For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പടിയിറങ്ങാൻ മണിക്കൂറുകൾ മാത്രം, ബി​ഗ് ബോസ് വീട് കണ്ടുകൊതി തീർന്നില്ല'; കരച്ചിലടക്കാനാവാതെ ലക്ഷ്മിപ്രിയ!

  |

  ബി​ഗ് ബോസ് മലയാളം സീസൺ ഫോറിന്റെ ​​ഗ്രാന്റ് ഫിനാലെയ്ക്ക് തുടക്കമാകാൻ മണിക്കൂറുകൾ മാത്രം. ആറ് പേരിൽ നിന്നും അർ‌ഹനായ ഒരാൾ ഇന്ന് കപ്പുയർത്തും. പതിനേഴ് പേരുമായിട്ടാണ് ബി​ഗ് ബോസ് മലയാളം സീസൺ ഫോർ ആരംഭിച്ചത്.

  ശേഷം പല ആഴ്ചകളിലായി മൂന്ന് പേർകൂടി മറ്റ് പതിനേഴ് പേർക്കൊപ്പം ചേർന്നു. ഇതുവരെ നാല് സീസണുകളാണ് മലയാളത്തിൽ സംഭവിച്ചിട്ടുള്ളത്.

  അതിൽ രണ്ടാം സീസണിൽ മാത്രം വിജയിയെ പ്രഖ്യാപിച്ചില്ല. കൊവിഡ് രൂക്ഷമായിരുന്നതിനാൽ ഷോ പകുതിക്ക് വെച്ച് അവസാനിപ്പിക്കേണ്ടി വന്നിരുന്നു ബി​ഗ് ബോസ് അണിയറപ്രവർത്തകർ.

  Also Read: 'ലോകം മുഴുവൻ എതിരായാലും എല്ലാം നേരിടും... പോരാടും....'; പരിഹസിച്ചവർക്കുള്ള മറുപടിയുമായി റോബിൻ!

  സോഷ്യൽമീ‍ഡിയ ഇൻഫ്ല്യൂവൻസേഴ്സ്, പാട്ടുകാർ,നടീ നടന്മാർ, ഫോട്ടോ​ഗ്രാഫർ തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഇരുപത് പേരായിരുന്നു നാലാം സീസണിൽ പങ്കെടുക്കാനെത്തിയത്. പരിചിത മുഖങ്ങൾ കുറവായിരുന്നുവെന്നതുകൊണ്ട് തന്നെ ഈ സീസൺ ബോറായിരിക്കുമെന്നാണ് പ്രേക്ഷകരിൽ‌ ഏറെപ്പേരും കരുതിയത്.

  പക്ഷെ ഒരാഴ്ച കൊണ്ട് തന്നെ ബി​ഗ് ബോസ് സീസൺ ഫോറും ജനങ്ങൾക്കിടയിൽ ചർച്ച ചെയ്യപ്പെട്ട് തുടങ്ങി. ചിലർക്ക് ഫാൻസ് ​ഗ്രൂപ്പുകളും ആർമികളുമുണ്ടായി.

  Also Read: 'ശക്തരായവരെ തകർത്ത് പുറത്താക്കിയ വൈൽഡ് കാർഡ്'; സീറോയെന്ന് വിളിച്ചവർക്ക് മുന്നിൽ ഹീറോയായി റിയാസ് സലീം!

  അക്കൂട്ടത്തിൽ തുടക്കം ഈ നൂറാം ദിവസം വരെ ഒട്ടും​ ​ഗെയിം സ്പിരിറ്റ് ചോർന്ന് പോകാതെ കളിക്കുന്ന മത്സരാർഥിയാണ് ലക്ഷ്മിപ്രിയ. അഭിനേത്രി എന്ന ലേബലിലാണ് ലക്ഷ്മിപ്രിയ ഹൗസിലേക്ക് എത്തിയത്.

  പകുതിയിൽ ഏറെപ്പേരും ഇമേജ് ഭയന്ന് സേഫ് ​ഗെയിം കളിച്ചപ്പോൾ ലക്ഷ്മിപ്രിയ മുഖം നോക്കാതെ സംസാരിക്കാനും തന്റെ വികാരങ്ങൾ അത് കരച്ചിലായാലും ദേഷ്യമായാലും പേടികൂടാതെ പ്രകടിപ്പിക്കാനും ശ്രമിച്ചു.

  തുടക്കത്തിലേ പ്രേക്ഷക ശ്രദ്ധ ആകർഷിക്കാൻ ലക്ഷ്‍മി പ്രിയയ്‍ക്ക് കഴിഞ്ഞിരുന്നു. നല്ലതുപോലെ സംസാരിക്കാനുള്ള കഴിവാണ് ലക്ഷ്‍മി പ്രിയയെ തുടക്കത്തിൽ ശ്രദ്ധേയയാക്കിയത്.

