'റോബിന്‍ എന്നെ കുറേതവണ വിളിച്ചു, ഞാന്‍ ഫോണെടുത്തില്ല'; കാരണം ഇതായിരുന്നുവെന്ന് ലക്ഷ്മിപ്രിയ
ബിഗ് ബോസ് മലയാളം സീസണ്‍ 4-ല്‍ ഇത്തവണ പ്രേക്ഷകര്‍ ശ്രദ്ധിച്ച ഒരു സുഹൃത് ബന്ധമായിരുന്നു ലക്ഷ്മിപ്രിയയും റോബിനും തമ്മിലുണ്ടായിരുന്നത്. ഇരുവരും തമ്മില്‍ സഹോദരതുല്യമാണെന്ന ബന്ധമായിരുന്നു ഹൗസിനുള്ളില്‍ കണ്ടത്. പുറത്തിറങ്ങിയ ശേഷവും റോബിനെക്കുറിച്ച് വാതോരാതെ സംസാരിച്ച ലക്ഷ്മിപ്രിയ തന്റെ സ്വന്തം ആങ്ങളയെന്നാണ് റോബിനെ വിശേഷിപ്പിച്ചത്.
ഇപ്പോഴിതാ ബിഗ് ബോസ് വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ലക്ഷ്മിപ്രിയ. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ലക്ഷ്മിപ്രിയ തന്റെ ബിഗ് ബോസ് അനുഭവങ്ങളെക്കുറിച്ച് മനസ്സുതുറന്നത്.

'ബിഗ് ബോസില്‍ നിന്നും പുറത്തുവന്ന ശേഷം റോബിന്‍ എന്നെ തുടര്‍ച്ചയായി വിളിക്കുന്നുണ്ടായിരുന്നു. പക്ഷെ, എനിക്ക് ഫോണ്‍ എടുക്കാനേ സാധിക്കുന്നുണ്ടായിരുന്നില്ല. കാരണം അത്രമാത്രം കോളുകളാണ് എനിക്ക് തിരിച്ചു വന്നതില്‍ പിന്നെ ലഭിക്കുന്നത്.
പിന്നീട് ഞങ്ങളുടെ ഒരു പൊതുസുഹൃത്ത് എന്നെ വിളിച്ച് റോബിന് ഫോണ്‍ കൊടുക്കുകയായിരുന്നു. ഫോണ്‍ എടുത്തയുടനെ എന്നെ മാതംഗി എന്നു വിളിച്ചാണ് റോബിന്‍ വിശേഷങ്ങള്‍ ചോദിച്ചത്. റോബിന്റെ അഭിപ്രായത്തില്‍ ലക്ഷ്മിപ്രിയയല്ല ബിഗ് ബോസില്‍ വന്നത്, പകരം മാതംഗിയാണ് വന്നതെന്ന് പലപ്പോഴും പറയാറുണ്ടായിരുന്നു.
എന്റെ ഉള്ളിലെ കുട്ടിയെ ഉള്ളില്‍ അടക്കിയൊതുക്കിയാണ് ഞാന്‍ ബിഗ് ബോസിലേക്ക് പോയത്. എന്റെയുള്ളിലെ കുട്ടിയെ പുറത്തെടുക്കരുതെന്ന് തന്നെ വിചാരിച്ചിരുന്നു. പക്ഷെ, അവിടെ ചെന്ന് ആ കുട്ടി പുറത്തേക്ക് വരിക തന്നെ ചെയ്തു. അത് അവിടെ റോബിനുള്‍പ്പെടെ പലര്‍ക്കും മനസ്സിലായ കാര്യമാണ്. റോബിനും സുചിത്രയും അഖിലുമെല്ലാം എന്നെ മാതംഗിയെന്നാണ് വിളിച്ചിരുന്നത്.
ബിഗ് ബോസ് ഒരിക്കലും സ്‌ക്രിപ്റ്റഡായിരുന്നില്ല. ഞാന്‍ നടിയാണെങ്കിലും അഭിനയിക്കേണ്ട യാതൊരു സാഹചര്യവും അവിടെയുണ്ടായിട്ടില്ല. മാത്രമല്ല ഞാന്‍ റിയലായി തന്നെയാണ് ബിഗ് ബോസില്‍ നിന്നത്. എന്റെ അടുത്ത സുഹൃത്തുക്കള്‍ക്കെല്ലാം എന്നെ നന്നായിട്ട് അറിയാം. ഞാന്‍ ഇങ്ങനെ തന്നെയാണ് എപ്പോഴും.
ആര്‍ക്കു വേണ്ടിയും എന്ത് സഹായം ചെയ്തു കൊടുക്കാനും എനിക്ക് താത്പര്യമാണ്. ഹൗസിനുള്ളിനുള്ളവരാണ് എന്നെ ഫെയ്ക്ക് എന്ന് വിളിച്ചത്.

ഞാന്‍ അവിടെ ചെയ്തതും കാണിച്ചതുമെല്ലാം സത്യത്തില്‍ എനിക്കുണ്ടായ വികാരങ്ങളുടെ പുറത്ത് സംഭവിച്ചതാണ്. ഞാന്‍ ശപിക്കുകയോ പ്രാകുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതെല്ലാം സത്യമായ കാര്യങ്ങളാണ്. നവരസങ്ങളിലില്ലാത്ത പലതും ഞാന്‍ അവിടെ കാണിച്ചിട്ടുണ്ട്.' ലക്ഷ്മിപ്രിയ തുറന്നുപറയുന്നു.
'അഭിനയിച്ച് ഹൗസിനുള്ളില്‍ നില്‍ക്കാന്‍ സാധിക്കില്ല. നേരത്തെ തന്നെ പ്ലാന്‍ ചെയ്ത് വന്ന പലരും ഔട്ടായി പോയത് കണ്ടതാണല്ലോ. എന്നെപ്പോലെയുള്ളവരാണ് ഒന്നും നേരത്തെ പ്ലാന്‍ ചെയ്യാതെ, പഠിക്കാതെ അവിടെയെത്തിയത്. ബ്ലെസ്‌ലി പറയുമായിരുന്നു എനിക്ക് ഒരു മാങ്ങയും അറിയില്ലായിരുന്നുവെന്ന്. സ്വന്തം വ്യക്തിത്വം മറച്ചുവെച്ച് അവിടെ കളിച്ചവരുമുണ്ട്. അവരുടെ ബുദ്ധിസാമര്‍ത്ഥ്യം കൊണ്ടാണ് അങ്ങനെ ചെയ്യാന്‍ കഴിഞ്ഞത്.' ലക്ഷ്മിപ്രിയ പറയുന്നു.


Click it and Unblock the Notifications