For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എൻ്റെ മുഖത്തും അടിക്കുമോ എന്ന പേടിയുണ്ട്; റിയാസിൻ്റെ മനസ് ഭയങ്കരമാണ്, കടുത്ത ആരോപണങ്ങളുമായി ലക്ഷ്മിപ്രിയ

  |

  ബിഗ് ബോസ് വീട്ടിലെ നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കാണ് കാഴ്ചക്കാര്‍ സാക്ഷ്യം വഹിക്കുന്നത്. ഗ്രാന്‍ഡ് ഫിനാലെയിലേക്ക് ആഴ്ചകള്‍ മാത്രമേ അവശേഷിക്കുന്നുള്ളു. എന്നാല്‍ ബിഗ് ബോസില്‍ നിന്നും പുറത്ത് പോവണം എന്ന ആവശ്യവുമായിട്ടാണ് ലക്ഷ്മിപ്രിയ എത്തുന്നത്. റിയാസ് സലീമുമായിട്ടുണ്ടായ വാക്കേറ്റമാണ് ലക്ഷ്മിയെ കൊണ്ട് ഈ തീരുമാനം എടുപ്പിച്ചത്.

  ഭര്‍ത്താവിനെയും മകളെയും കാണണമെന്ന് പറഞ്ഞ് വാശിപ്പിടിച്ച് കരഞ്ഞ ലക്ഷ്മിയെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചിരുന്നു. എന്താ പ്രശ്‌നമെന്ന് ചോദിച്ച ബിഗ് ബോസിനോട് കടുത്ത ആരോപണങ്ങളാണ് നടി ഉന്നയിച്ചത്. റോബിന്റെ ദേഹത്തേക്ക് ജാസ്മിന്‍ ഹിറ്റ് അടിച്ചത് പോലെ റിയാസ് തന്നെയും ഉപദ്രവിക്കുമോ എന്ന പേടിയുണ്ടെന്നും ലക്ഷ്മി ആരോപിച്ചു.

  ലക്ഷ്മിപ്രിയയുടെ ആരോപണങ്ങളിങ്ങനെയാണ്..

  'ഇപ്പോള്‍ ഈ വീട്ടില്‍ കണ്ണുനീര്‍ മാത്രമേയുള്ളു ബിഗ് ബോസേ.. എപ്പോഴും കരഞ്ഞോണ്ട് ഇരിക്കുകയാണ്. നമ്മള്‍ ചിരിച്ചോണ്ട് പല കാര്യങ്ങളും പറയുന്നുണ്ടെങ്കിലും അതൊക്കെ ഹൃദയത്തിലേക്ക് കൊള്ളുന്നുണ്ട്. എനിക്ക് ആരോടും ശത്രുതയോ വൈരാഗ്യമോ ഇല്ലെന്നാണ് ലക്ഷ്മി പ്രിയ പറുന്നത്. എന്നാല്‍ തനിക്കിപ്പോള്‍ ശരിക്കും പേടിയുണ്ടെന്നും അത്തരമൊരു മനസ് റിയാസിനുണ്ടെന്നും നടി ആരോപിക്കുന്നു.

  Also Read: റിയാസ് സലിം എന്ന പേര് കാരണം കാക്ക എന്ന് വിളിച്ചു; ലക്ഷ്മി പ്രിയ വിഷമാണെന്ന് റിയാസും, വഴക്കിനെ പറ്റി പ്രേക്ഷകർ

  ജാസ്മിന്‍ റോബിൻ്റെ അടുത്ത് ചെയ്തത് പോലെ ഇയാള്‍ ഇനി നമ്മുടെ മുഖത്തേക്ക് ഹിറ്റ് അടിക്കുമോ എന്ന പേടിയാണ്. അത്രമാത്രം ഭയങ്കരമായൊരു മനസാണ് റിയാസിനെന്നാണ് കണ്‍ഫെഷന്‍ റൂമില്‍ വെച്ച് ലക്ഷ്മി പ്രിയ പറഞ്ഞിരിക്കുന്നത് എന്തൊക്കെ തെറ്റ് ചെയ്താലും അതൊക്കെ നമ്മുടെ തലയിലേക്ക് വെക്കുകയാണ് പതിവ്.

