For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നാടകം കണ്ടവർ ലേഡി മോഹൻലാലെന്ന് എന്നെ വിശേഷിപ്പിക്കാറുണ്ട്'; അനുഭവം പറഞ്ഞ് ലക്ഷ്മിപ്രിയ!

  |

  ബിഗ് ബോസ് മലയാളം സീസൺ നാല് അവസാന ഘട്ടത്തിലാണ്. സൂരജ്, ലക്ഷ്‍മി പ്രിയ, ധന്യ, റിയാസ്, ബ്ലസ്‍ലി എന്നിവരാണ് ഇനി അവശേഷിക്കുന്നത്. ഇനി ഒരാഴ്‍ച കഴിഞ്ഞാൽ ആരാണ് വിജയിയെന്ന് അറിയാം.

  അവശേഷിക്കുന്ന മത്സരാർഥികളെല്ലാം അവരുടെ ഉള്ളിലെ ഏറ്റവും ബെസ്റ്റ് പെർഫോമറെ പ്രേക്ഷകർക്ക് കാണിച്ചുകൊടുത്തുകൊണ്ടിരിക്കുകയാണ്. ഈ സീസണിൽ ഇരുപത് പേരാണ് മത്സരിക്കാനെത്തിയത്. അവരിൽ നിന്നാണ് അം​ഗങ്ങളുടെ എണ്ണം ആറായി ചുരുങ്ങിയത്.

  Also Read: 'ഞാനും ലക്ഷ്മിപ്രിയയും തമ്മിൽ ചില സാമ്യതകളുണ്ട്, എല്ലാം വെട്ടിത്തുറന്ന് പറയുന്ന കൂട്ടത്തിലാണ്'; പൊന്നമ്മ ബാബു!

  ഒരിക്കലും ഫൈനൽ സിക്സിൽ ഇടംനേടില്ലെന്ന് പ്രേക്ഷകർ കരുതിയിരുന്ന മത്സരാർഥിയായിരുന്നു ലക്ഷ്മിപ്രിയ. പക്ഷെ മറ്റുള്ള എല്ലാ മത്സരാർഥികളേയും കടത്തിവെട്ടികൊണ്ടാണ് ലക്ഷ്മിപ്രിയ മുന്നോട്ട് കുതിക്കുന്നത്.

  വന്ന് അന്ന് മുതൽ തൊണ്ണൂറ്റി മൂന്നാം ദിവസം വരെയും പറയേണ്ടതെല്ലാം മുഖത്ത് നോക്കി പറയാനും ചോ​ദിക്കാനും ലക്ഷ്മിപ്രിയയ്ക്ക് സാധിച്ചിരുന്നു.

  ആരുടേയും കൂട്ടുപിടിക്കാതെയാണ് ലക്ഷ്മിപ്രിയ ഫൈനൽ സിക്സ് വരെ എത്തിയത്. തളർന്ന് പോകാവുന്ന നിരവധി സാഹചര്യങ്ങളുണ്ടായിരുന്നിട്ടും ലക്ഷ്മിപ്രിയ പിടിച്ച് നിന്നു.

  Also Read: 'ഏറ്റവും കൂളസ്റ്റ് കണ്ടസ്റ്റന്റ്, പ്രതീക്ഷയുള്ള മത്സരാർഥി, ധന്യ ഫൈനൽ ഫൈവിലുണ്ടാകും'; ധന്യയെ കുറിച്ച് അശ്വതി!

  തന്റെ സിനിമാ അനുഭവങ്ങളെ കുറിച്ചും നാടകത്തിൽ നിന്നും സിനിമയിൽ എത്തിയതിനെ കുറിച്ചുമെല്ലാം ഹൗസിലെ മറ്റ് അം​ഗങ്ങളോട് പലപ്പോഴായി ലക്ഷ്മിപ്രിയ പറ‍ഞ്ഞിട്ടുണ്ട്. നാടകം അവതരിപ്പിച്ച ശേഷം കാണികൾ നൽകുന്ന അഭിപ്രായങ്ങൾ തന്നെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ ലക്ഷ്മിപ്രിയ.

  ബ്ലെസ്ലിയും റിയാസുമായി നടത്തിയ സൗഹൃദ സംഭാഷണത്തിനിടെയാണ് നാടക സ്റ്റേജുകളിൽ നിന്നും ലഭിക്കുന്ന് അഭിനന്ദനങ്ങളെ കുറിച്ച് ലക്ഷ്മിപ്രിയ പറയുന്നത്. 'വലിയ സ്റ്റേജായിരിക്കും. അലറി വിളിച്ചൊക്കെ അഭിനയിക്കേണ്ടി വരും.'

