For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഈ വീട്ടില്‍ എന്റെ ചുംബനം ഏറ്റവും കൂടുതല്‍ വീണത് ഇവിടെയാണ്, സന്തോഷം പങ്കുവെച്ച് ലക്ഷ്മിപ്രിയ

  |

  തുടക്കം മുതല്‍ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാന്‍ ബിഗ് ബോസ് സീസണ്‍ 4 കഴിഞ്ഞിരുന്നു. മൂന്നാം ഭാഗം അവസാനിച്ചതിന് തൊട്ട് പിന്നാലെ തന്നെ സീസണ്‍ 4 തുടങ്ങുകയായിരുന്നു. 17 മത്സരാര്‍ത്ഥികളുമായി ആരംഭിച്ച ഷോ ഒന്നാം ദിവസം മുതലെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മത്സരാര്‍ത്ഥികള്‍ മാത്രമല്ല ഷോയുടെ മേക്കിംഗും തുടക്കം മുതലെ ചര്‍ച്ചയായി.

  പോയ സീസണില്‍ ഗെയിമിനെ ചുറ്റിപ്പറ്റി വിമര്‍ശനങ്ങള്‍ തലപൊക്കിരുന്നു. അതെല്ലാം പരിഹരിച്ചു കൊണ്ടാണ് നാലാ ഭാഗം തുടങ്ങിയത്. ഇത് ഒരു പരിധി വരെ വിജയിക്കുകയു ചെയ്തു.

  ദില്‍ഷയോട് പ്രണയമാണോ പ്രേമമാണോ; മോഹന്‍ലാലിന്റെ ചോദ്യത്തിന് സത്യസന്ധമായ മറുപടി നല്‍കി ബ്ലെസ്ലി

  ഇനി വളരെ കുറച്ച് ദിനങ്ങള്‍ മാത്രമേ ഷോ അവസാനിക്കാനുള്ള. റോണ്‍സണ്‍ പോയതൊടെ ഫിനാലെ മത്സരങ്ങള്‍ ഹൗസില്‍ തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ 6 പേരാണ് ഹൗസിലുള്ളത്. ഇതില്‍ നിന്ന് അഞ്ച് പേര്‍ ഫിനാലെയില്‍ മോഹന്‍ലാലിനോടൊപ്പം എത്തും. മിഡ് ഡേ എവിക്ഷനിലൂടെയാവും ഒരാള്‍ പുറത്ത് പോവുക. അത് ആരാണെന്ന് അറിയാന്‍ വേണ്ടി ആകാംക്ഷയേടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

  'ചുംബിച്ചിട്ടുണ്ട്', പാര്‍വതിയുടെ ചോദ്യത്തിന് സത്യസന്ധമായി മറുപടി നല്‍കി റോബിന്‍

  ദില്‍ഷയായിരുന്നു ആദ്യ ഫിനാലെയില്‍ എത്തിയത്. ടിക്കറ്റു ടു ഫിനാലെയിലൂടെയാണ് ദില്‍ഷ ഇടം പിടിച്ചത്. പീന്നീട് നോമിനേഷനില്‍ സെയ്ഫായി കൊണ്ട് സൂരജും ഫൈനലിലെത്തി. ബ്ലെസ്ലി, ധന്യ, റിയാസ്, ലക്ഷ്മിപ്രയ, റോണ്‍സണ്‍ എന്നിവരായിരുന്നു ജനവിധിയിലൂടെ തങ്ങളുടെ ബിഗ് ബോസ് ഫലം അറിഞ്ഞത്.

