twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഡിപ്രഷൻ മാറാനുള്ള ​മരുന്ന് കഴിച്ച് നാവ് മരവിച്ചു, ആരും സ്നേഹിക്കുന്നില്ലെന്ന തോന്നലായിരുന്നു'; ലക്ഷ്മിപ്രിയ

    |

    ഫോറിൽ മത്സരാർഥിയായതിലൂടെ ലക്ഷ്മിപ്രിയയെ കുറച്ചുകൂടി അറിയാനും മനസിലാക്കാനും പ്രേക്ഷകർക്ക് സാധിച്ചു. മോഹൻലാൽ നായകനായ നരനായിരുന്നു ലക്ഷ്മിപ്രിയയുടെ ആദ്യ ചിത്രം.

    പിന്നീടിങ്ങോട്ട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ ലക്ഷ്‍മിപ്രിയ പ്രേക്ഷകർക്ക് സമ്മാനിച്ചു. നാടക കലാകാരിയായാണ് ലക്ഷ്‍മിപ്രിയ തന്റെ കരിയർ ആരംഭിച്ചത്.

    ജനപ്രിയ നാടകങ്ങളിൽ ഒന്നിൽ ഹിഡുംബി എന്ന ലക്ഷ്മി അവതരിപ്പിച്ച കഥാപാത്രം നാടക മേഖലയിൽ ലക്ഷ്‍മിക്ക് വലിയ വഴിത്തിരിവ് സമ്മാനിച്ചിരുന്നു.

    'ജാസ്മിൻ ​കാണിച്ച് കൂട്ടുന്നത് ലോജിക്കുള്ള ജനങ്ങൾക്ക് ദഹിക്കില്ല, അവളുടെ വിചാരം ഹീറോയിനാണെന്നാണ്'; റോബിൻ'ജാസ്മിൻ ​കാണിച്ച് കൂട്ടുന്നത് ലോജിക്കുള്ള ജനങ്ങൾക്ക് ദഹിക്കില്ല, അവളുടെ വിചാരം ഹീറോയിനാണെന്നാണ്'; റോബിൻ

    ശേഷം മിനിസ്ക്രീൻ പരിപാടികളിൽ ലക്ഷ്‍മി തിളങ്ങിയിരുന്നു. 2010ൽ സത്യൻ അന്തിക്കാട്-ജയറാം ചിത്രമായ കഥ തുടരുന്നു എന്ന സിനിമയിലെ വേഷം ലക്ഷ്മി പ്രിയയ്ക്ക് പ്രേക്ഷക പ്രീതി നേടിക്കൊടുത്തു. തുടർന്ന് എൺപതോളം സിനിമകളിൽ ലക്ഷ്‍മി പ്രിയ അഭിനയിച്ചു.

    അഭിനയിച്ച വേഷങ്ങളിൽ ഭൂരിഭാഗവും കോമഡി വേഷങ്ങളായിരുന്നു. വിവിധ വിഷയങ്ങളിലെ തന്റെ അഭിപ്രായങ്ങളും രാഷ്ട്രീയ നിലപാടുകളും സാമൂഹ്യ മാധ്യമങ്ങളിലൂടെ തുറന്ന് പറയാനും ലക്ഷ്‍മി പ്രിയ മടിക്കാറില്ല. ഇത് പലപ്പോഴും താരത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുമുണ്ട്.

    'പരി​ഗണന കൂടിപ്പോകുന്നു, എന്നെ കളിക്കാൻ അനുവദിച്ചാൽ മതി'; ഒപ്പമുള്ളവരെ കുറിച്ച് പരാതിയുമായി സൂരജ്!'പരി​ഗണന കൂടിപ്പോകുന്നു, എന്നെ കളിക്കാൻ അനുവദിച്ചാൽ മതി'; ഒപ്പമുള്ളവരെ കുറിച്ച് പരാതിയുമായി സൂരജ്!

    സിനിമകളിലൂടെയും സീരിയലുകളിലൂടെയും തിളങ്ങുന്ന മുഖം

    പളുങ്ക് എന്ന ഏഷ്യാനെറ്റ് പരമ്പരയിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനിടയൊണ് ലക്ഷ്‍മി പ്രിയ ബി​ഗ് ബോസിലേക്ക് എത്തിയത്. ആദ്യ ആഴ്ചകളിൽ വലിയ ഓളം സൃഷ്ടിക്കാൻ ലക്ഷ്മിപ്രിയയ്ക്ക് സാധിച്ചില്ല.

    എന്നാൽ രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും വീട്ടിലെ മറ്റെല്ലാ സ്ത്രീ മത്സരാർഥികളെക്കാൾ കൂടുതൽ നിലപാടുകൾ ഉറക്കെ വിളിച്ച് പറയുകയും ​ഗെയിമുകളിൽ നൂറ് ശതമാനം കൊടുത്ത് പങ്കെടുക്കുകയും ചെയ്യാറുണ്ട്.

