Don't Miss!
- Lifestyle
ഒമിക്രോണ്‍ പുതിയ വകഭേദം ഇന്ത്യയില്‍ കണ്ടെത്തി: ലോകാരോഗ്യ സംഘടന
- Sports
T20 World Cup: കോലി സഞ്ജുവിന് വഴിമാറണോ?, മാറിയാല്‍ നന്ന്!, കാരണങ്ങളിതാ
- Automobiles
ഒരു കൂട്ടം മോണോകോക്ക് മോഡലുകൾക്ക് എതിരെ ഒരൊറ്റ Mahindra Scorpio-N
- Technology
വിമാനയാത്ര സാധാരണക്കാർക്കും; കുറഞ്ഞ നിരക്കിൽ ടിക്കറ്റെടുക്കാനുള്ള വഴികൾ
- News
വിജയ് ബാബുവിന് ലഭിച്ച ആനുകൂല്യം ശ്രീജീത്തിന് ലഭിക്കുമോ?;നാണക്കേട് മറിക്കടക്കാൻ അമ്മയുടെ തിരക്കിട്ട ചർച്ചകൾ
- Travel
ഹോട്ടല്‍ മുറിക്കുള്ളില്‍ ഒരിക്കലും ചെയ്യരുതാത്ത പത്ത് കാര്യങ്ങള്‍
- Finance
നിങ്ങളെ കോടിപതിയാക്കും ഈ എല്‍ഐസി പോളിസി; സാമ്പത്തിക സുരക്ഷയും സമ്പാദ്യവും ഉറപ്പാക്കാം
മുഖമൊന്നു വാടിയാല്‍ മള്ബു ചോദിക്കുമായിരുന്നു, തെറ്റിച്ചത് അവനാണ്, ഇടയില്‍ കളിച്ചയാളെ കണ്ടെത്തി എല്‍പി
നിരവധി നടകീയ സംഭവങ്ങളാണ് ദിനംപ്രതി ബിഗ് ബോസ് വീട്ടില്‍ അരങ്ങേറുന്നത്. നിമിഷം നേരം മതി ഹൗസില്‍ വഴക്ക് പടര്‍ന്ന് പിടിക്കാന്‍. അതുപോലെ കണ്ണ് ചിമ്മുന്ന നേരം വേണ്ടുള്ളൂ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ തമ്മില്‍ തെറ്റിപ്പിരിയാനും പുതിയ സൗഹൃദങ്ങള്‍ ഊട്ടിയുറപ്പിക്കാനും. മത്സരാര്‍ത്ഥികള്‍ തമ്മില്‍ വലിയ വഴക്കുകള്‍ നടക്കുന്നുണ്ടെങ്കിലും ഇവര്‍ ആറിയാതെ തന്നെ ബോണ്ട് ശക്തമാകുന്നുണ്ട്. പിണങ്ങി മാറി നിന്നാലും അല്പം കഴിയുമ്പോള്‍ ഇവര്‍ ഒന്നാവും. ബിഗ് ബോസ് ഹൗസില്‍ സൗഹൃദങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് മനസ്സിലാക്കി കൊണ്ടാണ് എല്ലാവരും ഷോയിലേയ്ക്ക് എത്തിയിരിക്കുന്നത്.
ബിഗ് ബോസ് സീസണ് 4 ന്റെ ഒന്നാം ദിവസം മുതല്‍ ഹൗസില്‍ ചര്‍ച്ചയാവുന്ന ഒരു പേരാണ് ബ്ലെസ്ലിയുടേത്. താരങ്ങള്‍ക്കൊപ്പം വീട്ടിലെത്തി ബ്ലെസി ആദ്യത്തെ ടാസ്ക്കിലൂടെ തന്നെ താന്‍ ആരാണെന്നു കാണിച്ച് കൊടുക്കുകയായിരുന്നു. ഹൗസിലെ തന്റെ ഓരോ ചുവട് വയ്പ്പും വളരെ ചിന്തിച്ച് മാത്രമേ താരം വയ്ക്കാറുള്ളൂ. ചിലപ്പോഴൊക്കെ ആലോചിച്ചുള്ള ചുവട് വയ്പ്പ് താരത്തിന് വിനയാവാറുണ്ട്. ബ്ലെസ്ലിയുടെ ലോജിക്കുകള്‍ ഹൗസില്‍ പലപ്പോഴും വലിയ വഴക്കുകള്‍ ഉണ്ടാക്കാറുണ്ട്. നിവവില്‍ ഹൗസിലെ ക്യാപ്റ്റനാണ് അദ്ദേഹം.

