'റിയാസിന് പക്വതയില്ല, ഒരു മാസം കൊണ്ട് എന്തെല്ലാം പ്രശ്‌നങ്ങളുണ്ടാക്കി!!'; തുറന്നടിച്ച് ലക്ഷ്മിപ്രിയ

സംഘര്‍ഷം നിറഞ്ഞ ദിവസങ്ങള്‍ക്കു ശേഷം ബിഗ് ബോസ് ഹൗസ് ഇപ്പോള്‍ ശാന്തമാണ്. കാര്‍മേഘങ്ങള്‍ നിറഞ്ഞ ആകാശം പോലെ മ്ലാനമാണെങ്കിലും എപ്പോള്‍ വേണമെങ്കിലും ഇടിവെട്ടി അതിശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ട്. അതുപോലെയാണ് പലപ്പോഴും ഹൗസിനുള്ളിലെ അന്തരീക്ഷം.

പ്രത്യക്ഷത്തില്‍ ആരും തമ്മില്‍ പരസ്യമായി പോരടിക്കുന്നില്ലെങ്കിലും ജാസ്മിന്റെയും റോബിന്റെയും വിടവാങ്ങല്‍ അക്ഷരാര്‍ത്ഥത്തില്‍ ഹൗസ്‌മേറ്റ്‌സിനെ രണ്ട് പക്ഷമാക്കി തിരിച്ചിരിക്കുകയാണ്. ഒരു പക്ഷത്ത് റോണ്‍സണും അഖിലും സൂരജും വിനയ് മാധവും റിയാസ് സലീമുമാണെങ്കില്‍ മറുപക്ഷത്ത് നില്‍ക്കുന്നത് ദില്‍ഷയും ദില്‍ഷയുടെ 'ചങ്ക് ബ്രോ' ബ്ലെസ്‌ലിയും ലക്ഷ്മിപ്രിയയും ധന്യയുമാണ്. ഇതിനിടയില്‍ പല തവണ റിയാസും ലക്ഷ്മിപ്രിയയുമായി കൊമ്പ് കോര്‍ത്തു കഴിഞ്ഞു.

റിയാസും ലക്ഷ്മിപ്രിയയും

റിയാസിനെ കുട്ടിയെന്നാണ് ലക്ഷ്മിപ്രിയ ഇപ്പോള്‍ വിളിക്കുന്നത്. പല കാര്യങ്ങളിലും പക്വതയില്ലാതെ പെരുമാറുന്നുവെന്നാണ് ലക്ഷ്മിപ്രിയയുടെ പ്രധാന ആരോപണം. ലക്ഷ്മിപ്രിയയുടെ ഈ മനോഭാവത്തിന് മോണിങ് ടാസ്‌ക്കില്‍ ചുട്ട മറുപടിയും കൊടുക്കുന്നുണ്ട് റിയാസ്.

അതേസമയം റിയാസ് പറഞ്ഞതൊന്നും ലക്ഷ്മിപ്രിയയ്ക്ക് അത്ര ദഹിച്ചിട്ടില്ല. അതേക്കുറിച്ച് ദില്‍ഷയോടും ധന്യയോടും ചര്‍ച്ച ചെയ്യുകയാണ് ലക്ഷ്മിപ്രിയ ഇപ്പോള്‍. റിയാസിന്റെ പ്രവൃത്തികള്‍ പലതും തന്റെ സോഷ്യല്‍ ലൈഫിനെ ബാധിക്കുമെന്ന് അടിവരയിട്ടു പറയുകയാണ് ലക്ഷ്മിപ്രിയ.

സോഷ്യല്‍ ലൈഫിനെ ബാധിക്കും

'ഞാന്‍ ഒരു അഭിനേത്രിയോ കുടുംബിനിയോ മാത്രമല്ല, എന്റെ സാമൂഹ്യജീവിതത്തെക്കൂടി റിയാസിന്റെ പ്രവൃത്തികള്‍ ബാധിക്കുമെന്ന് തന്നെയാണ് തോന്നുന്നത്. ഞാന്‍ പല സാമൂഹ്യപ്രശ്‌നങ്ങളിലും ഇടപെടാറുണ്ട്. പലപ്പോഴും ആളുകള്‍ക്ക് സഹായം വേണ്ടയിടത്ത് സഹായം എത്തിച്ചുകൊടുക്കുകയും അവര്‍ക്ക് വേണ്ടി നിലകൊള്ളുകയുമൊക്കെ ചെയ്യുന്നയാളാണ് താന്‍. എന്റെ സോഷ്യല്‍ ലൈഫിനെ കൂടി റിയാസിന്റെ പ്രവൃത്തികള്‍ ബാധിക്കുന്നുണ്ട്.' റിയാസിനെ കുട്ടി എന്ന് വീണ്ടും വീണ്ടും അഭിസംബോധന ചെയ്താണ് ലക്ഷ്മിപ്രിയ ഇക്കാര്യങ്ങള്‍ പറയുന്നത്.

'നമ്മുടെ പ്രായമല്ല പലതും നിശ്ചയിക്കുന്നത് എന്നത് ഒരുപരിധി വരെ ശരിയാണെങ്കിലും പക്വതയില്ലായ്മ എന്നത് വലിയ പ്രശ്‌നമാണ്. ആ കുട്ടിയുടെ പക്വതയില്ലായ്മ മൂലം ഒരു മാസം കൊണ്ട് ഇവിടെ എന്തെല്ലാം സംഭവിച്ചു? അത് എന്നെപ്പോലെ ഒരു വ്യക്തിയുടെ സോഷ്യല്‍ ലൈഫിനെ ബാധിക്കും. ആ തരത്തിലാണ് ഇപ്പോള്‍ ഇവിടെ റിയാസിന്റെ പ്രവൃത്തികള്‍' ഞാന്‍ മനസാ വാചാ ചിന്തിച്ചിട്ടു പോലുമില്ലാത്ത കാര്യങ്ങളാണ് പലപ്പോഴും റിയാസ് ഇവിടെ പറഞ്ഞിട്ടുള്ളത്.' ലക്ഷ്മിപ്രിയ പറയുന്നു.

മോണിങ് ടാസ്‌ക്കില്‍ വെച്ച് റിയാസ് കുറ്റപ്പെടുത്തി

താന്‍ ഷോയില്‍ നിന്നും പുറത്തിറങ്ങിയാല്‍ ലക്ഷ്മിപ്രിയയെ താന്‍ വിളിക്കില്ലെന്ന് മോണിങ് ടാസ്‌ക്കിനിടെ റിയാസ് സലീം ഇന്ന് പറഞ്ഞിരുന്നു. തനിക്ക് ഉള്‍ക്കൊള്ളാന്‍ കൊള്ളാത്ത ചിന്തയും പ്രവൃത്തിയുമാണ് ലക്ഷ്മിപ്രിയ ഇവിടെ ചെയ്യുന്നതെന്നും റിയാസ് തുറന്നടിച്ചിരുന്നു.

മാര്‍ച്ച് 27-ന് ആരംഭിച്ച ബിഗ് ബോസ് സീസണ്‍ 4-ല്‍ ഇനി ഒന്‍പത് മത്സരാര്‍ത്ഥികളാണ് അവശേഷിക്കുന്നത്. റോണ്‍സണ്‍, അഖില്‍, സൂരജ്, ലക്ഷ്മിപ്രിയ, ധന്യ മേരി വര്‍ഗ്ഗീസ്, ബ്ലെസ്‌ലി, വിനയ് മാധവ്, റിയാസ് സലീം, ദില്‍ഷ എന്നിവരാണ് ഇനി മത്സരരംഗത്തുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X