'എന്നെപ്പോലെ നേട്ടങ്ങളുണ്ടാക്കിയ ഒരാളും ബി​ഗ് ബോസിലില്ല, എനിക്കൊരു നല്ല എതിരാളിയില്ല'; ലക്ഷ്മിപ്രിയ!

ബി​ഗ് ബോസ് റിയാലിറ്റി ഷോ എന്നത് തന്നെ അപ്രതീക്ഷിതമായ പലതും സംഭവിക്കുന്ന ഒന്നാണ്. അവിടെയെത്തുന്ന മത്സരാർഥികൾ പോലും ആദ്യ ദിവസത്തിൽ ഉള്ളത് പോലെയായിരിക്കില്ല പിന്നീടുള്ള ദിവസങ്ങളിൽ വീട്ടിൽ നിൽക്കുന്നത്. സമ്മർദ്ദങ്ങളും പ്രതിസന്ധികളും കൂടുന്നതിനനുസരിച്ച് അവരുടെ സ്വഭാവത്തിലും രീതികളിലും വ്യത്യാസം വരും. മാത്രമല്ല ആദ്യ ദിവസങ്ങളിൽ ഇഷ്ടം പിടിച്ച് പറ്റിയ മത്സരാർഥികളോട് വെറുപ്പ് തോന്നുകയും തുടക്കത്തിൽ ശ്രദ്ധിക്കപ്പെടാതിരുന്ന മത്സരാർഥികൾ പിന്നീട് സ്ക്രീൻ സ്പേസ് കൊണ്ടുപോവുകയും ചെയ്യുന്ന ​സാഹചര്യമുണ്ടാകും.

ഇപ്പോൾ ബി​ഗ് ബോസ് മലയാളം സീസൺ 4 അ‍ഞ്ചാം ആഴ്ചയിൽ എത്തി നിൽക്കുകയാണ്. വീടിനുള്ളിൽ കപ്പിനായി പോരാടുന്നത് പതിനാല് മത്സരാർഥികളാണ്. വീക്കിലി ടാസ്ക്കെല്ലാം ​ഗംഭീരമായി പൂർത്തിയാക്കിയ മത്സരാർഥികൾക്ക് കഴിഞ്ഞ ദിവസം കിട്ടിയ ടാസ്ക് ജയിൽ കിടക്കാനുള്ള മൂന്ന് പേരെ കണ്ടെത്തുക എന്നതായിരുന്നു. കഴിഞ്ഞ ആഴ്ചയിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് റോബിൻ, ബ്ലസ്ലി, ലക്ഷ്മിപ്രിയ എന്നിവരെ മറ്റ് മത്സരാർഥികൾ ജയിൽ നോമിനേഷൻ ടാസ്ക്കിലേക്ക് തെര‍ഞ്ഞെടുത്തത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലക്ഷ്മപ്രിയയെ വീട്ടിലെ താരത്തിന്റെ അടുത്ത സുഹൃത്തുകൾ തന്നെ ഒറ്റപ്പെടുത്തുന്ന സാഹചര്യമുണ്ടായിരുന്നു.

ലക്ഷ്മിപ്രിയയ്ക്ക് ശുചിത്വം കുറവ്

ഇത് മനസിലാക്കിയ ലക്ഷ്മിപ്രിയ മാനസീക സമ്മർദ്ദത്തിലായിരുന്നു. കൂടാതെ ലക്ഷ്മിപ്രിയയ്ക്ക് ശുചിത്വം കുറവാണെന്നും പറഞ്ഞ് ധന്യ അടക്കമുള്ള പരസ്യമായി കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. പിരീയഡ്സ്, ജലദോഷം തുടങ്ങിയ ബുദ്ധിമുട്ടുകളുണ്ടായിട്ടും എല്ലാവരും പരിഹസിച്ചതിനാൽ ലക്ഷ്മി പ്രിയ വാശിക്ക് തന്നെ ഏൽപ്പിച്ച ജോലികൾ ചെയ്യുകയും ചെയ്തിരുന്നു. കൂടാതെ പലപ്പോഴായി കരയുകയും ചെയ്തിരുന്നു. പതിവ് പോലെ ജയിൽ ടാസ്ക്ക് പൂർത്തിയാക്കുന്ന ഒരാൾക്ക് മാത്രമെ ജയിലിൽ നിന്നും രക്ഷപ്പെടാൻ കഴിയൂവെന്ന് കരുതിയാണ് ബ്ലസ്ലിയോട് ജയിക്കാൻ റോബിൻ ആവശ്യപ്പെട്ടത്.