ബ്ലെസ്ലിയ്ക്കെതിരെ നിരവധി പരാതികളാണ് ദിനംപ്രതി ഉയരുന്നത്. ഇദ്ദേഹത്തിന്റെ നിലപാടുകളോടുള്ള വിയോജിപ്പാണ് ഇതിന് കാരണം. എന്നാല്‍ ക്യാപ്റ്റനായതിന് ശേഷം ഇത് വര്‍ധിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങള്‍ മറ്റുള്ളവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. ഇതിന്റെ പേരില്‍ പല വഴക്കുകളും ഇതിനോടകം തന്നെ ഹൗസില്‍ നടന്നിട്ടുണ്ട്. ക്യാപ്റ്റനെ വിമര്‍ശിച്ച് ഹൗസ് അംഗങ്ങള്‍ ഒറ്റക്കെട്ടായി നിന്നിരുന്നു. ഇത്തരത്തിലുള്ള കാഴ്ച ബിഗ് ബോസ് ഹൗസില്‍ ആദ്യമായിട്ടായിരുന്നു കാര്യങ്ങള്‍ എന്തുതന്നെയായലും ഓണവില്ല് കളിക്കാതെ നല്ല കണ്ടന്റുകളാണ് ബ്ലെസ്ലി ഈ വാര നല്‍കിയത്.

ബ്ലെസ്ലിയ്ക്കെതിരെ വലിയൊരു പടയൊരുക്കം ഹൗനുള്ളില് നടക്കുന്നുണ്ട്.
ബ്ലെസ്ലിയെ രൂക്ഷമായി വിമര്‍ശിച്ച് ലക്ഷ്മിപ്രിയ എത്തിയിരിക്കുകയാണ്. അപര്‍ണ്ണ മള്‍ബറിയെ തന്നില്‍ നിന്ന് തെറ്റിച്ചത് ബ്ലെസ്ലിയാണെന്നാണ് ലക്ഷ്മിയുടെ ആരോപണം. ഓരോന്ന് പറഞ്ഞ് അപര്‍ണ്ണയെ തന്നില്‍ നിന്ന് അകറ്റിയത് ബ്ലെസ്ലിയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. രാത്രി വിനയിയോടാണ് ഇക്കാര്യം പറഞ്ഞത്. ഇവരുടെ സംസാരത്തിനിടെ ബിഗ് ബോസ് മൈക്ക് ധരിക്കാനും ആവശ്യപ്പെടുന്നുണ്ട്.

ലക്ഷ്മി സംഭവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. ഒരു ടാസ്ക്കിനിടെ ബ്ലെസ്ലിയെ ചോദ്യം ചെയതു. അത് അവന് പിടിച്ചില്ല. തനിക്ക് നേരെ വിരലും ചൂണ്ടി വന്നു. എന്നെ ഭയങ്കരമായി വഴക്ക് പറയുകയും ചെയ്തു. സുചിത്രയും നവീനും അന്ന് എനിക്കൊപ്പമുണ്ടായിരുന്നു. ഇവന് പറഞ്ഞ്ത് അവര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല'; ലക്ഷ്മി തുടര്‍ന്നു.

ബ്ലെസ്ലിയെ ഒരു കുഞ്ഞ് അനിയനെ പോലെ യായിരുന്നു ഞാന്‍ കണ്ടത്. അതുകൊണ്ട് തന്നെ അവന് പറഞ്ഞ വാക്കുകള്‍ എന്നെ വേദനിപ്പിച്ചു. അതിനാണ് കരഞ്ഞത്.
എന്നാല്‍ ഭാഷ മനസിലാക്കാന്‍ കഴിയാത്ത അപര്‍ണ്ണ മള്ബറിയ്ക്ക് അവന് പറഞ്ഞതിന്റെ അര്‍ഥം മനസ്സിലായില്ല. കൂടാതെ തന്നെ മറ്റൊരു രീതിയില്‍ മള്‍ബറിയോട് പറയുകയും ചെയ്തു. അതോടെയാണ് അപര്‍ണ്ണ ഞാനുമായി തെറ്റുന്നത്'; ലക്ഷ്മിപ്രിയ കൂട്ടിച്ചേര്‍ത്തു.

ബ്ലെസ്ലി പറഞ്ഞത് തന്നെ വല്ലാതെ വേദപ്പിച്ചു. പുറകില്‍ പോയി കരഞ്ഞ എന്നോട് ചേച്ചി അത്രയ്ക്ക് ഡ്രാമ കണിക്കേണ്ട ആവശ്യമില്ലായിരുന്നു എന്നാണ് അപര്‍ണ്ണ പറഞ്ഞത്. ബ്ലെസ്ലി പറഞ്ഞ് തെറ്റിധരിപ്പിച്ചത് കൊണ്ടാണ് അവള് അങ്ങനെ പ്രതികരിച്ചത്.
ആ സംഭവത്തിന് മുന്‍പ് വരെ പരസ്പരം ഒന്നിച്ച് ഇരുന്ന് സംസാരിക്കുകയും ഞങ്ങളുടെ കാര്യങ്ങള്‍ ഷെയര്‍ ചെയ്യാറുമുണ്ടായിരുന്നു. എന്റെ മുഖമൊന്ന് വാടിയില്‍ മള്ബു വന്ന് ചോദിക്കുമായിരുന്നു. എന്നാല്‍ ഇതിന് ശേഷം അധികം സംസാരിക്കാറില്ലായിരുന്നു. ഇപ്പോഴാണ് അതിന്റെ ട്രാക്ക് മനസിലായതെന്നും ലക്ഷ്മി പ്രിയ പറഞ്ഞ് നിർത്തി.