For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'വേദനിപ്പിച്ചത് ബ്ലെസ്ലി, പിആർ വർക്കിലൂടെ നിന്ന അവന്റെ മുഖം മൂടി അഴിഞ്ഞ് വീണു'; കരഞ്ഞുകൊണ്ട് ലക്ഷ്മി പ്രിയ!

  |

  ബി​ഗ് ബോസ് മലയാളം സീസൺ ഫോർ അവസാനിച്ചിരിക്കുകയാണ്. ആദ്യ ദിവസം മുതൽ നൂറാം ദിവസം വരെ ഏറ്റവും ശക്തയായി നിന്ന് പ്രതികരിച്ച് മുന്നേറിയ മത്സരാർഥിയാണ് ലക്ഷ്മി പ്രിയ. മൂന്ന് മാസങ്ങൾക്ക് ശേഷം തിരികെ നാട്ടിലെത്തിയ ലക്ഷ്മി പ്രിയ സഹമത്സരാർഥികളായ ബ്ലെസ്ലി, റോബിൻ, ദിൽഷ എന്നിവരെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

  Recommended Video

  Lakshmi Priya About Blesslee: എന്നെ വേദനിപ്പിച്ചത് ബ്ലെസ്ലി, കരഞ്ഞുകൊണ്ട് ലക്ഷ്മി പ്രിയ | *BiggBoss

  ഫിലിമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് അനുഭവങ്ങൾ ലക്ഷ്മി പ്രിയ പങ്കുവെച്ചത്. 'റിയാസും വിനയിയും വീട്ടിലേക്ക് വരുന്നതിന് മുമ്പ് തന്നെ വോയിസ് ഞങ്ങൾ കേട്ടിരുന്നു. ഈസി ടാർ​ഗെറ്റാണ് ഞാനെന്ന് പറഞ്ഞപ്പോൾ വിഷമം തോന്നി.'

  Also Read: 'മദ്യപാനിയായിരുന്നു ഇപ്പോൾ രോ​ഗങ്ങളോട് പോരാടുന്നു'; തനിക്കുള്ള അസുഖങ്ങൾ വെളിപ്പെടുത്തി ശ്രുതി ​ഹാസൻ!

  'കൂടാതെ ഒന്നുൂടി ഞെളിഞ്ഞിരുന്നു വാമോനെ ദിനേശ എന്നുള്ള മട്ടിൽ‌. പക്ഷെ ഒരു മനുഷ്യനേയും എന്ത് വിജയത്തിന് വേണ്ടിയാണെങ്കിലും ഇത്രമാത്രം ഹരാസ് ചെയ്യരുത്. കളിയാക്കലും തമാശയുമെല്ലാം വേണം. ഞാൻ തന്നെയാണ് റിയാസിന് മേക്കപ്പ് ചെയ്ത് കൊടുത്തത് പോലും. ട്രോളും കളിയാക്കലും ആസ്വദിക്കുന്ന വ്യക്തി കൂടിയാണ് ഞാൻ.'

  'പക്ഷെ ഹൗസിൽ പലപ്പോഴും തമാശകൾ അതിരുവിട്ട് പേഴ്സണൽ‌ ഹരാസ്മെന്റായി മാറിയിരുന്നു. വാ തുറക്കാനോ നടക്കാനോ ഇരിക്കാനോ പറ്റാത്ത അവസ്ഥയായിരുന്നു. അതൊക്കെ അതിജീവിച്ച് വന്നതാണ് എന്റെ ഏറ്റവും വലിയ സ്ട്ര​ഗിൾസ്.'

  'പരസ്പര ബഹുമാനം നമ്മൾ എപ്പോഴും കാത്ത് സൂക്ഷിക്കണം. പ്രണയമെന്ന വികാരം പെട്ടന്നായിരിക്കും നമുക്ക് വരുന്നത്. പക്ഷെ അത് നിലനിർത്തി കൊണ്ടുപോകുന്നുണ്ടോ എന്നതാണ് പ്രധാനം.'

  Also Read: 'ജെറിന്റെ ചോദ്യം തമാശയ്ക്കായിരിക്കുമെന്നാണ് കരുതിയത്, ആദ്യം വിശ്വസിച്ചിരുന്നില്ല'; വിവാഹത്തെ കുറിച്ച് മഞ്ജരി!

  'റോബിന്റേയും ദിൽഷയുടേയും ചേച്ചിയാണ് ഞാൻ. രണ്ടുപേരെയും ഞാൻ ഒരുപാട് സ്നേഹിക്കുന്നുണ്ട്. അവരെയാണ് ഞാൻ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത്. ദിലുവിനേക്കാൾ ഒരുപടി മുകളിൽ ഇഷ്ടം റോബിനോട് തന്നെയാണ്.'

  'ദിൽഷ മനസിലാക്കിയതിനേക്കാൾ ‍ഞാൻ റോബിനെ മനസിലാക്കിയിട്ടുണ്ട്. എന്നെപ്പോലുള്ള മണ്ടത്തികൾ ഒഴിച്ചാൽ ബാക്കിയുള്ളവരെല്ലാം ​ഗെയിംപ്ലാനുമായി വന്നവർ തന്നെയായിരുന്നു. ദിൽഷയോടുള്ള പ്രണയം റോബിൻ ആദ്യം പറഞ്ഞത് എന്നോടാണ് അന്ന് ഞാൻ പറഞ്ഞത് പുറത്ത് ഇറങ്ങുമ്പോഴും പ്രണയം നിലനിൽക്കുന്നുണ്ടോയെന്ന് നോക്കാനാണ്.'

