For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഇനി നിങ്ങളുടെ അച്ഛനേയും അമ്മയേയും കുറിച്ച് പറയട്ടെ?' പ്രകോപനം തുടരുന്ന ലക്ഷ്മിപ്രിയയ്ക്ക് റിയാസിന്റെ പ്രഹരം

  |

  ആവേശകരമായി മുന്നേറുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4. ഗ്രാന്റ് ഫിനാലെയിലേക്കെത്താന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇനി എട്ടുപേരാണ് മത്സരാര്‍ത്ഥികളായി നിലവില്‍ ഹൗസിനുള്ളില്‍ ഉള്ളത്. ഇതില്‍ ആരൊക്കെ ഫൈനല്‍ ഫൈവിലേക്ക് എത്തുമെന്ന് കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

  കഴിഞ്ഞ രണ്ടാഴ്ചയായി കൊടുക്കുന്ന ടാസ്‌ക്കുകള്‍ മത്സരാര്‍ത്ഥികളുടെ മാനസിക നില കൂടി പരീക്ഷിക്കുകയാണ്. മാനസികമായും ശാരീരികമായും മത്സരാര്‍ത്ഥികള്‍ ഈ ഷോയ്ക്ക് അനുയോജ്യരാണോ എന്ന് പരിശോധിക്കുകയാണ് ബിഗ് ബോസ്. എന്നാല്‍ ഈ ടാസ്‌ക്കുകള്‍ പലപ്പോഴും മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള തമ്മില്‍ത്തല്ലിനും കാരണമാവുകയാണ്.

  ബിഗ് ബോസ് കോള്‍ സെന്ററിന്റെ ഭാഗമായി ഉടലെടുത്ത അഭിപ്രായഭിന്നതകളും വാക്ക് തര്‍ക്കങ്ങളും ഇപ്പോഴും ഹൗസിനെ ശബ്ദമുഖരിതമാക്കുകയാണ്. ഈയാഴ്ചയിലെ ടിക്കറ്റ് ടു ഫിനാലെ ടാസ്‌ക്കും വ്യത്യസ്തമല്ല. തുടരെത്തുടരെ ഹൗസിനുള്ളില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുകയാണ്.

  ലക്ഷ്മിപ്രിയയും റിയാസ് സലീമും തമ്മിലുള്ള പോരാട്ടമാണ് പ്രധാനമായും നടക്കുന്നത്. പലപ്പോഴും ഇരുവരുടെയും അങ്ങോട്ടുമിങ്ങോട്ടുമുള്ള പ്രകോപനപരമായ സംസാരം അതിരുവിടുന്നുണ്ട്.

  കഴിഞ്ഞ ടാസ്‌ക്കില്‍ ലക്ഷ്മിപ്രിയയുടെ കുത്തുവാക്കുകള്‍ കേട്ടാണ് റിയാസിന് ഔട്ടാകേണ്ടി വന്നത്. ഇതിന് റിയാസ് ലക്ഷ്മിപ്രിയയോട് പിന്നീട് മറുപടി ചോദിച്ചിരുന്നു.

  Also Read: റിയാസ് സലിം എന്ന പേര് കാരണം കാക്ക എന്ന് വിളിച്ചു; ലക്ഷ്മി പ്രിയ വിഷമാണെന്ന് റിയാസും, വഴക്കിനെ പറ്റി പ്രേക്ഷകർ

  എന്നാല്‍ ആ സമയം നിശബ്ദത പാലിച്ച ലക്ഷ്മിപ്രിയ പിന്നീട് ഒരു അവസരം കിട്ടിയപ്പോള്‍ കത്തിക്കേറുകയാണ്. പലപ്പോഴും റിയാസിന്റെ സംസാരത്തേയും അംഗവിക്ഷേപങ്ങളെയും കളിയാക്കി സംസാരിക്കുന്ന ലക്ഷ്മിപ്രിയ ഒടുവില്‍ നിന്റെ ജന്മനാലുള്ള കുഴപ്പം കൊണ്ടാണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നതെന്ന് ആക്ഷേപിക്കുകയാണ്. പക്ഷെ, ഈ ആരോപണത്തോട് കടുത്തൊരു എതിര്‍വാക്ക് റിയാസ് പറഞ്ഞില്ല.

  എന്നാല്‍ റിയാസിനോടുള്ള കലിയടങ്ങാതെ ലക്ഷ്മിപ്രിയ വീണ്ടും തുടരുകയാണ്. റിയാസിനെ അനുകരിച്ചാണ് ഇപ്പോള്‍ ലക്ഷ്മിപ്രിയയുടെ നടപ്പും ഇരിപ്പും സംസാരവുമെല്ലാം. റിയാസിനെ വീണ്ടും പ്രകോപിപ്പിക്കാന്‍ തന്നെയാണ് ലക്ഷ്മിപ്രിയയുടെ അടുത്ത നീക്കം. അതിനായി റിയാസ് മുന്‍പ് പറഞ്ഞ വാചകങ്ങള്‍ അതേപടി കളിയാക്കി അനുകരിച്ച് സംസാരിക്കുകയാണ്.

