജയി എന്നതിൽ പ്രേക്ഷകരും മത്സരാർഥികളും ഒരുപോലെ ആകാംക്ഷയിലാണ്. പത്താം ആഴ്ച എത്തുന്നത് വരെ പ്രേക്ഷകരിൽ ഭൂരിഭാഗവും വിശ്വസിച്ചിരുന്നത് റോബിനാവും ഷോയുടെ വിജയി എന്നാണ്. അത്രമാത്രം പ്രേക്ഷക പിന്തുണ താരത്തിന് ഉണ്ടായിരുന്നു. എന്നാൽ പത്താം ആഴ്ചയിലെ വീക്കിലി ടാസ്ക്കിനിടയിൽ ഉണ്ടായ സംഭവം ഷോയുടെ ഗതിയെ തന്നെ മാറ്റിമറിച്ചു.
ബിഗ് ബോസ് മലയാളം സീസൺ ഫോറിയിലെ കരുത്തരായ രണ്ട് മത്സരാർഥികളാണ് കഴിഞ്ഞ ആഴ്ച പുറത്തായത്. റോബിൻ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായപ്പോൾ ജാസ്മിൻ വാക്ക്ഔട്ട്‍ ആവുകയായിരുന്നു. റോബിനെ തിരിച്ച് വീട്ടിലേക്ക് കൊണ്ടുവരും എന്ന് കരുതിയാണ് ജാസ്മിൻ ബിഗ് ബോസ് വീട്ടിൽ നിന്നും പടി ഇറങ്ങിയത്.

ഇവർ ഇരുവരുടെയും ഇറങ്ങിപ്പോക്ക് ബിഗ് ബോസ് വീട്ടിലെ മത്സരാർഥികളുടെ സ്വഭാവത്തെയും വല്ലാതെ സ്വാധീനിച്ചു. മത്സരാർഥികൾ രണ്ട് ചേരികളിലായി.
റിയാസിന് എതിരെ ഒരു വിഭാഗം തിരിഞ്ഞു. ഈ അവസരത്തിൽ ബിഗ് ബോസ് വീട്ടിൽ വിജയതിലകം ചാർത്തുന്നത് ആരാണെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ല.
ബിഗ് ബോസ് വീട്ടിൽ ഉള്ളവർക്ക് ആർക്കും തങ്ങളുടെ കൂടെ ഉള്ളവരിൽ ആർക്കാണ് ജനപിന്തുണ കൂടുതൽ എന്ന് അറിയാൻ ഒരിക്കലും കഴിയില്ല. റോബിൻ പുറത്തിറങ്ങിയതോടെ പ്രേക്ഷകരും ഇതേ അവസ്ഥയിലാണ്.
ഏത് മത്സരാർഥിക്കാണ് കൂടുതൽ പിന്തുണ ലഭിക്കുക എന്ന് ആർക്കും അറിയില്ല. റോബിനും ജാസ്മിനും പോയതോടെ വോട്ടുകൾ സ്പ്ലിറ്റ് ആവുന്നുമുണ്ട്.

അതിനിടെ, ബിഗ് ബോസ് നൽകിയ ഒരു മോർണിംഗ് ടാസ്ക്ക് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ബിഗ് ബോസ് വീട്ടിൽ ഫൈനൽ ഫൈവിൽ എത്തൻ സാധ്യത ഉള്ള മത്സരാർത്ഥി ആരാണെന്ന് അഖിൽ മോർണിംഗ് ടാസ്ക്കിൽ പറയുകയുണ്ടായി.
സൂരജ്, റിയാസ്, ദിൽഷ,ലക്ഷ്മിപ്രിയ ധന്യ എന്നിവരെയാണ് അഖിൽ ഫൈനൽ ഫൈവിൽ എത്തൻ സാധ്യതയുള്ള മത്സരാർഥികളായി കണക്കാക്കിയത്.
അതിനു അഖിൽ കാരണങ്ങളും നൽകുന്നുണ്ട്. ബിഗ് ബോസ് വീട്ടിൽ ഉറപ്പായും 84 തികയ്ക്കാൻ കഴിയുന്ന മത്സരാർത്ഥി ധന്യ ആണ്. ക്യാപ്റ്റൻ ആയതുകൊണ്ട് ഈ ആഴ്ച നോമിനേഷനിൽ ധന്യ ഇല്ല എന്നതാണ് ധന്യക്കുള്ള ഏറ്റവും വലിയ നേട്ടം.
മറ്റ് മത്സരാർത്ഥികൾക്ക് ഏഴ് ദിവസം കിട്ടുമ്പോൾ ധന്യക്ക് പതിനാല് ദിവസം കിട്ടുമെന്നും അഖിൽ പറഞ്ഞു. ഇത് ധന്യക്ക് വളരെയധികം ഗുണം ചെയ്യുമെന്നും അതുകൊണ്ട് തന്നെ ഫൈനൽ ഫൈവിൽ ധന്യ എത്തൻ എല്ലാ സാധ്യതകളും ഉണ്ടെന്നും അഖിൽ വിശ്വസിക്കുന്നു.

റിയാസും ദിൽഷയും വളരെ ശക്തമായാണ് ബിഗ് ബോസ് വീട്ടിൽ മുന്നേറുന്നത് ടാസ്ക്കുകളും വളരെ ഗംഭീരമായി ചെയ്യുന്നു അതുകൊണ്ടാണ് അഖിൽ റിയാസിനെയും ദിൽഷയെയും ഫൈനൽ ഫൈവിലേക്ക് പറഞ്ഞത്.
ലക്ഷ്മിപ്രിയയും ഫൈനൽ ഫൈവിൽ വരാൻ കഴിവുള്ള മത്സരാർഥിയാണ്. റിയാസും വിനയ് മാധവും കരുതിയിരുന്നത് പോലെ "ഈസി ടാർഗറ്റ്" അല്ല താരമെന്ന് ഇപ്പോൾ ബിഗ് ബോസ് വീട്ടിലെ എല്ലാവർക്കും മനസിലായി കഴിഞ്ഞു.
ഇന്ന് നടന്ന കാൾ സെന്റർ ടാസ്‌ക്കും അതിന് ഉദാഹരണമാണ്. റിയാസ് ലക്ഷ്മിപ്രിയയെ തന്നാൽ ആവുന്ന വിധമെല്ലാം പ്രകോപിപ്പിച്ചുവെങ്കിലും ലക്ഷ്മിപ്രിയ വളരെ മനോഹരമായി ടാസ്കിൽ മുന്നേറി.


Click it and Unblock the Notifications