തെന്നിന്ത്യന്‍ താരം തമന്നയുടെ നായകനായി റോണ്‍സണ്‍, അവസരം കൊടുത്തത് ലക്ഷ്മി പ്രിയ

ബിഗ് ബോസ് സീസണ്‍ 4 അഞ്ചാമത്തെ ആഴ്ചയിലേയ്ക്ക് കടന്നിരിക്കുകയാണ്. സംഭവബഹുലമായ സംഭവങ്ങളായിരുന്നു കഴിഞ്ഞ വാരം നടന്നത്. എന്നാല്‍ ഈ ആഴ്ച ഏറെ രസകരമായിട്ടാണ് തുടങ്ങിയിരിക്കുന്നത്. വീക്കിലി ടാസ്‌ക്കാണ് എപ്പോഴും ഹൗസില്‍ പ്രശ്‌നങ്ങള്‍ക്ക് വഴിവെയ്ക്കുന്നത്. എന്നാല്‍ ഇത്തവണ രസമുളള ഒരു ടാസ്‌ക്കാണ് ബിഗ് ബോസ് നല്‍കിയത്. ഈ ഒരാഴ്ചത്തേയ്ക്ക് ബിഗ് ബോസ് ഹൗസ് ഒരു റിസേര്‍ട്ടും അംഗങ്ങള്‍ അവിടത്തെ ജോലിക്കാരും ഗസ്റ്റുമാവുകയാണ്. ഉഗ്രന്‍ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.

ബിഗ് ബോസ് വീട് 'ഹൗസ് ഓഫ് ഹൈജീന്‍ റിസോര്‍ട് പ്രൈവറ്റ് ലിമിറ്റഡ്' ആയിരിക്കുകയാണ്. ഡെയ്‌സിയാണ് അവിടത്തെ ചീഫ് സൂപ്പര്‍വൈസിംഗ് മാനേജര്‍. അപര്‍ണ്ണയും ബ്ലെസ്ലിയുമാണ് റിസോര്‍ട്ടിലെ പേഴ്‌സണല്‍ അസിസ്റ്റന്റസ്്, നിമിഷ ഡിഷ് വാഷിംഗ് സ്റ്റാഫ്, ജാസ്മിന്‍ സെക്യൂരിറ്റി, റോണ്‍സണ്‍ ക്ലീനിംഗ്, അഖിലാണ് ഷെഫ്. ലക്ഷ്മിപ്രിയ, സുചിത്ര, ധന്യ, ദില്‍ഷ , റോബിന്‍ എന്നിവരാണ് റിസോര്‍ട്ടില്‍ എത്തുന്ന അതിഥികളാണ്. വ്യത്യസ്ത സ്വഭാവക്കാരായ ഇവരില്‍ ആവശ്യത്തിലധികം പണം കൈവശമുള്ള ഒരു ധനികയും ധൂര്‍ത്തയുമായ വ്യക്തിയാണ് ലക്ഷ്മി പ്രിയയുടെ കഥാപാത്രം. ദേഷ്യം, സന്തോഷം സങ്കടം അനവസരങ്ങളില്‍ അനിയന്ത്രിതമായി കടന്നു വരിക എന്നതാണ് കഥാപാത്രത്തിന്റെ രീതി. ഏറെ രസകരമായിട്ടാണ് ലക്ഷ്മി ഈ വേഷം ചെയ്തത്.

 ലക്ഷ്മി പ്രിയ

ബിഗ് ബോസ് റിസോര്‍ട്ടിലേക്കുള്ള ലക്ഷ്മി പ്രിയയുടെ എന്‍ട്രി തന്നെ വളരെ രസകരമായിരുന്നു. സുഭഭ്ര അന്തര്‍ജനം എന്നാണ് കഥാപാത്രത്തിന്റെ പേര്. പൊങ്ങച്ചക്കാരിയായ ഒരു സ്ത്രിയുടെ മാനറിസങ്ങളും ശൈലിയുമൊക്കെ സുഭഭ്ര അന്തര്‍ജനത്തിലുണ്ടായിരുന്നു. കഥാപാത്രത്തിന് ചേരുന്ന കേരളസാരിയും ആഭരണങ്ങളും പൊങ്ങച്ചം കാണിക്കാന്‍ തന്നെക്കാള്‍ വലിയൊരു കണ്ണാടിയും വെച്ചിട്ടുണ്ട്്. എല്ലാവരേയും ഉള്‍പ്പെടുത്തി കൊണ്ടായിരുന്നു ലക്ഷ്മി ടാസ്‌ക്ക് ചെയ്തത്.