  Also Read: 'ടോക്‌സിക് ലേഡി, എന്നെ തോല്‍പ്പിക്കാന്‍ വേണ്ടി മനഃപൂര്‍വ്വം പറഞ്ഞതാണ്'; ലക്ഷ്മിപ്രിയയോട് കയര്‍ത്ത് റിയാസ്

  ഈ സ്ത്രീക്ക് ഇത് എന്തിന്റെ കുഴപ്പമാണെന്ന് റിയാസ് ചോദിക്കുന്നുണ്ട്. അതിനിടെ കഴിഞ്ഞ ദിവസം റിയാസ് മോണിങ് ടാസ്‌ക്കില്‍ വാപ്പയേയും ഉമ്മയേയും കുറിച്ച് പറഞ്ഞത് അതേപടി അനുകരിക്കുകയും കളിയാക്കുകയും ചെയ്യുകയാണ് ലക്ഷ്മിപ്രിയ. പക്ഷെ, ഇതുകേട്ട് റിയാസ് വെറുതെ ഇരുന്നില്ല.

  എന്നെ എന്തുവേണമെങ്കിലും പറഞ്ഞോളൂ, പക്ഷെ വാപ്പയേയും ഉമ്മയേയും കുറിച്ച് പറയരുതെന്ന് ഇതിനിടെ റിയാസ് താക്കീത് ചെയ്യുന്നുണ്ട്. ഇനി നിങ്ങളുടെ അച്ഛനേയും അമ്മയേയും കുറിച്ച് പറയട്ടേ എന്ന് ചോദിച്ചാണ് റിയാസ് ലക്ഷ്മിപ്രിയയോട് ദേഷ്യപ്പെട്ട് മറുപടി കൊടുക്കുന്നത്. എന്നാല്‍ എനിക്ക് അവരെ കുറിച്ച് പറഞ്ഞാല്‍ ഒരു തേങ്ങയുമില്ല മാങ്ങയുമില്ല എന്നാണ് വീണ്ടും റിയാസിനെ കളിയാക്കി ലക്ഷ്മിപ്രിയ സംസാരിക്കുന്നത്.

  Also Read: മോണിക്കയുമായി ഞാന്‍ വേര്‍പിരിഞ്ഞു; ബിഗ് ബോസില്‍ നിന്ന് വന്നതിന് ശേഷം ബ്രേക്കപ്പ് ആയെന്ന് ജാസ്മിന്‍ എം മൂസ

  Recommended Video

  Dr. Robin About Jasmine | ജീവനെപ്പോലെ സ്നേഹിച്ച ആ ചെടിച്ചട്ടി പൊട്ടിയപ്പോൾ | *Interview | FilmiBeat

  ലക്ഷ്മിപ്രിയ കാട്ടിക്കൂട്ടുന്നത് കണ്ട് ഹൗസിനുള്ളിലുള്ള മറ്റ് മത്സരാര്‍ത്ഥികളും അമ്പരന്നിരിക്കുകയാണ്. ലക്ഷ്മിപ്രിയയുടെ പല സംസാരങ്ങളും ഇപ്പോള്‍ ഹൗസ്‌മേറ്റ്‌സിനിടയില്‍ പോലും അലോസരം സൃഷ്ടിക്കുന്നുണ്ട്. റിയാസിനെക്കുറിച്ച് പറയുന്ന പല സ്റ്റേറ്റ്‌മെന്റുകളും തെറ്റാണ് എന്ന് റിയാസിന്റെ മുഖ്യശത്രു ദില്‍ഷ പോലും ലക്ഷ്മിപ്രിയയെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കുന്ന കാഴ്ചകള്‍ പ്രേക്ഷകര്‍ക്ക് കാണാം.

  മാര്‍ച്ച് 27-ന് ആരംഭിച്ച ബിഗ് ബോസ് സീസണ്‍ 4-ല്‍ ഇനി എട്ട് മത്സരാര്‍ത്ഥികളാണ് അവശേഷിക്കുന്നത്. ധന്യ മേരി വര്‍ഗ്ഗീസ്, റോണ്‍സണ്‍, വിനയ് മാധവ്, റിയാസ് സലീം, ദില്‍ഷ, ലക്ഷ്മിപ്രിയ, ബ്ലെസ്‌ലി, സൂരജ് എന്നിവരാണ് ഇനി ഹൗസില്‍ അവശേഷിക്കുന്നത്. അതില്‍ വിനയ് മാധവും റോണ്‍സണും ധന്യയുമാണ് ഈ വാരം നോമിനേഷന്‍ ലിസ്റ്റില്‍ ഉള്ളത്.

  Read more about: bigg boss lakshmipriya
  English summary
  Bigg Boss Malayalam Season 4: Lakshmi Priya again trying to provoke Riyas Saleem
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X