ലക്ഷ്മിപ്രിയയും ഫൈനല്‍ ഫൈവില്‍, പുറത്ത് പോകുന്നത് ആരൊക്കെ, ബിഗ് ബോസ് സീസണ്‍ 4ന്റെ ലാസ്റ്റ് എവിക്ഷന്‍

തുടക്കം മുതല്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടാന്‍ ബിഗ് ബോസ് സീസണ്‍ 4 ന് കഴിഞ്ഞിരുന്നു. മൂന്നാം ഭാഗം അവസാനിച്ചപ്പോള്‍ തന്നെ നാലാം ഭാഗത്തെ കുറിച്ച ആരാഞ്ഞ് കൊണ്ട് പ്രേക്ഷകര്‍ രംഗത്ത് എത്തിയിരുന്നു. ജനങ്ങളുടെ അഭ്യര്‍ത്ഥനമാനിച്ച് ഒട്ടും വൈകിപ്പിക്കാതെ തന്നെ ബിഗ് ബോസ് സീസണ്‍ 4 തുടങ്ങുകയായിരുന്നു.

കഴിഞ്ഞു പോയ മൂന്ന് സീസണുകളില്‍ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു നാലാം ഭാഗം ഒരുക്കിയത്. ഇത്തവണത്തെ ഷോ സംഭവബഹുലമായിരിക്കുമെന്ന് മോഹന്‍ലാല്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ബിഗ് ബോസ് സീസണ്‍ 4 അവസാനഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. ഞായറാഴ്ചത്തെ എവിക്ഷന് ശേഷം ഫിനാലെ മത്സരങ്ങളാവും ഹൗസില്‍ നടക്കുക. ഇതുവരെയുണ്ടായിരുന്ന പ്രശ്‌നങ്ങളെല്ലാം പറഞ്ഞ് അവസാനിപ്പിച്ചു കൊണ്ടാണ് മത്സരാര്‍ത്ഥികള്‍ ഫിനാലെയിലേയ്ക്ക് പ്രവേശിച്ചിരിക്കുന്നത്. പുറത്ത് പോയ മത്സരാര്‍ത്ഥികളും ദേഷ്യവും പിണക്കവും മറന്ന് ഒന്നായിട്ടുണ്ട്.

ബിഗ് ബോസ്

മൂന്ന് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ഉള്‍പ്പെടെ 20പേരായിരുന്നു ഹൗസില്‍ വന്ന് പോയത്. ഇപ്പോള്‍ ഫിനാലെയിലേയ്ക്ക് അടുക്കുമ്പോള്‍ 7 പേരാണ് വീട്ടില്‍ ശേഷിക്കുന്നത്. ഇതില്‍ നിന്ന് രണ്ട് പേര്‍ പുറത്ത് പോകും. പുറത്ത് വരുന്ന റിപ്പോര്‍ട്ട് പ്രകാരം ഒരാള്‍ ഞായറാഴ്ചയും രണ്ടാമത്തെയാള്‍ മിഡ് ഡേ എവിക്ഷനിലൂടെയാവും ഷോ വിടുക. നിലവില്‍ എവിക്ഷനിലുള്ള 5 പേര്‍ക്കും പുറത്ത് കൈനിറയെ ആരാധകരുണ്ട്. ഇതില്‍ ആര് പുറത്ത് പോയാലും നിരാശയായിരിക്കും.