  Also Read: കാവ്യ മാധവന്റെ കല്യാണത്തിനും പോകാത്തത് അതുകൊണ്ടാണ്; വിവാഹമോചനത്തെ കുറിച്ച് നടി ഐശ്വര്യ

  ഇത് ഭയങ്കര ടോര്‍ച്ചറിങ് ആണ്. റിയാസിന് ദേഷ്യം വന്നോട്ടേ, അത് പ്രകടിപ്പിച്ചാലും കുഴപ്പമില്ല. എന്നിട്ടും മനസില്‍ വെച്ചോണ്ട് ഇരിക്കാതെ കളയാന്‍ പറ്റില്ലേ. അതൊക്കെ ടാസ്‌ക് അല്ലേ, അത് തീരുമ്പോള്‍ ദേഷ്യവും കളഞ്ഞൂടേ.. എന്നൊക്കെയാണ് ലക്ഷ്മിപ്രിയ ചോദിക്കുന്നത്. എന്നാല്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലല്ലോ എന്നാണ് നടിയോട് ആരാധകര്‍ ചോദിക്കുന്നത്.

  Also Read: റോബിനും ബ്ലെസ്ലിക്കും ഭ്രാന്താണെന്ന് വരെ പറഞ്ഞു; സ്വന്തം വൈകല്യങ്ങള്‍ റിയാസ് മുതലെടുക്കുകയാണെന്ന് ആരാധകര്‍

  റിയാസ് മോശമാണെന്ന് കരുതി ലക്ഷ്മി പ്രിയ ഇന്നലെയും ഇന്നും എന്തെല്ലാം തെറ്റുകളാണ് വിളിച്ചു പറഞ്ഞതും കാട്ടികൂട്ടിയതും. ജാസ്മിനെക്കാളും താഴ്ന്നു പോയെന്നാണ് ലക്ഷ്മിപ്രിയയോട് ആരാധകര്‍ തിരിച്ച് പറയുന്നത്. ബിഗ് ബോസ് പ്രൊവോക്കിങ് ഗെയിം ആണ്. അവര് എന്തൊക്കെ പറഞ്ഞാലും പ്രകോപനപരമായി ഇടപെടാതെ ഇരിക്കുകയാണ് വേണ്ടത്. അല്ലെങ്കില്‍ ദില്‍ഷ പറയുന്നത് പോലെ എത്ര ദേഷ്യം വന്നാലും നമ്മുടെ കണ്‍ട്രോള്‍ നഷ്ടപ്പെടുത്തരുത്.

  ഇതിപ്പോ ആദ്യം അങ്ങോട്ട് പോയി പ്രൊവോക്ക് ചെയ്യും. തിരിച്ചു ചെയ്യുമ്പോള്‍ ഇരുന്നു കരയുന്ന അവസ്ഥയല്ലേ?. റോബിന്‍ ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ ഇതിനകം റോബിനെയും ഇവര്‍ വെറുപ്പിച്ചനെ. ഇത്രയും വിവരവും സംസ്‌കാരം ഇല്ലാത്ത പ്രവൃത്തികള്‍ കാണിച്ച ഈ സ്ത്രീയെ സപ്പോര്‍ട്ട് ചെയുന്ന ആളുകളെ കാണുമ്പോള്‍ കഷ്ട്ടം തോന്നുന്നു.

  Recommended Video

  Dr. Robin On His Angry Behavior | ബിഗ് ബോസിലെ വിന്നര്‍ ഞാന്‍ തന്നെ | *Interview | FilmiBeat

  റിയാസിനെ സപ്പോര്‍ട്ട് ചെയ്യുന്നത് അല്ലെന്ന് ഓര്‍മ്മപ്പെടുത്തുകയാണ്. റിയാസ് വളരെ വെറുപ്പിക്കല്‍ ആണെങ്കിലും ലക്ഷ്മിപ്രിയ ചെയ്യുന്നത് പോലെ കാര്‍ക്കിച്ചു തുപ്പുകയൊന്നും ചെയ്യില്ല. ഇതുപോലൊരു ഷോ യില്‍ ഇത്രയധികം ആളുകള്‍ കാണുമ്പോള്‍ ലക്ഷ്മി മാത്രമേ അങ്ങനെ ചെയ്യുകയുള്ളുവെന്ന് ആരാധകര്‍ ഉറപ്പിച്ച് പറയുന്നത്.

  English summary
  Bigg Boss Malayalam Season 4: Lakshmi Priya Burst Into Tears In Confession Room, Netizens Reacted
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X