For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അത് റോബിനല്ല! ദില്‍ഷയുടെ വിവാഹസങ്കല്പത്തെക്കുറിച്ച് അറിയാമെന്ന് ലക്ഷ്മിപ്രിയ

  |

  നൂറു ദിവസം നീണ്ടുനിന്ന ബിഗ് ബോസ് മലയാളം സീസണ്‍ 4-ല്‍ നിന്നും മികച്ച നേട്ടവുമായി തിരികെയെത്തിയിരിക്കുകയാണ് ലക്ഷ്മിപ്രിയ. ജന്മനാട്ടില്‍ തിരികെയെത്തിയ ലക്ഷ്മിപ്രിയയ്ക്ക് കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടങ്ങുന്ന സംഘം വലിയൊരു സ്വീകരണം തന്നെയാണ് നല്‍കിയത്.

  Recommended Video

  Lakshmi Priya About Dilsha & Dr. Robin | അവർ ഒന്നിച്ചാൽ ഏറ്റവും സന്തോഷിക്കുന്നത് ഞാൻ | *Interview

  തന്റെ ഇത്രയും ദിവസത്തെ നീണ്ട ബിഗ് ബോസ് വാസത്തെക്കുറിച്ചും ഹൗസിനുള്ളിലെ അനുഭവങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് ഇപ്പോള്‍ ലക്ഷ്മിപ്രിയ. മലയാളം ഫില്‍മിബീറ്റിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് തന്റെ 100 ദിവസം നീണ്ടുനിന്ന ബിഗ് ബോസ് ജീവിതത്തെക്കുറിച്ച് ലക്ഷ്മിപ്രിയ വാചാലയായത്.

  പ്രേക്ഷകരുടെ ഇഷ്ടാനിഷ്ടങ്ങള്‍ എന്തെന്ന് മനസ്സിലാക്കിയല്ല പകരം ഹൗസിനുള്ളില്‍ ഞാനായിട്ട് നില്‍ക്കാന്‍ മാത്രമേ ശ്രമിച്ചിട്ടുള്ളൂവെന്ന് ലക്ഷ്മിപ്രിയ പറയുന്നു.

  വിനയ് മാധവുമായുള്ള വഴക്കിനെക്കുറിച്ച് ലക്ഷ്മിപ്രിയ പറഞ്ഞതിങ്ങനെയായിരുന്നു:' വിനയ് പറഞ്ഞ കാര്യങ്ങള്‍ അതേപടി പ്രേക്ഷകര്‍ കണ്ടിട്ടുണ്ടോ എന്നറിയില്ല. വിനയ് പറഞ്ഞ വാക്കുകള്‍ക്കും പ്രവൃത്തിക്കും ഞാന്‍ മറുപടി കൊടുത്തില്ലെങ്കില്‍ എന്നോട് കേരളത്തിലെ പ്രക്ഷേകസമൂഹം അതേക്കുറിച്ച് ചോദിച്ചേനെ.

  ലക്ഷ്മിപ്രിയ ഇത്ര പവര്‍ഫുള്ളായ ഒരു സ്ത്രീയായിട്ടും എന്തുകൊണ്ട് അത്തരമൊരു കാര്യത്തില്‍ പ്രതികരിച്ചില്ല എന്ന് ചോദിക്കും. അതുകൊണ്ട് ഞാന്‍ ചെയ്തതില്‍ എനിക്ക് കുറ്റബോധമില്ല. ഞാന്‍ ചെയ്തതും വിനയ് ചെയ്തതുമായ കാര്യങ്ങള്‍ കണ്ടു കഴിയുമ്പോള്‍ എന്റെയൊപ്പം നില്‍ക്കാനേ എല്ലാവര്‍ക്കും സാധിക്കൂ.

  എന്നാല്‍ ആ സംഭവത്തെക്കുറിച്ച് പിന്നീട് ആലോചിച്ചപ്പോള്‍ വേണ്ടായിരുന്നു എന്നു തോന്നിയിട്ടുണ്ട്. അത്തരം പല വഴക്കുകളും വിചാരിച്ചിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്നതാണ്.