സുഭദ്ര അന്തര്‍ജനം

അഖിലുമായുള്ള കോമ്പിനേഷന്‍ രംഗങ്ങളില്‍ ഒക്കെ ലക്ഷ്മി കൗണ്ടറുകളുമായി ലക്ഷ്മി പ്രിയ രസിപ്പിച്ചു. 'സുഭദ്ര അന്തര്‍ജന'ത്തിന്റെ ഒരു വീഡിയോ ആല്‍ബത്തെ കുറിച്ച് ഷെഫായ അഖിലിന്റെ കഥാപാത്രം പറയുകയായിരുന്നു. അപ്പോള്‍ അഭിനയിക്കാന്‍ തനിക്ക് താല്‍പര്യം ഇല്ലായിരുന്നു എന്ന് ലക്ഷ്മി പ്രിയയുടെ കഥാപാത്രം പറയുന്നു. എന്നാല്‍ ആ അവസരം വേറെ ആര്‍ക്കെങ്കിലും കൊടുത്തുകൂടായിരുന്നോ എന്ന് അഖില്‍ ചോദിക്കുന്നു. നിര്‍മാതാവ് സമ്മതിച്ചില്ല എന്ന് ആയിരുന്നു ലക്ഷ്മിയുടെ മറുപടി. ആരായിരുന്നു നിര്‍മാതാവ് എന്ന് അഖില്‍ ചോദിച്ചപ്പോള്‍ താന്‍ തന്നെ എന്നായിരുന്നു മറുപടി. ഇത് ഏറെ നര്‍മത്തോടെയാണ് ലക്ഷ്മി അവതരിപ്പിച്ചത്.

ലക്ഷ്മി- അഖില്‍ കോമ്പോ

ലക്ഷ്മി- അഖില്‍ കോമ്പോയിലേയ്ക്ക് ക്ലീനിംഗ് സ്റ്റാഫായ റോണ്‍സണും എത്തുകയായിരുന്നു. സുഭഭ്ര അന്തര്‍ജനം ന്ിര്‍മ്മിക്കുന്ന സിനിമയില്‍ റോണ്‍സണെ നായകനാക്കാം എന്നായിരുന്നു പറഞ്ഞത്. തനിക്ക് ഇഷ്ടമില്ലാത്തെ ഒരു കാര്യം ചെയ്തതിന്റെ പേരില്‍ റോണ്‍സണെ ലക്ഷ്മി പ്രിയ ശകാരിക്കുന്നതായിരുന്നു ആ രംഗത്ത് ആദ്യം കണ്ടത്. കൃത്യമായ കൗണ്ടറുകളോടെ റോണ്‍സണും രംഗം ഉഷാറാക്കി. ഒടുവില്‍ അത് അഭിനയമായിരുന്നു എന്ന് ലക്ഷ്മി പ്രിയ പറയുകയും റോണ്‍സണ്‍ തന്റെ സിനിമയിലെ നായകനാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

Recommended Video

അപ്പോൾ കാണുന്നവനെ അപ്പാ എന്ന പ്രയോഗം പഴഞ്ചൊല്ലോ? | Manikandan Bigg Boss Exclusive Interview
  റോണ്‍സണ്‍

പിന്നീട് തെന്നിന്ത്യന്‍ താരം തമന്നയുമായുള്ള ഒരു പ്രണയ രംഗം അഭിനയിച്ചു കാണിക്കാന്‍ ലക്ഷ്മി പ്രിയ റോണ്‍സണോട് ആവശ്യപ്പെട്ടു. നടി സൂരജിനോടാണ് തമന്നയായി അഭിനയിക്കാന്‍ പറഞ്ഞത്. എന്നാല്‍ തമന്നയാകാന്‍ അപര്‍ണയോട് പറയാം എന്നായിരുന്നു സൂരജിന്റെ മറുപടി. ആ കുട്ടിക്ക് തമന്നയെ അറിയുക പോലും ഇല്ലെന്ന് ലക്ഷ്മി പ്രിയ കൗണ്ടര്‍. ഒടുവില്‍ സൂരജ് തന്നെ തമന്നയായി. ഐസ്‌ക്രീം കൊണ്ടുവരുന്ന തമന്നയെ ആണ് സൂരജ് അഭിനയിച്ച് കാണിച്ചത്. തമന്നയുമായുള്ള പ്രണയരംഗം ഗംഭീരമായി റോണ്‍സണ്‍ അഭിനയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X