  ഫൈനല്‍ ത്രീ

ദില്‍ഷ, സൂരജ്, ബ്ലെസ്ലി, റിയാസ്, ലക്ഷ്മി പ്രിയ, ധന്യ, റോണ്‍സണ്‍ എ്ന്നിവരാണ് ഇപ്പോള്‍ ഹൗസിലുള്ളത്. ഇതില്‍ ദില്‍ഷയും സൂരജും ഇതിനോടകം തന്നെ ഫൈനല്‍ ഫൈവില്‍ എത്തിയിട്ടുണ്ട്. ടിക്കറ്റ് ടു ഫിനാലെ ടാസ്‌ക്കിലൂടെ ദില്‍ഷയും നോമിനേഷനിലൂടെ സെയ്ഫായാണ്
സൂരജും എത്തിയത്. പോയ എവിക്ഷനില്‍ റിയാസ് മാത്രമാണ് സൂരജിനെ നോമിനേറ്റ് ചെയ്തത്. എല്ലാവരും നോമിനേഷനില്‍ വരണം എന്ന ചിന്തയാണ് സൂരജിന്റെ പേര് നിര്‍ദ്ദേശിക്കാന്‍ കാരണമെന്ന് റിയാസ് മോഹന്‍ലാലിനോട് പറഞ്ഞിരുന്നു.

ഏറ്റവും ഒടുവിലായി ബ്ലെസ്ലിയും ഫിനാലെയില്‍ ഇടം നേടിയിട്ടുണ്ട്. ജനവിധിയാണ് ബ്ലെസ്ലിയെ സെയ്ഫാക്കിയത്.

  നാല് പേര്‍

ഇനി നാല് പേരുടെ ജനവിധിയാണ് അറിയേണ്ടത്. റോണ്‍സണ്‍, ലക്ഷ്മിപ്രിയ, ധന്യ,റിയാസ് തുടങ്ങിയവരാണ് നോമിനേഷനിലുള്ളത്. ഇവരില്‍ ആരൊക്കെ പുറത്താവുമെന്ന് ഞായറാഴ്ചത്തെ എപ്പിസോഡില്‍ അറിയാന്‍ സാധിക്കും.

ഇപ്പോഴിത സോഷ്യല്‍മീഡിയയില്‍ ഇടംപിടിക്കുന്നത് ഏറ്റവും പുതിയ പ്രൊമോയാണ്. പതിവ് പോലെ അതിനാടകീയമായിട്ടാണ് മത്സരാര്‍ത്ഥികളുടെ റിസള്‍ട്ട് വെളിപ്പെടുത്തുന്നത്.

ലക്ഷ്മി സെയ്ഫ്

പെട്ടിയുടെ പൂട്ട് തുറക്കല്‍ ടാസ്‌ക്കാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്കായി നല്‍കിയിരിക്കുന്നത്. പെട്ടിയുടെ പൂട്ട് തുറക്കുന്നവരായിരിക്കും ഫൈനല്‍ ഫൈവില്‍ ഇടംപിടിക്കുക. പുറത്ത് പ്രചരിക്കുന്ന വീഡിയോയില്‍ റോണ്‍സണ്‍, റിയാസ്, ധന്യ എന്നിവരാണ ടാസ്‌ക്കില്‍ പങ്കെടുക്കുന്നത്. ലക്ഷ്മി പ്രാര്‍ത്ഥനയോടെ മാറി നില്‍ക്കുന്നതും കാണാം. ഇത് സൂചിപ്പിക്കുന്നത് ലക്ഷ്മി പ്രിയ സെയ്ഫായി എ്ന്നാണ്. അങ്ങനെയാണെങ്കില്‍ നിലവിലുളള മൂന്ന് പേരില്‍ ഒരാളായിരിക്കും ഫൈനല്‍ ഫൈവില്‍ എത്തുക.

ഇന്നലെ മുതല്‍ റോണ്‍സ്ണ്‍ പുറത്തായി എന്ന തരത്തിലുളള വാര്‍ത്തയാണ് പുറത്ത വരുന്നത്. കൂടാതെ ഡബിള്‍ എവിക്ഷന്‍ ഉണ്ടാവില്ലെന്നും റിപ്പോര്‍ട്ട് വരുന്നുണ്ട്. ആരൊക്കയാവും പുറത്ത് പോകുന്നതെന്ന് ഇന്നത്തെ എപ്പിസോഡില്‍ മാത്രമേ അറിയാന്‍ സാധിക്കുകയുളളൂ. ആകാംംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

Read more about: bigg boss bigg boss malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X