  Also Read: 'അന്ന് ഇന്‍സ്റ്റഗ്രാം ഓപ്പണ്‍ ചെയ്തതേ അറിയൂ, പിന്നെ ഒന്നും ഓര്‍മ്മയില്ല'; ബിഗ് ബോസ് അനുഭവങ്ങളെക്കുറിച്ച് ആര്യ

  ഇനി എവിടെ കൊണ്ടിട്ടാലും ഞാന്‍ ജീവിക്കും. ഭക്ഷണമോ വെള്ളമോ ഇല്ലെങ്കിലും വേണമെങ്കില്‍ ജീവിക്കും. ഇനി എത്ര കൊടിയ ശത്രുവിന്റെയൊപ്പവും ജീവിക്കും, ഇനി കൊല്ലാന്‍ കൊണ്ടുപോവുകയാണെങ്കില്‍ മരിക്കുന്നതിന് അല്പം മുമ്പുള്ള നിമിഷം വരെ സമാധാനം കണ്ടെത്താന്‍ ശ്രമിക്കും. എല്ലാ മനുഷ്യര്‍ക്കും വേണ്ടത് മനസ്സമാധാനമാണ്. മനസമാധാനം ഉണ്ടെങ്കിലേ പോസിറ്റിവിറ്റി ഉണ്ടാക്കാന്‍ സാധിക്കൂ.'

  അവസാന നിമിഷം ബിഗ് ബോസ് 10 ലക്ഷം രൂപ വെച്ച് നീട്ടിയിട്ടും അതെടുക്കാതെ പിന്‍മാറിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ലക്ഷ്മിപ്രിയയുടെ പ്രതികരണം ഇങ്ങനെയായിരുന്നു:' പത്ത് ലക്ഷമല്ല, ഇനി 50 ലക്ഷം വെച്ചാലും ഞാന്‍ അതെടുക്കില്ല.

  കാരണം ബിഗ് ബോസ് ഹൗസില്‍ 100 ദിവസം തികയ്ക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. ഒന്നാം സമ്മാനം വാങ്ങുകയെന്നല്ല, 100 ദിവസം പൂര്‍ത്തിയാക്കുമെന്ന് എല്ലാവര്‍ക്കും വാക്കുകൊടുത്താണ് ഇവിടെ നിന്ന് പോയത്. എനിക്കത് പാലിക്കാന്‍ സാധിച്ചു.

  പലപ്പോഴും എന്റെയുള്ളിലെ വാശിയാണ് ജീവിതത്തില്‍ എല്ലാം നേടിത്തന്നത്. എനിക്ക് എന്തെങ്കിലും ഒരു നേട്ടം കൈവരിക്കണമെന്ന് ആഗ്രഹം തോന്നിയാല്‍ അത് നേടിയിട്ടേ ഞാന്‍ പിന്‍വാങ്ങൂ. പക്ഷെ, ഞാന്‍ കാരണം കുടുംബാംഗങ്ങള്‍ വിഷമിക്കുന്നുണ്ടോ എന്നൊരു ചിന്ത വന്നപ്പോള്‍ മാത്രമാണ് ഇടയ്ക്ക് പതറിപ്പോയത്.

  Also Read: 'കാര്‍ക്കിച്ചു തുപ്പിയതില്‍ ഖേദമില്ല, ഇല്ലെങ്കില്‍ കേരളത്തിലെ വീട്ടമ്മമാര്‍ എന്നോട് ചോദിച്ചേനേ'; ലക്ഷ്മിപ്രിയ

  ബിഗ് ബോസില്‍ 100 ദിവസം പൂര്‍ത്തിയാക്കിയവര്‍ വേണം വിജയിക്കേണ്ടത് എന്നാണ് ഞാന്‍ അഭിപ്രായം .കാരണം ഹൗസിലേക്ക് വന്ന ആദ്യ ദിനങ്ങള്‍ വളരെ കുഴപ്പം പിടിച്ചതാണ്. അവിടവുമായി അഡ്ജസ്റ്റ് ചെയ്യാന്‍ ആദ്യത്തെ കുറച്ച് ദിവസങ്ങള്‍ നന്നായി കഷ്ടപ്പെട്ടിരുന്നു. പിന്നീടുള്ള ദിവസങ്ങളിലാണ് മാനസിക സമ്മര്‍ദ്ദം തുടങ്ങുന്നത്. അതിനിടെ പകുതിയായപ്പോള്‍ കയറി വന്ന ഒരാള്‍ ബിഗ് ബോസിന്റെ ടൈറ്റില്‍ വിന്നറാകേണ്ട എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

  റിയാസ് കൊടുത്ത കണ്ടന്റിനനുസരിച്ച് മാത്രമല്ലേ വിജയിയെ പ്രഖ്യാപിക്കാന്‍ കഴിയൂ. പ്രേക്ഷകരാണ് തീരുമാനിക്കുന്നത്. ഔട്ടായിപ്പോയവര്‍ മാത്രം പറഞ്ഞിട്ട് കാര്യമില്ലല്ലോ. എന്റെ കാര്യമെടുത്താല്‍ പോലും ഞാനല്ല തീരുമാനിക്കേണ്ടത്, പകരം പ്രേക്ഷകരാണ്.

