എത്തിക്‌സ് മാത്രം നോക്കി കളിക്കാന്‍ അവര്‍ മദര്‍ തെരേസയല്ല; ലക്ഷ്മിപ്രിയ പോയത് ഗെയിം കളിക്കാന്‍, കുറിപ്പ്
സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങാറുള്ള താരമാണ് ലക്ഷ്മിപ്രിയ. ഇപ്പോള്‍ ബിഗ് ബോസ് ഷോ യില്‍ മത്സരാര്‍ഥിയായി പോയതോട് കൂടി നടിയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. എല്ലാവരെയും പെട്ടൈന്ന് വിശ്വസിച്ച് അവര്‍ക്ക് വേണ്ടി എന്തും ചെയ്ത് കൊടുക്കാറുള്ള ലക്ഷ്മിയ്ക്ക് തിരിച്ച് കിട്ടുന്നതെല്ലാം മുട്ടന്‍പണിയായിരിക്കും. അത് പറഞ്ഞ് കരയുന്നതും പതിവാണ്. ഇക്കാര്യം ബിഗ് ബോസ് ആരാധകരും ചര്‍ച്ച ചെയ്തിരുന്നു.
ഇപ്പോഴിതാ ലക്ഷ്മിപ്രിയയുടെ സോഷ്യല്‍ മീഡിയ പേജിലൂടെ ബിഗ് ബോസിനെ കുറിച്ചുള്ള ഒരു എഴുത്ത് വന്നിരിക്കുകയാണ്. ലക്ഷ്മി ബിഗ് ബോസിലേക്ക് പോയതിന്റെ ലക്ഷ്യത്തെ കുറിച്ചൊക്കെ പറയുന്ന പോസ്റ്റില്‍ എത്തിക്‌സ് മാത്രം നോക്കി കളിക്കാന്‍ അവര്‍ മദര്‍ തെരേസയൊന്നുമല്ലെന്നാണ് പറയുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

'ഇവര്‍ ബിഗ് ബോസ് ഹൗസില്‍ ഗെയിം കളിക്കാനാണ് വന്നത്. അത് നല്ല രീതിയില്‍ കണ്ടന്റുകള്‍ ക്രിയേറ്റ് ചെയ്തു തന്നെ കളിക്കുന്നുമുണ്ട്. എത്തിക്‌സ് മാത്രം നോക്കി കളിക്കാന്‍ അവര്‍ മദര്‍ തെരേസയൊന്നുമല്ല. നിങ്ങള്‍ വല്ലാതെ ഭയക്കുന്നുണ്ട് ഈ സ്ത്രീയെ! ഭയപ്പാട് ഒളിച്ചു വയ്ക്കാന്‍ കഴിയാത്ത ജാള്യതയായി മാറുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ സൈബറിടങ്ങളിലെ ഒളിപ്പോരാളികള്‍ കൂട്ടത്തോടെയെത്തി ആക്രമിക്കുന്നുണ്ട്. അതിനു പതിവ് പണിയായുധങ്ങളായ അസഭ്യവും അധിക്ഷേപവും നുണക്കഥകളുമിട്ട് നിലം നന്നായി കിളച്ചു മറിക്കുന്നുണ്ട്.

ലക്ഷ്മി ആ ഷോയില്‍ പോയത് രാജാ ഹരിശ്ചന്ദ്രയുടെ പേരിലുള്ള അവാര്‍ഡ് സ്വീകരിക്കുവാനല്ല. തന്ത്രങ്ങളും കുതന്ത്രങ്ങളും മെനയാനും വീണിടം വിഷ്ണുലോകമാക്കാനും എങ്ങനെ വീണാലും നാലു കാലില്‍ വന്ന് നില്‍ക്കാനും കഴിയുന്ന കഴിവ് ഉണ്ടെന്നു തെളിയിക്കാനാണ്. ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുന്നു. അതുകൊണ്ട് ഗ്യാസ് വിഷയവും പഴഞ്ചൊല്ല് വിഷയവും മാത്രം പൊക്കിപ്പിടിച്ച് ലക്ഷ്മി പ്രിയയ്‌ക്കെതിരെ പട പുറപ്പാട് നയിക്കുന്നവര്‍ തീര്‍ത്തും വിഡ്ഢികള്‍.

മുറിപ്പെടുത്തുന്ന ഭൂതകാലത്തെ ഊര്‍ജ്ജമായി സ്വീകരിച്ച ഒരുവള്‍ക്ക് മുന്നില്‍ ജയിക്കാന്‍ ഏതൊരു ആര്‍മിക്കാര്‍ക്കും കൂട്ടുപ്പിടിക്കേണ്ടി വരിക അധിക്ഷേപങ്ങളെയും ട്രോളുകളെയും ആയിരിക്കും. നിലപാടുള്ള ഒരു പെണ്ണൊരുത്തിക്ക് മുന്നില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ പിആര്‍ ടീമുകള്‍ക്ക് പുറത്ത് ഇങ്ങനെ തരംതാണ ഗെയിമും സ്ട്രാറ്റജിയും കളിക്കേണ്ടി വരുന്ന ജാള്യതയാണ് നമ്മള്‍ പല പേജുകളിലും കാണുന്ന സ്ത്രീ നവോത്ഥാന കൂലിപ്പട്ടാളത്തിന്റെ ലക്ഷ്മി പ്രിയയ്ക്കെതിരെയുള്ള പടയൊരുക്കവും കുലസ്ത്രീ ചാപ്പകുത്തലുമൊക്കെ.
Recommended Video

മറ്റുള്ള കണ്ടസ്റ്റന്റുകള്‍ എന്തു കാണിച്ചാലും അതൊക്കെ സ്ട്രാറ്റജിയാണെന്നും അതിനാല്‍ ഗെയിമിനെ ഗെയിമായിട്ട് കാണൂ എന്ന് പറയുന്നവരും ഫെയര്‍ ഗെയിം എന്നൊന്ന് ബിഗ് ബോസ് ഷോയില്‍ ഇല്ലായെന്ന് വാദിക്കുന്നവരും ഒക്കെ ഒറ്റക്കെട്ടായി നില്‍ക്കുന്നത് ഒരൊറ്റ കാര്യത്തിലാണ് - അത് ലക്ഷ്മി പ്രിയയ്‌ക്കെതിരെ ശബ്ദിക്കാനും അധിക്ഷേപിക്കാനും മാത്രമാണ്. ഇവര്‍ അകത്ത് എത്രയൊക്കെ കണ്ടന്റ് ക്രിയേറ്റ് ചെയ്താലും അതിനെയൊക്കെ പാടെ അവഗണിച്ച് പുറത്ത് ഇവരെ കുറിച്ച് നെഗറ്റീവ് മാത്രം പറയുന്നുണ്ടെങ്കില്‍ ഒന്നോര്‍ക്കുക- ഗുണമുള്ള മാവിനെ കൂടുതല്‍ കല്ലെറിയല്‍ കിട്ടൂ'! എന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.


Click it and Unblock the Notifications