നവീന്റേത് ഡബിള്‍ പ്ലേ എന്ന് ലക്ഷ്മി; ആ പെരുമാറ്റം വിഷമിപ്പിച്ചെന്ന് ധന്യ, മറുപടിയുമായി നവീന്‍

നൂറ് ദിവസം നില്‍ക്കാന്‍ വേണ്ടിയിട്ടാണ് മത്സരാര്‍ത്ഥികള്‍ ബിഗ് ബോസ് ഹൗസില്‍ എത്തിയിരിക്കുന്നത്. ഗെയിമിനെ ഗെയിമായി കണ്ടുകൊണ്ട് നില്‍ക്കുന്ന ഇവര്‍ ആദ്യം ദിവസം തൊട്ട് തന്നെ മത്സരം ആരംഭിച്ചിട്ടുണ്ട്. വളരെ പെട്ടെന്ന് ട്രാക്കിലായ ഇവര്‍ ശക്തമായ പോരാട്ടമാണ് ഹൗസിനുള്ളില്‍ കാഴ്ച വയ്ക്കുന്നത്. അടുത്ത സുഹൃത്തുക്കളായ പലരും സൌഹൃദം വിട്ട് ഗെയിമിലേയ്ക്ക് വന്നിട്ടുണ്ട്.

Naveen Arakkal,

മുന്‍ ക്യാപ്റ്റനായ നവീനിനെതിരെ ഗൗരവതരമായ ആരോപണങ്ങളുമായി മത്സരാര്‍ത്ഥികള്‍ രംഗത്ത് എത്തിയിരുന്നു. മോഹന്‍ലാല്‍ എത്തിയ ഇന്നത്തെ വാരാന്ത്യ എപ്പിസോഡില്‍ മറ്റു മത്സരാര്‍ഥികള്‍ക്ക് മുന്‍ ക്യാപ്റ്റനെക്കുറിച്ച് പറയാനുണ്ടായിരുന്ന അഭിപ്രായങ്ങള്‍ അവരെക്കൊണ്ടു തന്നെ അദ്ദേഹം വായിപ്പിക്കുകയായിരുന്നു. ഇതില്‍ ഏറ്റവും രൂക്ഷമായ രണ്ട് പ്രതികരണങ്ങള്‍ നടത്തിയത് ധന്യ മേരി വര്‍ഗീസും ലക്ഷ്മിപ്രിയയുമായിരുന്നു. ഏകദേശം ഓരേ കാര്യങ്ങള്‍ തന്നെയാണ് ഇരുവരും വെളിപ്പെടുത്തിയത്.

കിച്ചണ്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സമയത്ത് നവീനിന്റെ ഭാഗത്തുനിന്നുണ്ടായ ഒരു പെരുമാറ്റം തനിക്ക് ഏറെ ബുദ്ധിമുട്ട് തോന്നിപ്പിച്ചതായി ധന്യ പറഞ്ഞു. റേഷന്‍ കിട്ടിയ ദിവസം കൂടുതല്‍ ഭക്ഷണം കരുതേണ്ടതുണ്ടോയെന്ന് താന്‍ നവീനോട് ചോദിച്ചെന്നും എന്നാല്‍ ഇതൊക്കെ മതി എന്നാണ് ക്യാപ്റ്റന്‍ പറഞ്ഞതെന്നും ധന്യ മോഹന്‍ലാലിനോട് പറഞ്ഞു. പലയാവര്‍ത്തി ചോദിച്ചെങ്കിലും ഇനി ഒന്നും ഉണ്ടാക്കേണ്ട എന്നാണ് ക്യാപ്റ്റന്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് ലക്ഷ്മിപ്രിയയും നവീനും തമ്മിലുള്ള ഒരു സംഭാഷണം താന്‍ കേള്‍ക്കാനിടയായി. ഭക്ഷണത്തിന്റെ കാര്യം ലക്ഷ്മി ചോദിച്ചപ്പോള്‍ ചോറ് വച്ചില്ലേ എന്നാണ് നവീന്‍ അവിടെ പറഞ്ഞത്. ഭക്ഷണത്തിന്റെ കാര്യം താന്‍ അതിനു മുന്‍പ് പലതവണ നവീനിനോട് ചോദിച്ചതായിരുന്നെന്നും അത് അദ്ദേഹത്തിന് വ്യക്തമായി അറിയാമായിരുന്നിട്ടും അത്തരത്തില്‍ പ്രതികരിച്ചത് തന്നെ വിഷമിപ്പിച്ചുവെന്നും ധന്യ കൂട്ടിച്ചേര്‍ത്തു.

ലക്ഷ്മിപ്രിയയും ഇതേ കാര്യമാണ് മോഹന്‍ലാലിനോട് പറഞ്ഞത്. ചോറ് ഉണ്ടായിരുന്നോ എന്ന കാര്യം നവീനിന് വ്യക്തമായി അറിയാമായിരുന്നെന്നും ആ സ്ഥിതിക്ക് അത്തരത്തില്‍ ചോദിച്ചത് ശരിയായില്ലെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. ഒരു ഡബിള്‍ പ്ലേയാണ്‍് നവീന്‍ നടത്തുന്നതെന്നും ലക്ഷ്മി പറഞ്ഞു. എന്താണ് ഇതിനോടുള്ള പ്രതികരണമെന്ന മോഹന്‍ലാലിന്റെ ചോദ്യത്തിന് ലക്ഷ്മിയോട് എന്ന രീതിയിലാണ് നവീന്‍ പ്രതികരിച്ചത്. പറഞ്ഞ കാര്യം തിരിച്ചെടുക്കാനാവില്ലെന്നും ഡബിള്‍ ഗെയിം ഒന്നും താന്‍ കളിച്ചിട്ടില്ലെന്നും നവീന്‍ പറഞ്ഞു. അന്തരീക്ഷത്തെ ലഘുവാക്കുന്ന രീതിയിലായിരുന്നു ഇതിനോടുള്ള മോഹന്‍ലാലിന്റെ പ്രതികരണം. ദില്‍ഷയും നവീനെതിരെ പരാതി ഉന്നയിച്ചിരുന്നു. സുചിത്ര, അഖില്‍, ബ്ലെസ്ലി എന്നിവരുടെ കത്തുകളു വായിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X