For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നാണംകെട്ട് ബിഗ് ബോസ് വീട്ടിൽ നിൽക്കാൻ ഇനി വയ്യ; റിയാസിന്റെ 'ഈസി ടാർഗറ്റ്' പ്ലാൻ വർക്ക്ഔട്ട് ആവുമോ

  |

  ബിഗ് ബോസ് സീസൺ ഫോർ അവസാനിക്കുവാൻ ഇനി ആഴ്ചകൾ മാത്രമാണ് ബാക്കി. ഇനി തുടർന്നുള്ള ദിവസങ്ങളിൽ ഷോയിലെ മത്സരാർഥികൾ തമ്മിൽ വളരെ വാശിയോടെയായിരിക്കും മത്സരിക്കുക.

  Also Read: രണ്ടവന്മാർ വന്ന് കയറിയ അന്നുമുതൽ തുടങ്ങി; വിനയുമായുള്ള വഴക്ക് ലക്ഷ്മിപ്രിയക്ക് ഗുണം ചെയ്യുമോ

  കഴിഞ്ഞ ദിവസത്തെ എവിക്ഷനിൽ ബിഗ് ബോസ് വീട്ടിൽ ആരും പ്രതീക്ഷിക്കാത്ത ഒരു മത്സരാർഥിയാണ് പുറത്താക്കപ്പെട്ടത്. റിയാസ് ഈ ആഴ്ച പുറത്ത് പോകും എന്ന് കരുതിയിരുന്ന പ്രേക്ഷകരെയെല്ലാം ഞെട്ടിച്ചുകൊണ്ടാണ് ബിഗ് ബോസ് വീട്ടിൽ നിന്നും കുട്ടി അഖിൽ വിട പറഞ്ഞത്. ബിഗ് ബോസ് വീട്ടിൽ നിന്നും അഖിൽ പോയതോടെ അഖിലിന്റെ ഉറ്റ സുഹൃത്ത് സൂരജ് ബിഗ് ബോസ് വീട്ടിൽ ഒറ്റക്കായി.

  അഖിൽ വീട്ടിൽ നിന്നും പുറത്തായി ഒരു ദിവസം പിന്നിട്ടപ്പോൾ തന്നെ സൂരജിന്റെ പേരിൽ ബിഗ് ബോസ് വീട്ടിൽ വലിയ വഴക്ക് നടക്കുകയാണ് ഉണ്ടായത്. സൂരജിന് സംസാരിക്കാൻ ഉള്ള സ്പെയ്സ് ലക്ഷ്മിപ്രിയ നൽകുന്നില്ല എന്ന് പറഞ്ഞ് റിയാസാണ് ബിഗ് ബോസ് വീട്ടിൽ പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്.

  ബി ബി ന്യുസിനു ശേഷം റിയാസുമായി ലക്ഷ്മിപ്രിയ വഴക്ക് കൂടുകയായിരുന്നു. തുടർന്ന് റിയാസും വിനയ് മാധവും ബിഗ് ബോസ് വീട്ടിൽ വന്നതിനു ശേഷമാണ് വീട്ടിലെ മറ്റ് മത്സരാർത്ഥികൾക്ക് വില ഇല്ലാതെ ആയതെന്ന് ലക്ഷ്മിപ്രിയ പറയുകയുണ്ടായി.

  Also Read:വോട്ട് ചെയ്ത ജനങ്ങള്‍ പൊട്ടന്മാര്‍, എല്ലാവരേയുമല്ല,റിയാസിനെ ഒരു കാര്യം ഓര്‍മിപ്പിച്ച് ദില്‍ഷ

  ഇതോടെ വിനയ് പ്രകോപിതനാവുകയും ലക്ഷ്മിപ്രിയയുമായി വഴക്ക് കൂടുകയും ചെയ്തു. വിനയ് ബിഗ് ബോസ് വീട്ടിൽ സ്ത്രീകൾക്കെതിരെ മാത്രമേ സംസാരിക്കുകയുള്ളുവെന്നും റിയാസ് എവിടെയെങ്കിലും വഴക്ക് തുടങ്ങിയാൽ അത് ഏറ്റുപിടിക്കാൻ മാത്രമേ അറിയൂ എന്നും ലക്ഷ്മിപ്രിയ പറയുന്നു.