  :ലക്ഷ്മിപ്രിയയും ഫൈനല്‍ ഫൈവില്‍, പുറത്ത് പോകുന്നത് ആരൊക്കെ, ബിഗ് ബോസ് സീസണ്‍ 4ന്റെ ലാസ്റ്റ് എവിക്ഷന്‍

  ഇതില്‍ ആദ്യം ബ്ലെസ്ലിയുടെ റിസള്‍ട്ടായിരുന്നു ലാലേട്ടന്‍ പ്രഖ്യാപിച്ചത്. രണ്ടാമത് ലക്ഷ്മിയുടെ യാത്രയെ കുറിച്ചായിരുന്നു പറഞ്ഞത്. ലക്ഷ്മിയുടെ ഏറ്റവും വലിയ ആഗ്രഹമാണ് ഫിനാലെ വേദി. ടൈറ്റില്‍ വിന്നറായില്ലെങ്കിലും 10 ദിവസം ഹൗസില്‍ നില്‍ക്കുക എന്നതാണ് ആഗ്രഹം. ഇത് ഹൗസ് അംഗങ്ങളോടും മോഹല്‍ലാലിനോടും വെളിപ്പെടുത്തിട്ടുണ്ട്.

  വളരെ ഇമോഷണലായാണ് ലക്ഷ്മി തന്റെ റിസള്‍ട്ട് കേട്ടത്. സെയ്ഫ് ആണെന്ന് അറിഞ്ഞതിന്
  പിന്നാലെ തന്നെ ജപിക്കാന്‍ ഇരിക്കുന്ന മുറിയിലേയ്ക്ക് ഓടി പോവുകയായിരുന്നു. പ്രാര്‍ത്ഥിച്ചതിന് ശേഷമാണ് സന്തോഷം പങ്കുവെച്ചത്. ആദരവ് എന്ന നിലയില്‍ തറയില്‍ ചുംബിക്കുകയും ചെയ്തിരുന്നു. ഈ വീട്ടില്‍ എന്റെ ഏറ്റവും കൂടുതല്‍ ചുംബനം വീണ സ്ഥലമാണെന്ന് പറഞ്ഞു കൊണ്ടാണ് അവിടെ ചുംബിച്ചത്.

  ഫിനാലെ വേദിയില്‍ കറുത്ത കാഞ്ചിപുരം പട്ടുസാരി അണിഞ്ഞ് നില്‍ക്കണമെന്നാണ് ലക്ഷ്മി പ്രിയയുടെ ഏറ്റവും വലിയ ആഗ്രഹം.

  കൂടാതെ ഈ വീട്ടിലെ പെണ്‍കുട്ടികളെല്ലാം പുലിക്കുട്ടികളാണെന്നും മൂന്ന് പേരും ഫിനാലെയി എത്തുമെന്നും ലക്ഷ്മി പറയുന്നുണ്ട്. എന്നാല്‍ ലക്ഷ്മിയുടെ പ്രവചനം ശരിയാണോ എന്ന് അറിയാന്‍ അല്‍പം കൂടി കാത്തിരിക്കണം.

  ഏറ്റവും ഒടുവില്‍ റോണ്‍സണാണ് ഹൗസില്‍ നിന്ന് പുറത്ത് പോയത്. ഫിനാലെയ്ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോഴായിരുന്നു നടന്റെ പടിയിറക്കം. പ്രേക്ഷകര്‍ ഏകദേശം ഉറപ്പിച്ച ഫലമായിരുന്നു ഇത്. ഏറെ സന്തോഷത്തോടെയാണ് റോണ്‍സണ്‍ വീട്ടില്‍ നിന്ന് യാത്രയായത്. അവിടെ നില്‍ക്കാന്‍ യോഗ്യതയുളളവരാണ് ഇപ്പോള്‍ വീട്ടിലുളളവരെന്നും പോകുന്നതിന് മുന്‍പ് ലാലേട്ടനോടു പ്രേക്ഷകരോടും പറഞ്ഞു.

  തുടക്കം പോലെ തന്നെ ഗംഭീരമായിരിക്കും ഫിനാലെ ആഘോഷവും. പുറത്ത് പോയ എല്ലാ മത്സരാര്‍ത്ഥികളും ഫിനാലെ വേദിയില്‍ ഒന്നിച്ച് ചേരും. ഇതിനായി മത്സരാര്‍ത്ഥികള്‍ മുംബൈയില്‍ എത്തിയിട്ടുണ്ട്. ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

  Read more about: bigg boss bigg boss malayalam
  English summary
  Bigg Boss Malayalam Season 4 Lakshmi Priya Express Her Happiness Due to Selected in Final
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X