കുഞ്ഞിന് വേണ്ടി താനും ഭര്‍ത്താവും കാത്തിരുന്നത് 12 വര്‍ഷം; ആറാം മാസത്തില്‍ ജനിച്ച മകളെ കുറിച്ച് ലക്ഷ്മിപ്രിയ

ബിഗ് ബോസ് നാലാം സീസണ്‍ പതിനൊന്നമത്തെ ആഴ്ചയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. കേവലം ഇരുപത്തിയെട്ട് ദിവസങ്ങള്‍ മാത്രമേ ഇനി അവശേഷിക്കുന്നുള്ളു. അതൂടി കഴിഞ്ഞാല്‍ ഗ്രാന്‍ഡ് ഫിനാലെയാണെന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് അവതാരകന്‍ മോഹന്‍ലാല്‍ എത്തിയത്. മത്സരാര്‍ഥികളുമായി വിശേഷങ്ങള്‍ പങ്കുവെക്കവേ ലക്ഷ്മിപ്രിയയോട് മകളെ കുറിച്ച് മോഹന്‍ലാല്‍ ചോദിച്ചിരുന്നു.

മകള്‍ സ്‌കൂളില്‍ പോയി തുടങ്ങിയോ എന്ന് നേരത്തെ ലക്ഷ്മിപ്രിയ ചോദിച്ചതിന് മറുപടിയുമായിട്ടാണ് അവതാരകന്‍ എത്തിയത്. മകള്‍ സ്‌കൂളില്‍ പോയതൊക്കെ കാണണോ എന്ന് ചോദിച്ചതോടെ വേണമെന്നായി നടി. ഒടുവില്‍ ആ ദൃശ്യങ്ങളും മറ്റ് ചില സര്‍പ്രൈസുകളുമൊക്കെയായിട്ടാണ് മോഹന്‍ലാല്‍ വന്നിരിക്കുന്നത്.

 മകള്‍ മാതംഗി സ്‌കൂളിലേക്ക് പോവാന്‍ ഒരുങ്ങി നില്‍ക്കുന്ന ചിത്രങ്ങളാണ് ഷോ യില്‍ കാണിച്ചത്

ലക്ഷ്മിപ്രിയയുടെ മകള്‍ മാതംഗി സ്‌കൂളിലേക്ക് പോവാന്‍ ഒരുങ്ങി നില്‍ക്കുന്ന ചിത്രങ്ങളാണ് ഷോ യില്‍ കാണിച്ചത്. പുതിയ യൂണിഫോം ധരിച്ച് സ്‌കൂളിലെ ടീച്ചറുടെ കൂടെ നില്‍ക്കുന്നതടക്കം നിരവധി ഫോട്ടോസ് കാണിച്ചിരുന്നു. മകളെ കണ്ടതില്‍ സന്തോഷമായോ എന്ന ചോദ്യത്തിന് ഒത്തിരി സന്തോഷമായെന്നും നന്ദിയുണ്ടെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. മാത്രമല്ല മകളുടെ ജനനത്തെ കുറിച്ചുള്ള ചില കാര്യങ്ങള്‍ കൂടി നടി പങ്കുവെച്ചിരുന്നു.

 പന്ത്രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ ജനിച്ച മകളാണ് മാതംഗി

തന്റെയും ഭര്‍ത്താവിന്റെയും പന്ത്രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ ജനിച്ച മകളാണ് മാതംഗി. ആറ് മാസം കഴിഞ്ഞപ്പോള്‍ ജനിച്ച അവളെ ഒത്തിരി പ്രാര്‍ഥനകളിലൂടെയും മറ്റുമാണ് ജീവിതത്തിലേക്ക് കൊണ്ട് വന്നത്. ജനിച്ചപ്പോള്‍ ഒരു കിലോ പോലും ശരീരഭാരം ഇല്ലാതിരുന്ന മാതംഗിയെ കുറിച്ചാണ് ലക്ഷ്മിപ്രിയ പറഞ്ഞത്. എന്തായാലും മകള്‍ സുഖമായിരിക്കുന്നുവെന്നും സ്‌കൂളിലൊക്കെ പോവുന്നുണ്ടെന്ന കാര്യവും അവതാരകന്‍ സൂചിപ്പിച്ചു.

ഭര്‍ത്താവിനോടും മകനോടും സംസാരിക്കാനുള്ള അവസരമാണ് നടിയ്ക്ക് ലഭിച്ചത്

ലക്ഷ്മിപ്രിയയ്ക്ക് പിന്നാലെ ധന്യ മേരി വര്‍ഗീസിനും മകനോട് സംസാരിക്കാന്‍ അവസരം ലഭിച്ചിരുന്നു. നേരത്തെ മകന്റെ കാര്യങ്ങളറിയാന്‍ ഒന്ന് വിളിക്കണമെന്ന ആവശ്യം ധന്യ മുന്നോട്ട് വെച്ചിരുന്നു. അതുപോലെ തന്നെ ഭര്‍ത്താവിനോടും മകനോടും സംസാരിക്കാനുള്ള അവസരമാണ് നടിയ്ക്ക് ലഭിച്ചത്. മോന് സുഖമാണോ എന്നും സ്‌കൂളില്‍ പോവാന്‍ തുടങ്ങിയോ എന്നൊക്കെയുള്ള ചോദ്യങ്ങളും ധന്യ ചോദിച്ചിരുന്നു. ആറാം തീയ്യതി മുതല്‍ അവന്‍ സ്‌കൂളിലേക്ക് പോവുമെന്നാണ് ധന്യയുടെ ഭര്‍ത്താവ് ജോണ്‍ അറിയിച്ചത്.

ഇരുപത്തിയെട്ട് ദിവസത്തിനുള്ളില്‍ എല്ലാവര്‍ക്കും വീട്ടിലേക്ക് പോവാം

എന്തായാലും അമ്മമാര്‍ക്ക് മാത്രം ലഭിച്ച അംഗീകാരമാണ് ഇപ്പോള്‍ നടന്നത് എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. മറ്റുള്ളവര്‍ക്ക് വീട്ടുകാരുമായി സംസാരിക്കാന്‍ ഒരവസരം പിന്നീട് തന്നേക്കാമെന്ന വാക്ക് കൂടി അവതാരകന്‍ നല്‍കി. അതേ സമയം ഇരുപത്തിയെട്ട് ദിവസത്തിനുള്ളില്‍ എല്ലാവര്‍ക്കും വീട്ടിലേക്ക് പോവാമെന്നും അതിനുള്ളില്‍ പ്രിയപ്പെട്ടവരെ കാണാന്‍ സാധിക്കുമെന്നുള്ള സന്തോഷം കൂടി മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X