  'കുലസ്ത്രീ എന്ന വിളി അഭിമാനവും സന്തോഷവുമാണ്. കുലസ്ത്രീ എന്ന വിളി വലിയ നേട്ടമാണ്. ഷോ സ്ക്രിപ്റ്റഡല്ല. ബി​ഗ് ബോസിന്റെ കമന്റല്ലാതെ മറ്റൊന്നും നമുക്ക് കിട്ടുന്നില്ല.'

  'ബ്ലെസ്ലിക്കെതിരെ റോബിൻ ഉന്നയിച്ച ആരോപണങ്ങൾ‌ ബ്ലെസ്ലിയോട് ഒരു ചേച്ചിയെന്ന നിലയിൽ മനസിലാകുന്ന ഭാഷയിൽ ആരോപണങ്ങൾ എന്ന രീതിയിൽ അല്ലാതെ പലപ്പോഴും പറഞ്ഞിട്ടുള്ള വ്യക്തിയാണ് ഞാൻ. അനിയനോട് ചേച്ചി പറയുന്നത് പോലെ.'

  'ബ്ലെസ്ലിയിൽ വന്നിട്ടുള്ള വീഴ്ചകളെ കുറിച്ച് ഉറക്കെയും ഞാൻ സംസാരിച്ചിട്ടുണ്ട് മാത്രമല്ല അവനോട് തന്നെ രഹസ്യമായി പറഞ്ഞിട്ടുമുണ്ട്. അവൻ കാണിച്ചത് നല്ല പേഴ്സണാലിറ്റിയാണ് എന്നതിൽ എനിക്ക് വിശ്വാസമില്ല.'

  'നമ്മളാരും മറ്റുള്ളവർക്ക് മാതൃകയാകണമെന്ന് പറഞ്ഞല്ല ബി​ഗ് ബോസ് ഹൗസിലേക്ക് പോയത്. നമ്മൾക്കുള്ളിലെ നമ്മളെ കാണിച്ച് കൊടുക്കുകയായിരുന്നു ഞാനടക്കമുള്ളവരുടെ ഉദ്ദേശം. ബ്ലെസ്ലി പക്ഷെ ജനങ്ങൾക്ക് തന്നെ അനുകരിക്കണമെന്ന രീതിയിൽ‌ ഒരുപാട് പ്രോമിസ് കൊടുത്തിട്ട് നിന്നയാളാണ്.'

  'തന്നെ കണ്ട് പഠിക്കണമെന്ന് ജനങ്ങളോട് പറഞ്ഞിട്ടുള്ള വ്യക്തിയുടെ മുഖം മൂചടി ഊർന്ന് വീഴുന്നതാണ് നമ്മൾ അടുത്തിടെ കണ്ടത്. എനിക്ക് ഒരിക്കലും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. ഞാൻ എന്തെങ്കിലും കാര്യത്തിൽ വിഷമിക്കുന്നുണ്ടെങ്കിൽ അത് ബ്ലെസ്ലിയുടെ പലപെരുമാറ്റങ്ങൾ കൊണ്ടുമാണ്.'

  'ഞാൻ ഇപ്പോഴും വിഷമിക്കുന്നുണ്ട്. എന്റെ കുഞ്ഞനിയനെപ്പോലെയാണ് കരുതിയിരുന്നത്. ഇപ്പോഴും അവന്റെ പ്രവൃത്തികൾ എന്നെ മുറിവേൽപ്പിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.'

  'ബി​ഗ് ബോസ് പോലൊരു മഹനീയമായ ഷോയിൽ ബ്ലെസ്ലിയെപ്പോലൊരു ആൾ കേവലം പിആർ വർക്കുകളുടെ സഹായത്തോടെ നൂറ് ദിവസം നിലനിന്നുവെന്നത് എനിക്ക് വളരെ വിഷമം ഉണ്ടാക്കിയ ഒന്നാണ്.'

  'സീസൺ ഫൈവ് ആകുമ്പോൾ ഇത്തരത്തിലുള്ള മത്സരാർഥികളെ തെരഞ്ഞെടു‌ക്കാതെ അണിയറപ്രവർത്തകർ ജാ​ഗ്രതയോടെ പ്രവർത്തിക്കണം. പിആർ വർക്കിലൂടെ കിട്ടുന്ന വോട്ടിങ് അല്ലാതെ പ്രേക്ഷകരുടെ അഭിപ്രായം കൂടി പരി​ഗണിച്ച് വിജയിയെ കണ്ടെത്താൻ സംഘാടകർ ശ്രമിക്കണം.'

  'എല്ലാവരും നമ്മുടെ സുഹൃത്തുക്കളാണെന്ന് കരുതിയാണ് നാം ഇടപെടുന്നത്. ആദ്യത്തെ ഒരാഴ്ചകൊണ്ട് ഹൗസിൽ നമുക്ക് സുഹൃത്തുക്കളുണ്ടാകില്ലെന്ന് മനസിലായി.'

  'ബന്ധങ്ങൾ കുറഞ്ഞാൽ നമുക്ക് അത്രത്തോളം മനസമാധാനം ഉണ്ടാകും. റോബിനും ദിൽഷയുമായി കോണ്ടാക്ട് ഉണ്ടാകും.'ലക്ഷ്മി പ്രിയ പറയുന്നു.

  Read more about: bigg boss
  English summary
  bigg boss malayalam season 4: lakshmi priya open up about blesslee fake face and dilsha-robin friendship
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X