twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വീണ്ടും നിമിഷയ്ക്ക് ഉപദേശവുമായി ലക്ഷ്മിപ്രിയ; അമിതമായി വിശ്വസിക്കരുത്, കിട്ടിയത് എട്ടിന്റെ പണി

    |

    കഴിഞ്ഞ മൂന്ന് ബിഗ് ബോസ് സീസണുകളെക്കാളും വ്യത്യസ്തമായിട്ടാണ് ഇത്തവണത്തെ സീസണ്‍ ഒരുക്കിയിരിക്കുന്നത്. മത്സരാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് മുതല്‍ ടാസ്‌ക്കില്‍ വരെ അത് പ്രകടമാണ്. മാര്‍ച്ച 27 ന് ആഘോഷകരമായി തുടങ്ങിയ ബിഗ്‌ബോസ് മൂന്നാം ദിവസത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. ഇപ്പോഴിത നിമിഷയ്ക്ക് ഉപദേശവുമായി ലക്ഷ്മിപ്രിയ എത്തിയിരിക്കുകയാണ്. ആരേയും വിശ്വസിക്കരുതെന്നായിരുന്നു ലക്ഷ്മിപ്രിയ പറയുന്നത്. ടാസ്ക്കിന് പിന്നാലെയായിരുന്നു ഉപദേശം.

    NIMISHA

    ഇന്നത്തെ എപ്പിസോഡില്‍ പാവകളായിരുന്നു താരങ്ങള്‍. പാവകള്‍ കൈവശം വയ്ക്കുന്നവര്‍ക്ക് പ്രത്യേക അധികാരം ലഭിക്കും എന്നതായിരുന്നു ടാസ്‌ക്. നവീന്‍, ഡെയ്‌സി, നിമിഷ എന്നിവരുടെ പക്കലായിരുന്നു പാവകള്‍ ഉണ്ടായിരുന്നത്. പിന്നാലെ ഇവ സാധാരണ പാവകള്‍ അല്ലെന്നും ചില അധികാരത്തിന്റെ പ്രതീകങ്ങള്‍ ആണെന്നും ബിഗ് ബോസ് പറയുന്നു.

    റോഡ് സൈഡില്‍ വില്‍ക്കുന്ന വസത്രമാണ് കംഫര്‍ട്ട്, മറ്റേതിട്ടാല്‍ ചൊറിയും, പ്രണവിനെ കുറിച്ച് മനോജ് കെ ജയന്‍റോഡ് സൈഡില്‍ വില്‍ക്കുന്ന വസത്രമാണ് കംഫര്‍ട്ട്, മറ്റേതിട്ടാല്‍ ചൊറിയും, പ്രണവിനെ കുറിച്ച് മനോജ് കെ ജയന്‍

    ഈ നാല് പാവകള്‍ എടുത്തവര്‍ക്ക് മുന്നോട്ടുള്ള യാത്രയില്‍ സഹായകരമാകുമെന്നും ബിഗ് ബോസ് മുന്നറിയിപ്പ് നല്‍കി. പിന്നാലെ അഞ്ചാമതൊരു പാവ ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്നും അത് കൈക്കലാക്കുന്നവര്‍ക്ക് സവിശേഷ അധികാരം ലഭിക്കുകയും ചെയ്യും. ബ്ലെസ്ലിയായിരുന്നു ആ അഞ്ചാമത്തെ പാവ നേടിയത്. പിന്നാലെ ഡെയ്‌സിയുടെ പാവ റോണ്‍സണ്‍ അടിച്ചു മാറ്റി. നിമിഷയുടെ പാവ ഡോ. റോബിനും എടുത്തു. നിമിഷയുടെ കൈവേദന ആയതിനാലാണ് പാവ കൈമാറിയതെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നതെങ്കിലും തന്റെ സ്വന്തമാണെന്ന് റോബിന്‍ പിന്നീട് അറിയിച്ചു. ഇതിന് പിന്നാലെയായിരുന്നു ലക്ഷ്മിയുടെ ലക്ഷ്മിയുടെ ഉപദേശം.''ഒരാളെയും അമിതമായി വിശ്വസിക്കരുത് എന്നായിരുന്നു നിമിഷയോട് ലക്ഷ്മി പറഞ്ഞത്''.