  Also Read: ഭർത്താവിന്റെ കാലുതൊട്ട് വണങ്ങിയും മകളെ കെട്ടിപിടിച്ചും ലക്ഷ്മിപ്രിയ, വിജയിക്കേണ്ടിയിരുന്നത് താനാണെന്നും താരം!

  ഹൗസില്‍ വന്ന ശേഷം ആദ്യം എന്നെ വിഷമിപ്പിച്ചത് ജാസ്മിനായിരുന്നു. എനിക്ക് ജാസ്മിന്റെ അമ്മയുടെ മുഖഭാവമുണ്ടെന്നും എന്റെ സ്‌നേഹം ഫെയ്ക്കാണെന്നുമൊക്കെ പറഞ്ഞ് എന്നോട് ആദ്യം വഴക്കിന് വന്നത് ജാസ്മിനായിരുന്നു.

  പക്ഷെ, ഞാന്‍ ഒറ്റയ്ക്ക് വളര്‍ന്നതുകൊണ്ട് അവളുടെ അവസ്ഥ നന്നായി മനസ്സിലാക്കാന്‍ എനിക്ക് സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് ജാസ്മിനോട് പലപ്പോഴും ക്ഷമിക്കാന്‍ സാധിച്ചു. ജാസ്മിന്‍ വളരെ നല്ല, സത്യസന്ധയായ ഒരു മത്സരാര്‍ത്ഥിയാണ്. യാതൊരുവിധ ശത്രുതയോ ദേഷ്യമോ എനിക്ക് ജാസ്മിനോട് ഇല്ല.

  അതേപോലെയായിരുന്നു എനിക്ക് നിമിഷയോടും. നിമിഷയും എന്റെ അതേ സാഹചര്യത്തില്‍ വളര്‍ന്ന കുട്ടിയായതുകൊണ്ട് എനിക്ക് വളരെ എളുപ്പത്തില്‍ കണക്ട് ചെയ്യാന്‍ സാധിച്ചു.

  പക്ഷെ, പിന്നീട് നിമിഷ എനിക്കെതിരെ തിരിഞ്ഞപ്പോള്‍ വലിയ സങ്കടം വന്നു. ആ വിഷമത്തിലാണ് ഞാന്‍ ഹൗസിനുള്ളില്‍ ശബ്ദമുയര്‍ത്തി സംസാരിക്കാനും പ്രതികരിക്കാനും ആരംഭിച്ചത്.

  പുതിയ ജനറേഷന്‍ എന്ന് പറയുമ്പോള്‍ പഴയ കാര്യങ്ങളെല്ലാം മറന്നിട്ടല്ല നമ്മള്‍ പുതിയതിലേക്ക് കടക്കേണ്ടത്. പുതിയ കാലത്തെ എല്ലാ ആനുകൂല്യങ്ങളും നമ്മള്‍ അനുഭവിക്കുമ്പോള്‍ അതിനൊപ്പം പഴയ കാലത്തെ മൂല്യങ്ങളും ചേര്‍ത്തുപിടിയ്ക്കണം. റിയാസൊക്കെ വന്നശേഷം എന്നെ പഴയ തലമുറയില്‍ പെട്ടയാളായാണ് കരുതിയത്. ചിലപ്പോള്‍ എന്നെപ്പോലെയുള്ളവരെ താഴ്ത്തിക്കെട്ടണം എന്നായിരിക്കും അവരുടെ ചിന്ത.

  ബ്ലെസ്‌ലിയുടെ കാര്യത്തില്‍ എനിക്ക് വിഷമമുണ്ട്. ഇതുവരെയില്ലാത്ത ഒരു ഇമേജ് സൃഷ്ടിച്ചല്ല ഇവിടെ നില്‍ക്കേണ്ടത്. ബ്ലെസ്‌ലിയെ എനിക്ക് ഷോയില്‍ വരുന്നതിന് മുമ്പ് അറിയുകയേ ഇല്ല. അവസാനസമയങ്ങളില്‍ ഉണ്ടായ സംഭവങ്ങള്‍ എല്ലാവരും കണ്ടു കാണുമല്ലോ. മതത്തിനോ രാഷ്ട്രീയത്തിനോ ഒന്നും ഞാന്‍ പ്രാധാന്യം കൊടുത്തിട്ടില്ല. മനുഷ്യനെ മനുഷ്യനായി കാണാനാണ് ഞാന്‍ ആഗ്രഹിച്ചത്.