സുഹൃത്തുക്കൾ ഒറ്റപ്പെടുത്തിയപ്പോൾ

ബ്ലസ്ലി ജയിച്ചാൽ ലക്ഷ്മിപ്രിയയ്ക്കൊപ്പം ജയിലിൽ പോകമെന്നും അവർക്ക് മാനസീക പിന്തുണ നൽകാമെന്നുമാണ് റോബിൻ കരുതിയിരുന്നത്. എന്നാൽ കാര്യങ്ങൾ മുൻകൂട്ടി അറിഞ്ഞ ബി​ഗ് ബോസ് ഒട്ടും പരിശ്രമിക്കാതെ തോൽവി സമ്മതിച്ച റോബിനെ മാത്രം ജയിലിൽ അടക്കുകയായിരുന്നു. വിധി വന്ന ശേഷം റോബിനും മനസീകമായി തളരുകയും ലക്ഷ്മിക്ക് മുമ്പിൽ പൊട്ടികരയുകയും ചെയ്തിരുന്നു. ശേഷം റോബിനും ലക്ഷ്മിപ്രിയയും തമ്മിൽ‌ നടത്തിയ ഒരു സംഭാഷണത്തിന്റെ വീഡിയോയാണ് വൈറലാകുന്നത്. താൻ ജീവിതത്തിൽ നേടിയ നേട്ടങ്ങളോട് ചേർന്ന് നിൽക്കുന്ന ഒരു വിജയവും ഇപ്പോൾ വീട്ടിലുള്ള ആരും നേടിയിട്ടില്ലെന്നും. തനിക്ക് പറ്റിയ എതിരാളി ബി​ഗ് ബോസ് വീട്ടിലില്ലെന്നുമാണ് ലക്ഷ്മിപ്രിയ റോബിനോട് പറയുന്നത്.

അഹങ്കാരത്തോടെ പറയട്ടെ

'ഞാൻ അഹങ്കാരത്തോടെ പറയട്ടെ... മൂന്നോ നാലോ സിനിമകൾ കൂടി കഴിഞ്ഞാൽ ഞാൻ ഇരുന്നൂറ് സിനിമ തികയ്ക്കും. ഒരു അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സ്വന്തം ജീവിത കഥയെഴുതി അത് സൂപ്പർ ഹിറ്റായിട്ട് നിരവധി എഡിഷൻസ് പോയിട്ടുള്ള വ്യക്തിയാണ് ഞാൻ. ആ പുസ്തകത്തിന് ​ഗിന്നസ് വേൾഡ് റെക്കോർഡ് കിട്ടുകയും ലോകത്തിലെ തന്നെ ഏറ്റവും വലിയ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ചർച്ചയാവുകയും യുഎഇയിലെ ഏറ്റവും വലിയ ലൈബ്രറികളിൽ എന്റെ പുസ്തകത്തിന്റെ അഞ്ച് കോപ്പികൾ‌ വായനക്കാർക്കായി സൂക്ഷിച്ചിട്ടുണ്ട്. അങ്ങനെയുള്ള ഒരാളാണ് ഞാൻ. പതിനഞ്ച് വയസ് മുതൽ ഇതുവരെയുള്ള കാലഘട്ടത്തിൽ‌ രണ്ടായിരത്തോളം സ്റ്റേജുകൾ കവർ ചെയ്യുകയും ചെയ്തിട്ടുള്ള ആളാണ് ‍ഞാൻ.'

Recommended Video

അപ്പോൾ കാണുന്നവനെ അപ്പാ എന്ന പ്രയോഗം പഴഞ്ചൊല്ലോ? | Manikandan Bigg Boss Exclusive Interview
എനിക്ക് പറ്റിയ എതിരാളി ഇല്ല

'സമൂഹത്തിലുള്ള രാഷ്ട്രീയ പരമായിട്ടുള്ളതും സാമൂഹിക പരമായിട്ടുള്ളതുമായ എല്ലാ കാര്യങ്ങളിലും ഇടപെട്ട് അഭിപ്രായങ്ങൾ പറയുകയും ചെയ്യുന്ന ഒരാളണ് ഞാൻ. വായിച്ച് അറിവുള്ള ആളാണ് ഞാൻ, സ്പിരിച്യലായും അറിവുള്ള വ്യക്തിയാണ് ഞാൻ. എന്റെ അത്രയും അറിവുള്ള ഒരാളും ബി​ഗ് ബോസ് വീട്ടിലില്ല. സത്യം പറ‍ഞ്ഞാൽ എനിക്ക് പറ്റുന്ന ഒരു എതിരാളി ഇവിടില്ല. ഞാൻ വലിയ ​ഗെയിമർ അല്ല.... അതിൽ പരാജിതയാണ്. പക്ഷെ വീടും വീട്ടുകാര്യങ്ങളും ഏൽപ്പിച്ച് കഴിഞ്ഞാൽ ഒറ്റയ്ക്ക് ചെയ്ത് തീർക്കാൻ പറ്റുന്ന ആളാണ് ഞാൻ. നൂറ് പേര് വന്നാലും ഒറ്റയ്ക്ക് നിന്ന് ആഹാരം ഉണ്ടാക്കാൻ കഴി‌യും' ലക്ഷ്മിപ്രിയ പറഞ്ഞു. വീഡിയോ വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ വരുന്നുണ്ട്.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X