    ലക്ഷ്മിപ്രിയയുടെ പ്രകടനം കണ്ട് അവർ ടോപ്പ് ഫൈവിൽ എത്താൻ സാധ്യതയുണ്ടെന്നാണ് പ്രേക്ഷകരും പറയുന്നത്. അതേസമയം ലക്ഷ്മിപ്രിയ സ്വീകരിക്കുന്ന ചില ഇരട്ടത്താപ്പ് നയങ്ങളും ചിലരെ മാത്രം സംരക്ഷിച്ചുള്ള കമന്റുകളും പ്രേക്ഷകരിൽ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.

    ശക്തരായ മത്സരാർഥികളിൽ ഒരാൾ

    നാലാം സീസൺ ഫിനാലെയോട് അടുത്തുകൊണ്ടിരിക്കുകയാണ്. വീട്ടിൽ അവശേഷിക്കുന്ന പന്ത്രണ്ട് മത്സരാർഥികളിൽ ഒരാൾക്ക് മത്രമെ കപ്പുയർത്താൻ സാധിക്കൂ. അതിനായുള്ള പരിശ്രമങ്ങളാണ് എല്ലാവരും നടത്തുന്നത്.

    അതേസമയം കഴിഞ്ഞ ​ദിവസം ലക്ഷ്മിപ്രിയ തന്റെ ജീവിതത്തിലെ ചില ഇരുണ്ട കാലഘട്ടങ്ങളെ കുറിച്ച് ധന്യയോടും ബ്ലെസ്ലിയോടും തുറന്ന് സംസാരിച്ചിരിക്കുകയാണ്. ഒരു കാലത്ത് താൻ വിഷാദരോ​ഗത്തിന്റെ പിടിയിലായിരുന്നുവെന്നാണ് ലക്ഷ്മിപ്രിയ പറഞ്ഞത്.

    'കല്യാണ കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ വിഷാദരോ​ഗം ബാധിച്ചിരുന്നു. അമിതമായി കരയുക‌, ​ദേഷ്യപ്പെടുക, പ്ലേറ്റുകളും മറ്റും പൊട്ടിക്കുക എന്നിവ നിരന്തരം ചെയ്തിരുന്നു. ചില സമയങ്ങളിൽ ഭർത്താവ് ആശ്വസിപ്പിക്കാൻ ശ്രമിച്ചാലും എന്നിൽ മാറ്റമുണ്ടാകില്ല.'

    വിഷാദരോ​ഗം ബാധിച്ചപ്പോൾ‌

    'കൂടാതെ ചില ആ സമയങ്ങളിൽ രണ്ട് വട്ടം അബോർഷൻ സംഭവിക്കുകയും ചെയ്തു. എല്ലാകൊണ്ടും മനസ് മരവിച്ചതായിരിക്കണം. അങ്ങനെ ഡോക്ടറെ കണ്ട് മരുന്ന് കഴിക്കാൻ തുടങ്ങി.'

    'മരുന്ന് കഴിച്ച് നാവ് വരെ മരവിക്കാനും കുഴഞ്ഞ രീതിയിലേക്ക് എന്റെ സംസാരം മാറാനും തുടങ്ങി. ആരും എന്നെ സ്നേഹിക്കുന്നില്ല എന്ന ചിന്താ​ഗതിയായിരുന്നു അന്ന് എനിക്ക് കൂടുതൽ.'

    'എല്ലാവരും സ്നേഹിച്ചാൽ എന്റെ പ്രശ്നങ്ങൾ തീരുമെന്നെല്ലാം ഞാൻ വെറുതെ ചിന്തിച്ച് കൂട്ടുമായിരുന്നു. സത്യത്തിൽ അവർ എന്നെ സ്നേഹക്കുന്നുണ്ട്. പക്ഷെ ആ പ്രായത്തിൽ അത് തിരിച്ചറിയാനുള്ള ബോധം ഉണ്ടായിരുന്നില്ല.'

    'ആ പ്രശ്നങ്ങൾക്കിടയിലും ഞാൻ സിനിമയിൽ അഭിനയിക്കുന്നുണ്ടായിരുന്നു. ഡിപ്രഷൻ ​ഗുളികകൾ കൂടുതൽ ശാരീരിക അസ്വസ്ഥതകൾ ഉണ്ടാക്കിയപ്പോഴാണ് ഞാൻ തന്നെ ഭർത്താവിനോട് വഴക്ക് കൂടി അത് കഴിക്കുന്നത് നിർത്തിയത്.'

    'പിന്നെ ഞാൻ സ്വയം നിയന്ത്രിച്ച് സ്വഭാവത്തിലും ജീവിതരീതിയും മാറ്റങ്ങൾ കൊണ്ടുവരികയായിരുന്നു' ലക്ഷ്മിപ്രിയ പറഞ്ഞു.

    Read more about: bigg boss
    English summary
    bigg boss malayalam season 4: lakshmi priya open up about her Clinical depression
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X