റിയാസിന് സ്ത്രീകളോട് ബഹുമാനം ഇല്ല; റോബിനെ പുകഴ്ത്തി ധന്യയും ലക്ഷ്മിപ്രിയയും

ബിഗ് ബോസ് മലയാളം സീസൺ ഫോണിലെ മത്സരാർഥികളിൽ ഏറെ പ്രേക്ഷകപിന്തുന്ന ഉണ്ടായിരുന്ന താരമാണ് റോബിൻ രാധാകൃഷ്‌ണൻ. ഒരുപക്ഷെ ബിഗ് ബോസ് വീട്ടിൽ തുടർന്നിരുന്നുവെന്ക്കിൽ ഈ സീസൺ നിഷ്പ്രയാസം ജയിക്കാൻ സാധ്യതയുള്ള മത്സരാർഥി. റോബിന് ബിഗ് ബോസ് വീട്ടിൽ നിറയെ ശത്രുക്കൾ ആയിരുന്നു .

വീട്ടിലെ പല മത്സരാർഥികളുമായി താരം വഴക്ക് കൂടാരയും ഉച്ചത്തിൽ സംസാരിക്കാരുമെല്ലാം ഉണ്ടായിരുന്നു. അശ്വിൻ, ഡെയ്സി, ജാസ്മിൻ, നിമിഷ, സുചിത്ര, റിയാസ് എഎന്നിങ്ങനെ ബിഗ് ബോസ് വീട്ടിലെ ഒട്ടുമിക്ക മത്സരാർഥികളുടെ വഴക്കടിച്ചിട്ടുള്ള റോബിൻ സീസൺ ഫോണിലെ ഏറ്റവും കരുത്തനായ ഒരു മത്സരാർഥി തന്നെയായിരുന്നു എന്ന് നിസംശയം പറയാൻ സാധിക്കും.

dhanya lakshmi dr robin

ഷോയുടെ ഒരു നിർണായക ഘട്ടത്തിലാണ് താരം വീട്ടിൽ നിന്നും പുറത്തായത്. വീക്കിലി ടാസ്കിനിടയിൽ അബദ്ധത്തിൽ റിയാസിന്റെ മുഖത്ത് പിടിച്ച് താരം തള്ളുകയായിരുന്നു. ബിഗ് ബോസ് വീട്ടിൽ ജാസ്മിൻ, റിയാസ് എന്നിവർ ഒഴിച്ച് മറ്റാരും അന്ന് റോബിന് എതിരായി നിന്നിരുന്നില്ല.

റോബിൻ വീട്ടിൽ നിന്നും പുറത്തായി ഇതേറെയും നാളുകൾ കഴിഞ്ഞിട്ടും താരത്തിന്റെ പേര് തന്നെയാണ് വീട്ടിൽ നിറഞ്ഞ് കേൾക്കുന്നത്. ഈ ആഴ്ചത്തെ വീക്കിലി ടാസ്ക്കിന്റെ സമയത്ത് റിയാസും ദിൽഷയും തമ്മിൽ വഴക്കുണ്ടായി. അപ്പോൾ റിയാസ് ദിൽഷയുടെ പേരിനൊപ്പം റോബിനെയും വലിച്ചിഴച്ചു. റോബിൻ പോയതുകൊണ്ട് സ്‌ക്രീൻ സ്പെയ്സ് ഉണ്ടാക്കാൻ തന്റെ മെക്കിട്ട് കയറാൻ റിയാസ് നോക്കുകയാണെന്ന് ദിൽഷ പറഞ്ഞു.

കഴിഞ്ഞ ദിവസം റിയാസും വിനയ് മാധവും ലക്ഷ്മിപ്രിയയുമായി വഴക്കുണ്ടായി ഇരുവരും ലക്ഷ്മിപ്രിയയെ ഒരുപാട് കളിയാക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തു. ബിഗ് ബോസ് വീട്ടിൽ ഫെമിനിസ്റ്റ് എന്ന ലേബലിൽ എത്തിയ മത്സരാർത്ഥിയായ റിയാസ് പലപ്പോഴും ബിഗ് ബോസ് വീട്ടിലെ സ്ത്രീകളോട് വളരെ ക്രൂരമായാണ് പെരുമാറുന്നതെന്ന് ലക്ഷ്മിപ്രിയ പലതവണ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ധന്യയോടും താരം അതുതന്നെ ആവർത്തിക്കുകയാണ്.

റിയാസ് എപ്പൊഴും വീട്ടിലെ സ്ത്രീകളെ മാത്രമാണ് ടാർഗറ്റ് ചെയ്യുന്നതെന്നും വളരെ മോശമായാണ് സംസാരിക്കുന്നതെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. റിയാസിനെ പോലെത്തന്നെ റോബിനും വഴക്ക് ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ റോബിന് സ്ത്രീകളോട് നല്ല ബഹുമാനം ഉണ്ടായിരുന്നു. തന്നോടൊന്നും റോബിൻ ഒരു വാക്ക് പോലും മോശമായി പറഞ്ഞിട്ടില്ലെന്ന് ലക്ഷ്മിപ്രിയ ഓർത്തു. ധന്യയുടെയും ലക്ഷ്മിപ്രിയയുടെയും ഈ സംഭാഷണം ആരാധകർക്കിടയിൽ ചർച്ച ആവുന്നുണ്ട്. കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല എന്നാണ് റോബിൻ ആരാധകർ പറയുന്നത്.

Recommended Video

Dr. Robin On His Angry Behavior | ബിഗ് ബോസിലെ വിന്നര്‍ ഞാന്‍ തന്നെ | *Interview | FilmiBeat

കഴിഞ്ഞ എതാനം ദിവസങ്ങളായി ബിഗ് ബോസ് വീട്ടിൽ സ്ത്രീകൾക്കെതിരെ റിയാസും വിനയ് മാധവും പ്രകോപിതപരമായി പെരുമാറുന്നതായി ലക്ഷ്മിപ്രിയ പറയുന്നുണ്ടായിരുന്നു. റിയാസ് കഴിഞ്ഞ എത്തണം ദിവസങ്ങളായി ലക്ഷ്മിപ്രിയയോടെ വളരെ മോശമായാണ് സംസാരിച്ചത്. ലക്ഷ്മിപ്രിയയെ ടോക്സിക്ക് ലേഡി എന്നൊക്കെ വിളിച്ച് പ്രകോപിപ്പിക്കാൻ റിയാസ് ശ്രമിച്ചിരുന്നു.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X