  ബ്ലെസ്‌ലിക്ക് ദില്‍ഷയോടുള്ള മനോഭാവത്തെക്കുറിച്ചും ലക്ഷ്മിപ്രിയ പറഞ്ഞു. 'സൗഹൃദമായാലും പ്രണയമായാലും രണ്ട് വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങളാണ്. ദില്‍ഷ ബ്ലെസ്‌ലിയെ ഒരു കുഞ്ഞനിയനായിട്ടാണ് കാണുന്നത്. പക്ഷെ, ബ്ലെസ്‌ലി അങ്ങനെയല്ല കാണുന്നത്.

  ഇക്കാര്യം ഞാന്‍ പലപ്പോഴും ബ്ലെസ്‌ലിയോട് പറയാന്‍ ശ്രമിച്ചെങ്കിലും അവന്‍ അത് കേള്‍ക്കാനുള്ള മനസ്സുപോലും കാണിക്കാറില്ല. അതുകൊണ്ട് ഇക്കാര്യം നിയന്ത്രിക്കാന്‍ ദില്‍ഷയ്‌ക്കേ സാധിക്കൂ. ദില്‍ഷ പലപ്പോഴും ഇതേക്കുറിച്ച് ബ്ലെസ്‌ലിയോട് പറഞ്ഞിട്ടുമുണ്ട്.

  അവസാനമായപ്പോഴേക്കും ദില്‍ഷയ്ക്ക് സ്വസ്ഥതതയും സമാധാനവും പോലും നഷ്ടപ്പെട്ടതായി എനിക്ക് തോന്നിയിട്ടുണ്ട്. ഇത്രയും ജീവിതാനുഭവങ്ങള്‍ ഉള്ള ഒരാളെന്ന നിലയ്ക്ക് ബ്ലെസ്‌ലി ചെയ്യുന്നത് ശരിയല്ല എന്നെനിക്ക് അറിയാം. അതില്‍ മാത്രമാണ് എനിക്ക് പ്രശ്‌നം. അല്ലാതെ അവര്‍ തമ്മിലുള്ള സൗഹൃദത്തിലോ സ്‌നേഹത്തിലോ എനിയ്ക്ക് യാതൊരു പ്രശ്‌നവുമില്ല.'

  ദില്‍ഷ -റോബിന്‍ വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ലക്ഷ്മിപ്രിയയുടെ മറുപടി ഇങ്ങനെയായിരുന്നു:' സത്യത്തില്‍ ദില്‍ഷയ്ക്ക് അങ്ങനെയൊരു ആഗ്രഹമുണ്ടോ എന്നറിയില്ല. പലപ്പോഴും ഞാനത് ചോദിച്ചിട്ടുണ്ടെങ്കിലും അവള്‍ അതേക്കുറിച്ച് പറഞ്ഞിട്ടില്ല.

  റോബിനുമായുള്ളത് നല്ല സുഹൃത്ബന്ധമാണ്. അതില്‍ പ്രണയത്തിന്റെ അംശമില്ല. സൗഹൃദവും പ്രണയവും കൂട്ടിക്കുഴയ്ക്കാന്‍ അവള്‍ക്ക് താത്പര്യമില്ലെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. പരസ്പരം മനസ്സിലാക്കിയ മുതിര്‍ന്ന വ്യക്തികളെന്ന നിലയില്‍ അവര്‍ക്ക് തമ്മില്‍ ഇഷ്ടമാണെങ്കില്‍ വിവാഹം കഴിയ്ക്കട്ടെ. നല്ല പിന്തുണയുമായി ഞാന്‍ കൂടെയുണ്ട്. അവന്‍ എന്റെ നല്ലൊരു അനിയനാണ്.' ലക്ഷ്മിപ്രിയ പറയുന്നു.

  Read more about: bigg boss
  English summary
  Bigg Boss Malayalam Season 4: Lakshmi Priya opens up about her 100 days of BB Experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X