    അശ്വിന്റെ ജീവിത കഥ ദയനീയം, ലക്ഷ്മി ചേച്ചിക്ക് കഥയല്ലിതു ജീവിതം റൗണ്ട് കൊടുക്കുന്നുണ്ട്; അശ്വതിയുടെ വാക്കുകള്‍അശ്വിന്റെ ജീവിത കഥ ദയനീയം, ലക്ഷ്മി ചേച്ചിക്ക് കഥയല്ലിതു ജീവിതം റൗണ്ട് കൊടുക്കുന്നുണ്ട്; അശ്വതിയുടെ വാക്കുകള്‍

    ഇതിന് മുന്‍പും നിമിഷയ്ക്ക് ഉപദേശവുമായി ലക്ഷ്മിപ്രിയ എത്തിയിരുന്നു. ബിഗ് ബോസ് ഹൗസില്‍ ജൂനിയര്‍ സീനിയര്‍ എന്നൊന്നുമില്ലന്നായിരുന്നു പറഞ്ഞത്. കഴിഞ്ഞ ദിവസത്തെ ക്യാപ്റ്റന്‍ സി ടാസ്‌ക്കിന് ശേഷമായിരുന്നു ഇക്കാര്യം പറഞ്ഞത്. മത്സരത്തില്‍ നില്‍ക്കാന്‍ യോഗ്യതയില്ലാത്ത 3 ആളുകളുടെ പേര് നിര്‍ദ്ദേശിക്കാന്‍ ബിഗ് ബോസ് പറഞ്ഞിരുന്നു. ലക്ഷ്മിപ്രിയ പറഞ്ഞതില്‍ ഒരു പേര് നിമിഷയായിരുന്നു.
    ടാസ്‌ക്കിന് ശേഷം എന്ത് കൊണ്ട് പറഞ്ഞു എന്നതിന്റെ വിശദീകരണവും ലക്ഷ്മിപ്രിയ നിമിഷയ്ക്ക് നല്‍കി.

    ലക്ഷ്മിപ്രിയയുടെ വാക്കുകള്‍ ഇങ്ങനെ...''അശ്വിനെ അറിയില്ല, മോളെ അറിയില്ല, ബ്ലെസ്‌ലിയെ അറിയില്ല, ജാസ്മിനെ അറിയില്ല, ദില്‍ഷയെ അറിയില്ല, ജാനകിയെ അറിയില്ല. എനിക്ക് മൂന്നോ നാലോ പേരെ മാത്രമേ അറിയികയുള്ളൂ. പക്ഷേ, മോള് വന്നപ്പോള്‍ ഞാന്‍ ചോദിച്ചു എന്ത് ചെയ്യുന്നു എന്ന്. അപ്പോള്‍ മോള് പറഞ്ഞു മിസ് കേരള സംതിംഗ് ആയിരുന്നുവെന്ന്. അപ്പോള്‍ ഞാന്‍ ഓര്‍ത്തെടുത്തു. മോളുടേത് ഞാന്‍ കണ്ടിട്ടുണ്ട് എന്നും പറഞ്ഞു. നമ്മള് അത്രയും ക്ലോസ് ആയിട്ട് സംസാരിച്ചാണ് പിരിഞ്ഞത്.

    മോള് ചെലപ്പോള്‍ ഇന്‍ടറാക്ട് ചെയ്യാന്‍ വന്നു കാണും, പക്ഷേ അവിടെ ബിസി ആയിരുന്നു. എല്ലാവരുടെയും അടുത്ത് എങ്ങനെ ആയിരുന്നു എന്നുള്ളതാണ് ചോദ്യം. കുറച്ച് കൂടെ ആവണം... ഇനി എന്തെന്നുള്ളതാണ് കാര്യം. നമ്മളെല്ലാം ഫസ്റ്റ് ടൈം കാണുന്ന ആള്‍ക്കാരല്ലേ. സ്‌ക്രീനില്‍ കണ്ടിട്ടുള്ള പരിചയം മാത്രമല്ലേയുള്ളൂ. അപ്പോള്‍ കുറച്ച് കൂടെ ആക്ടീവ് ആകുക. ഞങ്ങള്‍ ഇങ്ങനെ ചേര്‍ത്ത് പിടിക്കുന്ന ആള്‍ക്കാരാണ്. സീനിയര്‍, ജൂനിയര്‍ പരിചയം ഉണ്ട് ഇല്ല എന്നൊന്നുമില്ല.'' എന്നായിരുന്നു ലക്ഷ്മി പ്രിയയുടെ വാക്കുകള്‍. ഇതിന് ശേഷമാണ് വീണ്ടും ഉപദേശവുമായി താരം നിമിഷയുടെ അടുത്ത എത്തിയിരിക്കുന്നത്.
    ബിഗ് ബോസ് ഹൗസില്‍ മത്സരം ശക്തമായിരിക്കുകയാണ്.

    മോഡലാണ് നിമിഷ. നിയമ വിദ്യാർത്ഥി കൂടിയാണ്. കഴിഞ്ഞ ദിവസം നിമിഷ സെല്‍ഫി ടാസ്‌ക്കില്‍ അച്ഛനേയും അമ്മയേയും കുറിച്ച് പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. ബിഗ് ബോസ് ഹൗസ് അംഗങ്ങള്‍ രണ്ട് ചേരികളിലായി തിരിയുകയായിരുന്നു.

    English summary
    Bigg Boss Malayalam Season 4 Lakshmi Priya Again AdviceTo Nimisha
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X