For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പുറത്ത് ലവ് ട്രാക്ക് നടക്കുന്നുണ്ടെന്ന് ലക്ഷ്മിപ്രിയയും ധന്യയും; ദില്‍ഷയും റോബിനും പുറത്താവില്ലെന്ന് താരങ്ങൾ

  |

  മലയാളത്തില്‍ ബിഗ് ബോസ് ഷോ വന്നാല്‍ വലിയ നേട്ടമുണ്ടാവില്ലെന്ന് വിമര്‍ശിച്ചവരുണ്ട്. എന്നാല്‍ ഇന്ന് ബിഗ് ബോസ് ഷോ യ്ക്ക് വലിയ ആരാധക പിന്‍ബലമാണുള്ളത്. ഒന്നാം സീസണിലെ ശ്രദ്ധേയമായ കാര്യം പേളി മാണിയും ശ്രീനിഷും തമ്മിലുള്ള പ്രണയമാണ്. ഇരുവരും യഥാര്‍ഥ ജീവിതത്തില്‍ വിവാഹം കഴിച്ചതോടെ അതൊരു വലിയ ടോപിക്കായി മാറി. ഇനിയുള്ള ബിഗ് ബോസുകളിലും അതുപോലൊരു പ്രണയം പ്രതീക്ഷിക്കുകയാണ് ഏവരും.

  ഈ സീസണില്‍ പലരും ഗെയിം എങ്ങനെ കളിക്കണമെന്ന് പഠിച്ചിട്ടാണ് വന്നിരിക്കുന്നത്. പലരും സ്ട്രാറ്റജികള്‍ പ്ലാന്‍ ചെയ്‌തെങ്കിലും ഒന്നും നടന്നില്ല. പുറത്തൊരു ലവ് സ്ട്രാറ്റജി നടക്കുന്നതിനെ പറ്റി ലക്ഷ്മിപ്രിയ പറയുന്ന കാര്യങ്ങള്‍ വൈറലാവുകയാണിപ്പോള്‍. ധന്യ മേരി വര്‍ഗീസുമായി സംസാരിക്കുന്നതിനിടയിലാണ് ദില്‍ഷയും ബ്ലെസ്ലിയും റോബിനും വീട്ടില്‍ നില്‍ക്കുന്നതിനെ പറ്റി ലക്ഷ്മി സംസാരിച്ചത്.

  ഇപ്രാവിശ്യം നോമിനേഷനിലുള്ളത് അപര്‍ണ, ധന്യ, ലക്ഷ്മിപ്രിയ, റോബിന്‍, ദില്‍ഷ, ബ്ലെസ്ലി, വിനയ് എന്നിവരാണ് നോമിനേഷനില്‍ ഉള്ളത്. ദില്‍ഷയും റോബിനും എന്തായാലും പോവാന്‍ സാധ്യതയില്ലെന്നാണ് ധന്യ പറയുന്നത്. അവരുടെ ഒന്നിച്ചുള്ള കോംബോ പോയി കൊണ്ടിരിക്കുകയാണെന്നും ധന്യ സൂചിപ്പിച്ചു. അതിനര്‍ഥം നമ്മുടേതായി ഒന്നും കൊടുക്കാന്‍ ഇല്ലാത്തത് കൊണ്ടാവും അവര്‍ ഗ്രൂപ്പായതെന്ന് ലക്ഷ്മിയും സൂചിപ്പിച്ചു.

  ദില്‍ഷ പാവമാണെന്നാണ് ലക്ഷ്മിയും ധന്യയും ഒരുപോലെ പറയുന്നത്. ആദ്യമേ തന്നെ നടക്കാന്‍ പോവുന്നത് ഇതാണെന്ന് താന്‍ പറഞ്ഞ് കൊടുത്തിരുന്നെന്ന് ധന്യ പറഞ്ഞു. എന്നാല്‍ ഈ കാര്യങ്ങളൊന്നും ഞാന്‍ പറയാറില്ലെന്നായി ലക്ഷ്മി. എന്തൊക്കെയാണെങ്കിലും അവസാനം അവള്‍ക്ക് കരയേണ്ടി വന്നില്ലേ എന്ന് ചോദിക്കുകയാണ് ധന്യ. ദില്‍ഷ കരഞ്ഞ ദിവസം നാല് മണിക്കൂറോളം ഞാന്‍ അവള്‍ക്ക് കാര്യങ്ങള്‍ പറഞ്ഞ് കൊടുത്തു.