  പക്ഷെ ലക്ഷ്‍മി പ്രിയ മറ്റാരെയും സംസാരിക്കാൻ അനുവദിക്കാത്ത രീതിയിലാണ് പെരുമാറുന്നത് എന്ന് ആക്ഷേപം കേൾക്കുകയും ചെയ്‍തു. സുചിത്രയെ പോലുള്ളവർ ആദ്യ എപ്പിസോഡുകളിൽ തന്നെ ലക്ഷ്‍മി പ്രിയയ്‍ക്ക് എതിരെ പരാതിയുമായി രംഗത്ത് എത്തുകയും ചെയ്‍തിരുന്നു.

  പരദൂഷണക്കാരി, കള്ളം പറയുന്നയാൾ തുടങ്ങിയ ആക്ഷേപങ്ങളൊക്കെ ലക്ഷ്‍മി പ്രിയ നേരിട്ടിരുന്നു. ലക്ഷ്‍മി പ്രിയ സ്‍നേഹം കാണിക്കുന്നതുവരെ ഗെയിമിന്റെ ഭാഗമായിട്ടാണെന്നും വാദങ്ങൾ ഉയർന്നു.

  സഹ മത്സരാർഥികളിൽ നിന്ന് രൂക്ഷമായ എതിർപ്പുകൾ വരുമ്പോഴും കാര്യങ്ങൾ വിശദീകരിച്ച് തനിക്ക് അനുകൂലമാക്കാൻ ലക്ഷ്‍മി പ്രിയയ്‍യക്ക് ഒരു പരിധി വരെ സാധിച്ചിരുന്നു.

  ഫൈനലിസ്റ്റിൽ ഒരാളായി താനും വേണമെന്ന വാശി വന്ന അന്ന് മുതൽ ലക്ഷ്മിപ്രിയയ്ക്കുണ്ടായിരുന്നു. ആരും പ്രതീക്ഷിച്ചിരുന്നില്ല ലക്ഷ്മിപ്രിയ ഇത്രയും ദൂരം താണ്ടി ഫൈനലിസ്റ്റായി വന്ന് നിൽക്കുമെന്ന്.

  ഇപ്പോൾ ഫിനാലെ അടുത്തതോടെ സങ്കടത്തിലാണ് ലക്ഷ്മിപ്രിയ. നൂറ് ദിവസം താമസിച്ച വീടിനോട് വിട പറയുന്ന സങ്കടമാണ് ലക്ഷ്മിപ്രിയയ്ക്ക്.

  കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഹൗസിന്റെ മുക്കുംമൂലയും നിറകണ്ണുകളോടെ വീക്ഷിക്കുന്ന ലക്ഷ്മിപ്രിയയെ എപ്പിസോഡുകളിൽ കാണാമായിരുന്നു. പത്തിലേറെ തവണ എവിക്ഷനിൽ വന്നിട്ടുള്ള മത്സരാർഥി കൂടിയാണ് ലക്ഷ്മിപ്രിയ.

  കഴിഞ്ഞ ദിവസം പുറത്തായ മത്സരാർഥികളെല്ലാം തിരികെ വീട്ടിലേക്ക് വന്നപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ച മത്സരാർഥികളിൽ ഒരാളും ലക്ഷ്മിപ്രിയയായിരുന്നു. ഡോ. റോബിൻറെ കടന്നുവരവാണ് ലക്ഷ്മിപ്രിയയെ സന്തോഷിപ്പിച്ചത്.

  വലിയൊരു ഹഗ് നൽകിക്കൊണ്ടാണ് മുൻവാതിൽ കടന്നുവന്ന റോബിനെ ലക്ഷ്മി സ്വീകരിച്ചത്. വലിയൊരു ഹഗ് നൽകിക്കൊണ്ടാണ് മുൻവാതിൽ കടന്നുവന്ന റോബിനെ ലക്ഷ്മി സ്വീകരിച്ചത്.

  ശേഷം താൻ വീട്ടിൽ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ചെല്ലാം റോബിനോട് ലക്ഷ്മിപ്രിയ സംസാരിക്കുന്നുണ്ടായിരുന്നു. ഇരുവരും തമ്മിൽ പരസ്പരം നല്ല സഹോദര സ്നേഹം സൂക്ഷിച്ചിരുന്നു. ഫിനാലെയിൽ കപ്പുയർത്താൻ കഴിയുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ലക്ഷ്മിപ്രിയ.

  Read more about: bigg boss
  English summary
  bigg boss malayalam season 4: lakshmi priya crying because of big boss house memories
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X