  വിനയുമായി ഉള്ള വഴക്കിനിടെ ലക്ഷ്മിപ്രിയ വിനയുടെ നേർക്ക് തുപ്പുകയും ചെയ്തു. ഈ പ്രവർത്തി വീട്ടിലെ മറ്റു മത്സരാർത്ഥികൾക്ക് ആർക്കും ഇഷ്ടപ്പെട്ടില്ല. വിനയ് എന്തുതന്നെ പറഞ്ഞാലും ലക്ഷ്മിപ്രിയ തന്റെ നിലവിട്ട് പെരുമാറാൻ പാടില്ലായിരുന്നുവെന്ന് ധന്യയും ദിൽഷയും പറഞ്ഞു. തുടർന്ന് ലക്ഷ്മിപ്രിയ ഗാർഡൻ ഏരിയയിൽ നിന്നും വീട്ടിനുള്ളിലേക്ക് പോവുകയായിരുന്നു.

  വീട്ടിനുള്ളിൽ ഒറ്റക്കിരുന്ന ലക്ഷ്മിപ്രിയയെ ദിൽഷയും ബ്ലെസ്ലിയും സമാധാനിപ്പിച്ചു. ഇതിനിടെ ലക്ഷ്മിപ്രിയ പറഞ്ഞ കാര്യമാണ് ഇപ്പോൾ പ്രേക്ഷകശ്രദ്ധ നേടുന്നത്.

  " എനിക്ക് നാണം കേട്ട് നാണം കേട്ട് വയ്യ. എന്റെ ഭർത്താവും എന്റെ മകളും എല്ലാം കാണും. ഞാൻ ഒരിടത്തും ഇങ്ങനെയൊന്നും പെരുമാറിയിട്ടില്ല എന്റെ ലൈഫിൽ. എനിക്ക് വയ്യ... അവർ എടുത്തോട്ടെ അവസരം. അവർ എത്തട്ടെ. ഞാൻ ജീവിതത്തിൽ ഇത്രയൊക്കെ നേടിയ ഒരു സ്ത്രീയാണ്. വിജയിച്ച ഒരു സ്ത്രീയാണ്. " ലക്ഷ്മിപ്രിയ പറഞ്ഞു.

  ലക്ഷ്മിപ്രിയക്ക് ആത്മാർഥമായി ആരോടും സ്നേഹം ഇല്ലെന്നും മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള അഭിനയമാണെന്നും വിനയ് പറയുകയുണ്ടായി. വിനയ് തന്റെ ജന്മദിനം ആഘോഷിക്കുന്ന വേളയിൽ ലക്ഷ്മിപ്രിയ അതിൽ പങ്കെടുക്കാൻ തയ്യാറായില്ല.

  Also Read: വോട്ട് ചെയ്ത ജനങ്ങള്‍ പൊട്ടന്മാര്‍, എല്ലാവരേയുമല്ല,റിയാസിനെ ഒരു കാര്യം ഓര്‍മിപ്പിച്ച് ദില്‍ഷ

  വീക്കിലി ടാസ്ക്കിനിടെ വിനയ് പറഞ്ഞ കാര്യങ്ങൾ വ്യക്തിപരമായി എടുത്താണ് ലക്ഷ്മിപ്രിയ പെരുമാറിയത്. തുടർന്ന് വിനയ് മാധവിന്റെ മനസിലും ലക്ഷ്മിപ്രിയയോട് ദേഷ്യം ഉണ്ടായിരുന്നു. ഈ ദേഷ്യമാണ് ഇന്ന് പുറത്ത് വന്നത്.

  Recommended Video

  Dr. Robin On His Angry Behavior | ബിഗ് ബോസിലെ വിന്നര്‍ ഞാന്‍ തന്നെ | *Interview | FilmiBeat

  ബിഗ് ബോസ് വീട്ടിൽ ഓരോ ദിവസത്തെ അതിജീവനവും ഇപ്പോൾ മത്സരാർത്ഥികൾക്ക് കടുപ്പം ഏറുന്നവയാണ്. ബിഗ് ബോസ്സിന്റെ ടാസ്ക്കുകൾ കൂടാതെ സഹമത്സരാർഥികൾ മൂലം ഉണ്ടാവുന്ന മാനസിക സംഘർഷവും താരങ്ങളെ തളർത്തും.

  ബിഗ് ബോസ് വീട്ടിൽ കയറിയ ദിവസം റിയാസും വിനയ് മാധവും പറയുകയുണ്ടായി ലക്ഷ്മിപ്രിയയെ എളുപ്പത്തിൽ പുറത്താക്കാം എന്ന്. പെട്ടന്ന് താരം പ്രകോപിത ആവും എന്നതിനാലാണ് ഇരുവര്മ്മ അങ്ങനെ പറഞ്ഞത്. എന്നാൽ ലക്ഷ്മിപ്രിയക്ക് പുറത്ത് ആരാധകരുടെ വലിയ പിന്തുണ ഇപ്പോൾ ലഭിക്കുന്നുണ്ട്.

  Read more about: bigg boss
  English summary
  Bigg Boss Malayalam Season 4: Lakshmi Priya cries after having Heated Words Of Exchange with Vinay
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X