  Also Read: മുൻഭർത്താവിൻ്റെ രണ്ടാം വിവാഹത്തിന് ആശംസ; ജീവിതം പാഴാക്കിയ താനൊരു മണ്ടിയാണെന്ന് ഡി ഇമ്മൻ്റെ ആദ്യഭാര്യ മോണിക

  ഇങ്ങനെ ആയിരിക്കണം, നീ ഒരു ഫ്രെയിമിലല്ല ഇരിക്കേണ്ടത്. എല്ലാ ഫ്രെയിമിലും ഇരിക്കണം. എവിടെ നോക്കിയാലും നിന്നെ കാണണം. ഈയൊരു സര്‍ക്കിളില്‍ മാത്രം ഇരുന്നാല്‍ ശരിയാവില്ലെന്ന് ഞാന്‍ പറഞ്ഞ് കൊടുത്തതാണെന്ന് ലക്ഷ്മിപ്രിയ വ്യക്തമാക്കി. എന്നാല്‍ റോബിന് സൗഹൃദം സംരക്ഷിക്കാനും കൂടെ നിര്‍ത്താനുമൊക്കെ അറിയാമെന്ന് ധന്യ പറയുന്നു. എന്തായാലും ഇരുപത്തൊന്‍പത് വയസുള്ള കുട്ടിയല്ലേ, അവള്‍ക്ക് കാര്യങ്ങളൊക്കെ അറിയാന്‍ സാധിക്കുമെന്ന് ലക്ഷ്മിയും പറയുന്നു.

  Also Read: ഒരു ദിവസം കാമുകിയും ഭാര്യയുമാകും; ക്രിസ്ത്യാനി പെണ്‍കുട്ടികള്‍ക്ക് സിനിമ കാണാന്‍ പറ്റില്ലായിരുന്നെന്ന് ഷീല

  Recommended Video

  റോബിൻ ആലോചനയുമായി വന്നാൽ കെട്ടിക്കുമോ? | Bigg Boss Malayalam Dilsha's Sister Interview | FilmiBeat

  എന്തായാലും ബിഗ് ബോസിലെ ലവ് ട്രാക്കിലൂടെ പുറത്ത് വലിയൊരു പിന്തുണ ലഭിക്കുന്നുണ്ടെന്ന് എല്ലാവരും മനസിലാക്കി. റിയാസും റോബിനും തമ്മില്‍ നടന്ന സംഭാഷണത്തിലൂടെയാണ് ത്രീകോണ പ്രണയത്തെ കുറിച്ചുള്ള സംസാരം ബിഗ് ബോസ് വീടിനുള്ളില്‍ ഉണ്ടാവുന്നത്.

  അങ്ങനൊരു കാര്യമില്ലെന്ന് പറഞ്ഞ് ദില്‍ഷ റിയാസിനോട് ചൂടാവുകയും ദേഷ്യപ്പെടുകയും ചെയ്തു. താന്‍ പ്രണയിക്കാന്‍ വന്നതല്ലെന്നും റോബിന്‍ സുഹൃത്തും ബ്ലെസ്ലി സഹോദരനാണെന്നുമൊക്ക ദില്‍ഷ വാദിക്കുകയും ചെയ്തു. ഈ സമയത്ത് ദിൽഷയെ ആശ്വസിപ്പിച്ചത് ലക്ഷ്മിപ്രിയയാണ്. അന്ന് മുതൽ ദിൽഷയോടും റോബിനോടും ലക്ഷ്മി അടുപ്പം കാണിച്ചെങ്കിലും പിന്നീടത് പിണക്കത്തിലേക്ക് മാറുകയാണെന്ന് മനസിലാവുന്നു.

  English summary
  Bigg Boss Malayalam Season 4: Lakshmi priya And Dhanya Opens Up Robin-Dilsha Won't Evict For This Reason
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X