  'നാടകത്തിലെ ചില ഡയലോ​ഗുകൾ ഞാൻ പറയുമ്പോൾ അറിയാതെ കണ്ണ് നിറയും. കാരണം അത്രത്തോളം അർഥവത്തായ വരികളായിരിക്കും എല്ലാം. നാടകം കഴിയുമ്പോൾ കാണികൾക്ക് അഭിപ്രായം എഴുതാൻ ഫീഡ്ബാക്ക് പേപ്പർ കൊടുക്കാറുണ്ട്.'

  'അപ്പോൾ പലരും എഴുതി തന്നിട്ടുണ്ട് ലേഡി മോഹൻലാലാണെന്ന്. കാരണം അദ്ദേഹമാണ് സിനിമാ നടനായിട്ടും ഇപ്പോഴും നാടകങ്ങൾ ഏറ്റവും കൂടുതൽ സ്റ്റേജിൽ അവതരിപ്പിച്ചിട്ടുള്ളത്' ലക്ഷ്മിപ്രിയ പറയുന്നു.

  ഒപ്പം താൻ അഭിനയിച്ച ചില നാടകങ്ങളിലെ ഡയലോ​ഗുകൾ വീട്ടില മറ്റ് അം​ഗങ്ങൾക്ക് മുമ്പിൽ ലക്ഷ്മിപ്രിയ അവതരിപ്പിക്കുന്നുമുണ്ട്. വീഡിയോ പ്രേക്ഷകരും ഏറ്റെടുത്തു.

  നാടകാഭിനയത്തിൽ പ്രാവീണ്യമുണ്ടെന്ന് ലക്ഷ്മിപ്രിയ ഡയലോ​ഗുകൾ പറയുമ്പോൾ തന്നെ വ്യക്തമാണെന്നും മനോഹരമായി സംഭാഷണങ്ങൾ പറയാൻ ലക്ഷ്മിപ്രിയയ്ക്ക് കഴിയുന്നുണ്ടെന്നുമാണ് പ്രേക്ഷകർ വീഡിയോയ്ക്ക് കമന്റായി കുറിക്കുന്നത്.

  വളരെ ചുരുക്കം ചിത്രങ്ങൾകൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറാൻ ലക്ഷ്‍മി പ്രിയക്ക് സാധിച്ചിരുന്നു. മോഹൻലാൽ നായകനായ നരനായിരുന്നു ലക്ഷ്മിപ്രിയയുടെ ആദ്യ ചിത്രം.

  പിന്നീടിങ്ങോട്ട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ ലക്ഷ്‍മി പ്രിയ പ്രേക്ഷകർക്ക് സമ്മാനിച്ചു. നാടക കലാകാരിയായാണ് ലക്ഷ്‍മി പ്രിയ തന്റെ കരിയർ ആരംഭിച്ചത്.

  Recommended Video

  സീസൺ 4 വിന്നർ റിയാസെന്ന് കിടിലം ഫിറോസ് | *BiggBoss

  ജനപ്രിയ നാടകങ്ങളിൽ ഒന്നിൽ ഹിഡുംബി എന്ന താരത്തിന്റെ കഥാപാത്രം നാടക മേഖലയിൽ ലക്ഷ്‍മിക്ക് വലിയ വഴിത്തിരിവ് സമ്മാനിച്ചിരുന്നു. ശേഷം മിനിസ്ക്രീൻ പരിപാടികളിൽ ലക്ഷ്‍മി തന്റെ സാന്നിധ്യം അറിയിച്ചു. 2010ൽ സത്യൻ അന്തിക്കാട്-ജയറാം ചിത്രമായ കഥ തുടരുന്നു എന്ന സിനിമയിലെ വേഷം ലക്ഷ്മി പ്രിയയ്ക്ക് പ്രേക്ഷക പ്രീതി നേടിക്കൊടുത്തു.

  തുടർന്ന് എൺപതോളം സിനിമകളിൽ ലക്ഷ്‍മി പ്രിയ അഭിനയിച്ചു. അഭിനയിച്ച വേഷങ്ങളിൽ ഭൂരിഭാഗവും കോമഡി വേഷങ്ങളാണ് നടിയെ തേടിയെത്തിയത്. വിവിധ വിഷയങ്ങളിലെ തന്റെ അഭിപ്രായങ്ങളും രാഷ്ട്രീയ നിലപാടുകളും സാമൂഹ്യമാധ്യമങ്ങളിലൂടെ തുറന്ന് പറയാനും ലക്ഷ്‍മി പ്രിയ മടിക്കാറില്ല.

  ഇത് പലപ്പോഴും താരത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുമുണ്ട്.സംഗീതജ്ഞ‍ൻ പട്ടണക്കാട് പുരുഷോത്തമന്റെ മകൻ ജയേഷാണ് ലക്ഷ്‍മി പ്രിയയുടെ ഭർത്താവ്.

  Read more about: bigg boss
  English summary
  bigg boss malayalam season 4: lakshmi priya open up about her Theatr play Experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X